عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വുദൂഇന്‍റെ രൂപം
9 - عَنْ عَمْرِو بْنِ يَحْيَى الْمَازِنِيِّ عَنْ أَبِيهِ قَالَ:((شَهِدْتُ عَمْرَو بْنَ أَبِي حَسَنٍ سَأَلَ عَبْدَ اللَّهِ بْنَ زَيْدٍ عَنْ وُضُوءِ النَّبِيِّ - صلى الله عليه وسلم -؟ فَدَعَا بِتَوْرٍ مِنْ مَاءٍ، فَتَوَضَّأَ لَهُمْ وُضُوءَ رَسُولِ اللَّهِ - صلى الله عليه وسلم - فَأَكْفَأَ عَلَى يَدَيْهِ مِنْ التَّوْرِ، فَغَسَلَ يَدَيْهِ ثَلاثاً، ثُمَّ أَدْخَلَ يَدَهُ فِي التَّوْرِ، فَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ ثَلاثاً بِثَلاثِ غَرْفَاتٍ، ثُمَّ أَدْخَلَ يَدَهُ فَغَسَلَ وَجْهَهُ ثَلاثاً، ثُمَّ أَدْخَلَ يَدَهُ فِي التَّوْرِ، فَغَسَلَهُمَا مَرَّتَيْنِ إلَى الْمِرْفَقَيْنِ ثُمَّ أَدْخَلَ يَدَهُ فِي التَّوْرِ، فَمَسَحَ رَأْسَهُ، فَأَقْبَلَ بِهِمَا وَأَدْبَرَ مَرَّةً وَاحِدَةً، ثُمَّ غَسَلَ رِجْلَيْهِ)) .
അംറു ബ്നു യഹ്'യല്‍ മാസിനി رضي الله عنه തന്‍റെ പിതാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം (യഹ്'യല്‍ മാസിനി رضي الله عنه) പറഞ്ഞു: അംറുബ്നു അബീ ഹസന്‍ അബ്ദുല്ലാഹിബ്നു സൈദിനോട് നബി صلى الله عليه وسلم യുടെ വുദൂഇനെ കുറിച്ച് ചോദിക്കുന്നതിന് ഞാന്‍ സാക്ഷിയായി. അപ്പോള്‍ അദ്ദേഹം (അബ്ദുല്ലാഹിബ്നു സൈദ്) ഒരു പാത്രം വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ അവര്‍ക്ക് നബി صلى الله عليه وسلم യുടെ വുദൂഅ' ചെയ്ത് കാണിച്ചു കൊടുത്തു.
അദ്ദേഹം പാത്രത്തില്‍ നിന്ന് തന്‍റെ ഇരു കൈകളിലേക്കും വെള്ളം ഒഴിച്ചു അവ മൂന്ന് പ്രാവശ്യം കഴുകി. പിന്നെ തന്‍റെ കൈ പാത്രത്തിലേക്ക് ഇടുകയും (വെള്ളമെടുത്ത്) മൂന്ന് പ്രാവശ്യം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. പിന്നെ തന്‍റെ കൈ പാത്രത്തില്‍ പ്രവേശിപ്പിച്ചു (വെള്ളമെടുത്ത്) മുഖം മൂന്ന് പ്രാവശ്യം കഴുകി. വീണ്ടും കൈ വെള്ളത്തില്‍ പ്രവേശിപ്പിച്ചു ഇരു കൈകളും രണ്ട് പ്രാവശ്യം മുട്ട് വരെ കഴുകി. പിന്നെയും കൈ വെള്ളത്തിലിട്ടു തന്‍റെ തല മുന്നില്‍ നിന്ന് പിന്നിലേക്കും ശേഷം മുന്നിലേക്കും ഒരു പ്രാവശ്യം തടവി. പിന്നെ അദ്ദേഹത്തിന്‍റെ ഇരു കാലുകളും കഴുകി.
وَفِي رِوَايَةٍ: ((بَدَأَ بِمُقَدَّمِ رَأْسِهِ، حَتَّى ذَهَبَ بِهِمَا إلَى
قَفَاهُ، ثُمَّ رَدَّهُمَا حَتَّى رَجَعَ إلَى الْمَكَانِ الَّذِي بَدَأَ
مِنْهُ)) . وَفِي رِوَايَةٍ ((أَتَانَا رَسُولُ اللَّهِ - صلى الله عليه وسلم -
فَأَخْرَجْنَا لَهُ مَاءً فِي تَوْرٍ مِنْ صُفْرٍ)) . التَّوْرُ: شِبْهُ
الطَّسْتِ. أهـ
മറ്റൊരു റിപ്പോര്‍ട്ടില്‍ (തലയുടെ മുന്‍ ഭാഗത്ത് നിന്ന് തുടങ്ങി അദ്ദേഹത്തിന്‍റെ പിരടി വരെയും പിന്നെ തുടങ്ങിയ സ്ഥലത്തേക്ക് തന്നെ (കൈ) മടക്കുകയും ചെയ്തു.) എന്നുണ്ട്.
മറ്റൊരു റിപ്പോര്‍ട്ടില്‍ (ഞങ്ങളുടെ അടുക്കല്‍ റസൂല്‍ വരികയും ഞങ്ങള്‍ അദ്ദേഹത്തിന് ചെമ്പ് കൊണ്ടുള്ള ഒരു പാത്രത്തില്‍ വെള്ളം കൊണ്ട് വരികയും ചെയ്തു) എന്നുണ്ട്.
التَّورُ: هو إِناءٌ صغيرٌ.
ചെറിയ വെള്ള പാത്രം
فأَكْفَأَ على يديْهِ: أَمالَ وصَبَّ على يديْهِ.
വെള്ളം ഒഴിച്ചു.
ഈ ഹദീസിലും വുദൂഇന്‍റെ രൂപം ആണ് അറിയിക്കുന്നത്.
സ്വഹാബികള്‍ നബി صلى الله عليه وسلم യില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൃത്യമായി അറിയിച്ച് കൊടുത്തിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിന് ഒരുങ്ങിയാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകൾ കഴുകുകയും ചെയ്യുക. (മാഇദ :6)
ഇതില്‍ അല്ലാഹു തല തടവാന്‍ ആണ് കല്‍പിച്ചത്. അതോടൊപ്പം ചെവി തടവാന്‍ നിര്‍ദേശിച്ചിട്ടില്ല എന്നതാണ് ഭൂരിഭാഗം പണ്ഡിതരുടെ വാദം.
എന്നാല്‍ റസൂല്‍ صلى الله عليه وسلم ഈ കാര്യം പതിവായി ചെയ്യാറുണ്ടായിരുന്നു.


No comments:
Post a Comment