من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മല-മൂത്ര വിസര്‍ജ്ജന മര്യാദകള്‍
14 - عَنْ أَبِي أَيُّوبَ الأَنْصَارِيِّ - رضي الله عنه - قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم -: ((إذَا أَتَيْتُمْ الْغَائِطَ، فَلا تَسْتَقْبِلُوا الْقِبْلَةَ بِغَائِطٍ وَلا بَوْلٍ، وَلا تَسْتَدْبِرُوهَا، وَلَكِنْ شَرِّقُوا أَوْ غَرِّبُوا)) . قَالَ أَبُو أَيُّوبَ: «فَقَدِمْنَا الشَّامَ، فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ نَحْوَ الْكَعْبَةِ، فَنَنْحَرِفُ عَنْهَا، وَنَسْتَغْفِرُ اللَّهَ عَزَّ وَجَلَّ» .
അബൂ അയ്യൂബില്‍ അന്‍സ്വാരി رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങള്‍ മല-മൂത്ര വിസര്‍ജ്ജന സ്ഥലത്ത് എത്തിയാല്‍ കാഷ്ടിക്കുമ്പോഴോ മൂത്രിക്കുമ്പോഴോ ക്വിബ്'ലക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക. അബൂ അയ്യൂബ് رضي الله عنه പറഞ്ഞു: അങ്ങനെ ഞങ്ങള്‍ ശാമിലേക്ക് എത്തി,അപ്പോള്‍ (അവിടെ) ക്ലോസറ്റുകള്‍ കഅ'ബക്ക് നേരെ നിര്‍മിക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടു. അതില്‍ നിന്ന് ഞങ്ങള്‍ തിരിയുകയും അല്ലാഹുവിനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നു.
شَرِّقُوا أَوْ غَرِّبُوا: اتجهوا نحوَ المشرقِ أَوالمغربِ. وهذا بالنسبةِ لأَهلِ المدينةِ
المنورةِ.
കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക എന്നത് മദീനക്കാരോടുള്ള കല്‍പനയാണ്.
വിവരണം
- മലമൂത്ര വിസര്‍ജ്ജന മര്യാദകള്‍ അറിയിക്കുന്ന ഹദീസ് ആണിത്.
- മല-മൂത്ര വിസര്‍ജ്ജന സമയത്ത് ക്വിബ്'ലക്ക് അഭിമുഖമായോ പിന്തിരിഞ്ഞോ ഇരിക്കാന്‍ പാടില്ല എന്നതാണ് റസൂല്‍ صلى الله عليه وسلم വിലക്കുന്നത്. അതിനെ ആദരിക്കാനും ബഹുമാനിക്കാനും വേണ്ടിയാണിത്. കാരണം അത് ലോക മുസ്‌ലീംകളുടെ ക്വിബ്'ലയാണ്. അതിലേക്കാണ് അവര്‍ തിരിഞ്ഞു നമസ്കരിക്കുന്നത്.
- الغائط എന്നാല്‍ മല-മൂത്ര വിസര്‍ജ്ജനത്തിന് ഉപയോഗിച്ചിരുന്ന സ്ഥലം എന്നാണ് അര്‍ത്ഥം. ഇന്നത്തെ പോലെ അന്ന് കക്കൂസുകള്‍ നിര്‍മിക്കപ്പെട്ടിരുന്നില്ല.
- നബി മദീനയില്‍ ആയിരിക്കുമ്പോള്‍ ഉള്ള വിലക്കാണ് ഇത്. അതിനാല്‍ തന്നെ അവരോട് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയാന്‍ ആണ് നബി صلى الله عليه وسلم കല്‍പിച്ചിരിക്കുന്നത്. ആ ദിശകളാണ് അവര്‍ക്ക് അതിന് അനുയോജ്യമായിട്ടുള്ളത്.
- കിഴക്കോ പടിഞ്ഞാറോ ക്വിബ്'ലയുടെ ദിശ ആയി വരുന്നവര്‍ അതിന് വിരുദ്ധമായാണ് മലമൂത്രവിസര്‍ജ്ജനത്തിനു ഇരിക്കേണ്ടത്. ഒരിക്കലും ക്വിബ്'ലയെ അഭിമുഖമായോ പിന്നിട്ടോ ഇരിക്കാന്‍ പാടില്ല.
- അബൂ അയ്യൂബ് رضي الله عنه പറഞ്ഞു: ഞങ്ങള്‍ ശേഷം ശാമില്‍ എത്തി. ഇന്നത്തെ സിറിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ലബ്നാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗമാണ് ശാം. അവിടെയുണ്ടായിരുന്ന കക്കൂസുകള്‍ ക്വിബ്'ലക്ക് അഭിമുഖമായിട്ടായിരുന്നു. റസൂല്‍ صلى الله عليه وسلم യുടെ വിലക്കിനെ അറിയാതെയാണ് അവര്‍ അങ്ങനെ കക്കൂസുകള്‍ നിര്‍മിച്ചത്. പക്ഷെ അവരുടെ ആവശ്യ നിര്‍വ്വഹണ സമയത്ത് അവര്‍ തിരിഞ്ഞിരിക്കുകയും അല്ലാഹുവിനോട് പാപമോചനത്തിന് തേടുകയും ചെയ്തു.

No comments:
Post a Comment