ഫോളോ ചെയ്യാം

Saturday, 18 January 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 94 دروس الحديث - അല്ലാഹുവിനെ സ്മരിക്കല്‍ ശ്രേഷ്ടമായ കാര്യം

 


عَنْ عَبْدِ اللهِ بْنِ بُسْرٍ، أَنَّ رَجُلاً قَالَ: يَا رَسُولَ اللهِ إِنَّ شَرَائِعَ الإِسْلاَمِ قَدْ كَثُرَتْ عَلَيَّ، فَأَخْبِرْنِي بِشَيْءٍ أَتَشَبَّثُ بِهِ، قَالَ: لاَ يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ.- الترمذي- صحيح

അബ്ദുല്ലാഹി ബ്നു ബുസ്ര്‍ h നിവേദനം, ഒരു മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ.. നിശ്ചയം ഇസ്ലാമിന്‍റെ നിയമങ്ങള്‍ എന്‍റെ മേല്‍ അധികരിച്ചിരിക്കുന്നു, ആയതിനാല്‍ എപ്പോഴും മുറുകെ പിടിക്കാന്‍ ഒരു കാര്യം താങ്കള്‍ എനിക്ക് അറിയിച്ച് തന്നാലും. റസൂല്‍ g പറഞ്ഞു: താങ്കളുടെ നാവ് അല്ലാഹുവിനുള്ള സ്മരണയാല്‍ നനവുള്ളതാവട്ടെ. (തിര്‍മിദി).

 

വിവരണം

v മതവിഷയങ്ങളില്‍ സ്വഹാബിമാര്‍ക്കുണ്ടായിരുന്ന താല്‍പര്യം ഇത് പോലെയുള്ള ഹദീസുകളില്‍ നിന്ന് വ്യക്തമാണ്.


v ഐച്ഛികമായി ചെയ്യേണ്ട ധാരാളം നിയമങ്ങളും കര്‍മങ്ങളും ആയപ്പോള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കാന്‍ പറ്റുന്ന കാര്യമാണ് സ്വഹാബി ചോദിച്ചത്. നിര്‍ബന്ധ കാര്യങ്ങള്‍ എല്ലാവക്കും ഒരു പോലെ ബാധ്യതയാണ്.


v അറിയേണ്ടതും, സംശയമുള്ളതും പോലെയുള്ള കാര്യങ്ങള്‍ കൃത്യമാക്കുന്നതില്‍ സ്വഹാബികള്‍ മുന്‍പന്തിയിലായിരുന്നു.


v മതനിയമങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതും വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമായ കര്‍മങ്ങള്‍ അറിയാന്‍ വേണ്ടിയിട്ടുള്ള ചോദ്യമായിരുന്നു അവരുടേത്. മത നിയമങ്ങള്‍ ചെയ്യാനുള്ള മടി കൊണ്ട് ചോദിക്കുന്നവയല്ല. കര്‍മങ്ങളില്‍ അങ്ങേയറ്റം മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായത്.


v മികച്ച് നില്‍ക്കുന്ന കര്‍മങ്ങള്‍ അവര്‍ക്ക് ഉണ്ടാകണം എന്ന താല്‍പര്യത്തിലാണ് അവര്‍ നബി g യോട് പ്രത്യേകം കാര്യങ്ങള്‍ അറിയാന്‍ ചോദിക്കുന്നത്.


v ഐച്ഛിക കാര്യങ്ങള്‍ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കാന്‍ അത് ഏറെ കാരണമാകുന്നതാണ്.


v അല്ലാഹുവിനെ ഓര്‍ക്കല്‍ അതില്‍ പെട്ട ഒരു വലിയ നന്‍മയാണ്. ഇത് രണ്ട് വിധമുണ്ട്. പൊതുവായതും പ്രത്യേകമായതും. നിത്യേന നാം ചെയ്യുന്ന ആരാധനാ കര്‍മങ്ങളില്‍ അല്ലാഹുവിനെ ഓര്‍ക്കല്‍ പൊതുവായ ഇനത്തില്‍ പെടുന്നതാണ്. വിശുദ്ധ ക്വുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതായ ദിക്റുകള്‍ ചൊല്ലിക്കൊണ്ട് അല്ലാഹുവിനെ ഓര്‍ക്കല്‍ ആണ് രണ്ടാമത്തേത്. സ്വയം ഇഷ്ടപ്രകാരം അല്ലാഹുവിനെ ഓര്‍ക്കാന്‍ സമയം കണ്ടെത്തലാണ് അത്.


ഇങ്ങനെ അല്ലാഹുവിനെ സ്മരിക്കാന്‍ തയ്യാറാവുന്നവന് മറ്റു അനാവശ്യ സംസാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നം വിട്ടു നില്‍ക്കാനും അങ്ങനെ സംശുദ്ധമായ ജീവിതം നയിക്കാനും അവന് സാധ്യമാകും. മാത്രമല്ല വമ്പിച്ച പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...