عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ദന്തശുദ്ധീകരണത്തില്‍ അമിതമാവല്‍
22 - عَنْ أَبِي مُوسَى الأَشْعَرِيِّ - رضي
الله عنه - قَالَ: ((أَتَيْتُ النَّبِيَّ - صلى الله عليه وسلم - وَهُوَ يَسْتَاكُ
بِسِوَاكٍ رَطْبٍ، قَالَ: وَطَرَفُ السِّوَاكِ عَلَى لِسَانِهِ، وَهُوَ يَقُولُ:
أُعْ ، أُعْ ، وَالسِّوَاكُ فِي فِيهِ، كَأَنَّهُ يَتَهَوَّعُ)) .
അബൂമൂസല്‍ അശ്അരി رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പച്ചയായ (ഉണ്ടാങ്ങാത്ത) ഒരു സിവാക്ക് കൊണ്ട് പല്ലു തേക്കുമ്പോള്‍ ഞാന്‍ നബി صلى الله عليه وسلم യുടെ അടുക്കലെത്തി. (അപ്പോള്‍) സിവാക്കിന്‍റെ അറ്റം നബി صلى الله عليه وسلم യുടെ നാവിന്‍മേല്‍ ആയിരുന്നു. അദ്ദേഹം അഹ്. അഹ് എന്ന് പറയുന്നുണ്ടായിരുന്നു. സിവാക്ക് നബി صلى الله عليه وسلم യുടെ വായില്‍ ആയപ്പോള്‍ നബി صلى الله عليه وسلم ചര്‍ദ്ധിക്കുന്നത് പോലെ ശബ്'ദമുണ്ടാക്കി.
يتهوَّعُ: يتقيأُ.
ചര്‍ദ്ധിക്കുക
വിവരണം
ദന്തശുദ്ധീകരണവുമായി ബന്ധപ്പെട്ട ഹദീസ് ആണിത്. റസൂല്‍ صلى الله عليه وسلم അധികം ഉണങ്ങാത്ത പച്ചയായ സിവാക്ക് (അറാക്ക് കമ്പ്) കൊണ്ട് ദന്തശുദ്ധീകരണം നടത്തുമായിരുന്നു. പച്ചയായ കൊമ്പാണ് ദാന്തശുദ്ധീകരണത്തിന് കൂടുതല്‍ ഉത്തമം. അതിന്‍റെ നാരുകള്‍ നേര്‍ത്തത് ആയതിനാല്‍ വായില്‍ മുറിവുകളോ മറ്റു പ്രയാസങ്ങളോ ഉണ്ടാവുകയില്ല.
റസൂല്‍ صلى الله عليه وسلم നന്നായി ദന്തശുദ്ധീകരണം നടത്തുമ്പോഴാണ് അബൂമൂസല്‍ അശ്അരി رضي الله عنه റസൂല്‍ صلى الله عليه وسلم യുടെ അടുക്കല്‍ വരുന്നത്. സിവാക്ക് വായില്‍ വെച്ച് നന്നായി തേക്കുമ്പോള്‍ റസൂല്‍ صلى الله عليه وسلم അഹ്..അഹ് എന്ന് പറയുന്നുണ്ടായിരുന്നു. അഥവാ ചര്‍ദ്ധിക്കുന്ന പോലെ ശബ്ദം ഉണ്ടാകുന്നുണ്ടായിരുന്നു എന്നാണ് അബൂ മൂസല്‍ അശ്അരി رضي الله عنه പറയുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- പച്ചയായ അറാക്ക് കൊമ്പ് കൊണ്ട് ദന്തശുദ്ധീകരണം നടത്തല്‍ നല്ലതാണ്.
2- ദന്തശുദ്ധീകരണം ആരാധനാ കാര്യങ്ങളില്‍ പെട്ടതാണ്.
3- ജനങ്ങളുടെ സാന്നിധ്യത്തില്‍ അറാക്ക് (സിവാക്ക്) കൊണ്ട് ദന്ത ശുദ്ധീകരണം നടത്താം.
4- നാവ് ശുദ്ധിയാക്കനും സിവാക്ക് ഉപയോഗിക്കാം.
5- പല്ല് തേക്കുന്ന കാര്യത്തില്‍ المبالغة (അമിതമാവല്‍) പാടുള്ളതാണ്.

No comments:
Post a Comment