ഫോളോ ചെയ്യാം

Monday, 6 July 2026

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

 



 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും 

363 - عَنْ أَبِي بُرْدَةَ هَانِئِ بْنِ نِيَارٍ الْبَلَوِيِّ رضي الله عنه: أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: (لا يُجْلَدُ فَوْقَ عَشَرَةِ أَسْوَاطٍ إلاَّ فِي حَدٍّ مِنْ حُدُودِ اللَّهِ) .

അബൂ ബുർദ ഹാനിഅ് ബ്നു നിയാർ അൽ ബലവി رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഇപ്രകാരം പറയുന്നത് അദ്ദേഹം കേൾക്കുകയുണ്ടായി: "അല്ലാഹുവിന്‍റെ ശിക്ഷാവിധികളിൽ അല്ലാതെ പത്തിലധികം ചാട്ടവാറടി നൽകാൻ പാടുള്ളതല്ല."

വിവരണം

 ഹദൂദുകൾ എന്നാൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ളതും അളവ് തിട്ടപ്പെടുത്തിയതുമായ മതപരമായ ശിക്ഷാവിധികളാണ്. വ്യഭിചാരം, വ്യഭിചാരാരോപണം, മോഷണം, മദ്യപാനം, കവർച്ച എന്നിവക്കുള്ള ശിക്ഷകൾ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ تَعْزِير എന്നാൽ അളവ് തിട്ടപ്പെടുത്താത്ത ശിക്ഷാവിധികളാണ്. പ്രത്യേക ശിക്ഷാവിധി വ്യക്തമാക്കുന്ന പ്രമാണങ്ങൾ വന്നിട്ടില്ലാത്ത കുറ്റകൃത്യങ്ങളിൽ, ഭരണാധികാരിയുടെയോ വിധികാര്‍ത്താവിന്‍റെയോ വിവേചനബുദ്ധിക്കനുസരിച്ച് നിശ്ചയിക്കേണ്ട ശിക്ഷകളാണവ.

 ചെയ്ത കുറ്റകൃത്യം ഹദൂദുകളിൽ പെട്ടതല്ലെങ്കിൽ ശിക്ഷ പത്ത് ചാട്ടവാറടിയിൽ കൂടരുതെന്ന് നബി صلى الله عليه وسلم ഈ ഹദീസിലൂടെ വിലക്കിയിരിക്കുന്നു. നബി صلى الله عليه وسلم പറഞ്ഞു: "അല്ലാഹുവിന്‍റെ ശിക്ഷാവിധികളിൽ (ഹദൂദുകളിൽ) ഒന്നിലല്ലാതെ പത്തിലധികം ചാട്ടവാറടി നൽകാൻ പാടുള്ളതല്ല." അതായത്, അല്ലാഹുവിന്‍റെ ഹദൂദുകളിൽ പെട്ട ഒരു കാര്യം നിർബന്ധമാകുന്ന സാഹചര്യത്തിലല്ലാതെ (പത്തിലധികം അടിക്കാൻ പാടില്ല). അതായത്, ഭാര്യയെയോ മക്കളെയോ അച്ചടക്കം പഠിപ്പിക്കുന്നതിനായി അടിക്കേണ്ടി വരുമ്പോൾ പത്ത് അടിയില്‍ കൂടാൻ പാടില്ല എന്നാണ് ഇതിന്‍റെ അർത്ഥം. 

 ശിക്ഷകള്‍ വിധിക്കുമ്പോള്‍ സാഹചര്യങ്ങളും പശ്ചാത്തലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഭരണാധികാരിയും ന്യായാധിപനും ശ്രദ്ധിക്കേണ്ടതുണ്ട്; എങ്കിൽ മാത്രമേ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടാവുകയും അവർ നൽകുന്ന ശിക്ഷകൾ അനുയോജ്യമായ സ്ഥാനത്താകുകയും ചെയ്യുകയുള്ളൂ.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ശിക്ഷയുടെ അളവ് തിട്ടപ്പെടുത്താത്ത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയായി അടി നൽകുമ്പോൾ അത് പത്തിൽ കൂടാൻ പാടില്ല.

2- ഭാര്യ, മക്കൾ തുടങ്ങിയവരെ അച്ചടക്കം പഠിപ്പിക്കുന്നതിനായി ശിക്ഷിക്കേണ്ടി വരുമ്പോൾ അത് പത്ത് അടിയിൽ കവിയരുത്.

3- അടിക്കുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് ഉപദേശം, ഉൽബോധനം, നല്ല രീതിയിലുള്ള അധ്യാപനം, പ്രോത്സാഹനം എന്നിവക്കാണ്; ഇതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...