ഫോളോ ചെയ്യാം

Tuesday, 2 September 2025

318 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 58- دروس الحديث - മനസ്സാന്നിധ്യത്തോടെ നമസ്കരിക്കാന്‍ തയ്യാറെടുക്കുക

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


 മനസ്സാന്നിധ്യത്തോടെ 

നമസ്കരിക്കാന്‍ 

തയ്യാറെടുക്കുക

58 - وَلِمُسْلِمٍ عَنْ عَائِشَةَ رضي الله عنها قَالَتْ: سَمِعْتُ رَسُولَ اللَّهِ - صلى الله عليه وسلم - يقُولُ: ((لا صَلاةَ بِحَضْرَةِ طَعَامٍ ، وَلا وَهُوَ يُدَافِعُهُ الأَخْبَثَانِ)) . 

ഇമാം മുസ്‌ലിം رحمه الله റിപ്പോര്‍ട്ട് ചെയ്യുന്നു. ആഇശ رضي الله عنها പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു, ഭക്ഷണത്തിന്‍റെ സാന്നിധ്യത്തിലും, രണ്ട് മാലിന്യങ്ങള്‍  (കാഷ്ടവും മൂത്രവും)  തടുത്ത് വെച്ചും നമസ്കാരമില്ല. 

الأَخبثانِ: البولُ والغائطُ.

الأَخبثانِ കാഷ്ടവും മൂത്രവും

വിവരണം

    ഭക്ഷണം സന്നിഹിതമാവുകയും, അതിനോട് മനസ്സിന് താൽപ്പര്യം അനുഭവപ്പെടുകയും, ഹൃദയം അതിലേക്ക് താൽപ്പര്യമുള്ളതാവുകയും ചെയ്യുന്ന സന്ദർഭത്തിൽ നമസ്കരിക്കുന്നത് നബി صلى الله عليه وسلم വിലക്കിയതാണ് ഈ ഹദീസില്‍ ഉള്ളത്.
  അതോടൊപ്പം മലമൂത്ര വിസർജനത്തിന് തോന്നുന്ന സന്ദർഭങ്ങളിലും നിസ്കാരം നിർവ്വഹിക്കുന്നത് അവിടുന്ന് വിലക്കിയിരിക്കുന്നു. കാരണം, അവ മുഖേനയുണ്ടാകുന്ന പ്രയാസം അവൻ്റെ ശ്രദ്ധയെ തിരിച്ചു കളയുന്നതാണ്. അത് നമസ്കാരം ന്യൂനതയുള്ളതാവാന്‍ കാരണമാവുകയും ചെയ്യും.
    ഈ രണ്ട് സന്ദര്‍ഭങ്ങളിലും അവ പൂര്‍ത്തീകരിച്ച് കഴിഞ്ഞതിനു ശേഷം മാത്രം നമസ്കരിക്കാന്‍ നില്‍ക്കണം. അത് മുഖേന ജമാഅത്ത് നമസ്കാരം നഷ്ടമായാല്‍ അത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ ഇത് സ്ഥിരമാക്കാന്‍ പാടുള്ളതല്ല, അഥവാ നമസ്കാര സമയത്തേക്ക് അവ മാറ്റി വെക്കല്‍ പതിവാക്കരുത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നമസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തൻ്റെ നിസ്കാരത്തിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന എല്ലാ കാര്യങ്ങളെയും അകറ്റി നിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
2- നമസ്കാരം ഏറ്റവും നല്ല മനസാന്നിധ്യത്തോടെ നിര്‍വഹിക്കാന്‍ സഹായകമാകുന്ന കാര്യങ്ങള്‍ ചെയ്യണം. 
3- കാഷ്ടവും മൂത്രവും തടുത്ത് വെച്ച് നമസ്കരിക്കാന്‍ നിന്നാല്‍ അത് മുഖേന നമസ്കാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചെന്ന് വരില്ല. 
4- ഈ ഹദീസില്‍ പറയപ്പെട്ട വിലക്ക് നിഷിദ്ധമാക്കിയ വിലക്കല്ല. മറിച്ച് കറാഹത്ത് എന്ന നിലയിലുള്ള വിലക്കാണ്.
5- ഒരാള്‍ ഭക്ഷണം ഹാജറായിരിക്കെ, അല്ലെങ്കില്‍ മലമൂത്ര വിസര്‍ജനം തടഞ്ഞ് വെച്ച്  നമസ്കരിച്ചാല്‍ അവന്‍റെ നമസ്കാരം സാധുവാകുന്നതാണ്. 






No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...