ഫോളോ ചെയ്യാം

Tuesday, 30 September 2025

346 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 86- دروس الحديث - നബി صلى الله عليه وسلم യുടെ നമസ്കാരത്തിന്‍റെ രൂപം



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


നബി صلى الله عليه وسلم യുടെ നമസ്കാരത്തിന്‍റെ രൂപം


بابُ صفةِ صلاةِ النبيِّ صلى الله عليه وسلم 

86 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: ((كَانَ رَسُولُ اللَّهِ صلى الله عليه وسلم إذَا كَبَّرَ فِي الصَّلاةِ سَكَتَ هُنَيْهَةً قَبْلَ أَنْ يَقْرَأَ، فَقُلْتُ: يَا رَسُولَ اللَّهِ، بِأَبِي أَنْتَ وَأُمِّي، أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ: مَا تَقُولُ؟ قَالَ: أَقُولُ: اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ. اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ)) .

അബൂഹുറൈറ رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم നമസ്കാരത്തിന് തക്ബീര്‍ കെട്ടിയാല്‍ (ക്വുര്‍ആന്‍) പാരായണം ചെയ്യുന്നതിന് മുമ്പ് അല്‍പ നേരം നിശ്ശബ്ദനാകും. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. എന്‍റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കായി സമര്‍പ്പിക്കുന്നു, എന്താണ് താങ്കള്‍ തകബീറിനും പാരായണത്തിനും ഇടയില്‍ നിശബ്ദത കാണിച്ചത്? താങ്കള്‍ എന്താണ് പറയുന്നത്? എനിക്ക് അറിയിച്ച് തന്നാലും.., റസൂല്‍ صلى الله عليه وسلم പറഞ്ഞു:  ഞാൻ (ഇപ്രകാരം) പറയും:

اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ. اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ.

'അല്ലാഹുവേ, കിഴക്കും പടിഞ്ഞാറും തമ്മിൽ നീ അകറ്റിയതുപോലെ എൻ്റെയും എൻ്റെ പാപങ്ങളുടെയും ഇടയിൽ നീ അകലം ഉണ്ടാക്കേണമേ. അല്ലാഹുവേ, ഒരു വെള്ളവസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാക്കപ്പെടുന്നത് പോലെ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ നീ ശുദ്ധീകരിക്കേണമേ. അല്ലാഹുവേ, വെള്ളം, മഞ്ഞ്, ആലിപ്പഴം എന്നിവകൊണ്ട് എൻ്റെ പാപങ്ങളില്‍ നിന്ന് നീ എന്നെ കഴുകിക്കളയേണമേ.'


വാക്കര്‍ത്ഥം

اللَّهُمَّ അല്ലാഹുവേ

بَاعِدْ നീ അകലം ഉണ്ടാക്കേണമേ

بَيْنِي وَبَيْنَ خَطَايَايَ എൻ്റെയും എൻ്റെ പാപങ്ങളുടെയും ഇടയിൽ

 كَمَا بَاعَدْتَ നീ അകറ്റിയതുപോലെ

 بَيْنَ الْمَشْرِقِ وَالْمَغْرِبِ കിഴക്കും പടിഞ്ഞാറും തമ്മിൽ  

 اللَّهُمَّ അല്ലാഹുവേ

 نَقِّنِي നീ എന്നെ നീ ശുദ്ധീകരിക്കേണമേ

 مِنْ خَطَايَايَ എന്‍റെ പാപങ്ങളിൽ നിന്ന്

 كَمَا يُنَقَّى ശുദ്ധിയാക്കപ്പെടുന്നത് പോലെ

 الثَّوْبُ الأَبْيَضُ വെള്ളവസ്ത്രം

 مِنْ الدَّنَسِ അഴുക്കിൽ നിന്ന്

 اللَّهُمَّ اغْسِلْنِي അല്ലാഹുവേ നീ എന്നെ കഴുകേണമേ

 مِنْ خَطَايَايَ എന്‍റെ പാപങ്ങളില്‍ നിന്ന്

 بِالْمَاءِ വെള്ളം കൊണ്ടും

 وَالثَّلْجِ മഞ്ഞും 

 وَالْبَرَدِ ആലിപ്പഴവും

هُنَيهةً: അല്‍പ നേരം
أَرأيتَ: എനിക്ക് പറഞ്ഞു തന്നാലും
الدَّنس: അഴുക്ക്

വിവരണം

    നബി صلى الله عليه وسلم നിസ്കാരത്തിന് വേണ്ടി തക്ബീർ കെട്ടിയാൽ -ഫാതിഹഃ ഓതുന്നതിന് മുൻപ്- കുറച്ചു നേരം നിശബ്ദമായി നിൽക്കുമായിരുന്നു. പ്രാരംഭ  പ്രാർത്ഥനകൾ കൊണ്ട് നിസ്കാരം ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 
 പ്രാരംഭ പ്രാര്‍ത്ഥനയുടെ വിവിധ രൂപങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതില്‍ ഒരു രൂപമാണ് ഈ ഹദീഥിലുള്ളത്. അതിന്‍റെ അര്‍ഥം: "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!" 
    തനിക്കും തിന്മകൾക്കും ഇടയിൽ അവ ഒരിക്കലും സംഭവിക്കാത്ത വിധത്തിലുള്ള അകൽച്ച നിശ്ചയിക്കാനാണ് നബി صلى الله عليه وسلم തേടുന്നത്. കിഴക്കും പടിഞ്ഞാറും ഒരിക്കലും കണ്ടുമുട്ടുന്നില്ല എന്നത് പോലെ, ഈ തെറ്റുകളും താനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടരുത് എന്നാണ് അവിടുന്ന് പ്രാർത്ഥിക്കുന്നത്. ഇനി അവ സംഭവിച്ചു പോയാൽ ഇതു പോലെ, തെറ്റുകളിൽ നിന്ന് തന്നെ ശുദ്ധീകരിക്കാനും വെള്ള വസ്ത്രത്തിൽ നിന്ന് അഴുക്ക് നീക്കുന്നത് പോലെ അവ നീക്കം ചെയ്യാനും നബി صلى الله عليه وسلم തേടുന്നു. തിന്മ കഴുകിക്കളയാനും, വെള്ളവും മഞ്ഞും ആലിപ്പഴവും കൊണ്ട് അവ കഴുകി ശുദ്ധീകരിക്കാനും റസൂല്‍ صلى الله عليه وسلم പ്രാർത്ഥിക്കുമായിരുന്നു.

بِأَبِي أَنْتَ وَأُمِّي എന്ന പ്രയോഗം അറബികളുടെ സംസാരത്തില്‍ ശ്രദ്ധേയമാണ്. സംസാരത്തിലെ അതിയായ സ്നേഹവും ആദരവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ഒരു ശൈലിയാണത്. 

ഇതിൻ്റെ  ആശയം ഇപ്രകാരം മനസ്സിലാക്കാം:

  1. സംസാരിക്കുന്നയാൾക്ക് കേൾക്കുന്നയാളോട് അതിയായ സ്നേഹവും ബഹുമാനവും ഉണ്ട് എന്ന് ഇത് സൂചിപ്പിക്കുന്നു. അറബ് സംസ്കാരത്തിൽ മാതാപിതാക്കൾക്ക് വലിയ സ്ഥാനമാണുള്ളത്. അതിനാൽ, അവരെക്കാൾ ഉയർന്ന സ്ഥാനം ഒരാൾക്ക് നൽകുന്നു എന്ന് പറയുന്നത്  ആ വ്യക്തിയോടുള്ള അഗാധമായ ബന്ധത്തെയാണ് കാണിക്കുന്നത്.

  2. കേൾക്കുന്നയാൾ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിനായി തൻ്റെ ഏറ്റവും വിലപ്പെട്ടവരെ പോലും ത്യജിക്കാൻ തയ്യാറാണെന്നും ഇത് വ്യക്തമാക്കുന്നു.

  3. കേൾക്കുന്നയാളുടെ മഹത്വം വർണ്ണിക്കാനും അദ്ദേഹത്തോടുള്ള സമർപ്പണം അറിയിക്കാനും ഈ ശൈലി ഉപയോഗിക്കുന്നു.

    മുഹമ്മദ് നബി صلى الله عليه وسلم യുടെ അനുചരന്മാരായ സ്വഹാബികൾ നബി صلى الله عليه وسلم യെ അഭിസംബോധന ചെയ്യുമ്പോള്‍ ഈ പ്രയോഗം ധാരാളമായി കാണാൻ സാധിക്കും. ഇത് പ്രവാചകനോടുള്ള അവരുടെ അളവറ്റ സ്നേഹത്തെയും ആദരവിനെയുമാണ് സൂചിപ്പിക്കുന്നത്. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഉറക്കെ ഓതുന്ന നിസ്കാരങ്ങളിലാണെങ്കിലും പ്രാരംഭ പ്രാർത്ഥനകൾ പതുക്കെയാണ് ചൊല്ലേണ്ടത്.
2- നബി صلى الله عليه وسلم യുടെ ചലനങ്ങളും നിശ്ചലതകളും പഠിച്ചെടുക്കാൻ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും താൽപ്പര്യവും ഈ ഹദീസ് അറിയിക്കുന്നു.
3- പ്രാരംഭ പ്രാർത്ഥനകളുടെ വ്യത്യസ്തമായ വേറെയും രൂപങ്ങൾ ഹദീഥുകളിൽ വന്നിട്ടുണ്ട്. നബി صلى الله عليه وسلم യിൽ നിന്ന് സ്ഥിരപ്പെട്ട ഇത്തരം പ്രാർത്ഥനകൾ പഠിക്കുകയും, ഓരോ നിസ്കാരങ്ങളിലും വ്യത്യസ്തമായ പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്യുന്നത് കൂടുതൽ ശ്രേഷ്ഠമാണ്.
4- ഒരു തിന്മയും വന്നിട്ടില്ലാത്ത റസൂല്‍ صلى الله عليه وسلم ഇപ്രകാരം പ്രാർത്ഥിച്ചിരുന്നത് അല്ലാഹുവിനോടുള്ള നന്ദി പ്രകടനമായും തൻ്റെ സമുദായത്തെ പഠിപ്പിക്കുന്നതിന് വേണ്ടിയുമായിരുന്നു. തിന്മകളില്ലെങ്കിലും തൗബയും ഇസ്തിഗ്ഫാറും അധികരിപ്പിക്കല്‍ റസൂല്‍ صلى الله عليه وسلم യുടെ പതിവായിരുന്നു. മഹത്വമേറിയ നന്മകള്‍ ആയത് കൊണ്ടാണത്.
5- തിന്മകളില്‍ നിന്നുള്ള മുക്തി വളരെ പ്രധാനപ്പെട്ട കാര്യമാണ്. തിന്‍മ ചെയ്യാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. അഥവാ തിന്മ ചെയ്ത് പോയാല്‍ അതില്‍ നിന്ന് മോചനം നേടുകയും വേണം എന്നാണ് ഈ പ്രാരംഭ പ്രാര്‍ഥനയില്‍ നിന്ന് നമുക്ക് പഠിക്കാനുള്ള ഒരു പാഠം.  


Monday, 29 September 2025

345 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 85- دروس الحديث - ജനങ്ങളെ അകറ്റരുത്.. അവരെ മാനിക്കുക

 


 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


ജനങ്ങളെ അകറ്റരുത്.. 

അവരെ മാനിക്കുക


85 - وَمَا فِي مَعْنَاهُ 

തൊട്ടു മുമ്പത്തെ ഹദീസിന്‍റെ അതെ ആശയത്തില്‍ ഉള്ള ഒരു ഹദീസ് കൂടി,

مِنْ حَدِيثِ أَبِي مَسْعُودٍ الأَنْصَارِيِّ رضي الله عنه  قَالَ: ((جَاءَ رَجُلٌ إلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ: إنِّي لأَتَأَخَّرُ عَنْ صَلاةِ الصُّبْحِ مِنْ أَجْلِ فُلانٍ ، مِمَّا يُطِيلُ بِنَا ، قَالَ: فَمَا رَأَيْتُ النَّبِيَّ صلى الله عليه وسلم غَضِبَ فِي مَوْعِظَةٍ قَطُّ أَشَدَّ مِمَّا غَضِبَ يَوْمَئِذٍ ، فَقَالَ: يَا أَيُّهَا النَّاسُ ، إنَّ مِنْكُمْ مُنَفِّرِينَ ، فَأَيُّكُمْ أَمَّ النَّاسَ فَلْيُوجِزْ ، فَإِنَّ مِنْ وَرَائِهِ الْكَبِيرَ وَالضَّعِيفَ وَذَا الْحَاجَةِ)) .

അബൂ മസ്ഊദ് അല്‍അന്‍സ്വാരി رضي الله عنه പറഞ്ഞു: ഒരാള്‍ റസൂല്‍ صلى الله عليه وسلم യുടെ അടുക്കലേക്ക് വന്നു പറഞ്ഞു: ഇന്ന വ്യക്തി ഞങ്ങളെയും കൊണ്ട് (നമസ്കാരം) ദീര്‍ഘിപ്പിക്കുന്നതിനാല്‍ ഞാന്‍ സ്വുബ്ഹി നമസ്കാരത്തിന് വൈകി വരേണ്ട അവസ്ഥ ഉണ്ടാകുന്നു. അബൂമസ്ഊദ് رضي الله عنه പറഞ്ഞു: അപ്പോൾ അന്ന് നബി صلى الله عليه وسلم കോപിച്ചതിനേക്കാൾ ശക്തമായി ഒരു ഉപദേശത്തിലും അദ്ദേഹം കോപിക്കുന്നത് ഞാൻ തീരെ കണ്ടിട്ടില്ല. നബി صلى الله عليه وسلم പറഞ്ഞു: അല്ലയോ ജനങ്ങളെ.. നിങ്ങളില്‍ (ആളുകളെ) അകറ്റുന്നവര്‍  ഉണ്ട്, നിങ്ങളില്‍ ആര് ആളുകള്‍ക്ക് ഇമാമായി നില്‍ക്കുന്നുവോ അവന്‍ (നമസ്കാരം) ചുരുക്കണം, നിശ്ചയം അവന്‍റെ പിന്നില്‍ വലിയവരും (പ്രായമായവരും), ദുര്‍ബലനും, അത്യാവശ്യങ്ങള്‍ ഉള്ളവരുമൊക്കെയുണ്ടാകും. 

വിവരണം

  ഒരു ഇമാം നമസ്കാരം അമിതമായി ദീർഘിപ്പിച്ചതു കാരണം ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ വൈകുന്നു എന്ന് ഒരു സ്വഹാബി പരാതിപ്പെട്ടപ്പോഴുള്ള നബി صلى الله عليه وسلم യുടെ പ്രതികരണമാണ് ഈ ഹദീസിൽ വിവരിക്കുന്നത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ നമസ്കാരം ദീർഘിപ്പിക്കുന്നത് ശരിയല്ലെന്നും, മറ്റുള്ളവരുടെ അവസ്ഥയെ പരിഗണിക്കണമെന്നും ഈ ഹദീസ് അറിയിക്കുന്നു.

 ഇസ്‌ലാമിക ശരീഅത്ത്, മതനിയമങ്ങൾ ബാധകമായവർക്ക് ആരാധനാകർമ്മങ്ങളിലും അല്ലാത്തവയിലും എളുപ്പവും പ്രയാസങ്ങൾ ഇല്ലാതെയുമാണ് നിശ്ചയിക്കപ്പെട്ടത്. പ്രത്യേകിച്ചും ഒഴികഴിവുകളുള്ളവരുടെ (പ്രയാസങ്ങളനുഭവിക്കുന്നവരുടെ) കാര്യത്തിൽ ഇത് കൂടുതല്‍ ലളിതമാണ്.

    ഈ ഹദീസിൽ അബൂ മസ്ഊദ് ഉഖ്ബത്ത് ബ്നു അംറ് അൽ-അൻസാരി رضي الله عنه റിപ്പോർട്ട് ചെയ്യുന്നു: ഒരാൾ നബി صلى الله عليه وسلم യുടെ അടുക്കൽ വന്ന് പരാതിപ്പെട്ടു, താൻ ആരുടെ പിന്നിലാണോ നമസ്കരിക്കുന്നത് ആ ഇമാം നമസ്കാരം ദീർഘിപ്പിക്കുന്നത് കാരണം തനിക്ക് സുബ്ഹ് നമസ്കാരത്തിന് വൈകേണ്ടി വരുന്നു എന്ന്. നബി صلى الله عليه وسلم അത് കേട്ടപ്പോൾ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം അവിടുന്ന് ശക്തമായി കോപിച്ചു. ശേഷം എഴുന്നേറ്റുനിന്ന് ആ വിഷയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു,  അപ്പോള്‍ റസൂല്‍ صلى الله عليه وسلم കഠിനമായി കോപിച്ച അവസ്ഥയിലായിരുന്നു. അവിടുന്ന് പറഞ്ഞു: "ഓ ജനങ്ങളേ, നിശ്ചയം നിങ്ങളിൽ (മറ്റുള്ളവരെ) അകറ്റുന്നവരുണ്ട്". അതായത്: അവർ ജനങ്ങളെ നമസ്കാരത്തിൽ നിന്ന് അകറ്റുകയും, നമസ്കാരത്തോട് വെറുപ്പുണ്ടാക്കുകയും, അതവർക്ക് ഭാരമാക്കിത്തീർക്കുകയും ചെയ്യുന്നു.

    നമസ്കാരം ദീർഘിപ്പിച്ച വ്യക്തിയെ പേരെടുത്ത് പറയാതെ വിഷയം പൊതുവായി പറയുകയാണ്‌ ചെയ്തത്. തെറ്റ് ചെയ്തയാളെ ജനമധ്യത്തിൽ വെച്ച് വഷളാക്കാതിരിക്കാനും, ഉപദേശം എല്ലാവർക്കും ബാധകമാക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്, അർഹിക്കുന്നവരെ പേരെടുത്തു പറഞ്ഞ് ശാസിക്കാതിരിക്കുന്നത് നബി صلى الله عليه وسلم യുടെ പതിവായിരുന്നു. തെറ്റ് തിരുത്തുമ്പോഴും വിമര്‍ശിക്കുമ്പോഴും നാം പകര്‍ത്തേണ്ട വലിയൊരു മര്യാദയാണ് ഇത്. 

 പിന്നീട് അവിടുന്ന് ജനങ്ങളെ ഉപദേശിച്ചു: ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കുന്നുവെങ്കിൽ, അവൻ തൻ്റെ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം, പിന്തുടർന്ന് നമസ്കരിക്കുന്നവരിൽ പ്രായമായവരും, ദുർബലരും, തങ്ങളുടെ മറ്റു  ആവശ്യങ്ങള്‍ പൂർത്തിയാക്കാൻ ഉള്ളവരും ഉണ്ടാകാം. നമസ്കാരം ദീർഘിപ്പിക്കുന്നത് ജമാഅത്ത് നമസ്കാരത്തിൽ നിന്ന് ആളുകളെ അകറ്റാനും അതിനോടുള്ള താൽപര്യം കുറയ്ക്കാനും കാരണമായേക്കാം. എന്നാൽ നമസ്കാരം ലഘൂകരിക്കുന്നതിൽ മഅ്മൂമീങ്ങൾക്ക് (പിന്തുടർന്ന് നമസ്കരിക്കുന്നവർക്ക്) എളുപ്പവും സൗകര്യവുമുണ്ടാവും. അങ്ങനെ, നമസ്കാരത്തോട് താല്പര്യമുള്ളവരായി അവർക്ക് പിരിഞ്ഞുപോകാൻ സാധിക്കുകായും ചെയ്യും.

 എല്ലാവര്‍ക്കും എളുപ്പമുണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്, അവരെ അകറ്റാനല്ല. ആരാധനകളില്‍ പോലും ഇത് പാലിക്കപ്പെടണം എന്ന പാഠമാണ് ഈ ഹദീസ് നല്‍കുന്നത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സമൂഹത്തോട് ദയയും എളുപ്പവും കാണിക്കുക. അവരെ അകറ്റുകയും വെറുപ്പിക്കുകയും ചെയ്യുന്ന പ്രവണതകള്‍ ഒഴിവാക്കുക.
2- മതപരമായ കാര്യങ്ങളിൽ അരുതാത്തവ കാണുമ്പോൾ കോപിക്കാവുന്നതാണ്. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി കോപിക്കാതിരുന്ന നബി صلى الله عليه وسلم, അല്ലാഹുവിന്‍റെ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ ശക്തമായി കോപിച്ചിരുന്നു. ദീനിന്‍റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ കാണുമ്പോൾ രോഷം കൊള്ളുന്നത് ഈമാനിന്‍റെ ഭാഗമാണ്.

3- ആരാധനകളില്‍ അതിരു വിടാന്‍ പാടില്ല. മിതത്വം എല്ലാ കാര്യങ്ങളിലും അത്യാവശ്യമാണ്.
4- ഇമാം (നേതാവ്) എപ്പോഴും തന്‍റെ കീഴിലുള്ളവരെ പരിഗണിക്കണം. സ്വന്തം കഴിവും താല്പര്യവും അനുസരിച്ചല്ല, മറിച്ച് സമൂഹത്തിലെ ഏറ്റവും ദുർബലനായ വ്യക്തിയുടെ അവസ്ഥ പരിഗണിച്ചാണ് നേതാവ് തീരുമാനങ്ങൾ എടുക്കേണ്ടത്. 
5- നമ്മുടെ പ്രവൃത്തികൾ, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളിൽ, മറ്റുള്ളവരെ ദീനിലേക്ക് ആകർഷിക്കുന്നതാവണം, വെറുപ്പിക്കുന്നതാവരുത്. "മുനഫ്ഫിർ" (അകറ്റുന്നവൻ) ആകുന്നതിനെതിരെ നബി صلى الله عليه وسلم ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്.
6- നമസ്കാരം ദീർഘിപ്പിച്ച ഇമാമിന് നല്ല ഉദ്ദേശ്യമായിരിക്കാം ഉണ്ടായിരുന്നത്. എന്നാൽ, പ്രവൃത്തിയുടെ ഫലം വിപരീതമായതിനാൽ നബി صلى الله عليه وسلم അദ്ദേഹത്തെ തിരുത്തി. ഒരു കാര്യം ശരിയാവാൻ ഉദ്ദേശശുദ്ധിയോടൊപ്പം പ്രവൃത്തിയും ശരിയായിരിക്കണം.
7- തെറ്റ് തിരുത്തേണ്ട രീതി എങ്ങനെയാണെന്ന് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നു. തെറ്റ് ചെയ്തയാളെ പേരെടുത്ത് പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ചില്ല. പകരം, ഒരു പൊതു ഉപദേശത്തിലൂടെ വിഷയം എല്ലാവരെയും പഠിപ്പിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ തെറ്റ് ചെയ്തയാൾക്ക് അപമാനം തോന്നാതെ കാര്യം മനസ്സിലാക്കാനും മറ്റുള്ളവർക്ക് പാഠമുൾക്കൊള്ളാനും സഹായകമാകും.
8- സാധാരണക്കാരനായ ഒരു വ്യക്തിയുടെ പരാതിക്ക് റസൂല്‍ صلى الله عليه وسلم വലിയ പ്രാധാന്യം നൽകി. ഒരു നല്ല സമൂഹത്തിൽ ആളുകൾക്ക് തങ്ങളുടെ പ്രയാസങ്ങൾ പറയാനും അതിന് പരിഹാരം ലഭിക്കാനുമുള്ള അവസരമുണ്ടായിരിക്കണം.

Sunday, 28 September 2025

344 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 84- دروس الحديث - ജമാഅത്ത് നമസ്കാരം ചുരുക്കുക

  



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


ജമാഅത്ത് നമസ്കാരം ചുരുക്കുക

84 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ((إذَا صَلَّى أَحَدُكُمْ لِلنَّاسِ فَلْيُخَفِّفْ فَإِنَّ فِيهِمْ الضَّعِيفَ وَالسَّقِيمَ وَذَا الْحَاجَةِ ، وَإِذَا صَلَّى أَحَدُكُمْ لِنَفْسِهِ فَلْيُطَوِّلْ مَا شَاءَ)) .

അബൂ ഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ജനങ്ങള്‍ക്ക് (ഇമാമായി) നമസ്കരിക്കുകയാണെങ്കില്‍ അവന്‍ (നമസ്കാരം) ചുരുക്കട്ടെ, നിശ്ചയം അവരില്‍ ദുര്‍ബലനും, രോഗിയും, (വേഗം പോകാന്‍) ആവശ്യമുള്ളവരും ഉണ്ടാകും. നിങ്ങളില്‍ ഒരാള്‍ തനിച്ച് നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ഉദ്ദേശിക്കുന്ന വിധം നീട്ടി നമസ്കരിച്ച് ക്കൊള്ളട്ടെ. 

വിവരണം

റസൂല്‍ صلى الله عليه وسلم അനുചരന്മാർക്കും തനിക്ക് ശേഷമുള്ള സമുദായത്തിനും ഏറ്റവും നല്ല അധ്യാപകനും മാർഗദർശകനുമായിരുന്നു. ജനങ്ങൾക്ക് വ്യക്തിപരമായും സാമൂഹികമായും മതപരമായും ഭൗതികമായും പ്രയോജനകരമായ കാര്യങ്ങളാണ് അവിടുന്ന് പകര്‍ന്നു നല്‍കിയിരുന്നത്. ആരാധനാപരമായ കാര്യങ്ങളിൽ, പ്രത്യേകിച്ച് നമസ്കാരത്തിൽ, ജനങ്ങൾക്ക് ഭാരമാവാത്ത രൂപം അദ്ദേഹം ഇഷ്ടപ്പെട്ടു. ജനങ്ങൾ ആരാധനകളിൽനിന്ന് അകന്നുപോവുകയോ അവർക്ക് മടുപ്പ് തോന്നുകയോ ചെയ്യാതിരിക്കാനായിരുന്നു ഇത്.

    ഈ ഹദീസിൽ അതാണ് വ്യക്തമാക്കുന്നത്. നമസ്കാരത്തിൽ ഇമാമുമാർ തങ്ങൾക്ക് പിന്നിൽ നമസ്കരിക്കുന്നവരുടെ അവസ്ഥ പരിഗണിക്കണമെന്ന് റസൂല്‍ صلى الله عليه وسلم ഉപദേശിക്കുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: "നിങ്ങളിലൊരാൾ ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കിൽ, അവൻ നമസ്കാരം ലഘൂകരിക്കട്ടെ." അതായത്, ഖുർആൻ പാരായണത്തിലും റുകൂഇലും സുജൂദിലുമെല്ലാം ഇത് പാലിക്കണം. ഇങ്ങനെ ലഘൂകരിക്കാൻ പറയുന്നതിന്‍റെ കാരണം, നമസ്കരിക്കുന്നവരിൽ ശാരീരികമായി ദുർബലരായവരും രോഗികളും പ്രായമായവരും മറ്റ് പ്രയാസങ്ങൾ അനുഭവിക്കുന്നവരും വേഗം പോകാന്‍ അത്യാവശ്യം ഉള്ളവരും ഉണ്ടാവാം. അവർക്ക് നമസ്കാരം ദീർഘിപ്പിക്കുന്നത് പ്രയാസകരമാകും.

 തുടർന്ന് റസൂല്‍ صلى الله عليه وسلم പറയുന്നു: "നിങ്ങളിലൊരാൾ ഒറ്റയ്ക്ക് നമസ്കരിക്കുകയാണെങ്കിൽ, അവൻ ഉദ്ദേശിക്കുന്നത്ര ദീർഘിപ്പിച്ചുകൊള്ളട്ടെ." കാരണം, അവന് അവന്‍റെ കഴിവിനെക്കുറിച്ച് വ്യക്തമായി അറിയാം. ക്ഷീണമോ മറ്റോ ഉണ്ടായാൽ ലഘൂകരിക്കാനും അവന് സാധിക്കും. എന്നാൽ, ഇമാമിനെ തുടരുന്നവരുടെ കാര്യം അങ്ങനെയല്ല. ഇമാം നമസ്കാരത്തിൽനിന്ന് വിരമിക്കുന്നതുവരെ അവർക്ക് കാത്തിരിക്കേണ്ടിവരും.

    ആരാധനാ കാര്യങ്ങളിൽ ശരീഅത്ത് ജനങ്ങളുടെ അവസ്ഥകളും കഴിവുകളും പരിഗണിക്കുന്നുവെന്നും ഇസ്‌ലാം ഒരു എളുപ്പമുള്ള മതമാണെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1-ജമാഅത്ത് (സംഘടിത) നമസ്കാരം പൂർണ്ണതയോടെ നിർവഹിക്കുന്നതോടൊപ്പം ലഘൂകരിക്കുന്നത് അഭികാമ്യമാണ്. ആളുകള്‍ക്ക് പ്രയാസമാകുന്നുണ്ടെങ്കില്‍ അത് നിര്‍ബന്ധവുമാണ്.

2- ഒറ്റയ്ക്ക് നമസ്കരിക്കുന്ന വ്യക്തിക്ക് താൻ ഉദ്ദേശിക്കുന്നത്ര നമസ്കാരം ദീർഘിപ്പിക്കാവുന്നതാണ്. എന്നാൽ, ഫർള് (നിർബന്ധ) നമസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വ്വഹിക്കുമ്പോള്‍ അമിതമായി ദീർഘിപ്പിക്കരുത്. 
3- നമസ്കാരത്തിൽ ദുർബലരുടെയും ആവശ്യക്കാരുടെയും അവസ്ഥ പരിഗണിക്കേണ്ടത് നിർബന്ധമാണ്.

4- പിന്നിൽ നമസ്കരിക്കുന്നവര്‍ക്ക് നമസ്കാരം ദീർഘിപ്പിക്കുന്നതിൽ പ്രയാസമില്ലെങ്കില്‍  ദീർഘിപ്പിക്കുന്നതിൽ തെറ്റില്ല.

5- ഒരാൾ ജനങ്ങൾക്ക് നന്മയുടെ പാത എളുപ്പമാക്കിക്കൊടുക്കുകയും, അതിലേക്ക് അവരെ ഇഷ്ടപ്പെടുത്തുകയും താല്പര്യം ജനിപ്പിക്കുകയും ചെയ്യേണ്ടതാണ്. കാരണം, ഇത് ആളുകൾക്കിടയിൽ ഇണക്കമുണ്ടാക്കാനും ഇസ്‌ലാമിന്‍റെ സൗന്ദര്യം വ്യക്തമാക്കാനും സഹായിക്കും.

6- ഒരു നേതാവ് എപ്പോഴും അനുയായികളുടെ ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുന്നവനായിരിക്കണം. സ്വന്തം താൽപര്യങ്ങൾക്ക് മീതെ സമൂഹത്തിന്‍റെ പൊതുവായ നന്മയ്ക്ക് പ്രാധാന്യം നൽകേണ്ടതിന്‍റെ പ്രാധാന്യം ഈ ഹദീസ് പഠിപ്പിക്കുന്നു.



Saturday, 27 September 2025

343 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 83- دروس الحديث - ഇമാം ആമീന്‍ പറഞ്ഞാല്‍ കൂടെ നമസ്കരിക്കുന്നവരും ആമീന്‍ പറയുക

 

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


ഇമാം ആമീന്‍ പറഞ്ഞാല്‍ കൂടെ നമസ്കരിക്കുന്നവരും ആമീന്‍ പറയുക


83 - عَنْ أَبِي هُرَيْرَةَ  رضي الله عنه  أَنَّ رَسُولَ اللَّهِ  صلى الله عليه وسلم  قَالَ: ((إذَا أَمَّنَ الإِمَامُ فَأَمِّنُوا، فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلائِكَةِ: غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) .

അബൂ ഹുറൈറ رضي الله عنه  നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഇമാം ആമീന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ പറയുക. നിശ്ചയം ആരുടെയെങ്കിലും ആമീന്‍ മലക്കുകളുടെ ആമീനുമായി യോജിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും.  


വിവരണം

ഇമാമിനെ പിന്തുടരുന്ന രീതികളാണ് ഈ ഹദീസിലും വിവരിച്ചിരിക്കുന്നത്. 

നമസ്കാരത്തില്‍ ഇമാം കൃത്യമായി പിന്തുടരപ്പെടണം.  ഇമാം ആമീന്‍ എന്ന് പറഞ്ഞാല്‍ കൂടെയുള്ളവരും ആമീന്‍ എന്ന് പറയണം. അപ്പോള്‍ മലക്കുകളും ആമീന്‍ എന്ന് പറയുന്നുണ്ട്. ആരുടെയെങ്കിലും ആമീന്‍ മലക്കുകളുടെ ആമീനുമായി യോജിച്ചാല്‍ അവന്‍റെ മുന്‍ ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും. 

ജമാഅത്ത് നമസ്കാരത്തി സൂറത്തു ഫാത്തിഹ പാരായണം ചെയ്തതിന് ശേഷം 'ആമീ' പറയുന്നതിന്‍റെ മഹത്വത്തെക്കുറിച്ചാണ് ഹദീസ് നമ്മെ പഠിപ്പിക്കുന്നത്.

"ഇമാം 'ആമീ' പറയുമ്പോ നിങ്ങളും 'ആമീ' പറയുക"

ജമാഅത്ത് നമസ്കാരത്തി ഇമാം സൂറത്തു ഫാത്തിഹ ഓതിക്കഴിയുമ്പോ (...وَلَا الضَّالِّينَ എന്ന് പറഞ്ഞതിന് ശേഷം) ഇമാം 'ആമീ' പറയുന്നു. സമയത്ത് ഇമാമിനെ പിന്തുടർന്ന് നമസ്കരിക്കുന്നവരും (മഅ്മൂമീങ്ങ) 'ആമീ' പറയണം എന്നാണ് പ്രവാചകൻ صلى الله عليه وسلم യുടെ നിർദ്ദേശം. ഇത് ഇമാമിനെ പിന്തുടരേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.

    "ആരുടെയെങ്കിലും 'ആമീ' മലക്കുകളുടെ 'ആമീനു'മായി ഒത്തുവന്നാ..." ഈ ചെറിയ ർമ്മത്തിന്‍റെ ഏറ്റവും വലിയ ശ്രേഷ്ഠത വ്യക്തമാകുന്നു. നാം നമസ്കാരത്തി 'ആമീ' പറയുമ്പോ, അതേ സമയം മലക്കുകളും 'ആമീ' പറയുന്നുണ്ട് എന്ന് ഹദീസ് പഠിപ്പിക്കുന്നു. ഒരു വിശ്വാസിയുടെ 'ആമീ' മലക്കുകളുടെ 'ആമീനുമായി' ഒത്തുവരികയാണെങ്കില്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും.

സമയത്തിലും ഗുണത്തിലും ആമീന്‍ യോജിച്ച് വരണം

  • വിശ്വാസി 'ആമീ' ഉച്ചരിക്കുന്ന അതേ നിമിഷത്തി തന്നെ മലക്കുകളും 'ആമീ' ഉച്ചരിക്കുന്നുണ്ട്. അവരുമായി യോജിപ്പ് വരാന്‍ നമസ്കാരത്തി പൂർണ്ണ ശ്രദ്ധയും ഇമാമിന്‍റെ പാരായണത്തി ഏകാഗ്രതയും ആവശ്യമാണ്.
  • മലക്കുക തികഞ്ഞ ഇഖ്‌ലാസോടെയും (ആത്മാർത്ഥത) ഭയഭക്തിയോടെയുമാണ് 'ആമീ' പറയുന്നത്. അതുപോലെ, ഒരു വിശ്വാസിയും ആത്മാർത്ഥതയോടെയും അല്ലാഹു പ്രാർത്ഥന സ്വീകരിക്കേണമേ എന്ന പൂർണ്ണ ബോധ്യത്തോടെയും 'ആമീ' പറയുമ്പോ അത് മലക്കുകളുടെ 'ആമീനുമായി' ഗുണത്തിലും ഒത്തുചേരുന്നു.

"അയാളുടെ മുൻകാല പാപങ്ങ പൊറുക്കപ്പെടും" എന്നതാണ് മഹത്തായ ർമ്മത്തിന് അല്ലാഹു വാഗ്ദാനം ചെയ്യുന്ന പ്രതിഫലം. ആത്മാർത്ഥതയോടെയും ശ്രദ്ധയോടെയും പറയുന്ന ഒരു 'ആമീ' കാരണം ഒരു വ്യക്തിയുടെ മുൻകാല പാപങ്ങ പൊറുക്കപ്പെടുന്നു. ഇവിടെ 'പാപങ്ങ' എന്ന് പറഞ്ഞിട്ടുള്ളത് ചെറിയ പാപങ്ങളെ (صغائر الذنوب) ഉദ്ദേശിച്ചാണ് എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ൻപാപങ്ങൾ (كبائر الذنوب) പൊറുക്കപ്പെടാ ആത്മാർത്ഥമായ പശ്ചാത്താപം (തൗബ) അനിവാര്യമാണ്. എങ്കിലും, ചെറിയ ർമ്മത്തിന് ഇത്രയും വലിയ പ്രതിഫലം ൽകുന്നത് അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയെയാണ് കാണിക്കുന്നത്.

ആമീന്‍ പറയേണ്ട സമയം

    ഇമാം ആമീന്‍ എന്ന് പറയാന്‍ തുടങ്ങിയാല്‍ അതോടൊപ്പമാണ് പിന്നിലുള്ളവര്‍ ആമീന്‍ എന്ന് പറയേണ്ടത്. ഇമാമിന്‍റെ ആമീന്‍ പറച്ചിലിന് മുമ്പോ ശേഷമോ അല്ല. ഇമാം وَلَا الضَّالِّينَ എന്ന് പറഞ്ഞാല്‍ ഉടനെ മഅ'മൂമീംകള്‍ ആമീന്‍ എന്ന് പറയരുത്. അങ്ങനെ പെട്ടെന്ന് ആമീന്‍ ചൊല്ലുന്നവര്‍ ഉണ്ട്. അങ്ങനെ ചെയ്യാതെ ഇമാം ശ്വാസം എടുത്ത് ആമീന്‍ എന്ന് പറഞ്ഞു തുടങ്ങുമ്പോഴാണ് കൂടെയുള്ളവര്‍ ആമീന്‍ എന്ന് പറയേണ്ടത്.   

 ആമീന്‍ ചൊല്ലുന്ന മലക്കുകള്‍ ആരാണ്?

    ഹദീസില്‍ പറഞ്ഞിരിക്കുന്ന ആമീന്‍ പറയുന്ന മലക്കുകള്‍ ആരാണെന്ന് ഈ ഹദീസില്‍ വിവരിക്കപ്പെട്ടിട്ടില്ല. അവര്‍ ഒരു വിശ്വാസിയുടെ കൂടെയുള്ള ഹഫദത്തിന്‍റെ (حفظة) മലക്കുകളാണെന്നും, രാപകലുകളില്‍ മാറി വരുന്ന മലക്കുകളാണെന്നും, മുഴുവന്‍ മലക്കുകളാണെന്നും അഭിപ്രായങ്ങളുണ്ട്. മുഴുവന്‍ മലക്കുകളും ആമീന്‍ ചൊല്ലും എന്നതാണ് ഹദീസില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1.    ജമാഅത്ത് നമസ്കാരത്തിന്‍റെ പ്രാധാന്യം: ഹദീസിലെ പ്രതിഫലം ജമാഅത്ത് നമസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഇത് സംഘടിത നമസ്കാരത്തി പങ്കുകൊള്ളാ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

2.    'ആമീ' പറയുന്നതിന്‍റെ ശ്രേഷ്ഠത: 'ആമീ' എന്നത് വെറുമൊരു വാക്കല്ല. "അല്ലാഹുവേ, നീ ഉത്തരം ൽകേണമേ/സ്വീകരിക്കേണമേ" എന്ന ർത്ഥം വരുന്ന ശക്തമായ ഒരു പ്രാർത്ഥനയാണത്. സൂറത്തു ഫാത്തിഹയിലെ പ്രാർത്ഥനകൾക്ക് ശേഷമുള്ള വാക്കിന് അല്ലാഹുവിങ്ക വലിയ സ്ഥാനമുണ്ട്.

3. ഇമാമിനെ പിന്തുടരേണ്ടതിന്‍റെ ആവശ്യകത: നമസ്കാരത്തി മഅ്മൂം ഇമാമിനെയാണ് പിന്തുടരേണ്ടത്. ഇമാം 'ആമീ' പറയുമ്പോഴോ പറയാ തുടങ്ങുമ്പോഴോ ആണ് മഅ്മൂമും പറയേണ്ടത്. ഇമാമിനെ മുൻകടക്കുന്നത് ശരിയല്ല.

4. നമസ്കാരത്തിലെ ശ്രദ്ധയും ഏകാഗ്രതയും: മലക്കുകളുടെ 'ആമീനുമായി' ഒത്തുവരാ നമസ്കാരത്തി പൂർണ്ണമായ ശ്രദ്ധ ആവശ്യമാണ്. അശ്രദ്ധമായി നമസ്കരിക്കുന്നവർക്ക് പുണ്യം നഷ്ടപ്പെട്ടേക്കാം.

5. മലക്കുകളിലുള്ള വിശ്വാസം: മലക്കുക എന്ന അദൃശ്യരായ സൃഷ്ടിക നമ്മുടെ ആരാധനകളി പങ്കുചേരുന്നുണ്ടെന്നും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നുമുള്ള വിശ്വാസം ഹദീസ് ഊട്ടിയുറപ്പിക്കുന്നു. ഇത് വിശ്വാസികൾക്ക് വലിയ പ്രചോദനം ൽകുന്നു.

6. അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ വിശാലത: വളരെ ലളിതമായ ഒരു ർമ്മത്തിന് പാപമോചനം പോലെയുള്ള മഹത്തായ പ്രതിഫലം ൽകുന്നത്, തന്‍റെ അടിമകളോട് അല്ലാഹുവിനുള്ള അളവറ്റ കാരുണ്യത്തെയാണ് സൂചിപ്പിക്കുന്നത്.

ചുരുക്കത്തിജമാഅത്ത് നമസ്കാരത്തി ശ്രദ്ധയോടെയും ആത്മാർത്ഥതയോടെയും ഇമാമിനോടൊപ്പം 'ആമീ' പറയുന്നത് അല്ലാഹുവിങ്ക വലിയ പ്രതിഫലം ലഭിക്കുന്ന ർമ്മമാണ്. ഇതിലൂടെ നമ്മുടെ മുൻകാല ചെറിയ പാപങ്ങ പൊറുക്കപ്പെടും. അതിനാ, ഓരോ വിശ്വാസിയും അവസരം നഷ്ടപ്പെടുത്താതെ ശ്രദ്ധയോടെ ജമാഅത്ത് നമസ്കാരത്തി പങ്കെടുക്കാ ശ്രമിക്കേണ്ടതാണ്.

 

 

Friday, 26 September 2025

342 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 82- دروس الحديث - ഇമാമിനെ മുന്‍കടക്കരുത്

  



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


ഇമാമിനെ മുന്‍കടക്കരുത്


82 - عَنْ عَبْدِ اللَّهِ بْنِ يَزِيدَ الْخِطْمِيِّ الأَنْصَارِيِّ رضي الله عنه قَالَ: حَدَّثَنِي الْبَرَاءُ - وَهُوَ غَيْرُ كَذُوبٍ - قَالَ: ((كَانَ رَسُولُ اللَّهِ صلى الله عليه وسلم إذَا قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ: لَمْ يَحْنِ أَحَدٌ مِنَّا ظَهْرَهُ حَتَّى يَقَعَ رَسُولُ اللَّهِ صلى الله عليه وسلم سَاجِدًا، ثُمَّ نَقَعُ سُجُودًا بَعْدَهُ)) .

അബ്ദുല്ലാഹി ബ്നു യസീദുല്‍ ഖിത്വ്'മി അല്‍ അന്‍സ്വാരി പറഞ്ഞു. അല്‍ ബറാഉ ബ്നു ആസിബ് رضي الله عنه (അദ്ദേഹം കളവ് പറയുന്നവനല്ല) പറഞ്ഞു: റസൂല്‍ صلى الله عليه وسلم   

"سَمِعَ اللَّهُ لِمَنْ حَمِدَهُ" എന്ന്  പറഞ്ഞു കഴിഞ്ഞാല്‍, റസൂല്‍ صلى الله عليه وسلم സുജൂദ് ചെയ്യുന്നത് വരെ ഞങ്ങളില്‍ ഒരാളും (സുജൂദ് ചെയ്യാനായി) അവന്‍റെ മുതുക് വളക്കുമായിരുന്നില്ല. അതിനു ശേഷം (റസൂല്‍ صلى الله عليه وسلم സുജൂദ് ചെയ്ത് കഴിഞ്ഞ ശേഷം) ഞങ്ങള്‍  സുജൂദിലേക്ക് പോകും. 


വിവരണം

    ഈ ഹദീസ് ജമാഅത്ത് നമസ്കാരത്തിൽ ഇമാമിനെ പിന്തുടരുന്നതിന്റെ (മുതാബഅത്ത്) രൂപവും പ്രാധാന്യവും വളരെ വ്യക്തമായി പഠിപ്പിക്കുന്നു. റസൂല്‍ صلى الله عليه وسلم യുടെ പിന്നിൽ നമസ്കരിച്ചിരുന്ന സ്വഹാബികൾ എത്രമാത്രം സൂക്ഷ്മതയോടെയാണ് അവിടുത്തെ പിന്തുടർന്നിരുന്നത് എന്ന് ഈ സംഭവം വിവരിക്കുന്നു.

ജമാഅത്ത് നിസ്കാരത്തില്‍ ഇഅ്തിദാലിൽ (റുകൂഇല്‍ നിന്ന് നിവർന്നു നിൽക്കല്‍) നിൽക്കുകയും പിന്നീട് സുജൂദിലേക്ക് പോവുകയും ചെയ്യുന്ന സന്ദർഭത്തെയാണ്‌ ഈ ഹദീസ് അറിയിക്കുന്നത്.

റസൂല്‍ صلى الله عليه وسلم ഇമാമായി നിസ്കരിക്കുമ്പോൾ, റുകൂഇൽ നിന്ന് ഉയരുമ്പോൾ "سَمِعَ اللَّهُ لِمَنْ حَمِدَهُ" എന്ന് പറയും. അതിനുശേഷം അവിടുന്ന് പൂർണ്ണമായി നിവർന്നു നിൽക്കും. ഇതിനാണ് ഇഅ'തിദാല്‍ എന്ന് പറയുന്നത്.

റസൂല്‍ صلى الله عليه وسلم സുജൂദിലേക്ക് പോകാൻ തുടങ്ങുമ്പോൾ സ്വഹാബികൾ അദ്ദേഹത്തോടൊപ്പം സുജൂദിലേക്ക് പോകുമായിരുന്നില്ല. മറിച്ച്, അവർ ക്ഷമയോടെ കാത്തുനിൽക്കും. റസൂല്‍ صلى الله عليه وسلم  യുടെ നെറ്റി പൂർണ്ണമായും നിലത്ത് പതിച്ച് അവിടുന്ന് സുജൂദിൽ പ്രവേശിച്ചു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സ്വഹാബികൾ സുജൂദിലേക്ക് പോയിരുന്നുള്ളൂ. ‘ഞങ്ങളിലൊരാളും മുതുകു വളച്ചിരുന്നില്ല’ എന്ന പ്രയോഗം ഈ സൂക്ഷ്മതയെയാണ് കാണിക്കുന്നത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1.    ഇമാമിനെ പൂർണ്ണമായി പിന്തുടരുക: ജമാഅത്ത് നമസ്കാരത്തിൽ മഅ്മൂം (പിന്തുടർന്നു നമസ്കരിക്കുന്നവൻ) എല്ലാ കാര്യങ്ങളിലും ഇമാമിനെ പിന്തുടരണം. ഇമാമിന്റെ ചലനങ്ങൾ പൂർത്തിയായ ശേഷം മാത്രം പിന്നിലുള്ളവര്‍ കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് ശരിയായ രീതി.

2. ഇമാമിനെ മുൻകടക്കുന്നത് കർശനമായി വിലക്കപ്പെട്ടതാണ്: നമസ്കാരത്തിലെ കര്‍മങ്ങളില്‍ ഇമാമിനെ മുൻകടക്കുന്നത് (മുസാബഖത്ത്) ഹറാമാണ്.

3.   ഇമാമിനോടൊപ്പം ഒരേ സമയം ചലിക്കുന്നതും ഒഴിവാക്കുക: ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന മറ്റൊരു പാഠംഇമാമിനോടൊപ്പം ഒരേ സമയം ചലിക്കുന്നതും (മുവാഫഖത്ത്) പൂർണ്ണമായ അനുധാവനത്തിന് എതിരാണ് എന്നതാണ്. ഏറ്റവും ഉത്തമം ഇമാം ഒരു കർമ്മം പൂർത്തിയാക്കിയ ശേഷം മഅ്മൂം ആ കർമ്മം ആരംഭിക്കുന്നതാണ്.

4. നമസ്കാരത്തിൽ അടക്കവും ഒതുക്കവും പാലിക്കുക: സ്വഹാബികൾ റസൂല്‍ صلى الله عليه وسلم സുജൂദിൽ എത്തുന്നത് വരെ കാത്തുനിന്നത്അവരുടെ നമസ്കാരത്തിലുണ്ടായിരുന്ന അടക്കത്തെയും ഒതുക്കത്തെയുമാണ് സൂചിപ്പിക്കുന്നത്. ഓരോ കർമ്മവും അതിന്റെ പൂർണ്ണതയിൽ നിർവഹിക്കാൻ ഇത് സഹായിക്കുന്നു. ധൃതി നമസ്കാരത്തിന്റെ പൂര്‍ണ്ണതയെ ബാധിക്കും.

5. സ്വഹാബികൾക്ക് റസൂല്‍ صلى الله عليه وسلم  യോടുള്ള സ്നേഹവും ബഹുമാനവും: റസൂല്‍ صلى الله عليه وسلم  യുടെ സുന്നത്തുകൾ ഒരു മാറ്റവും വരുത്താതെ അതേപടി പകർത്തുന്നതിൽ സ്വഹാബികൾക്കുണ്ടായിരുന്ന അതീവ താല്പര്യവും ശ്രദ്ധയും ഈ ഹദീസ് വ്യക്തമാക്കുന്നു. അവരുടെ ആരാധനകൾ റസൂല്‍ صلى الله عليه وسلم  യുടെ ആരാധനയുടെ തനിപ്പകർപ്പായിരുന്നു.

6. ജമാഅത്ത് നമസ്കാരത്തിന്റെ കെട്ടുറപ്പ്: എല്ലാവരും ഇമാമിനെ കൃത്യമായി പിന്തുടരുമ്പോൾ ജമാഅത്ത് നമസ്കാരത്തിൽ ഐക്യവും ചിട്ടയും ഉണ്ടാകുന്നു. ഇത് മുസ്ലിം സമൂഹത്തിന്റെ സംഘടിത സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.

    ചുരുക്കത്തിൽഈ ഹദീസ് ജമാഅത്ത് നമസ്കാരത്തിന്റെ ആത്മാവ് എന്തായിരിക്കണമെന്ന് പഠിപ്പിക്കുന്നു. അത് കേവലം ഒരുമിച്ച് നിൽക്കൽ മാത്രമല്ലമറിച്ച് ഇമാമിന്റെ നേതൃത്വത്തിൽ ഒരേ മനസ്സോടെയും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനമാണ്.

 

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...