ഫോളോ ചെയ്യാം

Thursday, 31 July 2025

285 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 25- دروس الحديث - മദിയ്യിന്‍റെ വിധി

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

മദിയ്യിന്‍റെ വിധി

بابٌ في المذيِ وغيرِهِ

25 - عَنْ عَلِيِّ بْنِ أَبِي طَالِبٍ - رضي الله عنه - قَالَ: ((كُنْتُ رَجُلاً مَذَّاءً، فَاسْتَحْيَيْتُ أَنْ أَسْأَلَ رَسُولَ اللَّهِ - صلى الله عليه وسلم - لِمَكَانِ ابْنَتِهِ مِنِّي، فَأَمَرْتُ الْمِقْدَادَ بْنَ الأَسْوَدِ فَسَأَلَهُ، فَقَالَ: يَغْسِلُ ذَكَرَهُ، وَيَتَوَضَّأُ)) . 

അലി رضي الله عنه പറഞ്ഞു: ഞാന്‍ ധാരാളമായി മദ്'യ് ഉള്ള വ്യക്തിയായിരുന്നു. റസൂല്‍ صلى الله عليه وسلم യുടെ മകള്‍ക്ക് എന്നിലുള്ള സ്ഥാനം കാരണം (അതിനെ കുറിച്ച്) റസൂല്‍ صلى الله عليه وسلم യോട് ചോദിക്കാന്‍ ഞാന്‍ മടിച്ചു. അങ്ങനെ (അതിനെ കുറിച്ച് ചോദിക്കാന്‍) ഞാന്‍ മിഖ്ദാദു ബ്നുല്‍ അസ്‌വദിനോട്  കല്‍പിച്ചു, അദ്ദേഹം റസൂല്‍ صلى الله عليه وسلم യോട് അത് ചോദിച്ചു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അദ്ദേഹം തന്‍റെ ഗുഹ്യസ്ഥാനം കഴുകുകയും വുദൂഅ' ചെയ്യുകയും ചെയ്യട്ടെ. 

وَلِلْبُخَارِيِّ ((اغْسِلْ ذَكَرَكَ وَتَوَضَّأْ)) . وَلِمُسْلِمٍ ((تَوَضَّأْ وَانْضَحْ فَرْجَكَ)) .

ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ (നീ നിന്‍റെ ഗുഹ്യസ്ഥാനം കഴുകുകയും വുദൂഅ' ചെയ്യുകയും ചെയ്യുക) എന്നും, ഇമാം മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ (നീ വുദൂഅ' ചെയ്യുകയും ഗുഹ്യഭാഗം വൃത്തിയാക്കുകയും ചെയ്യുക) എന്നുമുണ്ട്. 


المذيُ മദ്'യ് എന്നാല്‍ വികാരമുള്ളപ്പോള്‍ സ്ത്രീയുടെയും പുരുഷന്‍റെയും ലിംഗങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന ദ്രാവകമാണ്. അത് ആസ്വാദനത്തോടെയോ തെറിച്ച് കൊണ്ടോ അല്ല പുറത്തേക്ക് വരിക.  ഈ പദം  الـمَـذْي- الـمَـذِيّ - الـمَـذِي  എന്നിങ്ങനെ ഉച്ചരിക്കപ്പെടുന്നു.

مذَّاء എന്നാല്‍ ധാരാളമായി മദ്'യ് ഉള്ള ആള്‍ എന്നാണ് അര്‍ത്ഥം.

انضحْ فرجَكَ എന്നാല്‍ നീ നിന്‍റെ ഗുഹ്യാവയവം കഴുകുക എന്നാണ്.


വിവരണം

   ധാരാളമായി മദിയ്യ് വരുന്ന വ്യക്തിയായിരുന്നു താ എന്ന് അലിയ്യു ബ്നു അബീ ത്വാലിബ്  رضي الله عنه അറിയിക്കുന്നു. പുരുഷൻ്റെ ലൈംഗികാവയവത്തി നിന്ന് പുറത്തു വരുന്ന, പശിമയുള്ള, വെള്ളനിറമുള്ള ഒരു നേർത്ത ദ്രാവകമാണ് മദിയ്യ്. ലൈംഗികതാൽപ്പര്യമുള്ളപ്പോഴും ലൈംഗികബന്ധത്തി ർപ്പെടുന്നതിന് മുൻപായുമാണ് ഇത് പൊതുവെ ഉണ്ടാകാറുള്ളത്. മദിയ്യ് പുറത്തു വന്നാ എന്തു ചെയ്യണമെന്ന കാര്യം അലി رضي الله عنه വിന് അറിയില്ലായിരുന്നു. നബി صلى الله عليه وسلم യോട് അത് ചോദിക്കാനാകട്ടെ, അദ്ദേഹത്തിന് ലജ്ജയുമായിരുന്നു. കാരണം നബി صلى الله عليه وسلم യുടെ മകളുടെ ർത്താവായിരുന്നല്ലോ അലി رضي الله عنه! അതിനാ നബി صلى الله عليه وسلم യോട് ഇക്കാര്യം ചോദിക്കാ ൻ്റെ സുഹൃത്തായ മിഖ്ദാദ് ബ്നു അസ്‌വദിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരമായി നബി صلى الله عليه وسلم പറഞ്ഞത് ലൈംഗികാവയവം കഴുകാനും, ശേഷം വുദൂഅ് എടുക്കാനുമാണ്.    

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  1. അലിയ്യു ബ്നു അബീത്വാലിബ് رضي الله عنه വിൻ്റെ ശ്രേഷ്ഠതലജ്ജയുടെ പേരി അദ്ദേഹം ചോദ്യം ചോദിക്കുന്നത് പൂർണ്ണമായും ഉപേക്ഷിച്ചില്ലമറിച്ച് മറ്റൊരാള്‍ മുഖേന അക്കാര്യം ചോദിക്കുകയാണ് ചെയ്തത്.
  2. തനിക്ക് വേണ്ടി ഫത്‌വ ചോദിച്ചറിയാൻ വിശ്വസ്തനായ മറ്റൊരാളെ ൽപ്പിക്കുന്നത് അനുവദനീയമാണ്.
  3. മറ്റുള്ളവരോട് പറയാ ഒരാ ലജ്ജിച്ചേക്കാവുന്ന ൻ്റെ അവസ്ഥകളെ കുറിച്ച് ആവശ്യമുണ്ടെങ്കി പറയുന്നത് അനുവദനീയമാണ്.
  4. മദിയ്യ് മാലിന്യങ്ങളി പെടുന്ന നജസാണ്ശരീരത്തിലോ വസ്ത്രത്തിലോ അത് ആയിട്ടുണ്ട് എങ്കി കഴുക നിർബന്ധവുമാണ്.
  5. മദിയ്യ് പുറപ്പെട്ടാ വുദൂഅ് മുറിയുന്നതാണ്.
  6. മദിയ്യ് കുളി നിര്‍ബന്ധമാക്കില്ല.
  7. മദിയ്യ് പുറപ്പെട്ടാ ലൈംഗികാവയവം കഴുക നിർബന്ധമാണ്വൃഷ്ണസഞ്ചികളും കഴുകണമെന്ന് മറ്റൊരു ഹദീഥി വന്നിട്ടുണ്ട്.
  8. മദ്'യ് വസ്ത്രത്തിലായാല്‍ അത് കഴുകിക്കളയണം എന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം. ഇമാം അഹ്മദ് رحمه الله, ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله, ഇബ്നുല്‍ ഖയ്യിം رحمه الله പോലെയുള്ളവര്‍ അതില്‍ വെള്ളം കുടഞ്ഞാല്‍ മതി എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. 
  9. ഈ ഹദീസിലുള്ള അലി رضي الله عنه വിന്‍റെ ലജ്ജ പ്രശംസനീയമാണ്. ഇത് ഇസ്‌ലാമിക നിയമം അറിയുന്നതിൽ നിന്ന് തടഞ്ഞതല്ല. മറിച്ച് നബി صلى الله عليه وسلم യോടുള്ള ആഴത്തിലുള്ള ആദരവും ബഹുമാനവും മൂലം അദ്ദേഹം നേരിട്ട് ചോദിക്കുന്നതിന് പകരം മറ്റൊരാളെ നിയോഗിക്കുകയാണ്ഉണ്ടായത്.
  10. മദ്'യ് ഉണ്ടായാല്‍ ആദ്യം കഴുകലും പിന്നെ വുദൂഅ' ചെയ്യലുമാണ് വേണ്ടത്.


Wednesday, 30 July 2025

284 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 24- دروس الحديث - പാദരക്ഷകളില്‍ തടവല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

പാദരക്ഷകളില്‍ തടവല്‍

24 - عَنْ حُذَيْفَةَ بْنِ الْيَمَانِ رضيَ اللهُ عنهما قَالَ: ((كُنْتُ مَعَ النَّبِيِّ - صلى الله عليه وسلم - فَبَالَ، وَتَوَضَّأَ، وَمَسَحَ عَلَى خُفَّيْهِ)) .

ഹുദൈഫ رضيَ اللهُ عنهما നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞാൻ നബി صلى الله عليه وسلم യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് മൂത്രമൊഴിക്കുകയും വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും തടവുകയും ചെയ്തു.

വിവരണം

മദീനയില്‍ ആയിരിക്കുമ്പോള്‍ ഹുദൈഫ رضيَ اللهُ عنهما നബി صلى الله عليه وسلم യുടെ കൂടെ ആയിരിക്കുമ്പോള്‍ നബി صلى الله عليه وسلم മൂത്രമൊഴിക്കാന്‍ പോയി. അതിന് ശേഷം വുദൂഅ' ചെയ്യുകയും കാല്‍ കഴുകുന്ന സമയത്ത് തന്‍റെ ഇരു പാദരക്ഷകള്‍ക്കു മേലും തടവുകയും ചെയ്തു. പാദരക്ഷകളില്‍ തടവല്‍ നിയമമാക്കപ്പെട്ടതാണ്‌ എന്ന് ഈ ഹദീസ് അറിയിക്കുന്നു. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- പാദരക്ഷകളില്‍ തടവല്‍ അനുവദനീയമാണ്
2- യാത്രക്കാരന് മൂന്ന് ദിവസവും  നാട്ടിലുള്ളവന് ഒരു ദിവസവും പാദരക്ഷകളില്‍ തടവാം. 
3- പാദരക്ഷകള്‍ ധരിക്കുമ്പോള്‍ വുദൂവോട് കൂടിയായിരിക്കണം ധരിക്കേണ്ടത്. 
4- സോക്സ്‌ പോലെയുള്ളവക്ക് മേല്‍ തടവാവുന്നതാണ്. 
5- പാദരക്ഷകള്‍ കാലിന്‍റെ കഴുകേണ്ട ഭാഗം മൂടുന്ന വിധത്തിലുള്ളതായിരിക്കണം. 
6- നബി صلى الله عليه وسلم മൂത്രമൊഴിച്ച ശേഷം വുദൂഅ' ചെയ്യാറുണ്ടായിരുന്നു.
7- നബി صلى الله عليه وسلم യുടെ ഓരോ കാര്യങ്ങളും നിരീക്ഷിച്ച് അതില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ സ്വഹാബികള്‍ വളരെയേറെ പരിശ്രമിച്ചിരുന്നു.
8- ഇസ്‌ലാം മനുഷ്യജീവിതത്തിന്‍റെ എല്ലാ ഭാഗങ്ങളെയും പരിഗണിക്കുന്ന മതമാണ്‌. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും അത് വെളിച്ചം വീശുന്നുണ്ട്. 




Tuesday, 29 July 2025

283 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 23- دروس الحديث - രണ്ട് പാദരക്ഷകളിന്‍ മേല്‍ തടവല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 



بابُ المسحِ على الخفينِ

രണ്ട് പാദരക്ഷകളിന്‍ മേല്‍ തടവല്‍

23 - عَنْ الْمُغِيرَةِ بْنِ شُعْبَةَ - رضي الله عنه - قَالَ: ((كُنْتُ مَعَ النَّبِيِّ - صلى الله عليه وسلم - فِي سَفَرٍ، فَأَهْوَيْتُ لأَنْزِعَ خُفَّيْهِ، فَقَالَ: دَعْهُمَا، فَإِنِّي أَدْخَلْتُهُمَا طَاهِرَتَيْنِ، فَمَسَحَ عَلَيْهِمَا)) .

മുഈറതുബ്നു ശുഅ'ബ رضي الله عنه പറഞ്ഞു: ഞാന്‍ നബി صلى الله عليه وسلم യോടൊപ്പം ഒരു യാത്രയിലായിരുന്നു. (വുദൂഅ' ചെയ്യുന്ന വേളയില്‍)  അദ്ദേഹത്തിന്‍റെ ഇരു പാദരക്ഷകള്‍ അഴിക്കുന്നതിനായി ഞാന്‍ കുനിഞ്ഞു. അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: അവ രണ്ടും വിട്ടേക്കുക. ഞാന്‍ അവ രണ്ടും ധരിച്ചിരിക്കുന്നത് ശുദ്ധിയുള്ള അവസ്ഥയിലാണ്. എന്നിട്ട് നബി صلى الله عليه وسلم അവ രണ്ടിന്‍മേലും തടവി. 

فأَهويتُ لأَنزعَ خفيهِ:

അദ്ദേഹത്തിന്‍റെ പാദരക്ഷകള്‍ അഴിക്കാന്‍ ഞാന്‍ കുനിഞ്ഞു

خُفَّيْهِ: 

കാല്‍പാദങ്ങള്‍ മൂടുന്നവിധത്തിലുള്ള തോല്‍ കൊണ്ടുള്ള പാദരക്ഷയാണ് ഖുഫ്ഫ.
فَإِنِّي أَدْخَلْتُهُمَا

ഞാന്‍ ഇരു പാദങ്ങളും പാദരക്ഷക്കുള്ളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

വിവരണം
ഒരിക്കല്‍ നബി صلى الله عليه وسلم ഒരു യാത്രയില്‍ വുദൂഅ് എടുക്കുകയായിരുന്നു. അവിടുന്ന് തൻ്റെ കാലുകൾ കഴുകാനുള്ള സമയം എത്തിയപ്പോൽ മുഗീറതു ബ്നു ശുഅ്ബ رضي الله عنه അവിടുത്തെ തിരുപാദങ്ങളിൽ നിന്ന് നബി صلى الله عليه وسلم യുടെ കാലുറകൾ ഊരിയെടുക്കാൻ തുനിഞ്ഞു! അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തോട് പറഞ്ഞു: "അവ രണ്ടും താങ്കൾ ഊരേണ്ടതില്ല. ഞാൻ ഈ രണ്ട് ഖുഫ്ഫകളും ധരിച്ചത് ശുദ്ധിയുള്ള അവസ്ഥയിലാണ്." ശേഷം നബി صلى الله عليه وسلم തൻ്റെ കാലുകൾ കഴുകുന്നതിന് പകരം രണ്ട് ഖുഫ്ഫകളുടെയും മേൽ തടവി.
 
ഹദീസില്‍ നിന്നുള്ളപാഠങ്ങള്‍
1-വുദൂഇൻ്റെ സന്ദർഭത്തിൽ, ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ വേണ്ടി വുദൂഅ' ചെയ്യുമ്പോള്‍ രണ്ട് ഖുഫ്ഫകളുടെയും മേൽ തടവൽ അനുവദനീയമാണ്. എന്നാൽ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കുന്ന സന്ദർഭത്തിൽ രണ്ട് കാലുകളും കഴുകുക തന്നെ വേണം.
2- നനവുള്ള കൈകൾ കൊണ്ട് ഒരു തവണ ഖുഫ്ഫയുടേ മുകളിൽ തടവുക എന്നതാണ് അതിൻ്റെ രൂപം. ഖുഫ്ഫയുടെ മേൽഭാഗം മാത്രമാണ് തടവേണ്ടത്; താഴ്ഭാഗം തടവേണ്ടതില്ല.
3- രണ്ട് ഖുഫ്ഫകളുടെ മേലും തടവാൻ ചില നിബന്ധനകളുണ്ട്. 
    (1) രണ്ട് ഖുഫ്ഫകളും പൂർണ്ണമായും വുദൂഅ് ചെയ്ത് -കാലുകളടക്കം വെള്ളം കൊണ്ട് കഴുകിയ ശേഷം- ധരിച്ചതായിരിക്കണം. 
    (2) വുദൂഇൻ്റെ സന്ദർഭത്തിൽ നിർബന്ധമായും  കാലിൻ്റെ കഴുകേണ്ട ഭാഗങ്ങൾ മറക്കുന്ന തരത്തിലുള്ള ഖുഫ്ഫയായിരിക്കണം ധരിച്ചിരിക്കുന്നത്.
    (3) ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ മാത്രമേ ഖുഫ്ഫയുടെ മേൽ തടവാൻ പാടുള്ളൂ; ജനാബത്തിൽ നിന്ന് ശുദ്ധിയാകാനോ കുളി നിർബന്ധമായ കാര്യങ്ങൾ ഉണ്ടായാലോ ഖുഫ്ഫയിൽ തടവിയാൽ മതിയാവുകയില്ല.
    (4) ഖുഫ്ഫയുടെ മേൽ തടവാൻ അനുവാദം നൽകപ്പെട്ട സമയപരിധിക്കുള്ളിലായിരിക്കണം തടവേണ്ടത്; നാട്ടിൽ താമസിക്കുന്ന വ്യക്തിക്ക് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്ന് പകലും മൂന്ന് രാത്രികളും എന്നതാണ് ഈ സമയപരിധി.
4- രണ്ട് കാലുകളും മറക്കുന്ന തരത്തിലുള്ള സോക്സുകളും മറ്റും ഖുഫ്ഫകളുടേതിന് സമാനമാണ്. അവയുടെ മേലും തടവാം.
5- നബി صلى الله عليه وسلم യുടെ ഉൽകൃഷ്ടമായ സ്വഭാവവും, അവിടുത്തെ മാന്യമായ അദ്ധ്യാപനവും. ഖുഫ്ഫ ഊരാൻ ശ്രമിച്ച മുഗീറ رضي الله عنه വിനെ അതിൽ നിന്ന് തടഞ്ഞ ശേഷം നബി صلى الله عليه وسلم അതിൻ്റെ പിന്നിലുള്ള കാരണം അദ്ദേഹത്തിന് വിവരിച്ചു കൊടുക്കുന്നു. മുഗീറ رضي الله عنه വിന്‍റെ മനസ്സ് ശാന്തമാകാനും, അദ്ദേഹത്തിന് ഒരു മതവിധി പഠിക്കാനും അതിലൂടെ കഴിഞ്ഞു.


Monday, 28 July 2025

282 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 22- دروس الحديث - ദന്തശുദ്ധീകരണത്തില്‍ അമിതമാവല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


ദന്തശുദ്ധീകരണത്തില്‍ അമിതമാവല്‍

22 - عَنْ أَبِي مُوسَى الأَشْعَرِيِّ - رضي الله عنه - قَالَ: ((أَتَيْتُ النَّبِيَّ - صلى الله عليه وسلم - وَهُوَ يَسْتَاكُ بِسِوَاكٍ رَطْبٍ، قَالَ: وَطَرَفُ السِّوَاكِ عَلَى لِسَانِهِ، وَهُوَ يَقُولُ: أُعْ ، أُعْ ، وَالسِّوَاكُ فِي فِيهِ، كَأَنَّهُ يَتَهَوَّعُ)) .

അബൂമൂസല്‍ അശ്അരി رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പച്ചയായ (ഉണ്ടാങ്ങാത്ത) ഒരു സിവാക്ക് കൊണ്ട് പല്ലു തേക്കുമ്പോള്‍ ഞാന്‍ നബി صلى الله عليه وسلم യുടെ അടുക്കലെത്തി. (അപ്പോള്‍) സിവാക്കിന്‍റെ അറ്റം നബി صلى الله عليه وسلم യുടെ നാവിന്‍മേല്‍ ആയിരുന്നു. അദ്ദേഹം അഹ്. അഹ് എന്ന് പറയുന്നുണ്ടായിരുന്നു. സിവാക്ക് നബി صلى الله عليه وسلم യുടെ വായില്‍ ആയപ്പോള്‍ നബി صلى الله عليه وسلم ചര്‍ദ്ധിക്കുന്നത് പോലെ ശബ്'ദമുണ്ടാക്കി.

يتهوَّعُ: يتقيأُ.

ചര്‍ദ്ധിക്കുക


വിവരണം

    ദന്തശുദ്ധീകരണവുമായി ബന്ധപ്പെട്ട ഹദീസ് ആണിത്. റസൂല്‍ صلى الله عليه وسلم അധികം ഉണങ്ങാത്ത പച്ചയായ സിവാക്ക് (അറാക്ക് കമ്പ്) കൊണ്ട് ദന്തശുദ്ധീകരണം നടത്തുമായിരുന്നു. പച്ചയായ കൊമ്പാണ് ദാന്തശുദ്ധീകരണത്തിന് കൂടുതല്‍ ഉത്തമം. അതിന്‍റെ നാരുകള്‍ നേര്‍ത്തത് ആയതിനാല്‍ വായില്‍ മുറിവുകളോ മറ്റു പ്രയാസങ്ങളോ ഉണ്ടാവുകയില്ല. 

    റസൂല്‍ صلى الله عليه وسلم നന്നായി ദന്തശുദ്ധീകരണം നടത്തുമ്പോഴാണ് അബൂമൂസല്‍ അശ്അരി رضي الله عنه റസൂല്‍ صلى الله عليه وسلم യുടെ അടുക്കല്‍ വരുന്നത്. സിവാക്ക് വായില്‍ വെച്ച് നന്നായി തേക്കുമ്പോള്‍ റസൂല്‍ صلى الله عليه وسلم അഹ്..അഹ് എന്ന് പറയുന്നുണ്ടായിരുന്നു. അഥവാ ചര്‍ദ്ധിക്കുന്ന പോലെ ശബ്ദം ഉണ്ടാകുന്നുണ്ടായിരുന്നു എന്നാണ് അബൂ മൂസല്‍ അശ്അരി رضي الله عنه പറയുന്നത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- പച്ചയായ അറാക്ക് കൊമ്പ് കൊണ്ട് ദന്തശുദ്ധീകരണം നടത്തല്‍ നല്ലതാണ്. 

2- ദന്തശുദ്ധീകരണം ആരാധനാ കാര്യങ്ങളില്‍ പെട്ടതാണ്. 

3- ജനങ്ങളുടെ സാന്നിധ്യത്തില്‍ അറാക്ക് (സിവാക്ക്) കൊണ്ട് ദന്ത ശുദ്ധീകരണം നടത്താം. 

4- നാവ് ശുദ്ധിയാക്കനും സിവാക്ക് ഉപയോഗിക്കാം.

5- പല്ല് തേക്കുന്ന കാര്യത്തില്‍ المبالغة (അമിതമാവല്‍) പാടുള്ളതാണ്.



Sunday, 27 July 2025

281 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 21- دروس الحديث - മരണവേളയിലും ദന്തശുദ്ധീകരണം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

മരണവേളയിലും ദന്തശുദ്ധീകരണം

21 - عَنْ عَائِشَةَ رضي الله عنها قَالَتْ: ((دَخَلَ عَبْدُ الرَّحْمَنِ بْنُ أَبِي بَكْرٍ الصِّدِّيقِ - رضي الله عنه - عَلَى النَّبِيِّ - صلى الله عليه وسلم - وَأَنَا مُسْنِدَتُهُ إلَى صَدْرِي، وَمَعَ عَبْدِ الرَّحْمَنِ سِوَاكٌ رَطْبٌ يَسْتَنُّ بِهِ فَأَبَدَّهُ رَسُولُ اللَّهِ - صلى الله عليه وسلم - بَصَرَهُ. فَأَخَذْتُ السِّوَاكَ فَقَضَمْتُهُ، فَطَيَّبْتُهُ، ثُمَّ دَفَعْتُهُ إلَى النَّبِيِّ - صلى الله عليه وسلم - فَاسْتَنَّ بِهِ فَمَا رَأَيْتُ رَسُولَ اللَّهِ - صلى الله عليه وسلم - اسْتَنَّ اسْتِنَانًا أَحْسَنَ مِنْهُ، فَمَا عَدَا أَنْ فَرَغَ رَسُولُ اللَّهِ - صلى الله عليه وسلم -: رَفَعَ يَدَهُ - أَوْ إصْبَعَهُ - ثُمَّ قَالَ: فِي الرَّفِيقِ الأَعْلَى - ثَلاثاً - ثُمَّ قَضَى. وَكَانَتْ تَقُولُ: مَاتَ بَيْنَ حَاقِنَتِي وَذَاقِنَتِي)) . 
 ആഇശ رضي الله عنها നിവേദനം, അവര്‍ പറഞ്ഞു: ഞാന്‍ റസൂല്‍ صلى الله عليه وسلم യെ എന്‍റെ നെഞ്ചിലേക്ക് ചാരി ഇരുത്തിയ അവസരത്തില്‍ അബ്ദു റഹ്മാന്‍ ബ്നു അബീബകര്‍ സ്വിദ്ധീഖ് رضي الله عنه നബി صلى الله عليه وسلم യുടെ അടുക്കലേക്ക് കടന്നു വന്നു. അബ്ദു റഹ്മാന്‍ رضي الله عنه ന്‍റെ കയ്യില്‍ അദ്ദേഹം പല്ലു തേക്കുന്നതായ ഒരു പച്ച സിവാക്ക് ഉണ്ട്. അപ്പോള്‍ റസൂല്‍ صلى الله عليه وسلم അതിലേക്ക് തന്നെ നോക്കി നിന്നു അപ്പോള്‍ ഞാന്‍ ആ സിവാക്ക് എടുത്ത് മുന്‍പല്ലുകള്‍ കൊണ്ട് കടിച്ച് ശരിയാക്കി. എന്നിട്ട് അത് നബി صلى الله عليه وسلم ക്ക് നല്‍കി. നബി صلى الله عليه وسلم അത് കൊണ്ട് പല്ലു തേച്ചു. അതിനേക്കാള്‍ നന്നായി പല്ലു തെക്കുന്നതായി ഞാന്‍ (മുമ്പ്) കണ്ടിട്ടില്ല. അതില്‍ നിന്ന് വിരമിച്ച  ശേഷം റസൂല്‍ صلى الله عليه وسلم തന്‍റെ കൈ അല്ലെങ്കില്‍ വിരല്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു:  فِي الرَّفِيقِ الأَعْلَى അഥവാ ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗത്തില്‍ എന്നര്‍ത്ഥം. പിന്നെ റസൂല്‍ صلى الله عليه وسلم വിടപറഞ്ഞു. ആഇശ رضي الله عنها പറയുമായിരുന്നു: എന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലായാണ് റസൂല്‍ صلى الله عليه وسلم മരിച്ചത്. 

وَفِي لَفْظٍ ((فَرَأَيْتُهُ يَنْظُرُ إلَيْهِ، وَعَرَفْتُ: أَنَّهُ يُحِبُّ السِّوَاكَ فَقُلْتُ: آخُذُهُ لَكَ؟ فَأَشَارَ بِرَأْسِهِ: أَنْ نَعَمْ)) هَذَا لَفْظُ الْبُخَارِيِّ وَلِمُسْلِمٍ نَحْوُهُ.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: (റസൂല്‍ صلى الله عليه وسلم അതിലേക്ക് നോക്കുന്നതായി ഞാന്‍ കണ്ടു, അപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് റസൂല്‍ صلى الله عليه وسلم ദന്തശുദ്ധീകരണം ഇഷ്ടപ്പെടുന്നു എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഞാന്‍ അത് നിങ്ങള്‍ക്ക് എടുക്കട്ടെ? അപ്പോള്‍ റസൂല്‍ صلى الله عليه وسلم തന്‍റെ തല കൊണ്ട് അതെ എന്ന് ആംഗ്യം കാണിച്ചു. ഇത് ബുഖാരി, മുസ്‌ലിം എന്നിവരെ പോലെയുള്ളവരുടെ പദമാണ്.  


വിവരണം

 ദന്ത ശുദ്ധീകരണം നബി صلى الله عليه وسلم ക്ക് വളരെ ഇഷ്ടമുണ്ടായിരുന്ന ഒരു കാര്യമായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.     

    ഇതാണ് ആഇശ رضي الله عنها നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. റസൂല്‍ صلى الله عليه وسلم യുടെ വഫാത്തിന് തൊട്ടു മുമ്പ് വരെ അവര്‍ ആ കാര്യം നിര്‍വ്വഹിക്കുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം നന്നായി പല്ലുകള്‍ വൃത്തിയാക്കിയിരുന്നു എന്നാണ് ആഇശ رضي الله عنها  അറിയിച്ചത്. 

    അത് കഴിഞ്ഞ ശേഷം റസൂല്‍ صلى الله عليه وسلم തന്‍റെ കൈ ഉയര്‍ത്തി കൊണ്ട് അവര്‍ റബ്ബിലേക്ക് യാത്രയാവുകയാണെന്ന് അറിയിച്ചു. ആഇശ رضي الله عنها  യുടെ നെഞ്ചില്‍ തലവെച്ചു കൊണ്ട് റസൂല്‍ صلى الله عليه وسلم ഇഹലോകത്തോട് വിടവാങ്ങി. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ആഇശ رضي الله عنها  യുടെ മഹത്വവും അവരുടെ സാമര്‍ത്ഥ്യവും ഈ ഹദീസ് വ്യക്തമാക്കുന്നു

2- റസൂല്‍ صلى الله عليه وسلم ക്ക് ദന്തശുദ്ധീകരണം ഇഷ്ടമായിരുന്നു എന്നും അതിനായി വളരെ താല്‍പര്യം കാണിച്ചിരുന്നു എന്നും ഹദീസ് വ്യക്തമാക്കുന്നു. 

3- വേദനയുടെ കാഠിന്യത്തില്‍ റസൂല്‍ صلى الله عليه وسلم അങ്ങേയറ്റം ക്ഷമിച്ചിരുന്നു എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം.





Saturday, 26 July 2025

280 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 20- دروس الحديث - ഉറക്കില്‍ നിന്ന് എഴുന്നേറ്റാല്‍ പല്ലു തെക്കുക



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ഉറക്കില്‍ നിന്ന് എഴുന്നേറ്റാല്‍ 

പല്ലു തെക്കുക

20 - عَنْ حُذَيْفَةَ بْنِ الْيَمَانِ رضي الله عنهما قَالَ: ((كَانَ رَسُولُ اللَّهِ - صلى الله عليه وسلم - إذَا قَامَ مِنْ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ)) .

ഹുദൈഫതു ബ്നുല്‍ യമാന്‍ رضي الله عنهما പറഞ്ഞു: റസൂല്‍ صلى الله عليه وسلم രാത്രി (ഉറക്കില്‍ നിന്ന്) എഴുന്നേറ്റാല്‍ സിവാക്ക് കൊണ്ട് പല്ല് ശുദ്ധിയാക്കുമായിരുന്നു.

يشوصُ فاه: يَدْلُكُ أَسنانَهُ ويُنَقِّيها. 

يشوصُ فاه എന്നാല്‍ പല്ല് തേച്ചു വൃത്തിയാക്കുക എന്നാണ് അര്‍ത്ഥം.


വിവരണം

    നബി صلى الله عليه وسلم ധാരാളമായി പല്ലു തേക്കുന്ന വ്യക്തിയായിരുന്നു. അവിടുന്ന് അതിനായി കൽപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ പല്ലു തേക്കുന്നത് കൂടുതൽ പുണ്യകരമായി തീരുന്ന ചില സന്ദർഭങ്ങളുണ്ട്. രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന സന്ദർഭം അതിലൊന്നാണ്. നബി صلى الله عليه وسلم ഈ സന്ദർഭത്തിൽ തൻ്റെ പല്ലു തേക്കുകയും സിവാക്ക് കൊണ്ട് വായ വൃത്തിയാക്കുകയും ചെയ്യാറുണ്ടായിരുന്നു. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
 1- രാത്രി ഉറക്കത്തിന് ശേഷം പല്ലു തേക്കുന്നത് കൂടുതൽ പുണ്യകരമാണ്. കാരണം ഉറക്കം വായയുടെ മണം മാറ്റാൻ കാരണമാകും. 
2- പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സിവാക്ക്. (നബി صلى الله عليه وسلم ഉപയോഗിച്ചിരുന്നത് അറാക്കിൻ്റെ കൊള്ളിയായിരുന്നു).
3- വായക്ക് മോശം മണം വരുമ്പോഴെല്ലാം പല്ലു തേക്കൽ പ്രബലമായ സുന്നത്താണ്. മേലെ പറഞ്ഞ കാരണം തന്നെയാണ് അതിന് പിന്നിലുള്ളത്.
4- ശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് പൊതുവെ മതത്തിൽ നിർദേശിക്കപ്പെട്ട കാര്യമാണ്. 
5- നബി صلى الله عليه وسلم യുടെ ചര്യയിൽ പെട്ടതും, ഉന്നതമായ മര്യാദകളിൽ പെട്ടതുമാണ് ദന്ത ശുദ്ധീകരണം.
6- പല്ലു തേക്കുമ്പോൾ വായ മുഴുവൻ വൃത്തിയാക്കണം. പല്ലും, മോണയും, നാവും അതിൽ ഉൾപ്പെടും.
7- സിവാക്ക് എന്നാൽ അറാക്കിൻ്റെയും മറ്റും മരങ്ങളിൽ നിന്ന് മുറിച്ചെടുക്കുന്ന കമ്പാണ്. പല്ലും വായയും വൃത്തിയാക്കുന്നതിനും വായ ശുദ്ധീകരിക്കുന്നതിനും മോശം മണം നീക്കുന്നതിനുമെല്ലാം ഇത് ഉപയോഗപ്പെടുത്തപ്പെടാറുണ്ട്.




279 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 19- دروس الحديث - ദന്തശുദ്ധീകരണം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ദന്തശുദ്ധീകരണം

19 - عَنْ أَبِي هُرَيْرَةَ - رضي الله عنه - عَنْ النَّبِيِّ - صلى الله عليه وسلم - قَالَ: ((لَوْلا أَنْ أَشُقَّ عَلَى أُمَّتِي لأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاةٍ)) . 

അബൂ ഹുറൈറ  رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: എന്‍റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കില്‍  എല്ലാ നമസ്കാരങ്ങളുടെ വേളയിലും പല്ലുതേക്കുവാന്‍ ഞാന്‍ അവരോട് കല്‍പിക്കുമായിരുന്നു. 

السِّواكُ: اسمُ للعودِ الذي يتسوكُ به، ولفعلِ الاستياكِ نفسِهِ. وخيرُ مايُستاكُ بهِ عودُ جذورِ شجرِ الأَراكِ.

ദന്തശുദ്ധീകരണം ചെയാനുപയോഗിക്കുന്ന മരക്കൊള്ളിക്ക് പറയുന്ന നാമമാണ് സിവാക്ക്. അത് കൊണ്ട് ദന്ത ശുദ്ധീകരണം വരുത്തുന്നതിനും സിവാക്ക് എന്ന് പറയുന്നു. അറാക്ക് മരത്തിന്‍റെ കമ്പുകളാണ് ദന്ത ശുദ്ധീകരണത്തിനു ഉപയോഗിക്കപ്പെടുന്നതില്‍ ഉത്തമമായത്.

വിവരണം
    പല്ലുതേക്കുന്നതിന്‍റെ പ്രാധാന്യം അറിയിക്കുന്ന ഹദീസ് ആണിത്. അതിന്‍റെ പ്രതിഫലം വളരെ വലുതാണ്‌. പല്ലു തേക്കല്‍ പല്ലിനെ ശുദ്ധിയക്കുന്നതും റബ്ബിന് തൃപ്തിയുണ്ടാക്കുന്നതുമായ കാര്യമാണ്. 
    എല്ലാ നമസ്കാരങ്ങളുടെ വേളയിലും പല്ലുതേക്കല്‍ വളരെ മഹത്തരമായ കാര്യമാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു. എല്ലാ വുദൂഇനോടോപ്പവും പല്ലു തേക്കുന്നതിനെ കുറിച്ചും അറിയിക്കുന്ന ഹദീസ് വന്നിട്ടുണ്ട്. 
    എല്ലാ നമസ്കാരങ്ങളോടൊപ്പവും  പല്ലു തേക്കല്‍ നിര്‍ബന്ധമാക്കാതിരിക്കാനുള്ള കാരണം അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ എന്ന ഭയത്താലാണ്. ഈ മതത്തിന്‍റെ ദയയും ജനങ്ങളോടുള്ള അതിന്‍റെ അനുകമ്പയും ഈ ഹദീസ് വ്യക്തമാക്കുന്നു. 
    ദന്ത ശുദ്ധീകരണം സ്വന്തത്തിനും കൂടെയുള്ളവര്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണ്. വായില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം അസഹനീയവും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് എന്ന് പറയേണ്ടതില്ലല്ലോ. 
    നമസ്കാര വേളകളില്‍ ദന്ത ശുദ്ധീകരണം നിര്‍ബന്ധമല്ലെങ്കിലും അത് വളരെ പ്രബലമായ സുന്നത്താണ് എന്ന് നാം മനസ്സിലാക്കണം. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നബി صلى الله عليه وسلم ക്ക് തൻ്റെ ഉമ്മത്തിനോട് ഉണ്ടായിരുന്ന അനുകമ്പയും, അവർക്ക് പ്രയാസമുണ്ടായേക്കുമോ എന്ന ആശങ്കയും ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്.
2- നബി صلى الله عليه وسلم ഒരു കാര്യം കൽപ്പിച്ചാൽ ആ കൽപ്പന ഐഛികമായ (സുന്നത്തായ) ഒരു കാര്യത്തിനായിരുന്നു എന്ന് അറിയിക്കുന്ന മറ്റൊരു തെളിവ് വരുന്നത് വരെ അത് നിർബന്ധം (വാജിബ്) ആണ്. 
3- പല്ലു തേക്കുന്നത് പുണ്യകരമായ കാര്യമാണ്. ഓരോ നിസ്കാരങ്ങളുടെയും വേളയിൽ അത് നിർവ്വഹിക്കുന്നതും ശ്രേഷ്ഠകരമാണ്.
4- ഇബ്നു ദഖീഖ് അൽഈദ് رَحِمَهُ الله പറയുന്നു: "നമസ്കാരത്തിൻ്റെ വേളയിൽ പല്ലു തേക്കുന്നത് പുണ്യകരമായതിന് പിന്നിലെ യുക്തി പ്രസ്തുത സന്ദർഭം അല്ലാഹുവിലേക്ക് സാമീപ്യം തേടുന്ന സമയമാണെന്നതാണ്. അതിനാൽ ഈ സമയം ഏറ്റവും പരിപൂർണ്ണവും ശുദ്ധിയുള്ളതും ആരാധനകളുടെ മഹത്വം വെളിവാക്കുന്നതുമായ രീതിയിലായിരിക്കണം."
5-ഹദീഥിൻ്റെ പൊതുവായ പ്രയോഗത്തിൽ നിന്ന് മനസ്സിലാകുന്നത് നോമ്പുകാരന് മദ്ധ്യാഹ്നത്തിന് ശേഷമാണെങ്കിൽ പോലും -ദ്വുഹർ അസ്വർ നിസ്കാരങ്ങളുടെ സന്ദർഭത്തിൽ- പല്ലു തേക്കാം എന്നാണ്.
6- നിര്‍ബന്ധ നമസ്കാരങ്ങളുടെ വേളയിലും സുന്നത്തായ നമസ്കാരങ്ങളുടെ വേളയിലും ഇത് മഹത്വമുള്ള കാര്യം തന്നെയാണ്. 

Thursday, 24 July 2025

278 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 18- دروس الحديث - ഖബ്'റിലെ ശിക്ഷ യാഥാര്‍ത്ഥ്യമാണ്

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ഖബ്'റിലെ ശിക്ഷ യാഥാര്‍ത്ഥ്യമാണ്

18 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما قَالَ: مَرَّ النَّبِيُّ - صلى الله عليه وسلم - بِقَبْرَيْنِ ، فَقَالَ: ((إنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا: فَكَانَ لا يَسْتَتِرُ مِنْ الْبَوْلِ، وَأَمَّا الآخَرُ: فَكَانَ يَمْشِي بِالنَّمِيمَةِ فَأَخَذَ جَرِيدَةً رَطْبَةً، فَشَقَّهَا نِصْفَيْنِ، فَغَرَزَ فِي كُلِّ قَبْرٍ وَاحِدَةً، فَقَالُوا: يَا رَسُولَ اللَّهِ، لِمَ فَعَلْتَ هَذَا؟ قَالَ: لَعَلَّهُ يُخَفَّفُ عَنْهُمَا مَا لَمْ يَيْبَسَا)) .

അബ്'ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ഒരിക്കല്‍ നബി صلى الله عليه وسلم രണ്ട് ഖബ്റുകള്‍ക്ക് അരികിലൂടെ നടന്നു, അപ്പോള്‍ പറഞ്ഞു: ഇവര്‍ രണ്ടാളും ശിക്ഷിക്കപ്പെടുകയാണ്. (ജനങ്ങളുടെ കണ്ണില്‍) വലിയ ഒരു പാപത്തിന്‍റെ പേരിലല്ല രണ്ടാളും ശിക്ഷിക്കപ്പെടുന്നത്. ഇവരില്‍ ഒരാള്‍ മൂത്രം ഒഴിക്കുമ്പോള്‍ മറ സ്വീകരിക്കുമായിരുന്നില്ല. മറ്റേ ആള്‍ ഏഷണിയുമായി നടക്കുന്നവനായിരുന്നു. അങ്ങനെ റസൂല്‍ صلى الله عليه وسلم ഒരു പച്ച ഈന്തപ്പനയോലയുടെ കമ്പ് എടുക്കുകയും, അത് രണ്ടായി പിളർത്തിയ ശേഷം ഓരോന്നും ഓരോ ഖബ്റിന് മേൽ നട്ടുവെക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. നിങ്ങള്‍ ഇത് എന്തിനാണ് ചെയ്തത്? റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഇത് ഉണങ്ങാത്തിടത്തോളം അവര്‍ രണ്ട് പേര്‍ക്കും (ശിക്ഷയില്‍) ഇളവ് ലഭിച്ചേക്കാം. 

لايستترُ منَ البولِ: لايجعلُ سترةً تقيهِ منْ بولِهِ.

മൂത്രം ഒഴിക്കുമ്പോള്‍ അത് ശരീരത്തില്‍ ആവാതിരിക്കാന്‍ ഒരു മറ സ്വീകരിച്ചില്ല

النَّميمةُ: نقلُ كلامِ الغيرِ على وجهِ الإِفسادِ والإِضرارِ.

കുഴപ്പവും ദ്രോഹവും ഉണ്ടാക്കാള്‍ വേണ്ടി മറ്റുള്ളവരുടെ വര്‍ത്തമാനങ്ങള്‍ പ്രചരിപ്പിക്കല്‍ ആണ്  النَّميمةُ.


വിവരണം

    ഖബ്ര്‍ പരലോക ഭവനങ്ങളിലെ ആദ്യത്തെ ഭവനമാണ്. അതില്‍ രക്ഷയും ശിക്ഷയുമുണ്ട് എന്നത് യാഥാര്‍ത്ഥ്യം ആണ്. ഖബ്ര്‍ ശിക്ഷക്ക് കാരണമായ ചില  കാര്യങ്ങള്‍ റസൂല്‍ صلى الله عليه وسلم നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.
    ഒരിക്കൽ റസൂല്‍ صلى الله عليه وسلم രണ്ട് ഖബ്റുകളുടെ അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: ഈ ഖബ്റിലുള്ള രണ്ടു പേരും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കാഴ്ച്ചപ്പാടിൽ വലിയ ഒരു കാര്യമായിട്ടുള്ള വിഷയത്തിലല്ല അവർ ശിക്ഷിക്കപ്പെടുന്നത്; എന്നാൽ ഈ രണ്ട് കാര്യങ്ങളും അല്ലാഹുവിങ്കൽ വളരെ ഗൗരവപ്പെട്ടത് തന്നെയാണ്. അവരിൽ ഒരാൾ മൂത്രമൊഴിക്കുമ്പോള്‍ തൻ്റെ ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം തെറിക്കുന്നത് സൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്നില്ല. രണ്ടാമത്തെ വ്യക്തി ജനങ്ങൾക്കിടയിൽ ഏഷണിയുമായി നടന്നിരുന്ന മനുഷ്യനായിരുന്നു. ജനങ്ങൾക്കിടയിൽ കുഴപ്പവും ഭിന്നതയും പ്രശ്നങ്ങളും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്കിടയിൽ എത്തിച്ചു കൊടുക്കുകയായിരുന്നു അയാളുടെ പണി.

    മൂത്രമൊഴിക്കുമ്പോള്‍ ശുദ്ധിയുടെ കാര്യത്തില്‍ അശ്രദ്ധയുണ്ടാകലും ഏഷണിയുമായി നടക്കലും വലിയ തെറ്റാണെന്നാണ് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم വ്യക്തമാക്കുന്നത്. നമ്മള്‍ നിസാരം എന്ന് കരുതുന്ന പല കാര്യങ്ങളും അല്ലാഹുവിന്‍റെ അടുക്കല്‍ വളരെ ഗൗരവമുള്ളതാണ് എന്ന് നാം അറിഞ്ഞിരിക്കണം.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഏഷണി പറയുക എന്നതും മൂത്രത്തിൽ നിന്ന് ശുചീകരിക്കാതിരിക്കുക എന്നതും വൻപാപങ്ങളിൽ പെടുന്ന കാര്യമാണ്. ഖബ്റിൽ ശിക്ഷ നൽകപ്പെടാനുള്ള കാരണങ്ങളിലൊന്നുമാണത്.
2- നബി صلى الله عليه وسلم യുടെ പ്രവാചകത്വത്തിനുള്ള തെളിവായി കൊണ്ട് ചില മറഞ്ഞ കാര്യങ്ങൾ അവിടുത്തേക്ക് അല്ലാഹു കാണിച്ചു നൽകിയിട്ടുണ്ട്. അതില്‍ പെട്ടതാണ് ഖബ്'റില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നബി صلى الله عليه وسلم ക്ക് അല്ലാഹു അറിയിച്ച് കൊടുത്തത്. 
3- ഈന്തപ്പനയോലയുടെ കമ്പ് രണ്ടായി ചീന്തി ഖബ്റിന് മേൽ വെക്കുക എന്ന ഈ പ്രവർത്തി നബി صلى الله عليه وسلم ക്ക് മാത്രം പ്രത്യേകമാണ്. കാരണം അല്ലാഹു അവിടുത്തേക്ക് ആ രണ്ട് ഖബ്റുകളിലെയും വ്യക്തികളുടെ അവസ്ഥ കാണിച്ചുകൊടുത്തു. അതിനാൽ ഈ വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കാൻ സാധ്യമല്ല; കാരണം അവർക്കാർക്കും ഖബ്റുകളിലുള്ളവരുടെ അവസ്ഥ അറിയുകയില്ല.
4- ഖബ്ര്‍ ശിക്ഷ യാഥാര്‍ത്ഥ്യമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു. 
5- ഖബ്റിലെ ശിക്ഷയെ നിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഹദീസ്. 
6- റസൂല്‍ صلى الله عليه وسلم തന്‍റെ ജനതയുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവരായിരുന്നു. അവര്‍ക്ക് കുഴപ്പങ്ങള്‍ ഇല്ലാതാവാനും അതില്‍ ലഘൂകരണം ലഭിക്കാനും റസൂല്‍ صلى الله عليه وسلم ആഗ്രഹിച്ചിരുന്നു. 


Wednesday, 23 July 2025

277 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 17- دروس الحديث - ശുദ്ധീകരണ പാഠങ്ങള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ശുദ്ധീകരണ പാഠങ്ങള്‍

17 - عَنْ أَبِي قَتَادَةَ الْحَارِثِ بْنِ رِبْعِيٍّ الأَنْصَارِيِّ - رضي الله عنه -: أَنَّ النَّبِيَّ - صلى الله عليه وسلم - قَالَ: ((لا يُمْسِكَنَّ أَحَدُكُمْ ذَكَرَهُ بِيَمِينِهِ وَهُوَ يَبُولُ وَلا يَتَمَسَّحْ مِنْ الْخَلاءِ بِيَمِينِهِ وَلا يَتَنَفَّسْ فِي الإِنَاءِ)) .

അബൂ ഖതാദ അല്‍ ഹാരിസ് ബ്നു രിബ്ഈ അല്‍ അന്‍സ്വാരി رضي الله عنه നിവേദനം. നബി  صلى الله عليه وسلم പറഞ്ഞു: മൂത്രം ഒഴിക്കുന്ന വേളയില്‍ നിങ്ങളില്‍ ഒരാളും തന്നെ തന്‍റെ വലത് കൈകൊണ്ട് അവന്‍റെ ലിംഗം പിടിക്കുകയേ അരുത്, ശൌച്യാലയത്തില്‍ നിന്ന് (കാഷ്ടമോ മൂത്രമോ) വലത് കൈകൊണ്ട് തുടക്കുകയും (ശുചീകരിക്കുകയും) അരുത്. അവന്‍ പത്രത്തില്‍ ഊതുകയും ചെയ്യരുത്. 


لا يُمْسِكَنَّ പിടിക്കരുത്, തൊടരുത്

ذَكَرٌ ലിംഗം

يَمِينٌ വലത് കൈ

لا يَتَمَسَّحْ അവന്‍ തുടക്കരുത്

الْخَلاءِ ശൌച്യാലയം (കാഷ്ടം, മൂത്രം)

لا يَتَنَفَّسْ ഊതരുത്


വിവരണം

    മല മൂത്ര വിസര്‍ജ്ജനത്തില്‍ പാലിക്കേണ്ട മര്യാദകളില്‍ പെട്ട കാര്യമാണ് ഈ ഹദീസിലുള്ളത്. 

    പുരുഷന്‍ മൂത്രമൊഴിക്കുമ്പോള്‍ അവന്‍റെ വലത് കൈകൊണ്ട് അവന്‍ തന്‍റെ ലിംഗം പിടിക്കാനോ തൊടാനോ പാടില്ല. 

    കാഷ്ടിക്കുകയൊ മൂത്രിക്കുകയൊ ചെയ്‌താല്‍ വലത് കൈകൊണ്ട് ശുദ്ധീകരിക്കാനും പാടില്ല. ഇടത് കൈ കൊണ്ടായിരിക്കണം ശുദ്ധീകരിക്കേണ്ടത്. ഇടത് കൈ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസരത്തില്‍ വലത് കൈകൊണ്ട് ശുദ്ധീകരിക്കുന്നതില്‍ കുഴപ്പമില്ല. 

    വെള്ളം കുടിക്കുന്ന വേളയില്‍ പാത്രത്തിലേക്ക് ഊതാന്‍ പാടില്ല എന്ന വിലക്കാണ് ഈ ഹദീസിന്‍റെ അവസാനത്തിലുല്ലത്. 

    ഈ കാര്യങ്ങള്‍ എല്ലാം മനുഷ്യന് ഗുണമുള്ളവയും അവന്‍ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളാണ്. വൃത്തിയുമായി ബന്ധപ്പെട്ടവയും ആരോഗ്യപരമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമാണ് റസൂല്‍ صلى الله عليه وسلم നമുക്ക് നല്‍കിയിട്ടുള്ളത്. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മൂത്രമൊഴിക്കുന്ന വേളയില്‍ പുരുഷന്‍ തന്‍റെ ലിംഗം സ്പര്‍ശിക്കുകയോ പിടിക്കുകയോ ചെയ്യരുത്. ഈ ഹദീസില്‍ لا يُمْسِكَنَّ (പിടിക്കുകയേ ചെയ്യരുത്) എന്നാണ് വന്നത്. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ لا يَمَسَّنَّ (സ്പര്‍ശിക്കുകയേ ചെയ്യരുത്) എന്ന് വന്നിട്ടുണ്ട്. 

2- കാഷ്ടം, മൂത്രം എന്നിവ വലത് കൈകൊണ്ട് ശുദ്ധീകരിക്കരുത്. 

3- എല്ലാ ശുദ്ധീകരണങ്ങളും ഇടത് കൈകൊണ്ടായിരിക്കണം ചെയ്യേണ്ടത്. 

4- വെള്ളം കുടിക്കുമ്പോള്‍ പാത്രത്തില്‍ ഊതാന്‍ പാടില്ല. 

5- ഇനി ചൂട് കുറയ്ക്കാനോ മറ്റോ ഊതേണ്ടി വന്നാല്‍ പാത്രത്തിനുള്ളിലേക്ക് ഊതാതെ പാത്രത്തിനു പുറത്തേക്ക് ഊതാവുന്നതാണ്. 

6- തിന്നുമ്പോഴും കുടിക്കുമ്പോഴുമുള്ള ഇസ്‌ലാമിക മര്യാദകള്‍,  വ്യക്തിഗതവും പൊതുവായതുമായ ശുചിത്വം, മനുഷ്യരുടെ സുരക്ഷ കാത്തുസൂക്ഷിക്കല്‍ എന്നിവക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം ഈ ഹദീസ് വ്യക്തമാക്കുന്നു.

7- ഇസ്‌ലാമിക അധ്യാപനങ്ങളുടെ സമഗ്രതയും പരിപൂര്‍ണ്ണതയും ഇത് വ്യക്തമാക്കുന്നു.

 

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...