ഫോളോ ചെയ്യാം
Tuesday, 31 December 2024
Sunday, 29 December 2024
60 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 60
? സിഹ്റിന്‍റേയും അത് പഠിക്കുന്നതിന്‍റേയും വിധി എന്താണ്?
മറുപടി: സിഹ്ര്‍ മുഴുവനും നിഷിദ്ധമാക്കപ്പെട്ടതും സത്യനിഷേധവുമാണ്. അതില്‍ നിന്ന് ഒരു വസ്തുവും അനുവദനീയമാക്കപ്പെടുകയില്ല. അല്ലാഹു പറഞ്ഞിരിക്കുന്നു:
ﱡﭐ ﱉ ﱊ ﱋ ﱌ ﱍ ﱎ ﱏ ﱐ ﱑ ﱠ البقرة: ١٠٢
സുലൈമാന്‍ നബി അവിശ്വാസം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. (അല്‍ബക്വറ:102)
59 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 59
? അദൃശ്യജ്ഞാനം അറിയുമെന്ന് വാദിക്കുന്നവരില്‍ പെട്ട ജോത്സ്യന്‍, കവടി നിരത്തുന്നവന്‍ പോലെയുള്ളവരിലേക്ക് പോകുന്നതിന്‍റെ വിധി എന്താണ്?
മറുപടി: മാരണക്കാരനിലേക്കും, ജോത്സ്യനിലേക്കും, കവടി നിരത്തുന്നവനിലേക്കും പോകല്‍ നിഷിദ്ധമാണ്. നബി g പറഞ്ഞിരിക്കുന്നു: (ആരെങ്കിലും ജോത്സ്യന്‍റെ അടുക്കല്‍ എത്തി അവനോട് എന്തിനെ കുറിച്ചെങ്കിലും ചോദിച്ചാല്‍ അവന്‍റെ നാല്‍പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല)- മുസ്ലിം.
അബൂഹുറൈറ h നിവേദനം. നബി g പറഞ്ഞു: (ആരെങ്കിലും ജോത്സ്യന്‍റെയോ, കവടി നിരത്തുന്നവന്‍റെയോ അടുക്കല്‍ എത്തുകയും അവന്‍ പറയുന്നത് വിശ്വസിക്കകയും ചെയ്താല്‍, അവന്‍ മുഹമ്മദ് നബി g യുടെ മേല്‍ അവതരിക്കപ്പെട്ടതില്‍ അവിശ്വസിച്ചിരിക്കുന്നു. -അഹ്മദ്, അബൂദാവൂദ്, തിര്‍മിദി.
58 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 58
? عراف (ജോത്സ്യന്‍) എന്നാല്‍ ആരാണ്?
മറുപടി: നഷ്ടപ്പെട്ട വസ്തുവിന് മേലും, നഷ്ടപ്പെട്ട വസ്തുവിന്‍റെ സ്ഥാനത്തിനും മേല്‍ ചില ആമുഖങ്ങള്‍ നിരത്തി അദൃശ്യമായ കാര്യങ്ങള്‍ അറിയും എന്ന് വാദിക്കുന്നവനാണ് ജോത്സ്യന്‍.
ജിന്ന് മുഖേന അദൃശ്യജ്ഞാനങ്ങള്‍ അറിയുമെന്ന് പറയുന്നവരില്‍ പെട്ട ജോത്സ്യന്‍, നക്ഷത്രഫലം നോക്കുന്നവന്‍, ഭൂമിയില്‍ വരച്ച് അദൃശ്യമറിയുമെന്ന് വാദിക്കുന്നവന്‍ പോലെയുള്ളവര്‍ക്ക് പറയുന്ന നാമമാണ് عراف എന്നും പറയപ്പെടുന്നു.
നക്ഷത്രഫലം നോക്കല്‍, കൈരേഖ വായിക്കല്‍, പിഞ്ഞാണമെഴുത്ത് എന്നിവ കൊണ്ട് അദൃശ്യ കാര്യങ്ങള്‍ക്ക് തെളിവ് പിടിക്കല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്.
57 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 57
? كهانة (ജോത്സ്യപ്പണി) എന്നാല്‍ എന്താണ്?
മറുപടി: ജോത്സ്യം എന്നാല്‍ ജിന്നിനെ ഉപയോഗിക്കുക വഴി അദൃശ്യജ്ഞാനം വാദിക്കലാണത്.
56 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 56
? സിഹ്ര്‍ (മാരണം) എന്നാല്‍ എന്ത്?
മറുപടി: ശരീരങ്ങളിലും, ഹൃദയങ്ങളിലും യഥാര്‍ത്ഥത്തില്‍ ഫലിക്കുന്ന പൈശാചികമായ പ്രവര്‍ത്തനമാണ് സിഹ്ര്‍ (മാരണം). കണ്ണുകളെ സ്വാധീനിക്കുന്ന യാഥാര്‍ത്ഥ്യമില്ലാത്ത തോന്നലുകളും അതില്‍ പെടും.
55 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 55
? മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ ദൂതനാണെന്നതിന്‍റെ തെളിവ് എന്ത്?
മറുപടി: അല്ലാഹു പറയുന്നു:
ﱡﭐ ﱁ ﱂ ﱃﱠ الفتح: ٢٩
മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു (ഫത്ഹ്:29)
54 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 54
? നബിയുടെ പ്രവാചകത്വത്തിന്‍റെ ഏറ്റവും വലിയ തെളിവ് എന്താണ്?
മറുപടി: നബി صلى الله عليه وسلم യുടെ പ്രവാചകത്വത്തിന്‍റെ ഏറ്റവും വലിയ തെളിവ് വിശുദ്ധ ക്വുര്‍ആന്‍ ആണ്. അത് സന്‍മാര്‍ഗ്ഗവും, ശമനവും, പ്രകാശവും ആയ അല്ലാഹുവിന്‍റെ കലാം (വചനങ്ങള്‍) ആണ്. അല്ലാഹു പറഞ്ഞു:
ﱡﭐ ﱌ ﱍ ﱎ ﱏ ﱐ ﱑ ﱒ ﱓ ﱔ ﱕ ﱖ ﱗ ﱘ ﱙ ﱚ ﱛ ﱜ ﱝ ﱞ ﱠ الإسراء: ٨٨
(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. (ഇസ്റാഅ്:88)
53 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 53
? നിന്‍റെ നബി ആരാണ്?
മറുപടി: എന്‍റെ നബി മുഹമ്മദു ബ്നു അബ്ദില്ലാഹി ബ്നു അബ്ദില്‍ മുത്വലിബി ബ്നു ഹാശിം صلى الله عليه وسلم ആണ്. ഹാശിം ക്വുറൈശികളില്‍ പെട്ടതും, ക്വുറൈശ് കിനാനയില്‍ പെട്ടതും, കിനാന അറബികളില്‍ പെട്ടതും, അറബികള്‍ ഇസ്മാഈല്‍ عليه السلام യുടെ സന്താനങ്ങളില്‍ പെട്ടതും, ഇസ്മാഈല്‍ ഇബ്റാഹീം عليه السلام യുടെ മകനുമാണ്.
52 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 52
? ലോകമാന്യത്തിന്‍റെ വിധി എന്താണ്?
മറുപടി: ലോകമാന്യം നിഷിദ്ധമാണ്, അത് ചെറിയ ശിര്‍ക്കില്‍ പെട്ടതാണ്. ഇതിന്‍റെ തെളിവ്, നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: (ഞാന്‍ നിങ്ങള്‍ക്ക് ഭയപ്പെടുന്നതില്‍ ഏറ്റവും ഭയമുള്ള കാര്യം ചെറിയ ശിര്‍ക്കാണ്. അപ്പോള്‍ അതിനെ കുറിച്ച് ചോദിക്കപ്പെട്ടു: അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: ലോകമാന്യമാണത്.) അഹ്മദ്- ശൈഖ് അല്‍ബാനി സ്വഹീഹ് ആക്കിയത്.
51 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 51
رياء (ലോകമാന്യത്തിന്‍റെ) നിര്‍വ്വചനം എന്താണ്?
മറുപടി: ലോകമാന്യം എന്നാല്‍; ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും, അവര്‍ പുകഴ്ത്തിപ്പറയാന്‍ വേണ്ടിയും ആരാധന നിര്‍വ്വഹിക്കലാണത്.
48 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 48
? ക്വദറില്‍ (വിധിയില്‍) വിശ്വസിക്കല്‍ എന്നാല്‍ എന്താണ്?
മറുപടി: ക്വദര്‍ (വിധി) എന്നാല്‍; സൃഷ്ടികളെ കുറിച്ചുള്ള അല്ലാഹുവിന്‍റെ ജ്ഞാനം മുന്‍കടന്നതനുസരിച്ചും അവന്‍റെ ഹിക്മത്ത് (യുക്തി) നിര്‍വഹണത്തിനും സൃഷ്ടികള്‍ക്ക് അല്ലാഹു കണക്കാക്കുന്നതാണ് അത്.
50 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 50
? ഇഹ്സാന്‍ എന്നാല്‍ എന്താണ്?
മറുപടി: ഇഹ്സാന്‍ എന്നാല്‍; നീ അല്ലാഹുവിനെ കാണുന്നത് പോലെ അവനെ ആരാധിക്കലാണത്, നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.
Friday, 27 December 2024
49 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه
ചോദ്യം: 49
? ക്വദറില്‍ വിശ്വസിക്കുന്നതിന്‍റെ വിധി എന്താണ്?
മറുപടി: ക്വദറില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്, അതില്ലാതെ ഈമാന്‍ സ്വീകരിക്കപ്പെടുകയില്ല
ദുറൂസുല്‍ ഹദീസ് - ഭാഗം 92 دروس الحديث - അപരിചിതര്‍ക്ക് മംഗളങ്ങള്‍
عَنْ
أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
بَدَأَ الإِسْلاَمُ غَرِيبًا، وَسَيَعُودُ كَمَا بَدَأَ غَرِيبًا، فَطُوبَى لِلْغُرَبَاءِ-
رواه مسلم: 289
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഇസ്ലാം അപരിചിതാവസ്ഥയിലാണ് ആരംഭിച്ചത്, അത് അപരിചിതാവസ്ഥയായി മടങ്ങുകയും ചെയ്യും. അപ്പോള്‍ അപരിചിതര്‍ക്ക് മംഗളം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57
# മക്കയില്‍ ഇസ്ലാമിന്‍റെ തുടക്കം വളരെ കുറഞ്ഞ ആളുകളുമായിട്ടാണ്. അപരിചിതത്വമുള്ള രൂപത്തിലാണതിന്‍റെ തുടക്കം. നാട്ടിലെ ഭൂരിഭാഗം ആളുകളും അവരോട് എതിര്‍പ്പും ശത്രുതയും പ്രകടിപ്പിക്കുന്ന അവസ്ഥയായിരുന്നു. മദീനയിലേക്ക് വരുമ്പോഴും ഈ അപരിചിതത്വം ഉണ്ടായിരുന്നു. പിന്നീട് ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ആളുകള്‍ കടന്ന് വരികയാണുണ്ടായത്.
# غُرْبَة എന്നാല്‍ ഭാഷാര്‍ത്ഥം സ്വന്തം നാട്ടില്‍ നിന്ന് വിട്ട് വേറെ സ്ഥലത്ത് താമസിക്കല്‍ എന്നാണ്.
# ഇമാം ക്വുര്‍ത്വുബി رحمه الله പറയുന്നു: സ്വന്തം നാടുകളില്‍ നിന്ന് ദീനുമായി ഓടിപ്പോയി പ്രവാസികളായി (അപരിചിതരായി) പോയ മുഹാജിറുകള്‍ ഈ ഹദീസിന്‍റെ ഉദ്ദേശ്യത്തില്‍ പെടാന്‍ സാധ്യതയുണ്ട്. അതിന്‍റെ അര്‍ത്ഥം; അവസാന കാലഘട്ടത്തില്‍ മുസ്ലീംകള്‍ക്ക് പരീക്ഷണങ്ങള്‍ കഠിനമാവുകയും അവര്‍ ദീനുമായി നാടുവിടുകയും ചെയ്യും, അവര്‍ അവരുടെ നാടുകളില്‍ നിന്ന് മാറി പ്രവാസം സ്വീകരിക്കും. മുഹാജിറുകള്‍ ചെയ്തത് പോലെ. (അല്‍മുഫ്ഹിം:1/363).
# ഇമാം നവവി رحمه الله പറഞ്ഞു: ഇമാം ക്വാദ്വി رحمه الله പറഞ്ഞിട്ടുണ്ട്: ഈ ഹദീസിന്‍റെ ആശയം പൊതുവായതാണ്, നിശ്ചയം ഇസ്ലാം ഒറ്റപ്പെട്ട കുറച്ച് ആളുകളാല്‍ ആണ് ആരംഭം കുറിച്ചത്, പിന്നെ അത് വ്യാപിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നെ ഒറ്റപ്പെട്ട കുറച്ച് ആളുകളല്ലാതെ ബാക്കിയാവാത്ത വിധം അതിന് കുറവുകളും ആളൊഴിച്ചിലും വന്ന് ചേരും. (ശര്‍ഹുന്നവവി:2/354).
# ഈ ഹദീസ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ പ്രവാചകത്വത്തിന്‍റെ അടയാളങ്ങളില്‍ പെട്ട അടയാളമാണ്, കാരണം ഭാവിയില്‍ സംഭവിക്കുന്നതായ കാര്യമാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്, ഇസ്ലാമിന്‍റെ അപരിചിതത്വം ആണ് അത്.
# ഈ അപരിചിത്തത്തിന്‍റെ കാലഘട്ടത്തില്‍ ഇസ്ലാം മുറുകെ പിടിക്കുന്ന അപരിചിതര്‍ക്ക് മംഗളങ്ങള്‍ എന്നാണ് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞത്. അത് അവരുടെ മഹത്വത്തെ സൂചിപ്പിക്കുന്നു.
# ഇങ്ങനെയുള്ള അവസ്ഥയില്‍ മതകാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് 50 സ്വഹാബിമാരുടെ പ്രതിഫലമുണ്ടാവും എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.
അവര്‍ സഹായിക്കപ്പെടുന്ന വിഭാഗവുമാണ്.
ദുറൂസുല്‍ ഹദീസ് - ഭാഗം 91 دروس الحديث - മരണ ശേഷം കര്‍മങ്ങളേ കൂടെയുണ്ടാകൂ
عَنْ
أَنَسَ بْن مَالِكٍ، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
"يَتْبَعُ المَيِّتَ ثَلاَثَةٌ، فَيَرْجِعُ اثْنَانِ وَيَبْقَى مَعَهُ وَاحِدٌ:
يَتْبَعُهُ أَهْلُهُ وَمَالُهُ وَعَمَلُهُ، فَيَرْجِعُ أَهْلُهُ وَمَالُهُ وَيَبْقَى
عَمَلُهُ"-
رواه البخاري ومسلم
അനസു ബ്നു മാലിക് رضي الله عنه നിവേദനം, റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: മയ്യിത്തിനെ മൂന്ന് കാര്യങ്ങള്‍ പിന്തുടരും, അതില്‍ രണ്ടെണ്ണം മടങ്ങുകയും ഒന്ന് മയ്യിത്തിന്‍റെ കൂടെ അവശേഷിക്കുകയും ചെയ്യും. അവന്‍റെ കുടുംബവും, സമ്പത്തും അവന്‍റെ കര്‍മങ്ങളും അവനെ പിന്തുടരും, അനന്തരം കുടുംബവും, സമ്പത്തും മടങ്ങുകയും അവന്‍റെ കര്‍മം (മാത്രം) അവശേഷിക്കുകയും ചെയ്യും.- ബുഖാരി, മുസ്ലിം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അനസു ബ്നു മാലിക് അല്‍ അന്‍സ്വാരി അന്നജ്ജാരി. മരണം ഹിജ്റ: 92
# ഒരാള്‍ മരിച്ചാല്‍ അവന്‍റെ ക്വബ്റിനടുത്തേക്ക് മൂന്ന് കാര്യങ്ങള്‍ അനുഗമിക്കും, അവന്‍റെ മക്കളും, ബന്ധുക്കളുമടങ്ങിയ കുടുംബം, അവന്‍ നേടിയെടുത്ത സമ്പാദ്യങ്ങള്‍, നന്‍മയും തിന്‍മയുമായിട്ട് അവന്‍ ചെയ്ത് കൂട്ടിയ പ്രവര്‍ത്തനങ്ങള്‍. കുടുംബവും, സമ്പത്തും മടങ്ങിപ്പോകും, അവന്‍റെ കൂടെ അവന്‍റെ കര്‍മങ്ങള്‍ മാത്രം അവശേഷിക്കും.
# അവന്‍റെ സമ്പത്ത് പിന്തുടരും എന്നതിനര്‍ത്ഥം അവന്‍റെ അടിമകള്‍, വാഹനം പോലെയുള്ള അവന്‍റെ സമ്പാദ്യങ്ങളില്‍ പെട്ടവ അവനെ അനുഗമിക്കും എന്നാണ്. അല്ലെങ്കില്‍ അവന്‍റെ ബാധ്യതകള്‍ തീര്‍ക്കാനുള്ള സമ്പത്തും ഇതില്‍ ഉള്‍പ്പെടാം.
# ഇതൊരു ഓര്‍മപ്പെടുത്തലാണ്, ഈ ലോകത്ത് നാം കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുക്കുന്ന ഭൗതിക കാര്യങ്ങള്‍ മരണത്തോടെ നമുക്ക് നഷ്ടപ്പെടും, എന്നാല്‍ നാം ജീവിതത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മരണ ശേഷവും നമ്മോടൊപ്പമായിരിക്കും.
# നമ്മൊടൊപ്പം കര്‍മങ്ങള്‍ മാത്രമാണുണ്ടാവുക എന്ന അറിയിപ്പിലൂടെ നാം മനസ്സിലാക്കേണ്ടത് നമ്മള്‍ക്ക് ബര്‍സഖീ ലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന കര്‍മങ്ങള്‍ നമ്മുടെ അടുത്ത് വേണമെന്നതാണ്. സകല കര്‍മങ്ങളും നമുക്ക് ഉപകരിക്കില്ല, സല്‍കര്‍മങ്ങള്‍ മാത്രമേ അവിടെ ഉപകാരപ്രദമാവുകയുള്ളൂ.
# അപ്പോള്‍ ശാശ്വതമായൊരു ലോകത്തിന് വേണ്ടി നമ്മള്‍ അധ്വാനിച്ചുണ്ടാക്കിയ പല ഭൗതിക കാര്യങ്ങളും ഉപകരിക്കില്ല എന്നത് വലിയൊരു ചിന്ത നമ്മളിലുണ്ടാക്കേണ്ടതാണ്, നമ്മുടെ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും നാം ചിലവഴിക്കുന്നത് കുടുംബത്തിനും, സമ്പത്തിനും വേണ്ടിയാണ്. പാരത്രിക ജീവിതത്തില്‍ ഉപകരിക്കാനുള്ള നന്‍മകള്‍ നേടിയെടുക്കാനുള്ള സമയം കണ്ടെത്തല്‍ നമ്മുടെ ജീവിതത്തില്‍ വളരെ കുറവാണ് എന്ന് മനസ്സിലാക്കാന്‍ നമുക്കാവണം.
# ആയതിനാല്‍ നന്‍മകള്‍ക്കുള്ള പരിശ്രമങ്ങള്‍ നാം നന്നായി നടത്തണം. കുടംബത്തിനും സമ്പത്തിനും വേണ്ടി നാം നടത്തുന്ന പ്രയത്നങ്ങള്‍ പോലും നന്‍മകളാക്കി മാറ്റാന്‍ നമുക്ക് സാധിച്ചാല്‍ പാരത്രിക ജീവിതം ധന്യമാക്കാന്‍ നമുക്കാവും.
(നീ ദുന്‍യാവില്‍ താമസിക്കുന്നതിനനുസരിച്ച് അതിന് വേണ്ടി പ്രവര്‍ത്തിക്കുക, അത് പോലെ പരലോകത്തില്‍ നീ താമസിക്കുന്നതിനനുസരിച്ച് അതിന് വേണ്ടിയും പ്രവര്‍ത്തിക്കുക) എന്ന് നമ്മുടെ പൂര്‍വ്വികര്‍ പറയാറുണ്ടായിരുന്നു. ഇഹലോകം നശ്വരവും പരലോകം ശാശ്വതവുമാണ് എന്ന ഓര്‍മപ്പെടുത്തലാണ് അതിലുള്ളത്.
ദുറൂസുല്‍ ഹദീസ് - ഭാഗം 90 دروس الحديث - തശഹുദില്‍ ഇവ പ്രാര്‍ഥിക്കുക
عَنْ
أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ: اللَّهُمَّ
إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ
الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ- رواه
مسلم: 1263
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ തശഹുദ് (അത്തഹിയ്യാത്ത്) ചൊല്ലിയാല്‍ നാല് കാര്യങ്ങളെ തൊട്ട് അവന്‍ അല്ലാഹുവിനോട് രക്ഷ ചോദിക്കട്ടെ, അവന്‍ പറയണം: അല്ലാഹുവേ നിശ്ചയം ഞാന്‍ നരക ശിക്ഷയില്‍ നിന്നും, ക്വബ്റിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലേയും, മരണത്തിലേയും കുഴപ്പത്തില്‍ നിന്നും, മസീഹുദ്ദജ്ജാലിന്‍റെ ദ്രോഹത്തില്‍ നിന്നും നിന്നില്‍ ഞാന്‍ രക്ഷ തേടുന്നു. - മുസ്ലിം: 1263
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57
# നമസ്കാരത്തിലെ അവസാന ഇരുത്തത്തില്‍ അത്തഹിയ്യാത്തിന് ശേഷം ചൊല്ലേണ്ട പ്രാര്‍ത്ഥനയാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്.
# നാല് കാര്യങ്ങളെ കുറിച്ച് അല്ലാഹുവിനോട് രക്ഷ ചോദിക്കാന്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കല്‍പിച്ചിരിക്കുന്നു. ക്വുര്‍ആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ സ്വഹാബികള്‍ക്ക് ഇത് പഠിപ്പിക്കുമായിരുന്നു എന്ന് ഹദീസിലുണ്ട്. ജീവിതത്തിലും മരണത്തിലും ഉണ്ടാകുന്ന സകല ഫിത്നകളില്‍ നിന്നുമുള്ള രക്ഷ ചോദിക്കലാണ് ഇതിലുള്ളത്.
# ഇത് പ്രാര്‍ത്ഥിക്കുന്നതിന്‍റെ വിധിയില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇത് സുന്നത്താണെന്ന് പറയുന്നവരുണ്ട്, ഇത് വാജിബ് (നിര്‍ബന്ധം) ആണെന്ന് പറയുന്നവരും അവരിലുണ്ട്. ഭൂരിഭാഗം പണ്ഡിതരും ഇത് ചൊല്ലല്‍ സുന്നത്ത് ആണെന്ന അഭിപ്രായത്തിലാണ്. അതാണ് ശരി.
# പൂര്‍വ്വികര്‍ ഈ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ നല്ല ശ്രദ്ധ പുലര്‍ത്തിയിരുന്നു, താഊസ് رحمه الله നമസ്കാരത്തില്‍ തന്‍റെ മകന്‍ ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാതിരുന്നപ്പോള്‍ മടക്കി നമസ്കരിക്കാന്‍ പറഞ്ഞിരുന്നു എന്ന് ഇമാം നവവി رحمه الله പറഞ്ഞിട്ടുണ്ട്. (ശര്‍ഹുന്നവവി:5/89)
# ഈ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉഥൈമീന്‍ رحمه الله പറയുന്നത് കാണുക: ഈ നാല് കാര്യങ്ങളില്‍ നിന്നുള്ള രക്ഷ ചോദിക്കലില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്:
ഒന്നാമത്തെ അഭിപ്രായം: അത് നിര്‍ബന്ധമാണ്, ഇത് ഇമാം അഹ്മദില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ആണ്, താഴെ പറയുന്ന കാരണങ്ങളാലാണത്;
1- അതുമായി ബന്ധപ്പെട്ട് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ കല്‍പനയുള്ളത് കൊണ്ട്.
2- അതിന്‍റെ അപകടവും വലിപ്പവും കഠിനമായത് കൊണ്ട്.
രണ്ടാമത്തെ അഭിപ്രായം: അത് സുന്നത്താണ്. ഇതാണ് ഭൂരിഭാഗം പണ്ഡിതരും പറഞ്ഞത്.
അത് ഒഴിവാക്കല്‍ നല്ലതല്ല എന്നതില്‍ സംശയമില്ല, അത് (മനപ്പൂര്‍വ്വം) ഒഴിവാക്കിയാല്‍ അവന്‍ രണ്ട് അപകടത്തിലാണ്:
1- അത് ഒഴിവാക്കല്‍ കുറ്റകരമാണ്.
2-അവന്‍റെ നമസ്കാരം ശരിയാവുകയില്ല, ഇതിനാലാണ് സലഫുകള്‍ ഇത് പ്രാര്‍ത്ഥിക്കാത്തവരോട് നമസ്കാരം മടക്കി നിര്‍വ്വഹിക്കാന്‍ പറഞ്ഞത്. (ശര്‍ഹുല്‍ മുംതിഅ്:3/199-200)
# നരകം കുറ്റവാളികളുടെ ശിക്ഷയുടെ കേന്ദ്രമാണ്, അവിടത്തെ ശിക്ഷാമുറകളെ കുറിച്ച് ക്വുര്‍ആനിലും, ഹദീസുകളിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. നരകത്തില്‍ നിന്ന് എപ്പോഴും നാം രക്ഷ ചോദിക്കണം.
# ക്വബ്ര്‍ ശിക്ഷയില്‍ നിന്നും രക്ഷ ചോദിക്കാന്‍ പഠിപ്പിച്ചിരിക്കുന്നു. ക്വബ്ര്‍ ശിക്ഷയെ നിഷേധിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്. എല്ലാ ദിവസങ്ങളിലും അതില്‍ നിന്ന് രക്ഷ ചോദിക്കണമെന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിക്കുന്നത്. അത് അത്രക്ക് ഭീകരമായത് കൊണ്ട് തന്നെയാണ്. ജീവിതത്തില്‍ തിന്‍മകള്‍ ചെയ്തവര്‍ക്ക് അവിടെ വിവിധങ്ങളായ ശിക്ഷകള്‍ ഉണ്ടായിരിക്കും.
# മനുഷ്യന് ജീവിതത്തിലും മരണ വേളയിലും വിവിധ പരീക്ഷണങ്ങളെ നേരിടേണ്ടി വരും, കാലവിപത്തുകളും, മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാകുന്ന പരീക്ഷണങ്ങളും, മുസ്വീബത്തുകളും എല്ലാം ഇതില്‍ പെടും. തിന്‍മകളിലേക്കും ദേഹേച്ചകളിലേക്കും മനുഷ്യന്‍ ചെന്ന് പതിക്കുന്നത് ജീവിതത്തിലുണ്ടാകുന്ന വലിയ പരീക്ഷണമാണ്. ദുര്‍മരണമാണ് മനുഷ്യന് വരുന്നതെങ്കില്‍ അവന്‍റെ കാര്യം കഷ്ടമാണ്, അതില്‍ നിന്നുമെല്ലാം രക്ഷ ചോദിക്കല്‍ ഇതില്‍ പെടും.
# ദജ്ജാലിന്‍റെ ഫിത്നകളെ കുറിച്ച് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അന്ത്യദിനത്തിന്‍റെ മുന്നോടിയായി വരുന്ന വലിയ പ്രതിസന്ധിയും പരീക്ഷണവുമാണ് ദജ്ജാലിന്‍റെ കുഴപ്പങ്ങള്‍. അതില്‍ നിന്നും സദാ രക്ഷ ചോദിക്കാന്‍ മതം ആവശ്യപ്പെടുന്നു.
# അദം നബി عليه السلام നെ സൃഷ്ടിച്ചത് മുതല്‍ അന്ത്യദിനം വരേുക്കും ഭൂമിയില്‍ ഉണ്ടായ ഫിത്നകളില്‍ ഏറ്റവും ഭീകരമാണ് ദജ്ജാലിന്‍റെ കുഴപ്പങ്ങള്‍ എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.
# അവന്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്ന മനുഷ്യനാണ്, അവന്‍ ഒറ്റക്കണ്ണനാണ്. അവന്‍ ഇലാഹ് ആണെന്ന് വാദിക്കും. കപടന്‍മാരും അവിശ്വാസികളും അവനോട് കൂട്ടുകൂടും.
# അവന്‍റെ വരവറിഞ്ഞാല്‍ അവനില്‍ നിന്ന് അകന്ന് പോകണമെന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്, കാരണം അവന്‍ ഉണ്ടാക്കുന്ന സംശയങ്ങളും, വിദ്യകളും കൊണ്ട് വഴിതെറ്റി അവനെ പിന്തുടരാനുള്ള സാഹചര്യമുണ്ട് എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നു.
# സൂറത്തുല്‍ കഹ്ഫിന്‍റെ ആദ്യത്തെ പത്ത് ആയത്തുകള്‍ ആരെങ്കിലും മനഃപ്പാഠമാക്കിയാല്‍ അവന് ദജ്ജാലില്‍ നിന്നുള്ള സുരക്ഷയുണ്ട് എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.
എല്ലാ ദിവസവും അഞ്ച് നേരം ഈ നാല് കാര്യങ്ങളില്‍ നിന്ന് രക്ഷ ചോദിക്കാന്‍ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ നമ്മെ പഠിപ്പിക്കുന്നതില്‍ നിന്ന് അതിന്‍റെ ഗൗരവം നാം മനസ്സിലാക്കണം.
ദുറൂസുല്‍ ഹദീസ് - ഭാഗം 89 دروس الحديث - വലതിനെ മുന്തിക്കല്‍
عَنْ
عَائِشَةَ، رَضِيَ اللَّهُ عَنْهَا قَالَتْ: «كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ
وَسَلَّمَ يُحِبُّ التَّيَمُّنَ فِي طُهُورِهِ، وَتَرَجُّلِهِ، وَتَنَعُّلِهِ»- رواه البخاري ومسلم
ആഇശ رضي الله عنها പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ശുദ്ധീകരണത്തിലും, മുടി ചീകുന്നതിലും ചെരിപ്പ് ധരിക്കുന്നതിലുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു- ബുഖാരി, മുസ്ലിം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ ബിന്‍ത്ത് അബീബക്കര്‍ അസ്സ്വിദ്ദീക്വ് അത്തൈമിയ്യ, മരണം ഹിജ്റ:57.
# ഓരോ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വലതിനെ മുന്തിക്കല്‍ നബിചര്യയാണ്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ക്ക് മുഴുവന്‍ കാര്യങ്ങളിലും കഴിയുന്നത്ര വലതിനെ മുന്തിക്കല്‍ ഇഷ്ടമായിരുന്നു എന്ന് ഹദീസിലുണ്ട്. ഇതില്‍ സുന്നത്തായി പഠിപ്പിച്ചവയും മര്യാദയായി പഠിപ്പിക്കപ്പെട്ടവയും ഉണ്ട്. വസ്ത്രം ധരിക്കുമ്പോഴും, മുടി ചീകുമ്പോഴും വലതിനെ മുന്തിച്ചിരുന്നു.
# എന്നാല്‍ ബാത്ത്റൂമില്‍ കയറുമ്പോള്‍ ഇടത് കാല്‍ വെച്ച് കയറണം, അതേ പോലെ വസ്ത്രം അഴിക്കുമ്പോള്‍ ആദ്യം ഇടത് ഭാഗം കൊണ്ട് അഴിച്ച് തുടങ്ങണം.
# ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ ചെരിപ്പ്, സോക്സ് പോലെയുള്ളവ ധരിക്കുമ്പോള്‍ ആദ്യം വലത് കാലില്‍ ധരിക്കുകയും അഴിക്കുമ്പോള്‍ ഇടത് കൊണ്ട് തുടങ്ങുകയും ചെയ്യണം.
# തലമുടി ചീകുമ്പോഴും മറ്റും വലത് ഭാഗം കൊണ്ട് തുടങ്ങണം, ഇബ്നു ബത്വാല്‍ رحمه الله പറയുന്നു: (തര്‍ജീല്‍) തലമുടി ചീകല്‍ എന്നതില്‍ തലമുടിയും താടിയും നേരെയാക്കലും എണ്ണ പുരട്ടലും പെടും. തലമുടി വടിക്കുന്ന സന്ദര്‍ഭത്തില്‍ വലത് ഭാഗം കൊണ്ട് തുടങ്ങല്‍ സുന്നത്താണ്).
# അംഗശുദ്ധി വരുത്തുമ്പോഴും, കുളിക്കുമ്പോഴും, ശുദ്ധീകരിക്കുമ്പോഴും വലതിനെ മുന്തിക്കല്‍ മുസ്തഹബ്ബാണെന്നതിന് ഹദീസ് തെളിവാണ്.
# എല്ലാ കാര്യങ്ങളിലും ഇത് ശ്രദ്ധിക്കണമെന്ന പാഠമാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ അധ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നത്.
ഈ ഹദീസിന്‍റെ രത്നച്ചുരുക്കം:
# ആദരിക്കപ്പെടേണ്ട കാര്യങ്ങളില്‍ വലതിനെ മുന്തിക്കണം. അത് കൈകൊണ്ട് ചെയ്യുന്നതാണെങ്കിലും, കാല്‍ കൊണ്ടുള്ളതാണെങ്കിലും. പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ വലത് കാല്‍ വെച്ച് കയറലും, പുറത്ത് വരുമ്പോള്‍ ഇടത് കാല്‍ വെച്ച് ഇറങ്ങലും അതിനെ ആദരിക്കുന്നതില്‍ പെട്ടതാണ്.
# മോശമായതോ, വൃത്തികേടുള്ളതോ ആയ കാര്യങ്ങളില്‍ ഇടതിനെ മുന്തിക്കണം, കക്കൂസില്‍ പ്രവേശിക്കുമ്പോള്‍ ഇടത് കാല്‍ വെച്ച് പ്രവേശിക്കുക, ഇറങ്ങുമ്പോള്‍ വലത് കാല്‍ വെച്ച് ഇറങ്ങുക പോലെയുള്ളവ.
ദുറൂസുല്‍ ഹദീസ് - ഭാഗം 88 دروس الحديث - വുദ്വൂഅ' പരിപൂര്‍ണ്ണമാക്കുക
عَنْ
نُعَيْمٍ المُجْمِرِ، قَالَ: رَقِيتُ مَعَ أَبِي هُرَيْرَةَ عَلَى ظَهْرِ المَسْجِدِ،
فَتَوَضَّأَ، فَقَالَ: إِنِّي سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ
يَقُولُ «إِنَّ أُمَّتِي يُدْعَوْنَ يَوْمَ القِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ
الوُضُوءِ، فَمَنِ
اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ»- رواه البخاري: 136
നുഐമു ബ്നു മുജ്മിര്‍ رضي الله عنه പറഞ്ഞു: ഞാന്‍ അബൂഹുറൈറ صَلَّى اللهُ عَلَيْهِ وَسَلَّمَ വിനോടൊപ്പം പള്ളിയുടെ മുകളില്‍ കയറി. അങ്ങനെ അദ്ദേഹം വുദൂഅ് ചെയ്തു. എന്നിട്ട് പറഞ്ഞു: നിശ്ചയം നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: നിശ്ചയം വുദൂഇന്‍റെ അടയാളമായി (പ്രസ്തുത) അവയവങ്ങള്‍ പ്രശോഭയുള്ളവരായി അന്ത്യദിനത്തില്‍ എന്‍റെ ഉമ്മത്ത് വിളിക്കപ്പെടും. ആയതിനാല്‍ വുദൂഇന്‍റെ ആ പ്രശോഭ നീട്ടാന്‍ ആര്‍ക്ക് സാധിക്കുന്നവോ അവനത് ചെയ്യട്ടെ.- ബുഖാരി: 136
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: നുഐമു ബ്നു അബ്ദില്ല അല്‍മുജ്മിര്‍ അല്‍മദനി.
# വുദ്വൂഇന്‍റെ മഹത്വമറിയിക്കുന്ന ഹദീസ് ആണിത്.
# സ്വഹാബിമാര്‍ സന്ദര്‍ഭത്തിനനുസരിച്ച് വിജ്ഞാനം പരസ്പരം പങ്കുവെക്കുമായിരുന്നു.
# പാപങ്ങള്‍ പൊറുക്കപ്പെടാനും, മഹത്വങ്ങള്‍ കൈവരിക്കാനുമുള്ള വലിയൊരു കര്‍മമാണ് വുദ്വൂഅ്. ഈ ഉമ്മത്തിന് മാത്രം പ്രത്യേകമായ ഒരു കാര്യമാണിത്.
# മറ്റു സമുദായങ്ങളില്‍ നിന്ന് മുഹമ്മദ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സമുദായത്തെ വ്യതിരിക്തമാക്കി കാണിക്കുന്ന വിധം വുദ്വൂഇന്‍റെ അവയങ്ങള്‍ വെളുത്ത് നില്‍ക്കുന്നതാണ്.
# غُرَّة എന്നാല്‍ ഭാഷാപരമായി കുതിരയുടെ മുഖത്ത് ഉള്ള വെളുപ്പ് നിറം ആണ്, الحَجْلة എന്നാല്‍ കുതിരയുടെ കാലുകളില്‍ ഉള്ള വെളുപ്പ് നിറവുമാണ്. അപ്പോള്‍ غُرَّة മുഖത്തെ പ്രകാശത്തേയും الحَجْلة എന്നത് കൈകാലുകളിലെ പ്രശോഭയേയും സൂചിപ്പിക്കുന്നു.
# വുദ്വൂഇന്‍റെ ആളുകളുടെ മുഖങ്ങളും കൈകാലുകളുമെല്ലാം വുദ്വൂഅ് കാരണത്താല്‍ പ്രകാശപൂരിതമായിരിക്കുമെന്നാണ് ഹദീസിന്‍റെ ആശയം. ഈ നിലക്കാണ് പരലോകത്ത് ഈ സമുദായം വിളിക്കപ്പെടുക.
# ഈ ഹദീസിലെ فَمَنِ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ എന്ന ഭാഗം അബൂഹുറൈറ വ വിന്‍റെ വാക്കാണ്. അഥവാ ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് അതിന്‍റെ പേര് മുദ്റജ് എന്നാണ്. അതില്‍ غُرَّة (മുഖത്തെ പ്രകാശം) നീട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ എന്ന് പറഞ്ഞിരിക്കുന്നു.
# വുദ്വൂഅ് പരിപൂര്‍ണ്ണമായി എടുക്കണം. അതില്‍ ന്യൂനത ഉണ്ടാവാന്‍ പാടില്ല.
ദുറൂസുല്‍ ഹദീസ് - ഭാഗം 87 دروس الحديث - അല്ലാഹുവിനെ ഓര്‍ക്കല്‍
عَنْ أَبِي هُرَيْرَةَ، قَالَ:
كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَسِيرُ فِي طَرِيقِ مَكَّةَ
فَمَرَّ عَلَى جَبَلٍ يُقَالُ لَهُ جُمْدَانُ، فَقَالَ: سِيرُوا هَذَا جُمْدَانُ سَبَقَ
الْمُفَرِّدُونَ قَالُوا: وَمَا الْمُفَرِّدُونَ؟ يَا رَسُولَ اللهِ، قَالَ: الذَّاكِرُونَ
اللَّهَ كَثِيرًا، وَالذَّاكِرَاتُ- رواه مسلم: 6905
അബൂഹുറൈറ رضي الله عنه പറഞ്ഞു: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ മക്കയിലെ ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു, അപ്പോള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ജുംദാന്‍ എന്ന് പറയപ്പെടുന്ന ഒരു കുന്നിനടുത്ത് കൂടെ നടന്നു, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നടക്കൂ..ഇത് ജുംദാന്‍ ആണ്, മുഫരിദുകള്‍ മുന്‍ കടന്നിരിക്കുന്നു. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. ആരാണ് മുഫരിദുകള്‍? റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്‍മാരും സ്ത്രീകളുമാണവര്‍. (മുസ്ലിം:6905)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57
# അല്ലാഹുവിനെ സ്മരിക്കല്‍ സഷ്ടികള്‍ക്ക് ബാധ്യതയാണ്, അവര്‍ അല്ലാഹുവിനെ ഓര്‍ത്താല്‍ അല്ലാഹു അവരെയും ഓര്‍ക്കും (അല്‍ബക്വറ:152). അല്ലാഹുവിനെ ഓര്‍ക്കാത്ത ആളുകള്‍ അവരെ സ്വന്തത്തെ തന്നെയാണ് മറന്നിരിക്കുന്നത് എന്ന് അല്ലാഹു പറയുന്നു:
(അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍). (ഹശ്ര്‍:19).
# മുഫരിദുകള്‍ മുന്‍കടന്നിരിക്കുന്നു, മുഫരിദ് എന്നാല്‍ ജനങ്ങളില്‍ നിന്ന് ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓര്‍ത്ത് കൊണ്ടിരിക്കുന്നവര്‍ അഥവാ ആരാധനകളില്‍ മുഴുകിയ ആളുകള്‍ എന്നാണര്‍ത്ഥം.
# അല്ലാഹുവിനെ എല്ലായ്പ്പോഴും ധാരാളമായി ഓര്‍ത്ത് കൊണ്ടിരിക്കുന്ന ആളുകളാണവര്‍. അതിലൂടെ അവര്‍ അല്ലാഹുവിലേക്കുള്ള അടുപ്പവും പ്രതിഫലവും കാംക്ഷിക്കുന്നു.
# അല്ലാഹുവിനെ സ്മരിക്കുക എന്നാല്‍ നാവും, ഹൃദയവും, ശരീരാവയവങ്ങളും കൊണ്ട് അല്ലാഹുവിനെ ഓര്‍ക്കാന്‍ സഹായകമാകുന്ന എല്ലാ നല്ല കാര്യങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നു. ദിക്റുകള്‍ ഉരുവിടലും, ക്വുര്‍ആന്‍ പാരായണവും, പ്രാര്‍ത്ഥനയും, അല്ലാഹുവിന്‍റെ കഴിവ് കെല്‍പുകളില്‍ ചിന്തിക്കലും എല്ലാം അതില്‍ പെടും.
# ഈ ഹദീസില്‍ നിന്നുള്ള പ്രധാനപ്പെട്ട മൂന്ന് പ്രയോജനങ്ങള്‍:
1- ഒരാള്‍ അല്ലാഹുവുമായി നിരന്തര ബന്ധം ഉള്ളവനായിരിക്കണം. അങ്ങനെയുള്ളവരെ അല്ലാഹുവിന് ഇഷ്ടമാണ്.
2- അല്ലാഹുവിനെ സ്മരിക്കല്‍ മനസ്സമാധാനം ലഭിക്കാന്‍ കാരണമാകുന്ന പ്രധാന കാര്യങ്ങളില്‍ പെട്ടതാണ്. സ്രഷ്ടാവിനോടുള്ള അടുപ്പം കൊണ്ടല്ലാതെ മനസ്സിന് യഥാര്‍ത്ഥ സമാധാനം ലഭിക്കുകയില്ല.
3- അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന സ്ത്രീകളും പുരുഷന്‍മാരും കര്‍മങ്ങളില്‍ മുന്‍കടന്നവരാണെന്ന് ഈ ഹദീസിലൂടെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നു.
# ആയതിനാല്‍ അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ ഒരിക്കലും അശ്രദ്ധ പാടില്ല. അല്ലാഹു പറയുന്നു:
(വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്). (അഅ്റാഫ്:205).
# ജുംദാന്‍ മല: മക്കാ പ്രവിശ്യയിലെ ഖുലൈസ്വ് എന്ന സ്ഥലത്തിന്‍റെ പടിഞ്ഞാറ് അതിര്‍ത്തിയില്‍ തെക്ക് വടക്കായി നീണ്ട് കിടക്കുന്ന ഒരു മലയാണ് ജുംദാന്‍. ഈ മലക്കും മക്കക്കും ഇടയില്‍ ഏകദേശം 100 കിലോമീറ്റര്‍ ദൂരമുണ്ട്.
623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും
عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...
-
عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو ...
-
عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...
-
عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أب...





































