عن
عُمَر قال: أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ:
إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ. -
صحيح مسلم
ഉമര്‍ رضي الله عنه പറഞ്ഞു: നിശ്ചയം നിങ്ങളുടെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം ഈ ഗ്രന്ഥം (ക്വുര്‍ആന്‍) കൊണ്ട് അല്ലാഹു ചില ആളുകളെ ഉയര്‍ത്തുകയും, മറ്റു ചില ആളുകളെ തരം താഴ്ത്തുകയും ചെയ്യും. (മുസ്ലിം).
വിവരണം
· വിശുദ്ധ ക്വുര്‍ആനമായി ബന്ധപ്പെട്ട ഹദീസ് ആണ് ഇത്.
· ക്വുര്‍ആന്‍ കൊണ്ട് ഔന്നിത്യം ലഭിക്കുന്നവരും, നിന്ദ്യരാകുന്നവരും ഉണ്ടാകും എന്ന് ഹദീസ് വ്യക്തമാക്കുന്നു.
· വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് ഉയര്‍ച്ച ലഭിക്കുന്നവരുടെ വിശേഷണങ്ങള്‍:
· അവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരാണ്. അവര്‍ അതിന്‍റെ ആശയം ഗ്രഹിക്കുന്നവരുമാണ്.
· അവര്‍ ക്വുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നവരാണ്.
· അവര്‍ക്ക് ദുന്‍യാവിലും പരലോകത്തിലും ഉന്നതികളുണ്ടാവും.
· ദുന്‍യാവില്‍ നല്ല ജീവിതം ഉണ്ടാവുകയും, പരലോകത്ത് ഉയര്‍ന്ന പദവികള്‍ ലഭിക്കുകയും ചെയ്യും.
വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് നിന്ദ്യരാകുന്നവരുടെ വിശേഷണങ്ങള്‍
· അവര്‍ വിശുദ്ധ ക്വുര്‍ആനിനെ അവഗണിച്ചവരാണ്.
· അവര്‍ അത് പാരായണം ചെയ്യുകയോ ജീവിതത്തില്‍ ശരിയാം വിധം നടപ്പിലാക്കുകയോ ചെയ്യില്ല.
· അവര്‍ക്ക് ഈ ലോകത്ത് ദൗര്‍ഭാഗ്യങ്ങള്‍ ഉണ്ടാകും. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവരെ വിടാതെ കൂടും.
· ഇവിടെ ഇടുങ്ങിയ ജീവിതമായിരിക്കും അവര്‍ക്ക്, പരലോക ത്താവട്ടെ വളരെ നിന്ദ്യരായിട്ടുള്ളവരോടൊപ്പമായിരിക്കും.
· സല്‍കര്‍മങ്ങള്‍ കൊണ്ട് പദവികളില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. കര്‍മങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് പദവികള്‍ കൂടും. അവയുടെ കുറവിനനുസരിച്ച് പദവികളിലും കുറവുകള്‍ ഉണ്ടാകും.
· പദവികള്‍ കൂടുതലാകാന്‍ വളരെ ഉപകരിക്കുന്ന ഒരു കര്‍മമാണ് വിശുദ്ധ ക്വുര്‍ആന്‍ പാരായണം. അതിലൂടെ സ്വര്‍ഗ്ഗത്തിന്‍റെ ഉന്നതങ്ങളിലെത്താന്‍ സാധിക്കും.
· പരലോകത്ത് ക്വുര്‍ആനിന്‍റെ ആളോട് പാരായണം ചെയ്ത് സ്വര്‍ഗ്ഗത്തിലേക്ക് കയറിക്കൊള്ളാന്‍ പറയും. അവന്‍റെ പാരായണം അവസാനിക്കുന്നിടത്തായിരിക്കും സ്വര്‍ഗ്ഗത്തിലെ അവന്‍റെ സ്ഥാനം.
· ചില സൂറത്തുകളും ആയത്തുകളും അടിമയുടെ പാപ മോചനത്തിന് വേണ്ടിയും സ്വര്‍ഗ്ഗപ്രവേശനത്തിന് വേണ്ടിയും അല്ലാഹുവിനോട് വാദിക്കും എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.
· എന്നും വിശുദ്ധ ക്വുര്‍ആനുമായിട്ടുള്ള ബന്ധം നിലനിര്‍ത്താന്‍ വിശ്വാസിക്ക് കഴിയണം.
· ഓരോ അക്ഷരത്തിനും ഇരട്ടിക്കണക്കിന് പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍.
· അങ്ങനെയൊക്കെ ആയിട്ടും അതുമായി ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അവന്‍ താഴേക്കിടയിലായിരിക്കും. ഉന്നതികളില്‍ എത്തിച്ചേരാന്‍ സാധിക്കുകയില്ല.
· അവര്‍ ക്വുര്‍ആനിനെ അവഗണിച്ചവരുടെ കൂട്ടത്തിലായിരിക്കും. അല്ലാഹു പറയുന്നു:
ﱡﭐ وَقَالَ الرَّسُولُ يَارَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُورًا ﱠ الفرقان : ٣٠
(അന്ന്) റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു. (ഫുര്‍ക്വാന്‍:30)
· ആയതിനാല്‍ ക്വുര്‍ആന്‍ കൊണ്ട് ഉന്നത പദവികളിലെത്തിച്ചേരാന്‍ ആവശ്യമായ നടപടികള്‍ക്കൊരുങ്ങുക.
No comments:
Post a Comment