ഫോളോ ചെയ്യാം

Tuesday, 21 January 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 99 دروس الحديث - പള്ളിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ സല്‍ക്കാരം

 


عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ غَدَا إِلَى المَسْجِدِ وَرَاحَ، أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الجَنَّةِ كُلَّمَا غَدَا أَوْ رَاحَ»- البخاري ومسلم

അബൂ ഹുറൈറ h നിവേദനം. നബി g പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോയാല്‍, പ്രഭാതത്തിലും പ്രദോഷത്തിലും പോകുമ്പോഴെല്ലാം അല്ലാഹു അവന് സ്വര്‍ഗ്ഗത്തില്‍ ഒരു വിരുന്ന് ഒരുക്കും.

 

വിവരണം

  പള്ളിയിലേക്ക് പോകുന്നതിന്‍റെ മഹത്വത്തെ അറിയിക്കുന്ന ഹദീസ് ആണ് ഇത്.


·    ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോയാല്‍ അല്ലാഹു അവന് സ്വര്‍ഗ്ഗത്തില്‍ ഒരു വിരുന്ന് ഒരുക്കും.


·    അവന്‍ പള്ളിയിലേക്ക് പോകുന്നത് നമസ്കാരത്തിനോ, അറിവ് നേടാനോ, മറ്റു നല്ല കാര്യങ്ങള്‍ക്കോ ആയിരുന്നാലും ഈ പ്രതിഫലം ലഭിക്കും.


·    നമസ്കാരത്തിന് പള്ളിയില്‍ പോകുന്നത് മഹത്തരവും ധാരാളം പ്രതിഫലം ലഭിക്കുന്നതുമായ കര്‍മമാണ്. അത് ഈ ഹദീസിന്‍റെ ആശയത്തില്‍ കൂടുതല്‍ ഗണിക്കപ്പെടുന്നതാണ്.


അല്ലാഹുവിന്‍റെ ആഥിത്യം:


അല്ലാഹുവിന്‍റെ ആഥിത്യവും വിരുന്നും എന്താണെന്ന് വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് കാണാം. അല്ലാഹു പറയുന്നു:

ﱡﭐلَكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِنْ عِنْدِ اللَّهِ وَمَا عِنْدَ اللَّهِ خَيْرٌ لِلْأَبْرَارِ    آل عمران: ١٩٨

'എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം'. (ആലു ഇംറാന്‍ 198)

ﭐﱡﭐ نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ (31) نُزُلًا مِنْ غَفُورٍ رَحِيمٍ  فصلت: ٣١ - ٣٢

'ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരി ക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹു വിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത് '. (ഫുസ്സ്വിലത്ത് 31-32)


·    പള്ളിയുമായിട്ടുള്ള നിരന്തര ബന്ധം ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് സാധിക്കണം. അത് നമ്മുടെ ജീവിതത്തിലെ വലിയ നേട്ടമാണ്.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...