عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ദന്തശുദ്ധീകരണം
19 - عَنْ أَبِي هُرَيْرَةَ - رضي الله عنه -
عَنْ النَّبِيِّ - صلى الله عليه وسلم - قَالَ: ((لَوْلا أَنْ أَشُقَّ عَلَى
أُمَّتِي لأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاةٍ)) .
അബൂ ഹുറൈറ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: എന്‍റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കില്‍ എല്ലാ നമസ്കാരങ്ങളുടെ വേളയിലും പല്ലുതേക്കുവാന്‍ ഞാന്‍ അവരോട് കല്‍പിക്കുമായിരുന്നു.
السِّواكُ: اسمُ للعودِ الذي يتسوكُ به، ولفعلِ الاستياكِ نفسِهِ. وخيرُ مايُستاكُ
بهِ عودُ جذورِ شجرِ الأَراكِ.
ദന്തശുദ്ധീകരണം ചെയാനുപയോഗിക്കുന്ന മരക്കൊള്ളിക്ക് പറയുന്ന നാമമാണ് സിവാക്ക്. അത് കൊണ്ട് ദന്ത ശുദ്ധീകരണം വരുത്തുന്നതിനും സിവാക്ക് എന്ന് പറയുന്നു. അറാക്ക് മരത്തിന്‍റെ കമ്പുകളാണ് ദന്ത ശുദ്ധീകരണത്തിനു ഉപയോഗിക്കപ്പെടുന്നതില്‍ ഉത്തമമായത്.
വിവരണം
പല്ലുതേക്കുന്നതിന്‍റെ പ്രാധാന്യം അറിയിക്കുന്ന ഹദീസ് ആണിത്. അതിന്‍റെ പ്രതിഫലം വളരെ വലുതാണ്. പല്ലു തേക്കല്‍ പല്ലിനെ ശുദ്ധിയക്കുന്നതും റബ്ബിന് തൃപ്തിയുണ്ടാക്കുന്നതുമായ കാര്യമാണ്.
എല്ലാ നമസ്കാരങ്ങളുടെ വേളയിലും പല്ലുതേക്കല്‍ വളരെ മഹത്തരമായ കാര്യമാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു. എല്ലാ വുദൂഇനോടോപ്പവും പല്ലു തേക്കുന്നതിനെ കുറിച്ചും അറിയിക്കുന്ന ഹദീസ് വന്നിട്ടുണ്ട്.
എല്ലാ നമസ്കാരങ്ങളോടൊപ്പവും പല്ലു തേക്കല്‍ നിര്‍ബന്ധമാക്കാതിരിക്കാനുള്ള കാരണം അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ എന്ന ഭയത്താലാണ്. ഈ മതത്തിന്‍റെ ദയയും ജനങ്ങളോടുള്ള അതിന്‍റെ അനുകമ്പയും ഈ ഹദീസ് വ്യക്തമാക്കുന്നു.
ദന്ത ശുദ്ധീകരണം സ്വന്തത്തിനും കൂടെയുള്ളവര്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണ്. വായില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം അസഹനീയവും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് എന്ന് പറയേണ്ടതില്ലല്ലോ.
നമസ്കാര വേളകളില്‍ ദന്ത ശുദ്ധീകരണം നിര്‍ബന്ധമല്ലെങ്കിലും അത് വളരെ പ്രബലമായ സുന്നത്താണ് എന്ന് നാം മനസ്സിലാക്കണം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നബി صلى الله عليه وسلم ക്ക് തൻ്റെ ഉമ്മത്തിനോട് ഉണ്ടായിരുന്ന അനുകമ്പയും, അവർക്ക് പ്രയാസമുണ്ടായേക്കുമോ എന്ന ആശങ്കയും ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്.
2- നബി صلى الله عليه وسلم ഒരു കാര്യം കൽപ്പിച്ചാൽ ആ കൽപ്പന ഐഛികമായ (സുന്നത്തായ) ഒരു കാര്യത്തിനായിരുന്നു എന്ന് അറിയിക്കുന്ന മറ്റൊരു തെളിവ് വരുന്നത് വരെ അത് നിർബന്ധം (വാജിബ്) ആണ്.
3- പല്ലു തേക്കുന്നത് പുണ്യകരമായ കാര്യമാണ്. ഓരോ നിസ്കാരങ്ങളുടെയും വേളയിൽ അത് നിർവ്വഹിക്കുന്നതും ശ്രേഷ്ഠകരമാണ്.
4- ഇബ്നു ദഖീഖ് അൽഈദ് رَحِمَهُ الله പറയുന്നു: "നമസ്കാരത്തിൻ്റെ വേളയിൽ പല്ലു തേക്കുന്നത് പുണ്യകരമായതിന് പിന്നിലെ യുക്തി പ്രസ്തുത സന്ദർഭം അല്ലാഹുവിലേക്ക് സാമീപ്യം തേടുന്ന സമയമാണെന്നതാണ്. അതിനാൽ ഈ സമയം ഏറ്റവും പരിപൂർണ്ണവും ശുദ്ധിയുള്ളതും ആരാധനകളുടെ മഹത്വം വെളിവാക്കുന്നതുമായ രീതിയിലായിരിക്കണം."
5-ഹദീഥിൻ്റെ പൊതുവായ പ്രയോഗത്തിൽ നിന്ന് മനസ്സിലാകുന്നത് നോമ്പുകാരന് മദ്ധ്യാഹ്നത്തിന് ശേഷമാണെങ്കിൽ പോലും -ദ്വുഹർ അസ്വർ നിസ്കാരങ്ങളുടെ സന്ദർഭത്തിൽ- പല്ലു തേക്കാം എന്നാണ്.
6- നിര്‍ബന്ധ നമസ്കാരങ്ങളുടെ വേളയിലും സുന്നത്തായ നമസ്കാരങ്ങളുടെ വേളയിലും ഇത് മഹത്വമുള്ള കാര്യം തന്നെയാണ്.
No comments:
Post a Comment