ഫോളോ ചെയ്യാം

Thursday, 30 January 2025

83 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه


ചോദ്യം: 83

? അല്ലാഹുവിനേയോ അവന്‍റെ കിതാബിനേയോ, അല്ലെങ്കില്‍ അവന്‍റെ മതത്തേയോ, അവന്‍റെ റസൂലിനേയോ കളിയാക്കുകയും, പരിഹസിക്കുകയും ചെയ്യുന്നവന്‍റെ വിധിയെന്താണ്?


മറുപടി: 

ആരെങ്കിലും അവയില്‍ ഏതെങ്കിലുമൊന്നിനെ

 പരിഹസിച്ചാല്‍ അവന്‍റെ വിധി: അവന്‍ സത്യനിഷേധി ആണ്. അല്ലാഹു പറഞ്ഞു:

قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ (65) لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ التوبة: ٦٥ 

(പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത് * നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു.) (തൗബ:65-66)

82 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 82

? ആര്‍ക്കാണ് ശഫാഅത്ത് ലഭിക്കുക?

മറുപടി: 

തൗഹീദിന്‍റെ ആളുകള്‍ക്കാണ് ശഫാഅത്ത് ലഭിക്കുക, ഇതിന് തെളിവ്; നബി g പറഞ്ഞിരിക്കുന്നു: അന്ത്യദിനത്തില്‍ എന്‍റെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിച്ചിരിക്കുന്നത് ഹൃദയത്തില്‍ നിഷ്കളങ്കമാക്കിക്കൊണ്ട് لا إله إلا الله എന്ന് പറഞ്ഞവനാണ്. 


81 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 81


? ശഫാഅത്തിന്‍റെ നിബന്ധനകള്‍ ഏവ?

മറുപടി: 

ശഫാഅത്തിന്‍റെ നിബന്ധനകള്‍ രണ്ടെണ്ണമാണ്:

ഒന്ന്: ശുപാര്‍ശകന് അല്ലാഹു അനുമതി നല്‍കല്‍. അല്ലാഹു പറയുന്നു:

ﭐﱡﭐ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ البقرة: ٢٥٥

(അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?) (അല്‍ബക്വറ:255)


രണ്ട്: ശുപാര്‍ശ നല്‍കപ്പെടുന്നവനോടുള്ള അല്ലാഹുവിന്‍റെ തൃപ്തി. അല്ലാഹു പറയുന്നു:

ﭐﱡﭐ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ  الأنبياء: ٢٨

(അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.) (അമ്പിയാഅ്:28)


Monday, 27 January 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 105 دروس الحديث - വിരോധിക്കപ്പെട്ട സമ്പാദ്യങ്ങള്‍

 

عَنْ عَوْنِ بْنِ أَبِي جُحَيْفَةَ، عَنْ أَبِيهِ: أَنَّهُ اشْتَرَى غُلاَمًا حَجَّامًا، فَقَالَ: «إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الكَلْبِ، وَكَسْبِ البَغِيِّ، وَلَعَنَ آكِلَ الرِّبَا وَمُوكِلَهُ، وَالوَاشِمَةَ وَالمُسْتَوْشِمَةَ وَالمُصَوِّرَ»- صحيح البخاري

ഔനു ബ്ന് അബീജുഹൈഫ h തന്‍റെ പിതാവില്‍ നിന്ന് നിവേദനം. അദ്ദേഹം ഹിജാമ ചെയ്യുന്ന ഒരു ഭൃത്യനെ വാങ്ങി. അദ്ദേഹം പറഞ്ഞു: നിശ്ചയം നബി g രക്തത്തിന്‍റെ വിലയും, നായയുടെ വിലയും, വേശ്യയുടെ പണവും നിരോധിച്ചിരിക്കുന്നു. പലിശ തിന്നുന്നവനെയും തീറ്റുന്നവനേയും പച്ച കത്തുന്നവനേയും പച്ച കുത്തിക്കുന്നവനേയും ചിത്രം വരക്കുന്നവനേയും നബി ശപിച്ചിരിക്കുന്നു- (ബുഖാരി).

 

വിവരണം

·  അല്ലാഹു തന്‍റെ അടിമകള്‍ക്ക് നല്ല കാര്യങ്ങള്‍ അനുവദിക്കുകയും ചീത്തയായ കാര്യങ്ങള്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അന്ന പാനീയങ്ങളിലും, സമ്പാദിക്കുന്നതിലും കച്ചവടത്തിലും തുടങ്ങി എല്ലാ മേഖലകളിലും ഇത് ബാധകമാക്കിയിട്ടുണ്ട്. മ്ലേച്ചവും നിന്ദ്യവുമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നിന്ന് സംശുദ്ധമായ അവസ്ഥ കൈവരിക്കാന്‍ വേണ്ടിയുള്ള പ്രേരണയാണിത്.

·   അബൂ ജുഹൈഫ (വഹ്ബു ബ്നു അബ്ദില്ല അസ്സുവാഈ) ഹിജാമ ചെയ്തിരുന്ന ഒരു അടിമയെ വാങ്ങി. അദ്ദേഹം അയാളോട് അയാളുടെ ഹിജാമയുടെ ഉപകരണം നശിപ്പിക്കാന്‍ പറഞ്ഞു. അപ്പോള്‍ അബൂജുഹൈഫയുടെ മകന്‍ ഔന്‍ ഇതിനെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് ഹദീസില്‍ ഉള്ളത്.

ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ വിരോധിക്കപ്പെട്ട സമ്പാദ്യങ്ങള്‍


1-രക്തത്തിലൂടെ സമ്പാദിക്കുന്നത് (രക്തം വിറ്റ് സമ്പാദിക്കുന്നത്)

2-നായയെ വില്‍ക്കുന്നതിലൂടെ ലഭിക്കുന്നത്

3-വേശ്യാവൃത്തിയിലൂടെ സമ്പാദിക്കുന്നത്

4-പലിശയിലൂടെ ഉണ്ടാക്കുന്നത്

5-പച്ച കുത്തുന്നതിലൂടെയുള്ള സമ്പാദ്യം

6-ചിത്രം വരക്കുന്നതിലൂടെയുള്ളത്


@  രക്തത്തിന്‍റെ വിലയും രക്തം പുറത്തെടുക്കുന്നതിന്‍റെ വിലയും വിരോധിക്കപ്പെട്ടതില്‍ പെടുന്നു. അതിനാല്‍ ഹിജാമക്ക് കൂലി വാങ്ങല്‍ നല്ലതല്ല എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വിരോധിക്കല്‍ ഹറാമായിട്ടല്ല, മറിച്ച് കറാഹത്ത് ആയിട്ടാണ്.


@  നബി g ഹിജാമ ചെയ്യുകയും ചെയ്ത ആള്‍ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും വേറെ ഹദീസുകളില്‍ കാണാം. ഇത് ഹദീസുകളുടെ വൈരുധ്യമല്ല. മറിച്ച് ഇതിലൂടെയുള്ള സമ്പാദ്യം മാന്യമായതല്ല എന്നാണ് പണ്ഡിതന്‍മാര്‍ വിശദീകരിച്ചത്. എന്നാല്‍ ഹിജാമ ചെയ്യുന്നവന് സമ്മാനമായി എന്തെങ്കിലും നല്‍കുന്നത് കൊണ്ട് പ്രശ്നമില്ല എന്നും അവര്‍ വിശദീകരിച്ചിരിക്കുന്നു.


@  ശൈഖ് ഇബ്നു ബാസ്رحمه الله പറയുന്നു: ഹിജാമക്ക് ദിര്‍ഹമുകളോ, സ്വാഉകളോ (പണമോ, ധാന്യങ്ങളോ) പ്രതിഫലം വാങ്ങിയാല്‍ കുഴപ്പമില്ല, എന്നാല്‍ ഹിജാമ ചെയ്യുന്നവന്‍ (പ്രതിഫലമായി) ഒന്നും വാങ്ങാതിരിക്കുകയോ അല്ലെങ്കില്‍ ഹിജാമയല്ലാത്ത ജോലി നോക്കലോ ആണ് ഉത്തമം. (ശര്‍ഹു ബുലൂഗില്‍ മറാം)


@  രക്തം വിറ്റ് സമ്പാദിക്കന്ന സമ്പാദ്യം ഹറാമാണ്.


@  നായയെ വില്‍ക്കാനും ആ പണം ഉപയോഗിക്കാനും പാടില്ല. അത് നല്ല സമ്പാദ്യമല്ല. കാവലിനും, വേട്ടക്കും ഉള്ള നായകളെ ആവശ്യമെങ്കില്‍ വളര്‍ത്താം. അല്ലാത്ത നായകളെ വളര്‍ത്താന്‍ അനുവാദമില്ല എന്നതിനാലാണ് അതിലൂടെയുള്ള സമ്പത്ത് നല്ലതല്ലാത്തത്.

@  വ്യഭിചാരത്തിലൂടെയുള്ള സമ്പത്ത് ഹറാം ആണ്. ഹറാമിന് പകരമായി ലഭിക്കുന്നതാണത്.

@  പലിശ തിന്നുന്നവനേയും തീറ്റുന്നവനേയും പച്ച കുത്തുന്നവനേയും കുത്തിക്കുന്നവനേയും (ജീവനുള്ളവയുടെ) ചിത്രം വരക്കുന്ന/രൂപമുണ്ടാക്കുന്നവനേയും നബി g ശപിച്ചിരിക്കുന്നു.


@  പലിശയുമായിട്ട് ഒരു ബന്ധവും വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ല. അതിലൂടെയുണ്ടാക്കുന്ന സമ്പാദ്യം ഹറാമായതാണ്.


@  പച്ചകുത്തലും കുത്തിക്കലും നബി g യുടെ ശാപത്തിന് കാരണമാകുന്നതാണ്, അതിലൂടെ സമ്പാദിക്കന്നു പണം ഹറാമുമാണ്.


@  ജീവനള്ളുവയുടെ ചിത്രം വരക്കല്‍ നിഷിദ്ധമാണ്. അവരെ നബി g  ശപിച്ചിരിക്കുന്നു. വിഗ്രഹങ്ങളും, രൂപങ്ങളും ഉണ്ടാക്കുന്നവരും ഇതില്‍ പെടും. ഈ മാര്‍ഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നത് നിഷിദ്ധമാണ്.


ദുറൂസുല്‍ ഹദീസ് - ഭാഗം 104 دروس الحديث - മൃദുത്വം അലങ്കാമാണ്

 

عَنْ عَائِشَةَ، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: إِنَّ الرِّفْقَ لاَ يَكُونُ فِي شَيْءٍ إِلاَّ زَانَهُ، وَلاَ يُنْزَعُ مِنْ شَيْءٍ إِلاَّ شَانَهُ. - رواه مسلم

നബി g യുടെ ഭാര്യ ആഇശ i നിവേദനം. നബി g പറഞ്ഞു: നിശ്ചയം രിഫ്ക്വ് (മൃദുത്വം) ഏതൊരു കാര്യത്തിലും ഉണ്ടായാല്‍ അത് അതിനെ അലങ്കരിക്കും, ഏതൊരു കാര്യത്തില്‍ നിന്ന് അത് ഊരപ്പെടുന്നവോ അത് അതിനെ ന്യൂനതയുള്ളതാക്കും. (മുസ്ലിം).

 

വിവരണം

v رِفْق എന്ന പദത്തിന് മൃദുത്വം, ദയ, നേര്‍ത്തത്, മയമുള്ളത്, അച്ചടക്കം എന്നൊക്കെ അര്‍ത്ഥം പറയാം.


v നമ്മുടെ ഓരോ കര്‍മങ്ങളിലും ഈ മയം ഉണ്ടായാല്‍ അത് അതിനെ ഭംഗിയുള്ളതാക്കും, പരുക്കന്‍ സ്വഭാവത്തില്‍ ആണ് കര്‍മങ്ങള്‍ ചെയ്യുന്നത് എങ്കില്‍ അതില്‍ ന്യൂനതകളുമുണ്ടാവും.


v ഒരാള്‍ തന്‍റെ പ്രബോധനത്തിലും, നന്‍മ കല്‍പിക്കുന്നതിലും, തിന്‍മ വിരോധിക്കുന്നതിലും, ഉപദേശങ്ങളിലും, എല്ലാ കാര്യങ്ങളിലും മയമുള്ളവനാകണം എന്ന് ഈ ഹദീസില്‍ പ്രേരണയുണ്ട്. അവന്‍ അവന്‍റെ കുടുംബത്തോടും സഹോദരങ്ങളോടും, കൂട്ടുകാരോടും പൊതു ജനങ്ങളോടും ഉള്ള പെരുമാറ്റത്തില്‍ ഇത് ശ്രദ്ധിക്കണം. പെരുമാറ്റം പരുക്കന്‍ സ്വഭാവത്തില്‍ ആയിക്കൂടാ.

v അല്ലാഹു رَفيق ആണ്, അവന്‍ رِفْق നെ ഇഷ്ടപ്പെടുന്ന്. അഥവാ അല്ലാഹു ദയയുള്ളവനാണ്, ദയയെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

v ഒരാള്‍ ജനങ്ങളോട് ദയയോടും മയത്തോടും ഇടപെട്ടാല്‍ അതിന്‍റെ ആസ്വാദനം അവന് മനസ്സിലാക്കാന്‍ കഴിയും, എന്നാല്‍ കഠിനവും പരുക്കന്‍ ആയതുമായ സ്വഭാവത്തില്‍ ഇടപെട്ടാല്‍ പിന്നീട് അവന് ഖേദമുണ്ടാകും, ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍, ഞാന്‍ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ എന്ന് വിലപിക്കുന്ന അവസ്ഥ വരും. മയത്തോട് കൂടി ആയിരുന്നാല്‍ പിന്നെ ഖേദിക്കേണ്ടി വരില്ല.

v رِفْق എന്ന സ്വഭാവം നമ്മുടെ നബി g യുടെ സ്വഭാവ വിശേഷണങ്ങളില്‍ പെട്ടത് കൂടിയാണ്.

 

എപ്പോഴൊക്കെ ഇത് ശ്രദ്ധിക്കണം


 vനന്‍മ കല്‍പിക്കുമ്പോഴും തിന്‍മ വിരോധിക്കുമ്പോഴും.

v തര്‍ക്കിക്കുമ്പോഴും സംവാദത്തിലേര്‍പ്പെടുമ്പോഴും.

 കുടുംബത്തില്‍ ഇടപെടുമ്പോള്‍

v അയല്‍വാസികളോട്

 തന്‍റെ കീഴില്‍ ജോലി ചെയ്യുന്നവരോട്

  ഇമാം തന്‍റെ പിന്നില്‍ നമസ്കരിക്കുന്നവരോട്

vജനങ്ങളുടെ മേല്‍ ഏതെങ്കിലും അധികാരത്തിലുള്ളവര്‍

  അധ്യാപകര്‍ കുട്ടികളോട്

 v എല്ലാ സല്‍കര്‍മങ്ങള്‍ ചെയ്യുമ്പോഴും

തുടങ്ങി ഈ ഗുണം ആവശ്യമായ എല്ലാ സന്ദര്‍ഭങ്ങളിലും ഇത് പാലിക്കാന്‍ ഓര്‍മ ഉണ്ടാവണം.


v നിങ്ങള്‍ എളുപ്പമുണ്ടാക്കുക, ഞെരുക്കമുണ്ടാക്കരുത്. നിങ്ങള്‍ സന്തോഷം ഉണ്ടാക്കുക, നിങ്ങള്‍ വെറുപ്പിക്കരുത് എന്ന് റസൂല്‍ g പറഞ്ഞിട്ടുണ്ട്. ഇതിനൊക്കെ മയവും ദയയവും അത്യാവശ്യമാണ്.


v ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍ അയാള്‍ക്ക് നല്ല നിലക്ക് കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും സ്വഹാബിമാരോട് മയത്തില്‍ പെരുമാറാനുമാണ് റസൂല്‍ g കല്‍പിച്ചത്. പരുക്കന്‍ സ്വഭാവം ആളുകളെ നമ്മില്‍ നിന്ന് അകറ്റുന്നതാണ്.


v നബി g യോട് പോലും അല്ലാഹു പറഞ്ഞത് നോക്കൂ:

ﭐﱡفَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ  آل عمران: ١٥٩ 

(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. (ആലു ഇംറാന്‍: 159)


ദുറൂസുല്‍ ഹദീസ് - ഭാഗം 103 دروس الحديث - തകല്ലുഫില്‍ നിന്ന് നമ്മള്‍ വിരോധിക്കപ്പെട്ടു.

 

عَنْ أَنَسٍ، قَالَ: كُنَّا عِنْدَ عُمَرَ فَقَالَ: «نُهِينَا عَنِ التَّكَلُّفِ»- صحيح البخاري

അനസ് h പറഞ്ഞു: ഞങ്ങള്‍ ഉമര്‍ h വിന്‍റെ അടുക്കല്‍ ആയിരിക്കേ അദ്ദേഹം പറഞ്ഞു: തകല്ലുഫില്‍ നിന്ന് നമ്മള്‍ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി).


വിവരണം

     (തകല്ലുഫ് എന്നാല്‍: മതകാര്യത്തിലെ അനാവശ്യമായ ചോദ്യങ്ങളും, അറിഞ്ഞിരിക്കല്‍ അനിവാര്യമല്ലാത്ത കാര്യങ്ങളുടെ പിറകെ പോകലും, ആവശ്യമില്ലാതെ സ്വന്തത്തെ ബുദ്ധിമുട്ടിച്ച് കാര്യങ്ങള്‍ ചെയ്യലും തുടങ്ങിയവയാണിത്).


# മതവിഷയങ്ങളുടെ പേരില്‍ അനാവശ്യമായി സ്വന്തത്തെ ബുദ്ധിമുട്ടിക്കല്‍ വിരോധിക്കപ്പെട്ടതാണ്.


വാക്ക് കൊണ്ടോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ ഇത്തരത്തില്‍ അനാവശ്യമായി സ്വന്തത്തെ പ്രയാസപ്പെടുത്തുന്നവരുണ്ട്.


# ഇങ്ങനെ ചെയ്യുന്നവര്‍ ജനങ്ങളില്‍ ഏറ്റവും ദ്രോഹമുള്ളവരാണ്. അവര്‍ അടുത്തുള്ളതിനെ അകലത്തിലാക്കുകയും, ഇണക്കമുള്ളതിനെ ഇണക്കമില്ലാതാക്കുകയും, വില കൂടിയതിനെ വില കുറക്കുകയും ചെയ്യും.


# എളുപ്പമുള്ളതിനെ വിട്ട് പ്രയാസമുള്ളതിനെ സ്വീകരിക്കുന്ന അവസ്ഥ ഇതില്‍ പെടുന്നു. അത് പോലെ, അറിയാത്തത് പറയലും, വിവരമില്ലാത്ത കാര്യം ഫത്വ നല്‍കലും എല്ലാം ഇതില്‍ പെടും. മതവിഷയങ്ങളിലുള്ള അനാവശ്യ ചോദ്യങ്ങള്‍ വിലക്കപ്പെട്ടതാണ്. അറിയാനും പ്രാവര്‍ത്തികമാക്കാനും വേണ്ടി ചോദിക്കാം. അതിനല്ലെങ്കില്‍ അത് അല്ലാഹുവിന് തൃപ്തിയില്ലാത്ത കാര്യമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.


#    ഇസ്ലാമിലെ മുന്‍ഗണനാ കാര്യങ്ങള്‍ തെറ്റിച്ച് ഗവേഷണം ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നതും ശ്രദ്ധിക്കേ ണ്ടതാണ്. ആദ്യം പഠിക്കേണ്ടത് ആദ്യം പഠിക്കണം, അല്ലാതെ അവസാനം അറിയേണ്ടത് ആദ്യം അറിയല്‍ ശരിയായ രീതിയല്ല. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്, വിശിഷ്യാ യുവാക്കള്‍ ഇത് നന്നായി പാലിക്കേണ്ടതുണ്ട്.

تكَلُّف നുള്ള കാരണങ്ങളില്‍ പെട്ടതാണ്:

1- വിവരക്കേട്

2- ലോകമാന്യം

3- വസ് വാസ്


#    നബി g പഠിപ്പിക്കാത്ത വിധം മതത്തെ നടപ്പിലാക്കാന്‍ പ്രതിജ്ഞ ചെയ്തവരോട് നബി g പറഞ്ഞത് എന്‍റെ സുന്നത്തിനെ വെറുക്കന്നവന്‍ എന്നില്‍ പെട്ടവനല്ല എന്നാണ്.


#    നബി g പഠിപ്പിച്ച വിധം മത വിഷയങ്ങളെ നടപ്പിലാക്കലാണ് നമുക്ക് ബാധ്യതയായിട്ടുള്ളത്. അതിനപ്പുറം ചിന്തിക്കാവതല്ല.


#    അബ്ദുല്ലാഹി ബ്നു മസ്ഊദ് h പറഞ്ഞു: അല്ലയോ ജനങ്ങളേ.. ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കില്‍ അവന്‍ അത് പറഞ്ഞ് കൊള്ളട്ടെ, അവന് അറിയില്ലെങ്കില്‍ الله أعلم (അല്ലാഹു ആണ് ഏറ്റവും അറിയുന്നവന്‍) എന്ന് അവന്‍ പറയട്ടെ, അറിയാത്തത് എനിക്ക് അറിയില്ല എന്ന് പറയല്‍ വിജ്ഞാനത്തില്‍ പെട്ടതാണ്.


അല്ലാഹു അവന്‍റെ നബി g യോട് പറഞ്ഞിട്ടുണ്ട്:

ﱡﭐقُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ    ص: ٨٦ 

(നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (സ്വാദ്:86) -(ബുഖാരി)


#    നമ്മുടെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും കൃത്രിമത്വം ഉണ്ടായിക്കൂടാ.


ദുറൂസുല്‍ ഹദീസ് - ഭാഗം 102 دروس الحديث - പ്രയാസങ്ങള്‍ വിശ്വാസിക്ക് നന്മയാണ്

 

عَنْ أَبِي سَعِيدٍ الخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ: عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا يُصِيبُ المُسْلِمَ، مِنْ نَصَبٍ وَلاَ وَصَبٍ، وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ، حَتَّى الشَّوْكَةِ يُشَاكُهَا، إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ»- رواه البخاري

അബൂ സഈദുല്‍ ഖുദ്രി h, അബൂഹുറൈറ h എന്നിവര്‍ നിവേദനം. നബി g പറഞ്ഞു: നിശ്ചയം ഒരു മുസ്ലിമിന് ക്ഷീണമോ, രോഗമോ, മനഃപ്രയാസമോ, ദുഖമോ, ഉപ്രദ്രവമോ, മനക്ലേശമോ ഒരു മുള്ള് തറക്കല്‍ വരെ ബാധിച്ചാല്‍ അത് മുഖേന അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ച് കൊടുക്കും. (ബുഖാരി).


വിവരണം

  •    ദുരിതങ്ങളില്‍ ക്ഷമയവലംബിക്കാന്‍ പ്രേരിപ്പിക്കുന്ന ഹദീസ് ആണ് ഇത്.
  •  പ്രയാസങ്ങളില്‍ ക്ഷമിക്കുമ്പോള്‍ ധാരാളം നന്‍മകള്‍ വരികയും തിന്‍മകള്‍ മാഞ്ഞ് പോവുകയും ചെയ്യും.
  •  എല്ലാ കാര്യങ്ങളിലും ക്ഷമിക്കാന്‍ കല്‍പ്പിക്കപ്പെട്ടവനാണ് വിശ്വാസി. അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിലും, വിപത്തുകളിലും, നിഷിദ്ധങ്ങള്‍ ഒഴിവാക്കുന്നതിലുമെല്ലാം ഈ ക്ഷമ അനിവാര്യമാണ്.
  •  അങ്ങനെ ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു എന്ന് ക്വുര്‍ആനില്‍ പറയുന്നു. (അന്‍ഫാല്‍:46).
  •  ഹദീസില്‍ പറഞ്ഞത് പോലെയുള്ള ഏതൊരു പ്രയാസവും അടിമക്ക് സംഭവിച്ചാല്‍ അതിലൂടെ അവന്‍ സംശുദ്ധനാക്കപ്പെടും.
  •  ഒരു മുള്ള് തറച്ചാല്‍ പോലും അതില്‍ അവന്‍ ക്ഷമിച്ചാല്‍ അവന് നേട്ടമുണ്ട് എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്.
  •  എന്ത് വിപത്ത് സംഭവിച്ചാലും അത് അല്ലാഹുവിന്‍റെ ക്വദര്‍ നിമിത്തമാണെന്ന് വിശ്വസിക്കുന്നതിലൂടെയാണ് ക്ഷമിക്കാന്‍ സാധിക്കുന്നതും ശ്രേഷ്ടതകള്‍ നേടിയെടുക്കാന്‍ കഴിയുന്നതും.
  •  പ്രയാസങ്ങള്‍ വരുമ്പോള്‍ ക്ഷമകേട് കാണിക്കാതെ മനസ്സിനെ ഉറപ്പിച്ച് നിര്‍ത്താനും ക്ഷമിക്കാനും സാധിക്കണം. ചെറിയതോ വലിയതോ ആയ പ്രയാസങ്ങള്‍ നേരിടുമ്പോള്‍ അതിലൂടെ ലഭിക്കുന്ന പ്രതിഫലം ആഗ്രഹിക്കുകയും വേണം.
  •  പ്രയാസങ്ങള്‍ എല്ലാവക്കുമുണ്ടാകും, ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടത് നബിമാരാണ്. പിന്നെ അവരെപ്പോലെ ജീവിക്കുന്നവര്‍ക്ക് എന്ന് ഹദീസില്‍ കാണാം.
  •  ആ പരീക്ഷണങ്ങള്‍ തന്നെ ശുദ്ധീകരിക്കാനാണെന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്.
  •  പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഹറാമായ വഴികള്‍ തേടല്‍ വിഡ്ഡിത്തവും കുറ്റകരവുമാണ്.
  •  ഒരാള്‍ക്ക് പ്രതിസന്ധികള്‍ വരുമ്പോള്‍ അതിലൂടെ തനിക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിഞ്ഞാല്‍  ആ പ്രയാസങ്ങളെ നിസാരമായി കാണാന്‍ അവന് സാധിക്കും. ക്ഷമയിലൂടെ നിരവധി ഫലങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുക.
  •  ഹദീസില്‍ പറയപ്പെട്ട കാര്യങ്ങള്‍ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അപ്പോള്‍ ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ എത്രമാത്രം പാപങ്ങള്‍ കളയാന്‍ നമുക്ക് സാധിക്കും..!! ഇത് അല്ലാഹുവിന്‍റെ മഹത്തായ ഒരു ഔദാര്യമാണെന്ന് നാം മനസ്സിലാക്കണം.

v نَصَبٍ എന്നാല്‍ ക്ഷീണം എന്നാണ് അര്‍ത്ഥം. ശരീരത്തിനുണ്ടാകുന്ന ഏതൊരു ക്ഷീണവും ഇതില്‍ പെടും.

v وَصَبٍ എന്നാല്‍ സ്ഥിരമായി ഉണ്ടാകുന്ന രോഗത്തിനോ വേദനക്കോ പറയുന്ന പേരാണ്. ഇവ രണ്ടും ശരീരത്തിനെ ബാധിക്കുന്നതാണ്.


v هَمّ ഉം حُزْن ഉം മനസ്സിനെ ബാധിക്കുന്നവയാണ്.

v  ഭാവിയെ കുറിച്ചുള്ള ആശങ്കകളും മറ്റുമാണ് هَمّഅതിനെ മനഃപ്രയാസം എന്ന് പറയാം.

v സംഭവിച്ചു പോയ കാര്യത്തിലുള്ള ദുഖത്തെ അറിയിക്കുന്നതാണ് حُزْنരോഗമോ, മരണമോ, മറ്റു നഷ്ടങ്ങളോ തുടങ്ങിയവ ഇതില്‍ പെടുന്നു.

v أَذى എന്നതില്‍ മുകളില്‍ പറഞ്ഞവയും അല്ലാത്തവയും ഉള്‍പ്പെടുന്നു. പരിഹാസങ്ങളും, അതിക്രമങ്ങളും, ഏഷണിയും തുടങ്ങി എല്ലാ ഉപദ്രവങ്ങള്‍ക്കും أَذى എന്ന് പറയുന്നു.

v غَمّ എന്നാല്‍ മനഃക്ലേശം എന്നാണ് അര്‍ത്ഥം. കഠിനമായ ദുഃഖത്തിനാണ് ഇത് ഉപയോഗിക്കുന്നത്. മനുഷ്യന്‍റെ ബോധം വരെ നഷ്ടപ്പെടാന്‍ കാരണമാകുന്നതാണിത്.

v ഇവയൊക്കെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ നമ്മുടെ പാപങ്ങള്‍ ഏറെ ഇല്ലാതായിത്തീരും എന്നാണ് റസൂല്‍ g അറിയിക്കുന്നത്.


Sunday, 26 January 2025

الفوائد العلمية - 90

 


الفوائد العلمية - 89


 

الفوائد العلمية - 88

 


الفوائد العلمية - 87


 

الفوائد العلمية - 86


 

الفوائد العلمية - 85


 

الفوائد العلمية - 84

 




الفوائد العلمية - 83

 


الفوائد العلمية - 82


 

الفوائد العلمية - 81


 

ദുറൂസുല്‍ ഹദീസ് - ഭാഗം 101 دروس الحديث - ക്വുര്‍ആന്‍ ചിലരെ ഉയര്‍ത്തുകയും മറ്റു ചിലരെ താഴ്ത്തുകയും ചെയ്യും

 


عن عُمَر قال: أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ: إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ. - صحيح مسلم

ഉമര്‍ رضي الله عنه പറഞ്ഞു: നിശ്ചയം നിങ്ങളുടെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം ഈ ഗ്രന്ഥം (ക്വുര്‍ആന്‍) കൊണ്ട് അല്ലാഹു ചില ആളുകളെ ഉയര്‍ത്തുകയും, മറ്റു ചില ആളുകളെ തരം താഴ്ത്തുകയും ചെയ്യും. (മുസ്ലിം).

 

വിവരണം

·    വിശുദ്ധ ക്വുര്‍ആനമായി ബന്ധപ്പെട്ട ഹദീസ് ആണ് ഇത്.

·    ക്വുര്‍ആന്‍ കൊണ്ട് ഔന്നിത്യം ലഭിക്കുന്നവരും, നിന്ദ്യരാകുന്നവരും ഉണ്ടാകും എന്ന് ഹദീസ് വ്യക്തമാക്കുന്നു.


 


· വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് ഉയര്‍ച്ച ലഭിക്കുന്നവരുടെ വിശേഷണങ്ങള്‍:


 · അവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരാണ്. അവര്‍ അതിന്‍റെ ആശയം ഗ്രഹിക്കുന്നവരുമാണ്.


 · അവര്‍ ക്വുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നവരാണ്.


· അവര്‍ക്ക് ദുന്‍യാവിലും പരലോകത്തിലും ഉന്നതികളുണ്ടാവും.


· ദുന്‍യാവില്‍ നല്ല ജീവിതം ഉണ്ടാവുകയും, പരലോകത്ത് ഉയര്‍ന്ന പദവികള്‍ ലഭിക്കുകയും ചെയ്യും.


 


വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് നിന്ദ്യരാകുന്നവരുടെ വിശേഷണങ്ങള്‍


· അവര്‍ വിശുദ്ധ ക്വുര്‍ആനിനെ അവഗണിച്ചവരാണ്.


· അവര്‍ അത് പാരായണം ചെയ്യുകയോ ജീവിതത്തില്‍ ശരിയാം വിധം നടപ്പിലാക്കുകയോ ചെയ്യില്ല.

· അവര്‍ക്ക് ഈ ലോകത്ത് ദൗര്‍ഭാഗ്യങ്ങള്‍ ഉണ്ടാകും. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവരെ വിടാതെ കൂടും.

· ഇവിടെ ഇടുങ്ങിയ ജീവിതമായിരിക്കും അവര്‍ക്ക്, പരലോക ത്താവട്ടെ വളരെ നിന്ദ്യരായിട്ടുള്ളവരോടൊപ്പമായിരിക്കും.

·    സല്‍കര്‍മങ്ങള്‍ കൊണ്ട് പദവികളില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. കര്‍മങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് പദവികള്‍ കൂടും. അവയുടെ കുറവിനനുസരിച്ച് പദവികളിലും കുറവുകള്‍ ഉണ്ടാകും.

·    പദവികള്‍ കൂടുതലാകാന്‍ വളരെ ഉപകരിക്കുന്ന ഒരു കര്‍മമാണ് വിശുദ്ധ ക്വുര്‍ആന്‍ പാരായണം. അതിലൂടെ സ്വര്‍ഗ്ഗത്തിന്‍റെ ഉന്നതങ്ങളിലെത്താന്‍ സാധിക്കും.

·    പരലോകത്ത് ക്വുര്‍ആനിന്‍റെ ആളോട് പാരായണം ചെയ്ത് സ്വര്‍ഗ്ഗത്തിലേക്ക് കയറിക്കൊള്ളാന്‍ പറയും. അവന്‍റെ പാരായണം അവസാനിക്കുന്നിടത്തായിരിക്കും സ്വര്‍ഗ്ഗത്തിലെ അവന്‍റെ സ്ഥാനം.

·    ചില സൂറത്തുകളും ആയത്തുകളും അടിമയുടെ പാപ മോചനത്തിന് വേണ്ടിയും സ്വര്‍ഗ്ഗപ്രവേശനത്തിന് വേണ്ടിയും അല്ലാഹുവിനോട് വാദിക്കും എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.

·    എന്നും വിശുദ്ധ ക്വുര്‍ആനുമായിട്ടുള്ള ബന്ധം നിലനിര്‍ത്താന്‍ വിശ്വാസിക്ക് കഴിയണം.

·    ഓരോ അക്ഷരത്തിനും ഇരട്ടിക്കണക്കിന് പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍.

·    അങ്ങനെയൊക്കെ ആയിട്ടും അതുമായി ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അവന്‍ താഴേക്കിടയിലായിരിക്കും. ഉന്നതികളില്‍ എത്തിച്ചേരാന്‍ സാധിക്കുകയില്ല.

·    അവര്‍ ക്വുര്‍ആനിനെ അവഗണിച്ചവരുടെ കൂട്ടത്തിലായിരിക്കും. അല്ലാഹു പറയുന്നു:

ﱡﭐ وَقَالَ الرَّسُولُ يَارَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُورًا  الفرقان : ٣٠

(അന്ന്) റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു. (ഫുര്‍ക്വാന്‍:30)

· ആയതിനാല്‍ ക്വുര്‍ആന്‍ കൊണ്ട് ഉന്നത പദവികളിലെത്തിച്ചേരാന്‍ ആവശ്യമായ നടപടികള്‍ക്കൊരുങ്ങുക.


Friday, 24 January 2025

80 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه



ചോദ്യം: 80

 ? മരിച്ച് പോയവരോട് ശഫാഅത്ത് (ശുപാര്‍ശ) തേടാമോ?


മറുപടി: മരിച്ച് പോയവരോട് ശഫാഅത്ത് തേടപ്പെടുകയില്ല, കാരണം ശഫാഅത്ത് അല്ലാഹുവിന് മാത്രം അധീനപ്പെട്ട കാര്യമാണ്. അല്ലാഹു പറയുന്നു:

ﭐﱡقُلْ لِلَّهِ الشَّفَاعَةُ جَمِيعًا الزمر: ٤٤ 

(പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍.) (സുമര്‍:44)


79 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 79


? അന്ത്യദിനത്തില്‍ സംഭവിക്കുന്നതായ ശഫാഅത്ത് എന്താണ്?


മറുപടി: 

ഒരാള്‍ക്ക് ഗുണം ലഭിക്കാനോ അല്ലെങ്കില്‍ ഒരാളില്‍ നിന്ന് ദോഷം തടുക്കാനോ വേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ മധ്യവര്‍ത്തിയെ സ്വീകരിക്കലാണത്.

78 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 78

? പ്രാര്‍ത്ഥനയില്‍ അനുവദനീയമല്ലാത്ത തവസ്സുലിന്‍റെ ഇനങ്ങള്‍ ഏവ?

മറുപടി: 

1- ശിര്‍ക്കിയ്യായ തവസ്സുല്‍: സജ്ജനങ്ങളോടുള്ള സഹായാര്‍ത്ഥനയും, അല്ലാഹുവിന്‍റെ റസൂലേ സഹായിക്കണേ, ജീലാനീ സഹായിക്കണേ എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ട് അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയും പോലെ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍ കടന്നതായ തവസ്സുലാണത്.


2- ബിദ്അത്തായ തവസ്സുല്‍: മതതെളിവുകള്‍ അറിയിക്കാത്തതായ വഴിയിലൂടെയുള്ള തവസ്സുല്‍ ആണിത്. കാരണം തവസ്സുല്‍ ആരാധനയാണ്, ആരാധനയില്‍ മതപരമായ തെളിവില്ലാതെ അതില്‍ ഒന്നും അനുവദനീയമല്ല. ബിദ്അത്തായ തവസ്സുലില്‍ പെട്ടതാണ് സ്വാലിഹീങ്ങളുടെ ശരീരങ്ങള്‍ കൊണ്ടോ ജാഹ് കൊണ്ടോ ഉള്ള തവസ്സുല്‍.


77 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 77

? പ്രാര്‍ത്ഥനയില്‍ അനുവദനീയമായ തവസ്സുലിന്‍റെ ഇനങ്ങള്‍ ഏവ?


മറുപടി: പ്രാര്‍ത്ഥനയില്‍ അനുവദനീയമായ തവസ്സുല്‍ മൂന്ന് ഇനമാണ്:

1- അല്ലാഹുവിന്‍റെ നാമങ്ങളും വിശേഷണങ്ങളും കൊണ്ട് തവസ്സുല്‍ ആക്കല്‍, يا رحمان ارحمني (കാരുണ്യവാനേ..എന്നോട് കരുണ കാണിക്കേണമേ) പോലെ നീ പറയല്‍


2- സല്‍കര്‍മം കൊണ്ട് തവസ്സുല്‍ ചെയ്യല്‍, അല്ലാഹു പറഞ്ഞത് പോലെ:

ﱡﭐ رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ  آل عمران: ١٦

(ഞങ്ങളുടെ റബ്ബേ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ..) (ആലുഇംറാന്‍: 16)


3- ജീവിച്ചിരിക്കുന്ന, ഹാജറുള്ള (അടുത്തുള്ള) നല്ല മനുഷ്യനോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള തവസ്സുല്‍. വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന എഴുപതിനായിരം പേരില്‍ പെടാന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഉക്കാശ നബി صلى الله عليه وسلم യോട് ആവശ്യപ്പെട്ടത് പോലെ. അപ്പോള്‍ ഉക്കാശതു ബ്നു മിഹ്സ്വന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. അവരില്‍ എന്നെയും ആക്കാന്‍ അല്ലാഹുവിനോട് താങ്കള്‍ പ്രാര്‍ത്ഥിച്ചാലും.. റസൂല്‍ صلى الله عليه وسلم പറഞ്ഞു: താങ്കള്‍ അവരില്‍ പെട്ടവനാണ്. - ബുഖാരി, മുസ്ലിം



623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...