عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ജാഹിലിയ്യത്തില്‍ നേര്‍ന്ന നേര്‍ച്ച
بَابُ النَّذْرِ
നേർച്ച
371 - عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه قَالَ: (قُلْتُ: يَا رَسُولَ اللَّهِ، إنِّي كُنْتُ نَذَرْتُ فِي الْجَاهِلِيَّةِ أَنْ أَعْتَكِفَ لَيْلَةً - وَفِي رِوَايَةٍ: يَوْماً - فِي الْمَسْجِدِ الْحَرَامِ؟ قَالَ: فَأَوْفِ بِنَذْرِكَ)
ഉമറു ബ്നുല്‍ ഖത്ത്വാബ് رضي الله عنه നിവേദനം ചെയ്യുന്നു: "ഞാൻ ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലേ, ജാഹിലിയ്യാ കാലത്ത് (ഇസ്‌ലാമിന് മുമ്പുള്ള അജ്ഞാന കാലഘട്ടത്തിൽ) മസ്ജിദുൽ ഹറാമിൽ ഒരു രാത്രി - മറ്റൊരു നിവേദനത്തിൽ: ഒരു പകൽ- ഇഅ്തികാഫ് ഇരിക്കാൻ ഞാൻ നേർച്ചയാക്കിയിരുന്നു (ഞാന്‍ അത് വീട്ടേണ്ടതുണ്ടോ?)'. റസൂല്‍ صلى الله عليه وسلم പറഞ്ഞു: 'നിന്‍റെ നേർച്ച നീ നിറവേറ്റുക.'"
വിവരണം
നേർച്ച (نَذْر) എന്നത് അല്ലാഹുവിന് മാത്രമല്ലാതെ മറ്റാർക്കും ചെയ്യാൻ പാടില്ലാത്ത ഒരു ആരാധനയും അവനിലേക്കുള്ള സാമീപ്യമാർഗ്ഗവുമാണ്. അല്ലാഹു തന്‍റെ വിശുദ്ധ ഗ്രന്ഥത്തിൽ പുണ്യവാന്മാരായ ദാസന്മാരെ പ്രശംസിക്കുകയും, അവർക്ക് മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവരുടെ ഗുണങ്ങളിൽ ഒന്നായി നേർച്ച നിറവേറ്റുന്നതിനെ പരാമർശിച്ചുകൊണ്ട് അവിടുന്ന് അരുളി:
{അവർ നേർച്ച നിറവേറ്റുന്നവരാണ്} [അൽ-ഇൻസാൻ: 7].
ഈ ഹദീസിൽ ഉമറു ബ്നുല്‍ ഖത്താബ് رضي الله عنه പറയുന്നത്: അദ്ദേഹം ജാഹിലിയ്യാ കാലഘട്ടത്തിൽ -അതായത് ഇസ്‌ലാമിന് മുമ്പ്- മസ്ജിദുൽ ഹറാമിൽ ഒരു രാത്രി ഇഅ്തികാഫ് ഇരിക്കാമെന്ന് നേർച്ചയാക്കിയിരുന്നുവെന്ന കാര്യം ആണ്. അത് അദ്ദേഹം നബി (സ) യോട് പറഞ്ഞു. (ഇഅ്തികാഫ് എന്നാൽ: രാവോ പകലോ ആകട്ടെ, അല്ലാഹുവിങ്കലേക്ക് സാമീപ്യം ഉദ്ദേശിച്ചുകൊണ്ട് പള്ളിയിൽ ഭജനമിരിക്കലാണ്). അപ്പോൾ ആ നേർച്ച നിറവേറ്റാൻ നബി صلى الله عليه وسلم അദ്ദേഹത്തോട് കൽപ്പിക്കുകയും, നേർച്ച പൂർത്തീകരിച്ചുകൊണ്ട് ഉമർ رضي الله عنه ഒരു രാത്രി ഇഅ്തികാഫ് ഇരിക്കുകയും ചെയ്തു.
ജാഹിലിയ്യാ കാലത്ത് നേർന്ന ഒരു നേർച്ച ഇസ്‌ലാമിൽ വെച്ച് നിറവേറ്റാൻ നബി صلى الله عليه وسلم ഉമറിനോട് കൽപ്പിച്ചത്, അത് ഒരു പുണ്യകർമ്മവും ഇസ്‌ലാമിൽ നിയമസാധുതയുള്ളതും, ഇസ്‌ലാമുമായി യാതൊരു തരത്തിലും എതിരാകാത്തതുമായ കാര്യമായതുകൊണ്ടാണ്. എന്നാൽ നേർച്ച ഇസ്‌ലാമിന് വിരുദ്ധമായ ഒന്നാണെങ്കിൽ, അത് നിറവേറ്റാൻ പാടുള്ളതല്ല.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നേർച്ചയാക്കുന്നതിലൂടെ ഇഅ്തികാഫ് നിർബന്ധമായിത്തീരുകയും, അത് നിറവേറ്റൽ അനിവാര്യമാവുകയും ചെയ്യുന്നു.

No comments:
Post a Comment