ഫോളോ ചെയ്യാം

Thursday, 4 September 2025

320 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 60- دروس الحديث -സ്വുബ്ഹിക്കും, അസ്വ്'റിനും ശേഷമുള്ള നമസ്കാരം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

സ്വുബ്ഹിക്കും, അസ്വ്'റിനും 

ശേഷമുള്ള നമസ്കാരം

60 - عَنْ أَبِي سَعِيدٍ الْخُدْرِيِّ - رضي الله عنه - عَنْ رَسُولِ اللَّهِ - صلى الله عليه وسلم - أَنَّهُ قالَ: ((لا صَلاةَ بَعْدَ الصُّبْحِ حَتَّى تَرْتَفِعَ الشَّمْسُ ، وَلا صَلاةَ بَعْدَ الْعَصْرِ حَتَّى تَغِيبَ الشَّمْسُ)) .

അബൂ സഈദില്‍ ഖുദ്'രി رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: സ്വുബ്ഹിക്ക് ശേഷം സൂര്യന്‍ ഉയരുന്നത് വരെ നമസ്കാരമില്ല. (അത് പോലെ) അസ്വ്'റിന് ശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരെയും നമസ്കാരമില്ല. 

وفي البابِ عنْ عليِّ بنِ أَبي طالبٍ، وعبدِ اللهِ بنِ مسعودٍ، وعبدِ اللهِ بنِ عمرَ بنِ الخطابِ، وعبدِ اللهِ بنِ عمرِو بنِ العاصِ، وأَبي هريرةَ، وسَمُرَةَ بنِ جُندُبِ، وسَلَمَةَ بنِ الأَكوَعِ، وزيدِ بنِ ثابتٍ ومعاذِ بنِ جبلٍ، ومعاذِ بنِ عفراء، وكعبِ بنِ مُرَّةَ، وأَبي أُمامةَ الباهليِّ، وعمرِو بنِ عبسةَ السُلَميِّ، وعائشةَ رضي الله عنهم، والصَّنابحيِّ، ولم يسمعْ منَ النبيِّ - صلى الله عليه وسلم -.

ഇതേ വിഷയത്തില്‍ അലിയ്യുബ്നു അബീ ത്വാലിബ്‌ رضي الله عنه, അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه, അബ്ദുല്ലാഹി ബ്നു ഉമറുബ്നുല്‍ ഖത്വാബ് رضي الله عنهما, അബ്ദുല്ലാഹി ബ്നു അംറു ബ്നുല്‍ ആസ്വ് رضي الله عنهما, അബൂ ഹുറൈറ رضي الله عنه, സമുറതു ബ്നു ജുന്‍ദുബ് رضي الله عنه, സലമതു ബ്നുല്‍ അക്വ്'വഅ' رضي الله عنه, സൈദു ബ്നു സാബിത് رضي الله عنه, മുആദു ബ്നു ജബല്‍ رضي الله عنه, മുആദു ബ്നു അഫ്റാഅ' رضي الله عنه, കഅ'ബു ബ്നു മുര്‍റ رضي الله عنه, അബൂ ഉമാമതുല്‍ ബാഹിലി رضي الله عنه, അംറുബ്നു അബസ സ്സുലമി رضي الله عنه, ആഇശ رضي الله عنها എന്നിവരും നിവേദനം ചെയ്തിട്ടുണ്ട്. സ്വനാബിഹി നബി صلى الله عليه وسلم യില്‍ നിന്ന് കേട്ടിട്ടില്ല.


വിവരണം

    സ്വുബ്ഹി നമസ്കാരത്തിന് ശേഷം സൂര്യന്‍ ഉദിച്ച് അല്‍പം ഉയരുന്നത് വരെയും, അസ്വര്‍ നമസകാരത്തിനു ശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരെയും നിരുപാധിക സുന്നത്ത് നമസ്കാരങ്ങള്‍ പാടില്ല എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്. 

    ഈ രണ്ട് നമസ്കാരങ്ങളും നിര്‍വ്വഹിച്ച് പൂര്‍ത്തിയാവുന്നതോടെ ഈ വിലക്ക് തുടങ്ങും. മുമ്പ് വിശദീകരിച്ച പോലെ തഹിയ്യത്ത് നമസ്കാരം, ജനാസ നമസ്കാരം പോലെയുള്ള നമസ്കാരങ്ങള്‍ ഈ സമയത്തും നിര്‍വ്വഹിക്കാവുന്നതാണ്. 

    സൂര്യോദയ സമയത്തും, സൂര്യാസ്തമയ സമയത്തും, സൂര്യന്‍ നേരെ മുകളില്‍ ആകാശ മധ്യത്തില്‍ നില്‍ക്കുമ്പോഴും  നമസ്കാരം പാടില്ല. 


ഹദീസില്‍ നിന്നുള്ള പാഠം

1- സ്വുബ്ഹി നമസ്കാരത്തിന് ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെ സുന്നത്ത് നമസ്കാരങ്ങള്‍ പാടില്ല

2- അസ്വര്‍ നമസ്കാരം കഴിഞ്ഞതിനു ശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരെയും സുന്നത്ത് നമസ്കാരം പാടില്ല. 

3- നിരുപാധികമായ സുന്നത്ത് നമസ്കാരങ്ങള്‍ ആണ് ഈ സമയത്ത് പാടില്ലാത്തത്. എന്നാല്‍ തഹിയ്യത്ത് നമസ്കാരം പോലെയുള്ള ഈ സമയത്ത് തന്നെ നിര്‍വ്വഹിക്കേണ്ടി വരുന്ന നമസ്കാരങ്ങള്‍ ഈ സമയത്ത് നിര്‍വ്വഹിക്കാവുന്നതാണ്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...