عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ഉടുമ്പിനെ തിന്നാം?
388 - عَنْ ابْنِ عَبَّاسٍ رضي الله عنهما قَالَ: (دَخَلْتُ أَنَا وَخَالِدُ بْنُ الْوَلِيدِ مَعَ رَسُولِ اللَّهِ صلى الله عليه وسلم بَيْتَ مَيْمُونَةَ، فَأُتِيَ بِضَبٍّ مَحْنُوذٍ فَأَهْوَى إلَيْهِ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهِ، فَقَالَ بَعْضُ النِّسْوَةِ اللاَّتِي فِي بَيْتِ مَيْمُونَةَ: أَخْبِرُوا رَسُولَ اللَّهِ بِمَا يُرِيدُ أَنْ يَأْكُلَ فَرَفَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَهُ، فَقُلْتُ: أَحَرَامٌ هُوَ يَا رَسُولَ اللَّهِ؟ قَالَ: لا، وَلَكِنَّهُ لَمْ يَكُنْ بِأَرْضِ قَوْمِي، فَأَجِدُنِي أَعَافُهُ، قَالَ خَالِدٌ: فَاجْتَرَرْتُهُ، فَأَكَلْتُهُ. وَالنَّبِيُّ صلى الله عليه وسلم يَنْظُرُ)) . المَحْنوذُ: المَشْويُّ بالرَّصْفِ وهِيَ الحِجارةُ المُحْمَاة. أهـ
ഇബ്നു അബ്ബാസ് رضي الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഞാനും ഖാലിദ് ബ്നുല്‍ വലീദ് رضي الله عنه വും അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യോടൊപ്പം മൈമൂന رضي الله عنها യുടെ വീട്ടിൽ പ്രവേശിച്ചു. അപ്പോൾ ചുട്ട ഒരു ഉടുമ്പ് കൊണ്ടുവരപ്പെട്ടു. അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അതിലേക്ക് തന്‍റെ കൈ നീട്ടി. അപ്പോൾ മൈമൂന رضي الله عنها യുടെ വീട്ടിലുണ്ടായിരുന്ന ചില സ്ത്രീകൾ പറഞ്ഞു: 'കഴിക്കാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم ക്ക് അറിയച്ചുകൊടുക്കൂ'. അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم കൈ പിൻവലിച്ചു. ഞാൻ ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലേ, ഇത് ഹറാമാണോ (നിഷിദ്ധമാണോ)?' അവിടുന്ന് പറഞ്ഞു: 'അല്ല, പക്ഷേ ഇത് എന്‍റെ നാട്ടിൽ ഉണ്ടായിരുന്നില്ല, അതിനാൽ എനിക്ക് ഇത് കഴിക്കാൻ അനിഷ്ടം (മടി) തോന്നുന്നു.' ഖാലിദ് رضي الله عنه പറഞ്ഞു: 'ഉടൻ ഞാൻ അത് വലിച്ചടുപ്പിച്ചു തിന്നു, നബി صلى الله عليه وسلم അത് നോക്കുന്നുണ്ടായിരുന്നു.'"
المَحْنوذُ: ചൂടാക്കിയ കല്ലുകളിൽ (ചൂടുള്ള പാറകളിൽ) വെച്ച് ചുട്ടത്."
- الضَّبُّ: ഉടുമ്പ്
- أَعَافُهُ: "എനിക്ക് അത് കഴിക്കാൻ അനിഷ്ടം തോന്നുന്നു."
الضّبّ ഉടുമ്പ്
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment