عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വുദൂഇന്‍റെ അനിവാര്യത
2 - عَنْ أَبِي
هُرَيْرَةَ - رضي الله عنه - قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم
-: ((لا يَقْبَلُ اللَّهُ صَلاةَ أَحَدِكُمْ إذَا أَحْدَثَ حَتَّى يَتَوَضَّأَ))
أَحدثَ:
حصل منه الحدثُ، وهو الخارجُ منْ أَحدِ السبيلينِ أَوغيرهِ منْ نواقض الوُضوءِ
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: വുദൂഅ’ നഷ്ടമായാല്‍ അത് ചെയ്യുന്നത് വരെ നിങ്ങളില്‍ ഒരാളുടെയും നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.
അര്‍ത്ഥം
لا يقبل സീകാര്യമല്ല
أحدثَ വുദൂഅ’ ഇല്ലാത്ത അവസ്ഥ ഉണ്ടാകല്‍. (വുദൂഅ' നഷ്ടപ്പെട്ടു.
വിവരണം
നമസ്കാരം ശരിയാകാന്‍ ശുദ്ധി
അനിവാര്യമാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു. നമസ്കാരം സ്വീകരിക്കാനുള്ള നിബന്ധനയാണ്
വുദൂഅ'.
حدث എന്നാല്‍ വുദൂഅ' മുറിയാന്‍ കാരണമാകുന്ന ഏതെങ്കിലും കാര്യം സംഭവിക്കുക എന്നതാണ്. ഒരാള്‍ ഹദറുമൗത്തില്‍ വെച്ച് അബൂഹുറൈറ رضي الله عنه വിനോട് ചോദിച്ചു: ഏ അബൂ ഹുറൈറാ.. എന്താണ് حدث?. അപ്പോള്‍ അബൂഹുറൈറ رضي الله عنه പറഞ്ഞു: അത് ശബ്ദത്തോടെയോ അല്ലാതെയോ കീഴ്വായു പോകലാണ്.
കാഷ്ടവും മൂത്രവും പോകല്‍ വുദൂഅ' ഇല്ലാതാക്കും. ഇവിടെ അബൂഹുറൈറ ചോദ്യത്തിനുള്ള മറുപടി എന്ന നിലയില്‍ സാന്ദര്‍ഭികമായ മറുപടിയാണ് നല്‍കിയത്. حدث എന്നാല്‍ വുദൂഅ' മുറിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പൊതുവായി പറയുന്ന വാക്കാണ്.
حدث രണ്ട് വിധമുണ്ട്:
ഒന്ന്: الحدث الأكبر വലിയ അശുദ്ധി
രണ്ട്: الحدث الأصغر ചെറിയ അശുദ്ധി
വലിയ അശുദ്ധിയുണ്ടായാല്‍ കുളി
നിര്‍ബന്ധമാകും, എന്നാല്‍ ചെറിയ അശുദ്ധി
വുദൂഅ' നഷ്ടപ്പെടുന്ന അവസ്ഥക്കാണ് പറയുന്നതാണ്.
ഈ ഹദീസില്‍ സൂച്ചിപ്പിച്ചത് രണ്ടാമത്തെ ഇനമാണ്.

No comments:
Post a Comment