ഫോളോ ചെയ്യാം

Monday, 27 January 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 104 دروس الحديث - മൃദുത്വം അലങ്കാമാണ്

 

عَنْ عَائِشَةَ، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: إِنَّ الرِّفْقَ لاَ يَكُونُ فِي شَيْءٍ إِلاَّ زَانَهُ، وَلاَ يُنْزَعُ مِنْ شَيْءٍ إِلاَّ شَانَهُ. - رواه مسلم

നബി g യുടെ ഭാര്യ ആഇശ i നിവേദനം. നബി g പറഞ്ഞു: നിശ്ചയം രിഫ്ക്വ് (മൃദുത്വം) ഏതൊരു കാര്യത്തിലും ഉണ്ടായാല്‍ അത് അതിനെ അലങ്കരിക്കും, ഏതൊരു കാര്യത്തില്‍ നിന്ന് അത് ഊരപ്പെടുന്നവോ അത് അതിനെ ന്യൂനതയുള്ളതാക്കും. (മുസ്ലിം).

 

വിവരണം

v رِفْق എന്ന പദത്തിന് മൃദുത്വം, ദയ, നേര്‍ത്തത്, മയമുള്ളത്, അച്ചടക്കം എന്നൊക്കെ അര്‍ത്ഥം പറയാം.


v നമ്മുടെ ഓരോ കര്‍മങ്ങളിലും ഈ മയം ഉണ്ടായാല്‍ അത് അതിനെ ഭംഗിയുള്ളതാക്കും, പരുക്കന്‍ സ്വഭാവത്തില്‍ ആണ് കര്‍മങ്ങള്‍ ചെയ്യുന്നത് എങ്കില്‍ അതില്‍ ന്യൂനതകളുമുണ്ടാവും.


v ഒരാള്‍ തന്‍റെ പ്രബോധനത്തിലും, നന്‍മ കല്‍പിക്കുന്നതിലും, തിന്‍മ വിരോധിക്കുന്നതിലും, ഉപദേശങ്ങളിലും, എല്ലാ കാര്യങ്ങളിലും മയമുള്ളവനാകണം എന്ന് ഈ ഹദീസില്‍ പ്രേരണയുണ്ട്. അവന്‍ അവന്‍റെ കുടുംബത്തോടും സഹോദരങ്ങളോടും, കൂട്ടുകാരോടും പൊതു ജനങ്ങളോടും ഉള്ള പെരുമാറ്റത്തില്‍ ഇത് ശ്രദ്ധിക്കണം. പെരുമാറ്റം പരുക്കന്‍ സ്വഭാവത്തില്‍ ആയിക്കൂടാ.

v അല്ലാഹു رَفيق ആണ്, അവന്‍ رِفْق നെ ഇഷ്ടപ്പെടുന്ന്. അഥവാ അല്ലാഹു ദയയുള്ളവനാണ്, ദയയെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

v ഒരാള്‍ ജനങ്ങളോട് ദയയോടും മയത്തോടും ഇടപെട്ടാല്‍ അതിന്‍റെ ആസ്വാദനം അവന് മനസ്സിലാക്കാന്‍ കഴിയും, എന്നാല്‍ കഠിനവും പരുക്കന്‍ ആയതുമായ സ്വഭാവത്തില്‍ ഇടപെട്ടാല്‍ പിന്നീട് അവന് ഖേദമുണ്ടാകും, ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍, ഞാന്‍ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ എന്ന് വിലപിക്കുന്ന അവസ്ഥ വരും. മയത്തോട് കൂടി ആയിരുന്നാല്‍ പിന്നെ ഖേദിക്കേണ്ടി വരില്ല.

v رِفْق എന്ന സ്വഭാവം നമ്മുടെ നബി g യുടെ സ്വഭാവ വിശേഷണങ്ങളില്‍ പെട്ടത് കൂടിയാണ്.

 

എപ്പോഴൊക്കെ ഇത് ശ്രദ്ധിക്കണം


 vനന്‍മ കല്‍പിക്കുമ്പോഴും തിന്‍മ വിരോധിക്കുമ്പോഴും.

v തര്‍ക്കിക്കുമ്പോഴും സംവാദത്തിലേര്‍പ്പെടുമ്പോഴും.

 കുടുംബത്തില്‍ ഇടപെടുമ്പോള്‍

v അയല്‍വാസികളോട്

 തന്‍റെ കീഴില്‍ ജോലി ചെയ്യുന്നവരോട്

  ഇമാം തന്‍റെ പിന്നില്‍ നമസ്കരിക്കുന്നവരോട്

vജനങ്ങളുടെ മേല്‍ ഏതെങ്കിലും അധികാരത്തിലുള്ളവര്‍

  അധ്യാപകര്‍ കുട്ടികളോട്

 v എല്ലാ സല്‍കര്‍മങ്ങള്‍ ചെയ്യുമ്പോഴും

തുടങ്ങി ഈ ഗുണം ആവശ്യമായ എല്ലാ സന്ദര്‍ഭങ്ങളിലും ഇത് പാലിക്കാന്‍ ഓര്‍മ ഉണ്ടാവണം.


v നിങ്ങള്‍ എളുപ്പമുണ്ടാക്കുക, ഞെരുക്കമുണ്ടാക്കരുത്. നിങ്ങള്‍ സന്തോഷം ഉണ്ടാക്കുക, നിങ്ങള്‍ വെറുപ്പിക്കരുത് എന്ന് റസൂല്‍ g പറഞ്ഞിട്ടുണ്ട്. ഇതിനൊക്കെ മയവും ദയയവും അത്യാവശ്യമാണ്.


v ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍ അയാള്‍ക്ക് നല്ല നിലക്ക് കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും സ്വഹാബിമാരോട് മയത്തില്‍ പെരുമാറാനുമാണ് റസൂല്‍ g കല്‍പിച്ചത്. പരുക്കന്‍ സ്വഭാവം ആളുകളെ നമ്മില്‍ നിന്ന് അകറ്റുന്നതാണ്.


v നബി g യോട് പോലും അല്ലാഹു പറഞ്ഞത് നോക്കൂ:

ﭐﱡفَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ  آل عمران: ١٥٩ 

(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. (ആലു ഇംറാന്‍: 159)


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...