عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
സ്വഫ്ഫ്ശരിയാക്കല്‍
بابُ الصُّفوفِ
75 - عَنْ أَنَسِ بْنِ مَالِكٍ رضي الله
عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((سَوُّوا
صُفُوفَكُمْ ، فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ تَمَامِ الصَّلاةِ)) .
അനസു ബ്നു മാലിക് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങള്‍ സ്വഫ്ഫുകള്‍ (നമസ്കാരത്തിന്‍റെ വരികള്‍) ശരിയാക്കുക, നിശ്ചയം സ്വഫ്ഫ് നേരെയാക്കല്‍ നമസ്കാരത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ പെട്ടതാണ്.
വിവരണം
ഇസ്‌ലാം നിയമങ്ങളും വ്യവസ്ഥകളും മുന്നോട്ട് വെക്കുന്നത് വിശ്വാസികള്‍ എല്ലാം ഒരേ പോലെ ആകുന്നതിന് വേണ്ടിയും അഭിപ്രായ ഭിന്നതകളും തര്‍ക്കങ്ങളും ഇല്ലാതിരിക്കാനും വേണ്ടിയാണ്. മുസ്‌ലീംകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളില്‍ ഏറ്റവും മഹത്തായത് ജമാഅത്ത് നമസ്കാരത്തിന് വേണ്ടിയുള്ള പള്ളിയിലെ അവരുടെ സംഗമമാണ്. ആ സന്ദര്‍ഭത്തില്‍ വളരെ സുന്ദരമായി അണികള്‍ ശരിപ്പെടുത്തണം എന്ന് നബി صلى الله عليه وسلم ധാരാളം ഹദീസുകളിലൂടെ അറിയിച്ചിട്ടുണ്ട്.
സ്വഫ്ഫ് ശരിയാക്കല്‍ നമസ്കാരത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ പെട്ടതാണ് എന്നാണ് ഈ ഹദീസില്‍ നബി صلى الله عليه وسلم അറിയിക്കുന്നത്. സ്വഫ്ഫ് ശരിയാക്കുക എന്നാല്‍ എല്ലാവരും നേരെ ചൊവ്വേ അടുത്തടുത്ത് വരികളില്‍ വിടവുകള്‍ വരാതെ നില്‍ക്കുക എന്നാണ്. സ്വഫ്ഫ് നേരെയാക്കല്‍ നമസ്കാരത്തിന്‍റെ ഭംഗിയിലും സൗന്ദര്യത്തിലും പെട്ടതാണ്. നമസ്കാരം നല്ല നിലക്ക് പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ സ്വഫ്ഫ് നേരെയാക്കല്‍ അത്യാവശ്യമാണ്. പിശാച് അവര്‍ക്കിടയില്‍ വസ'വാസ് ഉണ്ടാക്കാതിരിക്കാനും സ്വഫ്ഫ് നേരെയാക്കല്‍ നിര്‍ബന്ധമാണ്.
നമസ്കാരത്തിന് നിൽക്കുന്നവരോട് തങ്ങളുടെ സ്വഫ്ഫുകൾ (അണികൾ) നേരെയാക്കാനും, ചിലർ മറ്റു ചിലരേക്കാൾ മുന്നിലേക്ക് കയറിനിൽക്കുന്ന രീതിയിലോ പിന്നിലേക്ക് പോകുന്ന രീതിയിലോ ആകാൻ പാടില്ലെന്നും നബി صلى الله عليه وسلم കൽപ്പിക്കുകയാണ്. നമസ്കാരത്തിൽ സ്വഫ്ഫ് ശരിയായ വിധത്തിൽ ആക്കുക എന്നത് നമസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണെന്നും, അതിൽ വളവോ വിടവോ ഉണ്ടാകുന്നത് നിസ്കാരത്തിൽ സംഭവിക്കുന്ന കുറവും ന്യൂനതയുമാണെന്നും അവിടുന്ന് പഠിപ്പിക്കുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 1- നമസ്കാരത്തിൻ്റെ പൂർത്തീകരണത്തിന് വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുകയും, അതിൽ കുറവ് വരുത്തുന്ന കാര്യങ്ങൾ അകറ്റി നിർത്തുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത.
2- നബി صلى الله عليه وسلم യുടെ അദ്ധ്യാപനത്തിന് പിന്നിലുള്ള യുക്തി നോക്കൂ. അവിടുന്ന് ഒരു മതവിധി പഠിപ്പിക്കുകയും അതിനൊപ്പം അതിൻ്റെ പിന്നിലുള്ള കാരണം വ്യക്തമാക്കുകയും ചെയ്യുന്നു. ഇതിലൂടെ ഇസ്‌ലാമിക മതനിയമങ്ങൾക്ക് പിന്നിലുള്ള യുക്തി ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും മതവിധികൾ പ്രാവർത്തികമാക്കാൻ അവര്‍ക്കത് താൽപ്പര്യം ജനിപ്പിക്കുകയും ചെയ്യും.
3- സ്വഫ്ഫുകള്‍ മടമ്പുകള്‍ ഒപ്പിച്ച് കൊണ്ട് നേരെയാക്കണം എന്നാണ് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അങ്ങനെയാകുമ്പോള്‍ സ്വഫ്ഫുകള്‍ വളയാ
No comments:
Post a Comment