عَنْ
عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ رَجُلًا سَأَلَ النَّبِيَّ
صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ،
وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ»- رواه البخاري
അബ്ദുല്ലാഹി ബ്നു അംറ് k നിവേദനം. ഒരാള്‍ നബി g യോട് ചോദിച്ചു: ഇസ്ലാമിലെ ഏത് കാര്യമാണ് നന്‍മയായിട്ടുള്ളത്? നബി g പറഞ്ഞു: താങ്കള്‍ ഭക്ഷണം നല്‍കലും, തങ്കള്‍ക്ക് അറിയുന്നവരോടും അറിയാത്തവരോടും സലാം പറയലും. (ബുഖാരി).
hnhcWw
സ്വഹാബികള്‍ നബി g യോട് ഓരോ കാര്യങ്ങള്‍ ചോദിച്ചിരുന്നത് അവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കാനായിരുന്നു.
· അങ്ങനെയുള്ള പ്രധാനപ്പെട്ട കര്‍മങ്ങളെ കുറിച്ചെല്ലാം അവര്‍ നബി g യോട് ചോദിക്കുമായിരുന്നു.
· ഇസ്ലാമിലെ നിരവധി കര്‍മങ്ങളില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ കാരണമാകുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ ഹദീസില്‍ ചോദിച്ചിരിക്കുന്നത്.
· أَيُّ الإِسْلاَمِ خَيْرٌ؟ എന്ന ചോദ്യത്തിന്‍റെ പൊരുള്‍ ഇസ്ലാമിലെ ഏത് കാര്യങ്ങളാണ് കൂടുതല്‍ ഉത്തമമായിട്ടുള്ളത് എന്നാണ്
· ഇതിന് രണ്ട് ഉത്തരങ്ങളാണ് നബി g നല്‍ കിയിട്ടുള്ളത്
ഒന്ന്: ഭക്ഷണം നല്‍കല്‍
രണ്ട്: -അറിയുന്നവരോടും അറിയാത്തവരോടും സലാം പറയല്‍. എന്നിവയാണവ.
ഭക്ഷണം നല്‍കല്‍
· വിശക്കുന്നവന് ഭക്ഷണം നല്‍കല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിലൂടെ പാപങ്ങള്‍ പൊറുക്കപ്പെട്ട് സ്വര്‍ഗ്ഗപ്രവേശനം നേടിയ സംഭവം നമുക്ക് അറിയാം. അതിന്‍റെ പ്രാധാന്യം അത്രത്തോളമുണ്ട്.
· ഇവിടെ ഭക്ഷണം നല്‍കല്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ആവശ്യമുള്ള ആര്‍ക്ക് ഭക്ഷണം നല്‍കിയാലും അത് വലിയ നന്‍മയാണ്. അത് പാവപ്പെട്ടവനായാലും, പണക്കാരാന് ആയാലും, അഥിതിക്ക് ആയാലും, കുടുംബത്തിന് ആയാലും ശരി. ജീവജാലങ്ങള്‍ക്ക് വരെ ഭക്ഷണം നല്‍കല്‍ പുണ്യമുള്ള കാര്യമാണ്.
· അയല്‍ വാസി പട്ടിണിയിലാണെങ്കില്‍ അവനെ പരിഗണിക്കാന്‍ ഇസ്ലാം നിര്‍ദേശം നല്‍കുന്നുണ്ട്. അത് പോലെ സ്വന്തം കുടുംബത്തിന് ഭക്ഷണം നല്‍കുന്നത് പോലും സ്വദക്വയാകുമെന്ന് റസൂല്‍ g പഠിപ്പിച്ചിട്ടുണ്ട്.
· ഇസ്ലാമിലെ ചില പ്രായശ്ചിത്തങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ റസൂല്‍ g അറിയിച്ചതില്‍ നിന്ന് നമുക്ക് അതിന്‍റെ മഹത്വം മനസ്സിലാക്കാം.
· ഭക്ഷണം നല്‍കല്‍ പുണ്യവാന്‍മാരുടെ വിശേഷണമാണ്: (സൂറതുല്‍ ഇന്‍സാന്‍: 8-9)
· വലതുപക്ഷക്കാരായ ആളുകളുടെ വിശേഷണവുമാണ് ഇത്. (അല്‍ബലദ്:14-18)
· സ്വര്‍ഗ്ഗ പ്രവേശനത്തിന് കാരണമാകുന്ന കര്‍മമാണതെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
സലാം പറയല്‍
മുസ്ലീംകള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ സലാം പറയല്‍ അവര്‍ക്ക് ബാധ്യതയാണ്.
വിശ്വാസികള്‍ തമ്മില്‍ പരസ്പരം സ്നേഹമുണ്ടാകാന്‍ കാരണമാകുന്ന കാര്യമായി സലാം പറയലിനെ നബി g പഠിപ്പിച്ചിട്ടുണ്ട്.
സലാമിനെ എല്ലായിടത്തും വ്യാപിപ്പിക്കണം എന്നാണ് റസൂല്‍ g പറഞ്ഞിരിക്കുന്നത്.
സലാം പറയുന്ന വിഷയത്തിലുള്ള ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം നബി g ഉണര്‍ത്തുന്നു. അറിയുന്നവരോട് മാത്രമല്ല, അറിയാത്തവരോടും സലാം പറയണം എന്നാണത്. നമ്മളൊക്കെ പരിചയമുള്ളവരോട് സലാം പറയാറുണ്ട്. എന്നാല്‍ അപരിചിതരെ കണ്ടാല്‍ സലാം പറയാന്‍ മടിക്കും. ഇത് ശരിയല്ല. പരിചയമുള്ളവരോടും പരിചയമില്ലാത്തവരോടും സലാം പറയണം.
No comments:
Post a Comment