ഫോളോ ചെയ്യാം

Friday, 31 July 2026

652 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 392 دروس الحديث - വേട്ടയും വേട്ട മൃഗത്തിന്‍റെ വിധിയും

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


വേട്ടയും വേട്ട മൃഗത്തിന്‍റെ വിധിയും 

بَابُ الصَّيْدِ

വേട്ടയാടല്‍

392 - عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ رضي الله عنه قَالَ (أَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَقُلْتُ: يَا رَسُولَ اللَّهِ، إنَّا بِأَرْضِ قَوْمٍ أَهْلِ كِتَابٍ، أَفَنَأْكُلُ فِي آنِيَتِهِمْ؟ وَفِي أَرْضِ صَيْدٍ، أَصِيدُ بِقَوْسِي وَبِكَلْبِي الَّذِي لَيْسَ بِمُعَلَّمٍ، وَبِكَلْبِي الْمُعَلَّمِ. فَمَا يَصْلُحُ لِي؟ قَالَ: أَمَّا مَا ذَكَرْتَ -يَعْنِي مِنْ آنِيَةِ أَهْلِ الْكِتَابِ-: فَإِنْ وَجَدْتُمْ غَيْرَهَا فَلا تَأْكُلُوا فِيهَا، وَإِنْ لَمْ تَجِدُوا فَاغْسِلُوهَا، وَكُلُوا فِيهَا. وَمَا صِدْتَ بِقَوْسِكَ، فَذَكَرْتَ اسْمَ اللَّهِ عَلَيْهِ فَكُلْ، وَمَا صِدْتَ بِكَلْبِكَ الْمُعَلَّمِ، فَذَكَرْتَ اسْمَ اللَّهِ عَلَيْهِ فَكُلْ، وَمَا صِدْتَ بِكَلْبِكَ غَيْرِ الْمُعَلَّمِ فَأَدْرَكْتَ ذَكَاتَهُ فَكُلْ).

അബൂസഅ്ലബതുൽ ഖുശനി رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ അടുക്കൽ വന്ന് ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങൾ വേദക്കാരായ (അഹ്‌ലുൽകിതാബ്) ആളുകൾ ജീവിക്കുന്ന ഒരു നാട്ടിലാണ് ഉള്ളത്, അതിനാൽ അവരുടെ പാത്രങ്ങളിൽ ഞങ്ങൾ ഭക്ഷണം കഴിക്കാമോ? കൂടാതെ ഞങ്ങൾ നായാട്ട് നടത്തുന്ന ഒരു നാട്ടിലാണ് ഉള്ളത്; ഞാൻ എന്‍റെ അമ്പ് ഉപയോഗിച്ചും, പരിശീലനം സിദ്ധിക്കാത്ത നായയെ ഉപയോഗിച്ചും, പരിശീലനം സിദ്ധിച്ച നായയെ ഉപയോഗിച്ചും വേട്ടയാടാറുണ്ട്; അതിനാൽ എനിക്ക് അനുവദനീയമായത് എന്തൊക്കെയാണ്?' അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: 'വേദക്കാരുടെ പാത്രങ്ങളെക്കുറിച്ച് നീ പറഞ്ഞ കാര്യത്തിൽ; നിങ്ങൾക്ക് മറ്റു പാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ അവരുടെ പാത്രങ്ങളിൽ നിങ്ങൾ ഭക്ഷണം കഴിക്കരുത്, ഇനി മറ്റു പാത്രങ്ങൾ ലഭിച്ചില്ലെങ്കിൽ അത് കഴുകിയ ശേഷം അതിൽ തിന്നുകൊള്ളുക. നിന്‍റെ അമ്പ് കൊണ്ട് വേട്ടയാടിയതിൽ അല്ലാഹുവിന്‍റെ നാമം (ബിസ്മി) ഉച്ചരിച്ചിട്ടുണ്ടെങ്കിൽ അത് തിന്നുകൊള്ളുക. പരിശീലനം സിദ്ധിച്ച നിന്‍റെ നായയെക്കൊണ്ട് വേട്ടയാടിയതിൽ അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ചിട്ടുണ്ടെങ്കിൽ അതും തിന്നുകൊള്ളുക. എന്നാൽ പരിശീലനം സിദ്ധിക്കാത്ത നിന്‍റെ നായ വേട്ടയാടിയതിൽ, അത് ചത്തുപോകുന്നതിന് മുമ്പ് ജീവനോടെ അറുക്കാൻ കഴിഞ്ഞാൽ അതും തിന്നുകൊള്ളുക.'"

  • بِقَوْسِي : എന്‍റെ വില്ല്
  • كَلْبِي الْمُعَلَّم : എന്‍റെ പരിശീലിക്കപ്പെട്ട നായ
വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍





 

651 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 391 دروس الحديث - ഭക്ഷണം കഴിച്ച ശേഷം കൈകള്‍ നക്കി തുടക്കണം

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


ഭക്ഷണം കഴിച്ച ശേഷം 

കൈകള്‍ നക്കി തുടക്കണം 

391 - عَنْ ابْنِ عَبَّاسٍ رضي الله عنهما أَنَّ النَّبِيَّ صلى الله عليه وسلم قَالَ: (إذَا أَكَلَ أَحَدُكُمْ طَعَامًا فَلا يَمْسَحْ يَدَهُ حَتَّى يَلْعَقَهَا، أَوْ يُلْعِقَهَا).

ഇബ്നു അബ്ബാസ് رضي الله عنهما വിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങളിലൊരാൾ ഭക്ഷണം കഴിച്ചാൽ, തന്‍റെ കൈ നക്കുകയോ (മറ്റൊരാളെക്കൊണ്ട്) നക്കിക്കുകയോ ചെയ്യുന്നത് വരെ കൈ തുടക്കരുത്."

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍




 

650 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 390 دروس الحديث - കോഴിയിറച്ചി കഴിക്കാം

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


കോഴിയിറച്ചി കഴിക്കാം

390 - عَنْ زَهْدَمِ بْنِ مُضَرِّبٍ الْجَرْمِيِّ قَالَ: (كُنَّا عِنْدَ أَبِي مُوسَى الأَشْعَرِيِّ. فَدَعَا بِمَائِدَةٍ، وَعَلَيْهَا لَحْمُ دَجَاجٍ، فَدَخَلَ رَجُلٌ مِنْ بَنِي تَيْمِ اللَّهِ، أَحْمَرُ، شَبِيهٌ بِالْمَوَالِي فَقَالَ: هَلُمَّ، فَتَلَكَّأَ فَقَالَ: هَلُمَّ، فَإِنِّي رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَأْكُلُ مِنْهُ)) .
فَتَلَكَّأَ: ترَدَّدَ.

സഹ്ദമ് ബിൻ മുളർരിബ് അൽജർമി رحمه الله വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഞങ്ങൾ അബൂമൂസൽ അശ്അരി رضي الله عنه ന്‍റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം ഭക്ഷണത്തിനായി ക്ഷണിച്ചു, അതിൽ കോഴിയറച്ചി ഉണ്ടായിരുന്നു. അപ്പോൾ തൈമുല്ലാഹ് ഗോത്രത്തിൽപ്പെട്ട, ചുവന്ന നിറമുള്ള മവാലികളെപ്പോലെ (അറബികളല്ലാത്തവരെപ്പോലെ) തോന്നിപ്പിക്കുന്ന ഒരാൾ കടന്നുവന്നു. അബൂമൂസ رضي الله عنه പറഞ്ഞു: 'ഇങ്ങോട്ട് വരൂ (കഴിക്കാം)'. എന്നാൽ അയാൾ മടിച്ചുനിന്നു. അപ്പോൾ അബൂമൂസ رضي الله عنه പറഞ്ഞു: 'ഇങ്ങോട്ട് വരൂ, നിശ്ചയം അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഇത് തിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട്.'"

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍





 

649 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 389 دروس الحديث - വെട്ടുകിളിയെ ഭക്ഷിക്കാം

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


വെട്ടുകിളിയെ ഭക്ഷിക്കാം

389 - عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى رضي الله عنه قَالَ: (غَزَوْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم سَبْعَ غَزَوَاتٍ، نَأْكُلُ الْجَرَادَ)

അബ്ദുല്ലാഹിബ്നു അബീ ഔഫാ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തു; (അപ്പോഴെല്ലാം) ഞങ്ങൾ വെട്ടുകിളികളെ തിന്നാറുണ്ടായിരുന്നു."


الْجَرَاد വെട്ടുകിളി



വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍





 

648 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 388 دروس الحديث - ഉടുമ്പിനെ തിന്നാം?

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


ഉടുമ്പിനെ തിന്നാം?

388 - عَنْ ابْنِ عَبَّاسٍ رضي الله عنهما قَالَ: (دَخَلْتُ أَنَا وَخَالِدُ بْنُ الْوَلِيدِ مَعَ رَسُولِ اللَّهِ صلى الله عليه وسلم بَيْتَ مَيْمُونَةَ، فَأُتِيَ بِضَبٍّ مَحْنُوذٍ فَأَهْوَى إلَيْهِ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهِ، فَقَالَ بَعْضُ النِّسْوَةِ اللاَّتِي فِي بَيْتِ مَيْمُونَةَ: أَخْبِرُوا رَسُولَ اللَّهِ بِمَا يُرِيدُ أَنْ يَأْكُلَ فَرَفَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَهُ، فَقُلْتُ: أَحَرَامٌ هُوَ يَا رَسُولَ اللَّهِ؟ قَالَ: لا، وَلَكِنَّهُ لَمْ يَكُنْ بِأَرْضِ قَوْمِي، فَأَجِدُنِي أَعَافُهُ، قَالَ خَالِدٌ: فَاجْتَرَرْتُهُ، فَأَكَلْتُهُ. وَالنَّبِيُّ صلى الله عليه وسلم يَنْظُرُ)) .  المَحْنوذُ: المَشْويُّ بالرَّصْفِ وهِيَ الحِجارةُ المُحْمَاة. أهـ

ഇബ്നു അബ്ബാസ് رضي الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഞാനും ഖാലിദ് ബ്നുല്‍ വലീദ് رضي الله عنه വും അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യോടൊപ്പം മൈമൂന رضي الله عنها യുടെ വീട്ടിൽ പ്രവേശിച്ചു. അപ്പോൾ ചുട്ട ഒരു ഉടുമ്പ്  കൊണ്ടുവരപ്പെട്ടു. അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അതിലേക്ക് തന്‍റെ കൈ നീട്ടി. അപ്പോൾ മൈമൂന رضي الله عنها യുടെ വീട്ടിലുണ്ടായിരുന്ന ചില സ്ത്രീകൾ പറഞ്ഞു: 'കഴിക്കാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم ക്ക് അറിയച്ചുകൊടുക്കൂ'. അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم കൈ പിൻവലിച്ചു. ഞാൻ ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലേ, ഇത് ഹറാമാണോ (നിഷിദ്ധമാണോ)?' അവിടുന്ന് പറഞ്ഞു: 'അല്ല, പക്ഷേ ഇത് എന്‍റെ നാട്ടിൽ ഉണ്ടായിരുന്നില്ല, അതിനാൽ എനിക്ക് ഇത് കഴിക്കാൻ അനിഷ്ടം (മടി) തോന്നുന്നു.' ഖാലിദ് رضي الله عنه പറഞ്ഞു: 'ഉടൻ ഞാൻ അത് വലിച്ചടുപ്പിച്ചു തിന്നു, നബി صلى الله عليه وسلم അത് നോക്കുന്നുണ്ടായിരുന്നു.'"

المَحْنوذُ: ചൂടാക്കിയ കല്ലുകളിൽ (ചൂടുള്ള പാറകളിൽ) വെച്ച് ചുട്ടത്."

  • الضَّبُّ: ഉടുമ്പ്
  • أَعَافُهُ: "എനിക്ക് അത് കഴിക്കാൻ അനിഷ്ടം തോന്നുന്നു."

الضّبّ ഉടുമ്പ്



വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍







 

647 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 387 دروس الحديث - നാട്ടുകഴുതകളുടെ മാംസം നിഷിദ്ധമാണ്

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


നാട്ടുകഴുതകളുടെ മാംസം നിഷിദ്ധമാണ് 

387 - عَنْ أَبِي ثَعْلَبَةَ رضي الله عنه قَالَ: (حَرَّمَ رَسُولُ اللَّهِ صلى الله عليه وسلم لُحُومَ الْحُمُرِ الأَهْلِيَّةِ) .

അബൂ സഅ്ലബ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم നാട്ടു കഴുതകളുടെ മാംസം ഹറാമാക്കി (നിരോധിച്ചു)."

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍




 

646 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 386 دروس الحديث - നാട്ടുകഴുതകളെ തിന്നരുത്

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


നാട്ടുകഴുതകളെ തിന്നരുത്

386 - عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى رضي الله عنه قَالَ: (أَصَابَتْنَا مَجَاعَةٌ لَيَالِيَ خَيْبَرَ، فَلَمَّا كَانَ يَوْمُ خَيْبَرَ: وَقَعْنَا فِي الْحُمُرِ الأَهْلِيَّةِ، فَانْتَحَرْنَاهَا فَلَمَّا غَلَتْ بِهَا الْقُدُورُ: نَادَى مُنَادِي رَسُولِ اللَّهِ صلى الله عليه وسلم أَنْ أَكْفِئُوا الْقُدُورَ، وَرُبَّمَا قَالَ: وَلا تَأْكُلُوا مِنْ لُحُومِ الْحُمُرِ شَيْئاً) .

അബ്ദുല്ലാഹിബ്നു അബീ ഔഫാ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഖൈബർ രാത്രികളിൽ ഞങ്ങള്‍ക്ക് കടുത്ത വിശപ്പ്‌ ബാധിക്കുകയുണ്ടായി. അങ്ങനെ ഖൈബർ ദിവസമായപ്പോൾ നാട്ടു കഴുതകൾ ഞങ്ങളുടെ കൈവശമെത്തി. ഞങ്ങൾ അവയെ അറുക്കുകയും (അവ പാചകം ചെയ്ത) പാത്രങ്ങൾ തിളച്ചുമറിയുകയും ചെയ്തപ്പോൾ അല്ലാഹുവിന്‍റെ റസൂല്‍ യുടെ വിളംബരക്കാരൻ വിളിച്ചു പറഞ്ഞു: 'നിങ്ങൾ പാത്രങ്ങൾ കമഴ്ത്തിക്കളയുക, (പിന്നെ) അദ്ദേഹം ചിലപ്പോള്‍ പറഞ്ഞത്: "കഴുതയിറച്ചിയിൽ നിന്ന് നിങ്ങള്‍ യാതൊന്നും തന്നെ തിന്നരുത്."

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍




 

Thursday, 23 July 2026

645 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 385 دروس الحديث - നാട്ടു കഴുതയുടെ മാംസം കഴിക്കല്‍ വിലക്കപ്പെട്ടിരിക്കുന്നു

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


നാട്ടു കഴുതയുടെ മാംസം കഴിക്കല്‍ വിലക്കപ്പെട്ടിരിക്കുന്നു

385 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما: (أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ لُحُومِ الْحُمُرِ الأَهْلِيَّةِ، وَأَذِنَ فِي لُحُومِ الْخَيْلِ).

وَلِمُسْلِمٍ وَحْدَهُ قَالَ (أَكَلْنَا زَمَنَ خَيْبَرَ الْخَيْلَ وَحُمُرَ الْوَحْشِ، وَنَهَى النَّبِيُّ صلى الله عليه وسلم - عَنْ الْحِمَارِ الأَهْلِيِّ).

ജാബിറു ബ്നു അബ്ദില്ലാഹ് رضي الله عنهما നിവേദനം ചെയ്യുന്നു: നബി صلى الله عليه وسلم നാട്ടു കഴുതകളുടെ മാംസം കഴിക്കുന്നത് വിലക്കുകയും കുതിരകളുടെ മാംസത്തിന് അനുവാദം നൽകുകയും ചെയ്തു.

  മുസ്‌ലിം മാത്രമായി റിപ്പോർട്ട് ചെയ്ത മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "ഖൈബർ യുദ്ധകാലത്ത് ഞങ്ങൾ കുതിരയുടെയും കാട്ടുകഴുതയുടെയും മാംസം ഭക്ഷിച്ചിരുന്നു; എന്നാൽ നബി صلى الله عليه وسلم നാട്ടു കഴുതയുടെ മാംസം വിലക്കുകയുണ്ടായി."

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍



 

644 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 384 دروس الحديث - കുതിരയെ ഭക്ഷിക്കാമോ?

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


കുതിരയെ ഭക്ഷിക്കാമോ?

384 - عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ رضي الله عنها قَالَتْ: (نَحَرْنَا عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَرَسًا فَأَكَلْنَاهُ)) . وَفِي رِوَايَةٍ (وَنَحْنُ بِالْمَدِينَةِ).

അസ്മാഅ് ബിൻത് അബീ ബക്‌ർ رضي الله عنها നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ കാലത്ത് ഞങ്ങൾ ഒരു കുതിരയെ അറുക്കുകയും അത് ഭക്ഷിക്കുകയും ചെയ്തു." മറ്റൊരു നിവേദനത്തിൽ "ഞങ്ങൾ മദീനയിലായിരിക്കുമ്പോൾ" എന്നും ഉണ്ട്.

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍





 

643 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 383 دروس الحديث - മുയലിനെ ഭക്ഷിക്കാമോ?

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


മുയലിനെ ഭക്ഷിക്കാമോ?

383 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: (أَنْفَجْنَا أَرْنَباً بِمَرِّ الظَّهْرَانِ فَسَعَى الْقَوْمُ فَلَغَبُوا، وَأَدْرَكْتُهَا فَأَخَذْتُهَا فَأَتَيْتُ بِهَا أَبَا طَلْحَةَ، فَذَبَحَهَا وَبَعَثَ إلَى رَسُولِ اللَّهِ صلى الله عليه وسلم بِوَرِكِهَا وَفَخِذَيْهَا. فَقَبِلَهُ) . لَغَبُوا: أَعيَوْا. أهـ

അനസു ബ്നു മാലിക് رضي الله عنه നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: "ഞങ്ങൾ മർറുള്ളഹ്റാൻ എന്ന സ്ഥലത്തുവെച്ച് ഒരു മുയലിനെ ഇളക്കിവിട്ടു (ഓടിച്ചു). ആളുകൾ അതിന് പിന്നാലെ ഓടി തളർന്നുപോയി; എന്നാൽ ഞാൻ അതിനെ പിന്തുടർന്ന് പിടികൂടുകയും അബൂത്വൽഹയുടെ അടുക്കൽ കൊണ്ടുവരികയും ചെയ്തു. അദ്ദേഹം അതിനെ അറുക്കുകയും, അതിന്‍റെ പിൻഭാഗത്തെ മാംസവും (ഇടുപ്പ്) തുടയും അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ക്ക് കൊടുത്തയക്കുകയും ചെയ്തു; അവിടുന്ന് അത് സ്വീകരിക്കുകയും ചെയ്തു." لَغَبُوا എന്നാല്‍ തളര്‍ന്നു എന്നാണ് അര്‍ത്ഥം. 

'أَنْفَجْنَا': ഞങ്ങൾ ഇളക്കിവിട്ടു/ഓടിച്ചു. 

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 





 

642 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 382 دروس الحديث - ഹലാലും ഹറാമും വ്യക്തമാണ്, സംശയങ്ങളില്‍ പെടരുത്

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


ഹലാലും ഹറാമും വ്യക്തമാണ്, സംശയങ്ങളില്‍ പെടരുത്

كِتَابُ الأَطْعِمَةِ

ഭക്ഷണ വിഭവങ്ങള്‍

382 - عَنْ النُّعْمَانِ بْنِ بَشِيرٍ رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ - وَأَهْوَى النُّعْمَانُ بِإِصْبَعَيْهِ إلَى أُذُنَيْهِ -: (إنَّ الْحَلالَ بَيِّنٌ، وَالْحَرَامَ بَيِّنٌ وَبَيْنَهُمَا مُشْتَبِهَاتٌ، لا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الشُّبُهَاتِ: اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ: وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ. أَلا وَهِيَ الْقَلْبُ).

നുഅ്മാനു ബ്നു ബശീർ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി - ഇത് പറയുമ്പോൾ നുഅ്മാൻ رضي الله عنه തൻ്റെ ഇരു വിരലുകൾ കൊണ്ടും കാതുകളിലേക്ക് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു: "തീർച്ചയായും അനുവദനീയമായത് (ഹലാൽ) വ്യക്തമാണ്, നിഷിദ്ധമായതും (ഹറാം) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ സംശയകരമായ (ശുബ്ഹാത്ത്) ചില കാര്യങ്ങളുണ്ട്; ജനങ്ങളിൽ അധികം പേർക്കും അതിനെക്കുറിച്ച് അറിവുണ്ടാകില്ല. അതിനാൽ, സംശയകരമായ കാര്യങ്ങളിൽ നിന്ന് ആര് സൂക്ഷ്മത പാലിക്കുന്നുവോ, അവൻ തന്‍റെ ദീനിനെയും ആത്മാഭിമാനത്തെയും കളങ്കപ്പെടാതെ കാത്തുസൂക്ഷിച്ചു. എന്നാൽ സംശയകരമായ കാര്യങ്ങളിൽ വീഴുന്നവൻ നിഷിദ്ധമായ കാര്യങ്ങളിൽ (ഹറാം) വീണുപോകും. നിരോധിത അതിർത്തിക്ക് ചുറ്റും മേയ്ക്കുന്ന ഒരു ഇടയനെപ്പോലെയാണവൻ; അവൻ അതിനുള്ളിലേക്ക് പ്രവേശിക്കാൻ ഏറെ സാധ്യതയുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും ഒരു നിരോധിത അതിർത്തിയുണ്ട്; അറിയുക! അല്ലാഹുവിന്‍റെ നിരോധിത അതിർത്തി എന്നത് അവൻ ഹറാമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്; അത് നന്നായാൽ ശരീരം മുഴുവൻ നന്നായി; എന്നാൽ അത് കേടായാൽ ശരീരം മുഴുവൻ കേടായി; അറിയുക! അതാണ് ഹൃദയം."

بَيِّنٌ: വ്യക്തവും പരസ്യവുമായത്. അതായത്, അല്ലാഹുവോ അവന്‍റെ റസൂല്‍ صلى الله عليه وسلم യോ എടുത്തുപറഞ്ഞതോ, അല്ലെങ്കിൽ മുസ്‌ലിം ഉമ്മത്ത് നിശ്ചിതമായി അനുവദനീയമെന്നോ (ഹലാൽ) നിഷിദ്ധമെന്നോ (ഹറാം) ഏകോപിച്ച് തീരുമാനിച്ചതോ (ഇജ്മാഅ്) ആയ കാര്യങ്ങൾ.

مُشْتَبِهاتٌ: 'മുഷ്തബിഹ്' എന്നതിന്‍റെ ബഹുവചനം. അനുവദനീയമാണോ നിഷിദ്ധമാണോ എന്നതിൽ വ്യക്തതയില്ലാത്തതും സങ്കീർണ്ണവുമായ കാര്യങ്ങൾ.

اتَّقَ الشُبُهاتِ: സംശയകരമായ കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തു.

اسْتَبْرَأَ لدِينِهِ وعِرْضِهِ: തൻ്റെ ദീനിന് പോരായ്മ വരാതെയും, തൻ്റെ ആത്മാഭിമാനത്തിന് മറ്റുള്ളവരുടെ പഴി കേൾക്കാതെയും അവൻ അതിനെ കാത്തുസൂക്ഷിച്ചു.

وَقَعَ في الشُّبُهاتِ: ഒരു വശത്ത് ഹലാലിനോടും മറുവശത്ത് ഹറാമിനോടും സാദൃശ്യമുള്ള സംശയകരമായ കാര്യങ്ങളിൽ ധൈര്യപൂർവ്വം ചെന്നുചാടി.

الحِمَى: സംരക്ഷിത മേഖല. 

يُوشِكُ: അവൻ അടുത്തേക്കായി, അല്ലെങ്കിൽ സാധ്യതയേറി.

أَنْ يَرْتَعَ فِيهِ: അവൻ്റെ കന്നുകാലികൾ അവിടെ മേയുകയും അവിടെത്തന്നെ തങ്ങുകയും ചെയ്യാന്‍.

مَحارِمُهُ: അല്ലാഹു  നിഷിദ്ധമാക്കിയ പാപങ്ങൾ.

مُضْغَةً: മാംസ പിണ്ഡം


വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍





 

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...