ഫോളോ ചെയ്യാം

Wednesday, 30 July 2025

284 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 24- دروس الحديث - പാദരക്ഷകളില്‍ തടവല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

പാദരക്ഷകളില്‍ തടവല്‍

24 - عَنْ حُذَيْفَةَ بْنِ الْيَمَانِ رضيَ اللهُ عنهما قَالَ: ((كُنْتُ مَعَ النَّبِيِّ - صلى الله عليه وسلم - فَبَالَ، وَتَوَضَّأَ، وَمَسَحَ عَلَى خُفَّيْهِ)) .

ഹുദൈഫ رضيَ اللهُ عنهما നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞാൻ നബി صلى الله عليه وسلم യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് മൂത്രമൊഴിക്കുകയും വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും തടവുകയും ചെയ്തു.

വിവരണം

മദീനയില്‍ ആയിരിക്കുമ്പോള്‍ ഹുദൈഫ رضيَ اللهُ عنهما നബി صلى الله عليه وسلم യുടെ കൂടെ ആയിരിക്കുമ്പോള്‍ നബി صلى الله عليه وسلم മൂത്രമൊഴിക്കാന്‍ പോയി. അതിന് ശേഷം വുദൂഅ' ചെയ്യുകയും കാല്‍ കഴുകുന്ന സമയത്ത് തന്‍റെ ഇരു പാദരക്ഷകള്‍ക്കു മേലും തടവുകയും ചെയ്തു. പാദരക്ഷകളില്‍ തടവല്‍ നിയമമാക്കപ്പെട്ടതാണ്‌ എന്ന് ഈ ഹദീസ് അറിയിക്കുന്നു. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- പാദരക്ഷകളില്‍ തടവല്‍ അനുവദനീയമാണ്
2- യാത്രക്കാരന് മൂന്ന് ദിവസവും  നാട്ടിലുള്ളവന് ഒരു ദിവസവും പാദരക്ഷകളില്‍ തടവാം. 
3- പാദരക്ഷകള്‍ ധരിക്കുമ്പോള്‍ വുദൂവോട് കൂടിയായിരിക്കണം ധരിക്കേണ്ടത്. 
4- സോക്സ്‌ പോലെയുള്ളവക്ക് മേല്‍ തടവാവുന്നതാണ്. 
5- പാദരക്ഷകള്‍ കാലിന്‍റെ കഴുകേണ്ട ഭാഗം മൂടുന്ന വിധത്തിലുള്ളതായിരിക്കണം. 
6- നബി صلى الله عليه وسلم മൂത്രമൊഴിച്ച ശേഷം വുദൂഅ' ചെയ്യാറുണ്ടായിരുന്നു.
7- നബി صلى الله عليه وسلم യുടെ ഓരോ കാര്യങ്ങളും നിരീക്ഷിച്ച് അതില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ സ്വഹാബികള്‍ വളരെയേറെ പരിശ്രമിച്ചിരുന്നു.
8- ഇസ്‌ലാം മനുഷ്യജീവിതത്തിന്‍റെ എല്ലാ ഭാഗങ്ങളെയും പരിഗണിക്കുന്ന മതമാണ്‌. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും അത് വെളിച്ചം വീശുന്നുണ്ട്. 




No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...