ഫോളോ ചെയ്യാം

Tuesday, 21 January 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 100 دروس الحديث - ജീവനുള്ളവരും ജീവനില്ലാത്തവരും

 



عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ»- صحيح البخاري

അബൂ മൂസ h നിവേദനം. നബി g പറഞ്ഞു: തന്‍റെ റബ്ബിനെ സ്മരിക്കുന്നവന്‍റേയും സ്മരിക്കാത്തവന്‍റേയും ഉപമ ജീവനുള്ളതിന്‍റേയും ശവത്തിന്‍റേയും പോലെയാണ്. (ബുഖാരി).

വിവരണം

 അബൂമൂസ h: അബ്ദുല്ലാഹി ബ്നു ക്വൈസ് അല്‍അശ്അരി, ഹിജ്റ 50 ന് വഫാത്തായി. 

· ഒരു അടിമ എല്ലായ്പ്പോഴും അല്ലാഹുവിനെ ഓര്‍ക്കുന്നവനാകണം. അത് അവന്‍റെ ഐഹിക ജീവിതത്തിനും പാരത്രിക ജീവിതത്തിനും അത്യാവശ്യമാണ്.


· അല്ലാഹുവിനെ ഓര്‍ക്കാതെ അശ്രദ്ധ കാണിക്കുന്നവരുടെ കൂട്ടത്തില്‍ നാം പെടരുത് എന്ന് അല്ലാഹു അറിയിക്കുന്നുണ്ട്. (അഅ്റാഫ്:205)


· നാം അല്ലാഹുവിനെ ഓര്‍ത്താല്‍ അല്ലാഹു നമ്മേയും ഓര്‍ക്കും. (ബക്വറ:152)


· മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാവാന്‍ അല്ലാഹുവിനെ ഓര്‍ക്കണം. (റഅദ്:28)


· അല്ലാഹുവിനെ ഓര്‍ക്കാന്‍ ഉള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ നബി g നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. നിര്‍ബന്ധവും, ഐച്ഛികവുമായ മുഴുവന്‍ കര്‍മങ്ങളും ചെയ്യുന്നതിലൂടെ അല്ലാഹുവിനെ ഓര്‍ക്കാന്‍ സാധിക്കും.


· അല്ലാഹുവിനെ സ്മരിക്കാന്‍ ധാരാളം ദിക്റുകളും ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. വളരെ ചെറിയ ദിക്റുകള്‍ക്ക് പോലും അളവറ്റ പ്രതിഫലങ്ങളാണ് അല്ലാഹു നമുക്ക് നല്‍കുന്നത്.


· വിശുദ്ധ ക്വുര്‍ആന്‍ പാരായണത്തിലൂടെ ഈ കാര്യം സാധ്യമാകുന്നു.


ദിക്റിന്‍റെ ഫലങ്ങള്‍


· അല്ലാഹുവിനെ ഓര്‍ക്കല്‍ പിശാചിനെ അകറ്റുകയും അല്ലാഹുവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യും.

· ദുഖവും മനഃപ്രയാസങ്ങളും ഇല്ലാതായി സന്തോഷമുള്ള അവസ്ഥ കൈവരും.

· അനുഗ്രഹങ്ങള്‍ ലഭിക്കുകയും വിപത്തുകളും മറ്റും തടയപ്പെടുകയും ചെയ്യും.

· അടിമക്ക് മുഖപ്രസന്നത പ്രദാനം ചെയ്യും.

· അല്ലാഹു തന്നെ കാണുന്നുണ്ട് എന്ന ബോധം എല്ലായ്പ്പോഴും അടിമയിലുണ്ടാക്കും.

· പശ്ചാത്താപ മനസ്സ് ഉണ്ടാക്കും.

· അറിവിന്‍റെ ധാരാളം വാതിലുകള്‍ തുറക്കപ്പെടും.

· അല്ലാഹുവിന്‍റെ മാഹാത്മ്യം മനസ്സിലാക്കാന്‍ സാധിക്കും.

· പാപങ്ങള്‍ മായ്ച്ച് കളയാന്‍ സഹായിക്കും.

· ആരാധനകളില്‍ എളുപ്പമുള്ളതും മഹത്വമേറിയവയുമാണ് ദിക്ര്‍.

· ഏഷണി, പരദൂഷണം, കളവ്, തോന്നിവാസങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ കാരണമാകും.

· അന്ത്യദിനത്തിലെ വിലാപങ്ങളില്‍ അടിമക്ക് നിര്‍ഭയത്വം നല്‍കും.

· ജീവിതത്തിലും, ക്വബ്റിലും, അന്ത്യദിനത്തിലും പ്രകാശം നല്‍കും.

· അല്ലാഹുവിന്‍റെ സാമീപ്യം ലഭിക്കും.

· ചില ദിക്റുകള്‍ക്ക് അടിമയെ മോചിപ്പിക്കുന്നതിന്‍റേയും, സമ്പത്ത് ചിലവഴിക്കുന്നതിന്‍റേയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരം ചെയ്യുന്നതിന്‍റെയും പ്രതിഫലം ലഭിക്കും.

· ഹൃദയത്തിന്‍റെ രോഗങ്ങള്‍ക്ക് ഉള്ള ചികിത്സയും മരുന്നുമാണ് ദിക്റുകള്‍.

· അല്ലാഹുവിനുള്ള നന്ദിയര്‍പ്പിക്കലാണത്.

· ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓര്‍ത്ത് കരയല്‍ കൊണ്ട് അല്ലാഹുവിന്‍റെ അര്‍ശിന്‍റെ തണല്‍ ലഭിക്കാന്‍ കാരണമാകും.

· ദിക്ര്‍ ചൊല്ലുന്നവന് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങളും, മലക്കുകളുടെ പ്രാര്‍ത്ഥനകളും ലഭിക്കും.

· നന്മകള്‍ ചെയ്യാന്‍ അത് പ്രേരിപ്പിക്കും.

· ചില ദിക്റുകള്‍ സ്വര്‍ഗ്ഗത്തിലെ ചെടികള്‍ ആണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

· അല്ലാഹുവിനെ ഓര്‍ത്ത് കൊണ്ട് കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അവ ജീവസുറ്റവയാകും.

· അല്ലാഹുവിനെ മറക്കാതെ എപ്പോഴും ഓര്‍ക്കാന്‍ കാരണമാകും.

· അല്ലാഹുവിനെ ഓര്‍ക്കുന്ന അടിമയെ കുറിച്ച് അല്ലാഹു മലക്കുകളോട് അവനെ കുറിച്ച് പുകഴ്ത്തിപ്പറയും.

(ഇബ്നല്‍ ക്വയ്യിം, അല്‍ വാബിലുസ്സ്വയ്യിബ് പേജ്:61)

ഇത്രയൊക്കെ പ്രാധാന്യങ്ങളും മഹത്വങ്ങളും ഉണ്ടായിട്ടും അല്ലാഹുവിനെ ഓര്‍ക്കാത്തവര്‍ ജീവനില്ലാത്ത പോലെയാണ്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...