عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
16 - عَنْ أَنَسِ بْنِ مَالِكٍ - رضي الله
عنه - أَنَّهُ قَالَ: ((كَانَ رَسُولُ اللَّهِ - صلى الله عليه وسلم - يَدْخُلُ
الْخَلاءَ، فَأَحْمِلُ أَنَا وَغُلامٌ نَحْوِي إدَاوَةً مِنْ مَاءٍ وَعَنَزَةً،
فَيَسْتَنْجِي بِالْمَاءِ)) .
അനസുബ്നു മാലിക് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم മലമൂത്ര വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുകയായിരുന്നു, ഞാനും എന്നെപ്പോലെയുള്ള ഒരു ഭൃത്യനും ആയിരുന്നു വെള്ളവും ഊന്നു വടിയും വഹിച്ചിരുന്നത്. റസൂല്‍ صلى الله عليه وسلم വെള്ളം കൊണ്ടായിരുന്നു ശൌച്യം ചെയ്തിരുന്നത്.
العَنَزَةُ: الحَرْبَةُ الصَغِيرَةُ. والإِداوةُ: إِناءٌ صغيرٌ منْ جلدٍ.
العَنَزَةُ എന്നാല്‍ ഇരുമ്പിന്‍റെ കുന്ത മുനയുള്ള ഊന്നുവടി എന്നും الإِداوةُ എന്നാല്‍ ചെറിയ തോല്‍ പാത്രം എന്നുമാണ് അര്‍ത്ഥം.
غلامٌ نَحْوي: غلامٌ مقاربٌ لي في السنِّ.
എന്‍റെ തുല്യ പ്രായമുള്ള ഭൃത്യന്‍.
വിവരണം
അനസ് رضي الله عنه വിന് 10 വയസ്സ് ഉള്ളപ്പോള്‍ ആണ് അദ്ദേഹം റസൂല്‍ صلى الله عليه وسلم ക്ക് സേവനം ചെയ്ത് തുടങ്ങിയത്. റസൂല്‍ صلى الله عليه وسلم വഫാത്താകുന്നത് വരെ പത്തു വര്‍ഷക്കാലത്തോളം ഈ ജോലി തുടര്‍ന്നിരുന്നു.
വെള്ളം കൊണ്ടായിരുന്നു റസൂല്‍ صلى الله عليه وسلم ശുദ്ധിയാക്കാറുണ്ടായിരുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- അനസ് رضي الله عنه വിന്‍റെ മഹത്വം ഈ ഹദീസ് അറിയിക്കുന്നു. അദ്ദേഹം റസൂല്‍ صلى الله عليه وسلم ക്ക് 10 വര്‍ഷക്കാലം സേവനം ചെയ്തിട്ടുണ്ട്.
2- ശുദ്ധിയാക്കുമ്പോള്‍ വെള്ളം മാത്രം ഉപയോഗിക്കാം എന്ന് ഈ ഹദീസ് അറിയിക്കുന്നു. വെള്ളം കൊണ്ട് ശുദ്ധിയാകുന്നതിന് മുമ്പേ കല്ലോ മറ്റോ കൊണ്ട് മാലിന്യം നീക്കല്‍ നിര്‍ബന്ധമില്ല എന്നും മനസ്സിലാക്കാം.
3- ഊന്നു വടി കൊണ്ട് ധാരാളം ഉപയോഗങ്ങള്‍ ഉണ്ടായിരുന്നു. ക്ഷുദ്ര ജീവികളെ അകറ്റാനും, വസ്ത്രം മറയായി വെക്കാനും മറ്റും അറബികള്‍ വടി ഉപയോഗിക്കുമായിരുന്നു. റസൂല്‍ صلى الله عليه وسلم തന്‍റെ ആവശ്യ നിര്‍വഹണത്തിനു ശേഷം ശുധിയാക്കുകയും വുദൂഅ' ചെയ്യുകയും നമസ്കരികുകയും ചെയ്യുമായിരുന്നു. നമസ്കരിക്കുമ്പോള്‍ മറയായി മുമ്പില്‍ വടി നാട്ടി വെച്ചിരുന്നു.
4- മലമൂത്ര വിസര്‍ജ്ജനത്തിനു പോകും മുമ്പേ അതിന് ആവശ്യമായ കാര്യങ്ങള്‍ ഒരുക്കി വെക്കല്‍ നല്ലതാണ്. പ്രത്യേകിച്ച് ശുദ്ധിയാക്കാനുള്ള വെള്ളം. ആവശ്യനിര്‍വ്വഹണത്തിനു ഇടക്ക് അതിനായി പോയാല്‍ അത് വൃത്തികേട് കൂടാന്‍ കാരണമാകും.
No comments:
Post a Comment