عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ഹലാലും ഹറാമും വ്യക്തമാണ്, സംശയങ്ങളില്‍ പെടരുത്
كِتَابُ الأَطْعِمَةِ
ഭക്ഷണ വിഭവങ്ങള്‍
382 - عَنْ النُّعْمَانِ بْنِ بَشِيرٍ رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ - وَأَهْوَى النُّعْمَانُ بِإِصْبَعَيْهِ إلَى أُذُنَيْهِ -: (إنَّ الْحَلالَ بَيِّنٌ، وَالْحَرَامَ بَيِّنٌ وَبَيْنَهُمَا مُشْتَبِهَاتٌ، لا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الشُّبُهَاتِ: اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ: وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ. أَلا وَهِيَ الْقَلْبُ).
നുഅ്മാനു ബ്നു ബശീർ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി - ഇത് പറയുമ്പോൾ നുഅ്മാൻ رضي الله عنه തൻ്റെ ഇരു വിരലുകൾ കൊണ്ടും കാതുകളിലേക്ക് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു: "തീർച്ചയായും അനുവദനീയമായത് (ഹലാൽ) വ്യക്തമാണ്, നിഷിദ്ധമായതും (ഹറാം) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ സംശയകരമായ (ശുബ്ഹാത്ത്) ചില കാര്യങ്ങളുണ്ട്; ജനങ്ങളിൽ അധികം പേർക്കും അതിനെക്കുറിച്ച് അറിവുണ്ടാകില്ല. അതിനാൽ, സംശയകരമായ കാര്യങ്ങളിൽ നിന്ന് ആര് സൂക്ഷ്മത പാലിക്കുന്നുവോ, അവൻ തന്‍റെ ദീനിനെയും ആത്മാഭിമാനത്തെയും കളങ്കപ്പെടാതെ കാത്തുസൂക്ഷിച്ചു. എന്നാൽ സംശയകരമായ കാര്യങ്ങളിൽ വീഴുന്നവൻ നിഷിദ്ധമായ കാര്യങ്ങളിൽ (ഹറാം) വീണുപോകും. നിരോധിത അതിർത്തിക്ക് ചുറ്റും മേയ്ക്കുന്ന ഒരു ഇടയനെപ്പോലെയാണവൻ; അവൻ അതിനുള്ളിലേക്ക് പ്രവേശിക്കാൻ ഏറെ സാധ്യതയുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും ഒരു നിരോധിത അതിർത്തിയുണ്ട്; അറിയുക! അല്ലാഹുവിന്‍റെ നിരോധിത അതിർത്തി എന്നത് അവൻ ഹറാമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്; അത് നന്നായാൽ ശരീരം മുഴുവൻ നന്നായി; എന്നാൽ അത് കേടായാൽ ശരീരം മുഴുവൻ കേടായി; അറിയുക! അതാണ് ഹൃദയം."
بَيِّنٌ: വ്യക്തവും പരസ്യവുമായത്. അതായത്, അല്ലാഹുവോ അവന്‍റെ റസൂല്‍ صلى الله عليه وسلم യോ എടുത്തുപറഞ്ഞതോ, അല്ലെങ്കിൽ മുസ്‌ലിം ഉമ്മത്ത് നിശ്ചിതമായി അനുവദനീയമെന്നോ (ഹലാൽ) നിഷിദ്ധമെന്നോ (ഹറാം) ഏകോപിച്ച് തീരുമാനിച്ചതോ (ഇജ്മാഅ്) ആയ കാര്യങ്ങൾ.
مُشْتَبِهاتٌ: 'മുഷ്തബിഹ്' എന്നതിന്‍റെ ബഹുവചനം. അനുവദനീയമാണോ നിഷിദ്ധമാണോ എന്നതിൽ വ്യക്തതയില്ലാത്തതും സങ്കീർണ്ണവുമായ കാര്യങ്ങൾ.
اتَّقَ الشُبُهاتِ: സംശയകരമായ കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തു.
اسْتَبْرَأَ لدِينِهِ وعِرْضِهِ: തൻ്റെ ദീനിന് പോരായ്മ വരാതെയും, തൻ്റെ ആത്മാഭിമാനത്തിന് മറ്റുള്ളവരുടെ പഴി കേൾക്കാതെയും അവൻ അതിനെ കാത്തുസൂക്ഷിച്ചു.
وَقَعَ في الشُّبُهاتِ: ഒരു വശത്ത് ഹലാലിനോടും മറുവശത്ത് ഹറാമിനോടും സാദൃശ്യമുള്ള സംശയകരമായ കാര്യങ്ങളിൽ ധൈര്യപൂർവ്വം ചെന്നുചാടി.
الحِمَى: സംരക്ഷിത മേഖല.
يُوشِكُ: അവൻ അടുത്തേക്കായി, അല്ലെങ്കിൽ സാധ്യതയേറി.
أَنْ يَرْتَعَ فِيهِ: അവൻ്റെ കന്നുകാലികൾ അവിടെ മേയുകയും അവിടെത്തന്നെ തങ്ങുകയും ചെയ്യാന്‍.
مَحارِمُهُ: അല്ലാഹു നിഷിദ്ധമാക്കിയ പാപങ്ങൾ.
مُضْغَةً: മാംസ പിണ്ഡം
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment