ചോദ്യം: 61
? ഭാവി-ഭാഗ്യനക്ഷത്ര ഫലങ്ങള്‍ വായിക്കുന്നതിന്‍റേയും അതിനെ സത്യപ്പെടുത്തുന്നതിന്‍റേയും വിധി എന്താണ്?
മറുപടി:
ഇത് ജാഹിലിയ്യാ കാലത്തെ ആളുകളുടെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്, ഇത് ജോത്സ്യന്‍മാരുടേയും, നക്ഷത്രഫലം നോക്കുന്നവരുടേയും (ജ്യോതിഷികള്‍) അദൃശ്യജ്ഞാനം വാദിക്കലില്‍ പെടുന്നതാണ്. നബി صلى الله عليه وسلم പറഞ്ഞു: (നക്ഷത്രഫലം നോക്കുന്ന (വിജ്ഞാനത്തിന്‍റെ) ശാഖ ആരെങ്കിലും പഠിച്ചാല്‍ അവന്‍ സിഹ്റില്‍ നിന്നുള്ള ഒരു ശാഖ പഠിച്ചിരിക്കുന്നു. അത് (പഠിക്കുന്നത്) വര്‍ധിക്കുന്നതിനനുസരിച്ച് (ഇതും) സിഹ്റിന്‍റെ തോതും വര്‍ദ്ധിക്കും.- അബൂദാവൂദ്,സ്വഹീഹ്

No comments:
Post a Comment