ഫോളോ ചെയ്യാം

Wednesday, 10 September 2025

326 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 66- دروس الحديث - റവാത്തിബ് സുന്നത്തുകള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

റവാത്തിബ് സുന്നത്തുകള്‍

66 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما قَالَ: ((صَلَّيْتُ مَعَ رَسُولِ اللَّهِ - صلى الله عليه وسلم - رَكْعَتَيْنِ قَبْلَ الظُّهْرِ ، وَرَكْعَتَيْنِ بَعْدَهَا ، وَرَكْعَتَيْنِ بَعْدَ الْجُمُعَةِ ، وَرَكْعَتَيْنِ بَعْدَ الْمَغْرِبِ ، وَرَكْعَتَيْنِ بَعْدَ الْعِشَاءِ)) .
وَفِي لَفْظِ: ((فَأَمَّا الْمَغْرِبُ وَالْعِشَاءُ وَالْجُمُعَةُ: فَفِي بَيْتِهِ)) . 
وَفِي لَفْظٍ: أَنَّ ابْنَ عُمَرَ قَالَ: حَدَّثَتْنِي حَفْصَةُ: أَنَّ النَّبِيَّ - صلى الله عليه وسلم -: ((كَانَ يُصَلِّي سَجْدَتَيْنِ خَفِيفَتَيْنِ بَعْدَمَا يَطْلُعُ الْفَجْرُ. وَكَانَتْ سَاعَةً لا أَدْخُلُ عَلَى النَّبِيِّ - صلى الله عليه وسلم - فِيهَا)) .

അബ്ദുല്ലാഹി ബ്നു ഉമര്‍ رضي الله عنهما പറഞ്ഞു: റസൂല്‍ صلى الله عليه وسلم യുടെ കൂടെ ദുഹ്റിന്‍റെ മുമ്പ് രണ്ട് റക്അത്തും അതിന് ശേഷം രണ്ട് റക്അത്തും ജുമുഅക്ക് ശേഷം രണ്ട് റക്അത്തും മഗ്'രിബിന് ശേഷം രണ്ട് റക്അത്തും ഇശാഇന് ശേഷം രണ്ട് രകഅത്തും ഞാന്‍ നമസ്കരിച്ചു.

മറ്റൊറു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: എന്നാല്‍ മഗ്'രിബ്, ഇശാഅ', ജുമുഅ (എന്നിവയുടെ സുന്നത്ത്) റസൂല്‍ صلى الله عليه وسلم യുടെ വീട്ടില്‍ വെച്ചും (നിര്‍വ്വഹിച്ചു).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ വന്നിട്ടുണ്ട്: നിശ്ചയം ഇബ്നു ഉമര്‍ رضي الله عنهما പറഞ്ഞു: നിശ്ചയം (ഫജ്ര്‍) പ്രഭാതം ഉദിച്ചതിന് ശേഷം നബി صلى الله عليه وسلم ലഘുവായ രണ്ട് സുജൂദുകള്‍ (റക്അത്തുകള്‍) നിമസ്കരിക്കുമായുരുന്നു.  ഞാന്‍ റസൂല്‍ صلى الله عليه وسلم യുടെ അടുക്കലേക്ക് പ്രവേശിക്കാതിരുന്ന സമയമായിരുന്നു അത്. 

വിവരണം

    സ്വഹാബിമാര്‍ സുന്നത്തുകള്‍ ജീവിതത്തില്‍ തുടര്‍ത്തുന്നവരും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് കൊടുക്കാന്‍ താല്‍പരരുമായിരുന്നു. റസൂല്‍ صلى الله عليه وسلم ചെയ്യാറുണ്ടായിരുന്ന റവാത്തിബ് (നിര്‍ബന്ധ നമസ്കാരങ്ങളോടനുബന്ധിച്ചുള്ള) സുന്നത്ത് നമസ്കാരങ്ങളെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. 

റവാത്തിബ് സുന്നത്തുകള്‍

ഫജ്ര്‍ നമസ്കാരത്തിന്‍റെ റവാത്തിബ് സുന്നത്ത്

ഫജ്റിന്‍റെ മുമ്പ് രണ്ട് റക്അത്തുകള്‍ റസൂല്‍ പതിവാക്കിയിരുന്ന സുന്നത്ത് നമസ്കാരങ്ങളില്‍ പെട്ടതാണ്. ഇത് വളരെ ചുരുക്കിയാണ്  നിര്‍വ്വഹിച്ചിരുന്നത്.  

ദുഹ്റിന്‍റെ റവാത്തിബ് സുന്നത്തുകള്‍

    ദുഹ്റിന് മുമ്പ് രണ്ട് റക്അത്ത്, ദുഹ്റിന് ശേഷം രണ്ട് റക്അത്ത് എന്നിവയാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: റസൂല്‍ صلى الله عليه وسلم ദുഹ്റിന്‍റെ മുമ്പ് നാല് റക്അത്തുകള്‍ ഉപേക്ഷിക്കുമായിരുന്നില്ല. 

    ഇതാടിസ്ഥാനത്തില്‍ ദുഹ്റുമായി ബന്ധപ്പെട്ട റവാത്തിബ് സുന്നത്തുകള്‍ ആറ് എണ്ണമാണ്.

അസ്വര്‍ നമസ്കാരത്തോടനുബന്ധിച്ച് റവാത്തിബ് സുന്നത്തുകളില്ല.

മഗ്'രിബിന്‍റെ റവാത്തിബ് സുന്നത്തുകള്‍

    മഗ്'രിബിന് ശേഷം രണ്ട് റക്അത്തുകള്‍ ആണ് അതിന്‍റെ റവാത്തിബ്. നബി صلى الله عليه وسلم ഇത് വീട്ടില്‍ വെച്ചായിരുന്നു നമസ്കരിച്ചിരുന്നത്. ഇത് പള്ളിയില്‍ വെച്ചും നമസ്കരിക്കാം. 

ഇശാഇന്‍റെ റവാത്തിബ് സുന്നത്തുകള്‍

    ഇശാഇന് ശേഷം രണ്ട് റക്അത്തുകള്‍ അതിന്‍റെ റവാത്തിബ് സുന്നത്താണ്. ഒരു റിപ്പോര്‍ട്ടില്‍ നബി صلى الله عليه وسلم അതും വീട്ടില്‍ വെച്ചായിരുന്നു നിര്‍വ്വഹിച്ചിരുന്നത് എന്നുണ്ട്. 

ഇവയാണ് നിര്‍ബന്ധ നമസ്കാരങ്ങളോടനുബന്ധിച്ച റവാത്തിബ് സുന്നത്തുകള്‍. 


    ഇവക്ക് പുറമേ നബി صلى الله عليه وسلم പതിവാക്കിയിരുന്ന സുന്നത്ത് നമസ്കാരമാണ് ജുമുഅയോടനുബന്ധിച്ചുള്ള സുന്നത്ത്.  ജുമുഅക്ക് ശേഷം രണ്ട് റക്അത്ത് റസൂല്‍ صلى الله عليه وسلم നമസ്കരിക്കാറുണ്ടായിരുന്നു. എന്നാല്‍ അത് വീട്ടില്‍ വെച്ചായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. ഇമാം മുസ്‌ലിം رحمه الله റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം: നിങ്ങളില്‍ ഒരാള്‍ ജുമുഅ നമസ്കരിച്ചാല്‍ അതിനു ശേഷം അവന്‍ നാല് റക്അത്തുകള്‍ നിര്‍വ്വഹിക്കട്ടെ. 

    അപ്പോള്‍ ജുമുഅക്ക് ശേഷം നാല് റക്അത്തുകള്‍ വരെ സുന്നത്ത് നമസ്കരിക്കാവുന്നതാണ്. ഈരണ്ട് ഈരണ്ട് റക്അത്തായിആണ് അത് നിര്‍വ്വഹിക്കേണ്ടത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1-നിര്‍ബന്ധ നമസ്കാരങ്ങളോടനുബന്ധിച്ചുള്ള റവാത്തിബ് സുന്നത്തുകളെ കുറിച്ചാണ് ഈ ഹദീസുകള്‍ അറിയിക്കുന്നത്.

2- ഇവ റസൂല്‍ صلى الله عليه وسلم പതിവാക്കിയിരുന്ന സുന്നത്തുകളായിരുന്നു.

3- റവാത്തിബ് സുന്നത്തുകള്‍: 

1- ഫജ്റിന് മുമ്പ് രണ്ട് റക്അത്തുകള്‍. വളരെ ചുരുക്കിയാണ് ഇത് നിര്‍വ്വഹിക്കേണ്ടത്.

2- ദുഹ്റിന് മുമ്പ് നാലും ശേഷം രണ്ടും റക്അത്തുകള്‍

3- മഗ്'രിബിന് ശേഷം രണ്ട് റക്അത്തുകള്‍

4- ഇശാഇന് ശേഷം രണ്ട് റക്അത്തുകള്‍

ആകെ 12 റക് അത്തുകകളാണ് റവാത്തിബ് സുന്നത്തുകള്‍, ഇത് കൃത്യമായി നിര്‍വ്വഹിക്കല്‍ വളരെ ശ്രേഷ്ടതയുള്ള കാര്യമാണ്. 

5- ജുമുഅക്ക് ശേഷം രണ്ട് അല്ലെങ്കില്‍ നാല് റക് അത്തുകള്‍ സുന്നത്താണ്. ജുമുഅക്ക് ശേഷമുള്ള സുന്നത്ത് വീട്ടില്‍ വെച്ച് നിര്‍വ്വഹിക്കുന്നത് നല്ലതാണ്. 



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...