عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ഇസ്‌ലാമിക ശിക്ഷാ വിധികള്‍
ഒളിഞ്ഞുനോട്ടക്കാരന്‍റെ
കണ്ണ് പൊട്ടിച്ചാല്‍
358 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: (لَوْ أَنَّ رَجُلاً - أَوْ قَالَ: امْرَأً - اطَّلَعَ عَلَيْكَ بِغَيْرِ إذْنِكَ، فَحَذَفْتَهُ بِحَصَاةٍ، فَفَقَأْتَ عَيْنَهُ: مَا كَانَ عَلَيْك جُنَاحٌ) .
അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: "നിന്‍റെ അനുവാദമില്ലാതെ വല്ലവനും നിന്‍റെ (വീട്ടിലേക്ക്) ഒളിഞ്ഞുനോക്കുകയും, അപ്പോൾ നീ അവനെ ഒരു ചെറിയ കല്ലെടുത്ത് എറിയുകയും അതുവഴി അവന്‍റെ കണ്ണ് പൊട്ടിപ്പോവുകയും ചെയ്താൽ നിന്‍റെ മേൽ യാതൊരു കുറ്റവുമില്ല (ശിക്ഷയോ നഷ്ടപരിഹാരമോ ഇല്ല)."
- حَذَفْتَهُ : നീ അവനെ എറിഞ്ഞു എന്നാണ് അർത്ഥം.
- جُنَاحٌ: പ്രശനം, കുറ്റം. (പ്രതികാര ശിക്ഷയോ നഷ്ടപരിഹാരമോ ഇല്ല എന്നാണ് അർത്ഥം.)
മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കുന്നതും, അവരുടെ രഹസ്യങ്ങൾ-പ്രത്യേകിച്ച് മറച്ചുവെക്കപ്പെട്ടവ- അറിയാനുള്ള ആകാംക്ഷയും ശരീഅത്ത് കർശനമായി വിലക്കിയ കാര്യങ്ങളിൽ പെട്ടതാണ്. കാരണം അത് സമൂഹത്തിൽ വലിയ തോതിലുള്ള നാശത്തിന് കാരണമാകുന്നു.
ഒരു അപരിചിതനായ വ്യക്തി വാതിലിന്‍റെ വിടവിലൂടെയോ മറ്റോ, വീട്ടുപുടമസ്ഥന്‍റെ അനുവാദമില്ലാതെ അകത്തെ മറക്കപ്പെട്ട കാര്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കിയാല്‍ ആ വീട്ടുടമസ്ഥൻ അവനെ ഒരു ചെറിയ കല്ലെടുത്ത് എറിയുകയും, ആ കല്ല് കണ്ണിനെ തകര്‍ക്കുകയോ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തുകയോ ചെയ്താൽ, അതിന് യാതൊരു നഷ്ടപരിഹാരവുമില്ല. ആ വീട്ടുടമസ്ഥന്‍റെ മേൽ യാതൊരുവിധ കുറ്റമോ, പ്രതിക്രിയയോ ഉണ്ടായിരിക്കുന്നതല്ല. കാരണം ആ നോക്കിയവൻ അനുവാദമില്ലാതെയാണ് ഒളിഞ്ഞുനോക്കിയത്. വീടുകളുടെ സ്വകാര്യതകൾ വെളിപ്പെടാതിരിക്കാനും അകത്തുള്ളവ മറ്റുള്ളവർ കാണാതിരിക്കാനുമാണ് ഇസ്‌ലാം അനുവാദം ചോദിക്കൽ നിർബന്ധമാക്കിയത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മറ്റുള്ളവരുടെ വീടുകളിലെ സ്വകാര്യ വിവരങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നതും, അവരുടെ സംസാരങ്ങൾ ഒളിഞ്ഞു കേൾക്കുന്നതും ഹറാമാണ്.

No comments:
Post a Comment