عَنْ
أُمِّ حَبِيبَةَ، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، أَنَّهَا قَالَتْ:
سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ: مَا مِنْ عَبْدٍ
مُسْلِمٍ يُصَلِّي لِلَّهِ كُلَّ يَوْمٍ ثِنْتَيْ عَشْرَةَ رَكْعَةً تَطَوُّعًا، غَيْرَ
فَرِيضَةٍ، إِلاَّ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ، أَوْ إِلاَّ بُنِيَ
لَهُ بَيْتٌ فِي الْجَنَّةِ- صحيح مسلم
നബി g യുടെ ഭാര്യ ഉമ്മു ഹബീബ i പറഞ്ഞു: റസൂല്‍ g പറയുന്നതായി ഞാന്‍ കേട്ടു: ഏതൊരു അടിമയും എല്ലാ ദിവസവും നിര്‍ബന്ധ നമസ്കാരത്തിന് പുറമെ അല്ലാഹുവിന് വേണ്ടി 12 റക്അത്ത് ഐച്ഛികമായി നമസ്കരിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം പണിയും. അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം അവന് വേണ്ടി പണിതുയര്‍ത്തപ്പെടും. (മുസ്ലിം)
വിവരണം
ഉമ്മുഹബീബ: ഇവരുടെ യഥാര്‍ത്ഥ പേര്: റംല ബിന്‍ത്ത് അബീ സുഫ്യാന്‍ എന്നാണ്. ഹിജ്റ 42 നാണ് ഇവര്‍ വഫാത്താകുന്നത്.
v ഇസ്ലാമിലെ എല്ലാ കര്‍മങ്ങള്‍ക്കും വലിയ പ്രതിഫലമുണ്ട്. വളരെ എളുപ്പമുള്ളതും ലളിതവുമായ കര്‍മങ്ങള്‍ക്ക് വലിയ തോതിലുള്ള പ്രതിഫലങ്ങള്‍ നല്‍കപ്പെടുമെന്ന് റസൂല്‍ g അറിയിച്ചിട്ടുണ്ട്.
v നിര്‍ബന്ധ കാര്യങ്ങള്‍ പ്രധാനപ്പെട്ടവയും ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തവയുമാണ്. അവ ചെയ്യുന്ന കാര്യത്തില്‍ നല്ല ശ്രദ്ധ പുലര്‍ത്തല്‍ എല്ലാവര്‍ക്കും നിര്‍ബന്ധവുമാണ്.
v നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് പുറമെ ഐച്ഛികമായ കര്‍മങ്ങളും നമ്മള്‍ ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള ധാരാളം കാര്യങ്ങള്‍ നബി g അറിയിച്ച് തന്നിട്ടുമുണ്ട്.
v നിര്‍ബന്ധ നമസ്കാരങ്ങളോടനുബന്ധിച്ചുള്ള സുന്നത്ത് നമസ്കാരങ്ങള്‍ക്ക് 'റവാത്തിബ് സുന്നത്തുകള്‍' എന്ന് പറയും. ഒരു ദിവസം 12 റക്അത്ത് റവാത്തിബ് സുന്നത്തുകള്‍ നമസ്കരിച്ചാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം ലഭിക്കും എന്ന് നബി g അറിയിച്ചിരിക്കുന്നു.
റവാത്തിബ് സുന്നത്തുകള്‍
|
മുമ്പ് |
നമസ്കാരങ്ങള്‍ |
ശേഷം |
|
2
+ 2 = 4 |
ദ്വുഹ്ര്‍ |
2 |
|
|
അസ്വര്‍ |
|
|
|
മഗ് രിബ് |
2 |
|
|
ഇഷാഅ' |
2 |
|
2 |
ഫജ്ര്‍ |
|
No comments:
Post a Comment