الأربعون النووية-حديث: 46
ലഹരിയെല്ലാം നിഷിദ്ധമാണ്
عَنْ أَبِي بُرْدَةَ عَنْ أَبِيهِ
عَنْ أَبِي مُوسَى الْأَشْعَرِيِّ رضي الله عنه أَنَّ النَّبِيَّ صلى الله عليه وسلم بَعَثَهُ إِلَى الْيَمَنِ، فَسَأَلَهُ عَنْ أَشْرِبَةٍ تُصْنَعُ بِهَا، فَقَالَ:
وَمَا هِيَ؟ قَالَ: الْبِتْعُ وَالْمِزْرُ، فَقِيلَ لِأَبِي بُرْدَةَ: مَا
الْبِتْعُ؟ قَالَ: نَبِيذُ الْعَسَلِ، وَالْمِزْرُ نَبِيذُ الشَّعِيرِ، فَقَالَ:
كُلُّ مُسْكِرٍ حَرَام"ٌ .
رواه
البخاري [رقم:4343]
.
അബൂ ബുര്‍ദ തന്‍റെ പിതാവായ അബൂ മൂസല്‍ അശ്അരി رضي الله عنه വില്‍ നിന്ന് നിവേദനം ചെയ്യുന്നു, നബി صلى الله عليه وسلم അദ്ദേഹത്തെ യമനിലേക്ക് നിയോഗിച്ചു, അപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടാക്കപ്പെടുന്ന ചില പാനീയങ്ങളെ കുറിച്ച് നബി صلى الله عليه وسلم യോട് ചോദിച്ചു. അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: ഏതൊക്കെയാണവ? അദ്ദേഹം പറഞ്ഞു: الْمِزْرُ , الْبِتْعُ എന്നിവയാണ്. അപ്പോള്‍ അബൂബുര്‍ദയോദ് ചോദിക്കപ്പെട്ടു: എന്താണ് الْبِتْعُ ?, അദ്ദേഹം പറഞ്ഞു: الْبِتْعُ തേനിന്‍റെ കള്ളും, الْمِزْرُ ബാര്‍ളിയുടെ കള്ളുമാണ് അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്.
വിവരണം
- മദ്യം മനുഷ്യന്‍റെ ബുദ്ധിയെ നശിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുന്നതുമാണ്.
- അതിനാല്‍ എല്ലാ തോന്നിവാസങ്ങളുടേയും മാതാവ് എന്ന് മദ്യം അറിയപ്പെടുന്നു.
- അനൂ മൂസല്‍ അശ്അരി رضي الله عنه വിനെ യമനിലെ ഗവര്‍ണറായി നിയോഗിക്കുന്ന വേളയില്‍ യമനില്‍ ആളുകള്‍ ഉണ്ടാക്കുമായിരുന്ന വിവിധ പാനീയങ്ങളെ കുറിച്ചുള്ള സംശയം നബി صلى الله عليه وسلم യോട് ചോദിച്ചു. അവയെ കുറിച്ച് അറിവില്ലാത്തതിനാല്‍ അവ ഏതൊക്കെയാണ് എന്ന് നബി صلى الله عليه وسلم അദ്ദേഹത്തോട് ചോദിച്ചു. തേനില്‍ നിന്നും ബാര്‍ലിയില്‍ നിന്നും ഉണ്ടാക്കുന്ന പാനീയങ്ങള്‍ ആയിരുന്നു അവ.
- الْبِتْعُ - എന്നാല്‍ തേന്‍ കൊണ്ടുണ്ടാക്കുന്ന പാനീയവും الْمِزْرُ എന്നാല്‍ ബാര്‍ളി കൊണ്ട് ഉണ്ടാക്കുന്ന പാനീയവുമാണ്.
- വിവിധ പഴങ്ങളുടെ സത്തകള്‍ കുറെ ദിവസങ്ങള്‍ സൂക്ഷിച്ച് വെക്കുകയും അതില്‍ രുചിയിലും ഗുണത്തിലും മാറ്റങ്ങള്‍ വരികയും ചെയ്യും. അവയില്‍ ലഹരിയുണ്ടാക്കുന്നവ എല്ലാം നിഷിദ്ധമാണ് എന്നാണ് റസൂല്‍ صلى الله عليه وسلم പറഞ്ഞത്. അവ കുടിക്കാന്‍ പാടില്ല.
- ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ബുദ്ധിയെ നശിപ്പിക്കുന്നതോടൊപ്പം മനുഷ്യന്‍റെ ശരീരത്തെയും നശിപ്പിക്കും. വിവിധ തിന്‍മകളിലേക്ക് അവ മനുഷ്യനെ നയിക്കുകയും ചെയ്യും.
- അബൂ മൂസ رضي الله عنه ചോദിച്ച ഈ പാനീയങ്ങളെ കുറിച്ച് നബി صلى الله عليه وسلم ക്ക് അറിവില്ലായിരുന്നു. അതിനാലാണ് ഈ പാനീയങ്ങള്‍ ഏതൊക്കെയാണ് എന്ന് റസൂല്‍ صلى الله عليه وسلم ചോദിച്ചത്. പാനീയങ്ങളുടെ പേരുകള്‍ പറഞ്ഞപ്പോള്‍ റസൂല്‍ صلى الله عليه وسلم മറുപടി നല്‍കിയത് പൊതുവായിട്ടാണ്. അഥവാ ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഹറാം ആണ് എന്ന്.
- മനുഷ്യന്‍റെ ബുദ്ധിക്ക് കുറവ് വരുത്തുന്ന പാനീയങ്ങളും പദാര്‍ഥങ്ങളും കഴിക്കല്‍ ഹറാം ആണ്. അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ശരി.
No comments:
Post a Comment