عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
സത്യം ചെയ്ത് പറഞ്ഞ കാര്യത്തേക്കാള്‍ ഉത്തമമായത് കണ്ടാല്‍ അത് സ്വീകരിക്കണം
365 - عَنْ أَبِي مُوسَى رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: (إنِّي وَاَللَّهِ - إنْ
شَاءَ اللَّهُ - لا أَحْلِفُ عَلَى يَمِينٍ، فَأَرَى غَيْرَهَا خَيْراً مِنْهَا
إلاَّ أَتَيْتُ الَّذِي هُوَ خَيْرٌ، وَتَحَلَّلْتُهَا) .
അബൂമൂസാ അൽ അശ്അരീ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "അല്ലാഹുവാണെ സത്യം - അല്ലാഹു ഉദ്ദേശിച്ചുവെങ്കിൽ - ഞാൻ ഏതെങ്കിലും ഒരു കാര്യത്തിൽ സത്യം ചെയ്യുകയും, പിന്നീട് അതിനേക്കാൾ ഉത്തമമായ മറ്റൊന്ന് കാണുകയും ചെയ്താൽ; ഉത്തമമായത് പ്രവർത്തിക്കുകയും, (പ്രായശ്ചിത്തം നൽകി) സത്യം ചെയ്യലില്‍ നിന്ന് ഒഴിവാകുകയും ചെയ്യും."
വിവരണം
അബൂമൂസൽ അശ്അരീ رضي الله عنه നിവേദനം ചെയ്യുന്നു: അദ്ദേഹം തൻ്റെ ഗോത്രത്തിൽപ്പെട്ട ഒരു കൂട്ടം ആളുകളോടൊപ്പം അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم യുടെ അടുത്തേക്ക് വന്നു. ജിഹാദിൽ പങ്കെടുക്കുന്നതിന് യാത്ര ചെയ്യാനുള്ള ഒട്ടകങ്ങളെ നബി صلى الله عليه وسلم നൽകണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അവരെ കയറ്റി കൊണ്ട് പോകാനുള്ള ഒട്ടകങ്ങൾ തൻ്റെ പക്കൽ ഇല്ലാത്തതിനാൽ, അവരെ വഹിക്കാന്‍ കഴിയില്ലെന്ന് നബി صلى الله عليه وسلم സത്യം ചെയ്തു.
അങ്ങനെ അവർ മടങ്ങുകയും കുറച്ചുനാൾ കാത്തിരിക്കുകയും ചെയ്തു. പിന്നീട് നബി صلى الله عليه وسلم ക്ക് മൂന്ന് ഒട്ടകങ്ങൾ ലഭിച്ചപ്പോൾ, അവിടുന്ന് അവയെ അവർക്കായി അയച്ചുകൊടുത്തു. അപ്പോൾ അവരിൽ ചിലർ പരസ്പരം പറഞ്ഞു: "നബി صلى الله عليه وسلم നമ്മെ സവാരി ചെയ്യിക്കുകയില്ലെന്ന് സത്യം ചെയ്തതാണ്, അതിനാൽ ഈ ഒട്ടകങ്ങളിൽ അല്ലാഹു നമുക്ക് ബറകത്ത് നൽകുകയില്ല." അങ്ങനെ അവർ നബി صلى الله عليه وسلم യുടെ അടുക്കൽ ചെന്ന് ഇതേക്കുറിച്ച് ചോദിച്ചു.
അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങളെ വാഹനത്തില്‍ വഹിപ്പിച്ചത് അല്ലാഹുവാണ്. കാരണം അവനാണ് (ഇതിന്) തൗഫീഖ് നൽകിയതും ഇത് നൽകിയതും. ഞാൻ എന്‍റെ കൈകളിലൂടെ അത് നടപ്പിലാകാൻ ഒരു കാരണം മാത്രമാണ്."
തുടർന്ന് നബി صلى الله عليه وسلم പറഞ്ഞു: "അല്ലാഹുവാണെ സത്യം, إن شاء الله - ഞാൻ ഒരു കാര്യം ചെയ്യുമെന്നോ ചെയ്യുകയില്ലെന്നോ സത്യം ചെയ്യുകയും, സത്യം ചെയ്ത കാര്യത്തേക്കാൾ ഉത്തമവും ശ്രേഷ്ഠവുമായ മറ്റൊന്ന് കാണുകയും ചെയ്താൽ; ഞാൻ ആ ശ്രേഷ്ഠമായത് പ്രവർത്തിക്കുകയും, സത്യം ചെയ്ത കാര്യം ഉപേക്ഷിക്കുകയും, തൻ്റെ സത്യത്തിന് പ്രായശ്ചിത്തം നൽകുകയും ചെയ്യും."
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment