عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നമസ്കാരത്തില്‍
ഇമാമിനെ മുന്‍കടക്കല്‍
ഇമാമത്ത്
بابُ الإِمامةِ
79 - عَنْ
أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم قَالَ:
((أَمَا يَخْشَى الَّذِي يَرْفَعُ رَأْسَهُ قَبْلَ الإِمَامِ أَنْ يُحَوِّلَ
اللَّهُ رَأْسَهُ رَأْسَ حِمَارٍ ، أَوْ يَجْعَلَ صُورَتَهُ صُورَةَ حِمَارٍ؟)) .
അബൂഹുറൈറ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഇമാമിന് മുമ്പേ തലയുയര്‍ത്തുന്നവന്‍ അവന്‍റെ തലയെ അല്ലാഹു കഴുതയുടെ തലയാക്കി മാറ്റുന്നതിനെ അല്ലെങ്കില്‍ അവന്‍റെ രൂപം കഴുതയുടെ രൂപമാക്കുന്നതിനെ ഭയക്കുന്നില്ലേ?
വിവരണം
നമസ്കാരത്തിൽ ഇമാം റുകൂഇല്‍ നിന്നും സുജൂദില്‍ നിന്നും തലയുയർത്തുന്നതിന് മുമ്പ് തലയുയർത്തുന്നവർക്കുള്ള കടുത്ത താക്കീതാണ് നബി صلى الله عليه وسلم ഈ ഹദീഥിലൂടെ വിവരിക്കുന്നത്. അല്ലാഹു അത്തരക്കാരുടെ ശിരസ്സ് കഴുതയുടെ ശിരസ്സോ, അവരുടെ രൂപം കഴുതയുടെ രൂപമോ ആക്കിയേക്കാം എന്നാണ് അവിടുന്ന് താക്കീത് ചെയ്തിട്ടുള്ളത്.
ഇമാമിനെ മുന്‍കടന്ന് നമസ്കാരത്തിന്‍റെ ഒരു കര്‍മവും ചെയ്യാന്‍ പാടില്ല എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. ഇമാമിനെ പിന്തുടരല്‍ അത്യാവശ്യമാണ്. ഇമാം നമസ്കാരത്തിലെ കര്‍മം ചെയ്യുന്നതിന് മുമ്പായി മഅ'മൂം അതിലെ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. അത് വളരെ ഗുരുതരമായ തെറ്റാണ്.
കഴുതയെ മണ്ടത്തത്തിന്‍റെ (ബലാദത്) പ്രതീകമായി വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇതുപോലെ പ്രവർത്തിക്കുന്നവരെ റസൂല്‍ صلى الله عليه وسلم മണ്ടനും ബുദ്ധിയില്ലാത്തവനും പോലെ വിശേഷിപ്പിക്കുന്നതുപോലെയാണ്. അല്ലെങ്കിൽ, അവൻ മനസ്സിന്‍റെ നന്മ നഷ്ടപ്പെട്ട് കഴുതപോലെ ആകുന്നു എന്നർത്ഥം. യഥാര്‍ത്ഥത്തില്‍ കഴുതയുടെ രൂപത്തിലേക്ക് മാറ്റപ്പെടുന്നതും സംഭവ്യമാണ്. അത്രക്കും വലിയ തെറ്റാണ് ഇമാമിനെ മുന്‍കടക്കുന്നവന്‍ ചെയ്യുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഇമാമിനോടൊപ്പം നിസ്കരിക്കുന്ന മഅ്മൂമിന് നാല് അവസ്ഥകളുണ്ട്:
(1) ഇമാമിനെ മുൻകടക്കൽ.
(2) ഇമാമിനോടൊപ്പമാകൽ.
(3) ഇമാമിൻ്റെ പ്രവർത്തിയേക്കാൾ ഏറെ പിന്നിലാവൽ.
ഈ മൂന്നും വിലക്കപ്പെട്ട രീതികളാണ്.
(4) ഇമാമിനെ അദ്ദേഹത്തിൻ്റെ പ്രവർത്തികളിൽ പിൻപറ്റുക.
ഇതാണ് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട രൂപം.
2- നിസ്കാരത്തിൽ ഇമാമിനെ പിന്തുടരുക എന്നത് മഅ്മൂമിൻ്റെ മേൽ നിർബന്ധമാണ്.
3- ഇമാമിന് മുൻപ് തല ഉയർത്തിയാൽ കഴുതയുടെ രൂപത്തിലേക്ക് മാറ്റപ്പെടും എന്ന താക്കീത് തീർച്ചയായും സംഭവിക്കാൻ സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട് . രൂപം മാറ്റുക എന്ന 'മസ്ഖി'ൻ്റെ ശിക്ഷയിൽ പെട്ട കാര്യമാണത്.
No comments:
Post a Comment