ഫോളോ ചെയ്യാം

Monday, 27 January 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 102 دروس الحديث - പ്രയാസങ്ങള്‍ വിശ്വാസിക്ക് നന്മയാണ്

 

عَنْ أَبِي سَعِيدٍ الخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ: عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا يُصِيبُ المُسْلِمَ، مِنْ نَصَبٍ وَلاَ وَصَبٍ، وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ، حَتَّى الشَّوْكَةِ يُشَاكُهَا، إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ»- رواه البخاري

അബൂ സഈദുല്‍ ഖുദ്രി h, അബൂഹുറൈറ h എന്നിവര്‍ നിവേദനം. നബി g പറഞ്ഞു: നിശ്ചയം ഒരു മുസ്ലിമിന് ക്ഷീണമോ, രോഗമോ, മനഃപ്രയാസമോ, ദുഖമോ, ഉപ്രദ്രവമോ, മനക്ലേശമോ ഒരു മുള്ള് തറക്കല്‍ വരെ ബാധിച്ചാല്‍ അത് മുഖേന അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ച് കൊടുക്കും. (ബുഖാരി).


വിവരണം

  •    ദുരിതങ്ങളില്‍ ക്ഷമയവലംബിക്കാന്‍ പ്രേരിപ്പിക്കുന്ന ഹദീസ് ആണ് ഇത്.
  •  പ്രയാസങ്ങളില്‍ ക്ഷമിക്കുമ്പോള്‍ ധാരാളം നന്‍മകള്‍ വരികയും തിന്‍മകള്‍ മാഞ്ഞ് പോവുകയും ചെയ്യും.
  •  എല്ലാ കാര്യങ്ങളിലും ക്ഷമിക്കാന്‍ കല്‍പ്പിക്കപ്പെട്ടവനാണ് വിശ്വാസി. അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിലും, വിപത്തുകളിലും, നിഷിദ്ധങ്ങള്‍ ഒഴിവാക്കുന്നതിലുമെല്ലാം ഈ ക്ഷമ അനിവാര്യമാണ്.
  •  അങ്ങനെ ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു എന്ന് ക്വുര്‍ആനില്‍ പറയുന്നു. (അന്‍ഫാല്‍:46).
  •  ഹദീസില്‍ പറഞ്ഞത് പോലെയുള്ള ഏതൊരു പ്രയാസവും അടിമക്ക് സംഭവിച്ചാല്‍ അതിലൂടെ അവന്‍ സംശുദ്ധനാക്കപ്പെടും.
  •  ഒരു മുള്ള് തറച്ചാല്‍ പോലും അതില്‍ അവന്‍ ക്ഷമിച്ചാല്‍ അവന് നേട്ടമുണ്ട് എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്.
  •  എന്ത് വിപത്ത് സംഭവിച്ചാലും അത് അല്ലാഹുവിന്‍റെ ക്വദര്‍ നിമിത്തമാണെന്ന് വിശ്വസിക്കുന്നതിലൂടെയാണ് ക്ഷമിക്കാന്‍ സാധിക്കുന്നതും ശ്രേഷ്ടതകള്‍ നേടിയെടുക്കാന്‍ കഴിയുന്നതും.
  •  പ്രയാസങ്ങള്‍ വരുമ്പോള്‍ ക്ഷമകേട് കാണിക്കാതെ മനസ്സിനെ ഉറപ്പിച്ച് നിര്‍ത്താനും ക്ഷമിക്കാനും സാധിക്കണം. ചെറിയതോ വലിയതോ ആയ പ്രയാസങ്ങള്‍ നേരിടുമ്പോള്‍ അതിലൂടെ ലഭിക്കുന്ന പ്രതിഫലം ആഗ്രഹിക്കുകയും വേണം.
  •  പ്രയാസങ്ങള്‍ എല്ലാവക്കുമുണ്ടാകും, ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടത് നബിമാരാണ്. പിന്നെ അവരെപ്പോലെ ജീവിക്കുന്നവര്‍ക്ക് എന്ന് ഹദീസില്‍ കാണാം.
  •  ആ പരീക്ഷണങ്ങള്‍ തന്നെ ശുദ്ധീകരിക്കാനാണെന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്.
  •  പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഹറാമായ വഴികള്‍ തേടല്‍ വിഡ്ഡിത്തവും കുറ്റകരവുമാണ്.
  •  ഒരാള്‍ക്ക് പ്രതിസന്ധികള്‍ വരുമ്പോള്‍ അതിലൂടെ തനിക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിഞ്ഞാല്‍  ആ പ്രയാസങ്ങളെ നിസാരമായി കാണാന്‍ അവന് സാധിക്കും. ക്ഷമയിലൂടെ നിരവധി ഫലങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുക.
  •  ഹദീസില്‍ പറയപ്പെട്ട കാര്യങ്ങള്‍ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അപ്പോള്‍ ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ എത്രമാത്രം പാപങ്ങള്‍ കളയാന്‍ നമുക്ക് സാധിക്കും..!! ഇത് അല്ലാഹുവിന്‍റെ മഹത്തായ ഒരു ഔദാര്യമാണെന്ന് നാം മനസ്സിലാക്കണം.

v نَصَبٍ എന്നാല്‍ ക്ഷീണം എന്നാണ് അര്‍ത്ഥം. ശരീരത്തിനുണ്ടാകുന്ന ഏതൊരു ക്ഷീണവും ഇതില്‍ പെടും.

v وَصَبٍ എന്നാല്‍ സ്ഥിരമായി ഉണ്ടാകുന്ന രോഗത്തിനോ വേദനക്കോ പറയുന്ന പേരാണ്. ഇവ രണ്ടും ശരീരത്തിനെ ബാധിക്കുന്നതാണ്.


v هَمّ ഉം حُزْن ഉം മനസ്സിനെ ബാധിക്കുന്നവയാണ്.

v  ഭാവിയെ കുറിച്ചുള്ള ആശങ്കകളും മറ്റുമാണ് هَمّഅതിനെ മനഃപ്രയാസം എന്ന് പറയാം.

v സംഭവിച്ചു പോയ കാര്യത്തിലുള്ള ദുഖത്തെ അറിയിക്കുന്നതാണ് حُزْنരോഗമോ, മരണമോ, മറ്റു നഷ്ടങ്ങളോ തുടങ്ങിയവ ഇതില്‍ പെടുന്നു.

v أَذى എന്നതില്‍ മുകളില്‍ പറഞ്ഞവയും അല്ലാത്തവയും ഉള്‍പ്പെടുന്നു. പരിഹാസങ്ങളും, അതിക്രമങ്ങളും, ഏഷണിയും തുടങ്ങി എല്ലാ ഉപദ്രവങ്ങള്‍ക്കും أَذى എന്ന് പറയുന്നു.

v غَمّ എന്നാല്‍ മനഃക്ലേശം എന്നാണ് അര്‍ത്ഥം. കഠിനമായ ദുഃഖത്തിനാണ് ഇത് ഉപയോഗിക്കുന്നത്. മനുഷ്യന്‍റെ ബോധം വരെ നഷ്ടപ്പെടാന്‍ കാരണമാകുന്നതാണിത്.

v ഇവയൊക്കെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ നമ്മുടെ പാപങ്ങള്‍ ഏറെ ഇല്ലാതായിത്തീരും എന്നാണ് റസൂല്‍ g അറിയിക്കുന്നത്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...