ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 78 دروس الحديث - അയല്‍ക്കാരനോട് നല്ല നിലക്ക് വര്‍ത്തിക്കുക

 



عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ.- رواه مسلم: 81

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാളുടെ അയല്‍വാസി അയാളുടെ ദ്രോഹങ്ങളില്‍ നിന്ന് നിര്‍ഭയനാകുന്നത് വരെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. - മുസ്ലിം:81


 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57.


#      അയല്‍പക്കവുമായിട്ടുള്ള ബന്ധം എങ്ങനെ ആയിരിക്കണം എന്നാണ് ഈ ഹദീസ് വിവരിക്കുന്നത്. അയല്‍ക്കാരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്നാണ് ഇസ്ലാം പഠിപ്പിച്ചിരിക്കുന്നത്. ഒരാളുടെ സ്വര്‍ഗ്ഗ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യമാണിത് എന്ന് ഹദീസ് മനസ്സിലാക്കി തരുന്നു.


#      ഒരാളില്‍ നിന്ന് തന്‍റെ അയല്‍വാസിക്ക് ഒരു നിലക്കുമുള്ള ദ്രോഹങ്ങളും ഉണ്ടാവാന്‍ പാടില്ല. മാനസികമോ, ശാരീരികമോ ആയ പ്രയാസങ്ങള്‍ അവനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല.


# പരസ്പര സഹകരണവും, നല്ല സ്വഹവര്‍ത്തിത്വവുമാണ് അയല്‍ക്കാര്‍ തമ്മിലുണ്ടാവേണ്ടത്. അയല്‍ക്കാരന്‍റെ വിഷയത്തില്‍ അവന് അനന്തരാവകാശം നല്‍കേണ്ടി വരുമോ എന്ന് ഞാന്‍ വിചാരിക്കുന്നത് വരെ ജിബ്രീല്‍ എന്നെ ഉപദേശിക്കുകയുണ്ടായി എന്ന് റസൂല്‍ صلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. 


#      അയല്‍ക്കാരെ നിര്‍ണ്ണയിക്കുന്നതില്‍ ധാരാളം അഭിപ്രായങ്ങള്‍ കാണാന്‍ കഴിയും. ഒരാളുടെ വീടിന്‍റെ ചുറ്റുമുള്ള നാല്‍പത് വീടുകള്‍ അയല്‍പ്പക്ക പരിധിയില്‍ പെടുമെന്ന് ആഇശ ശ, ഔസാഇ ൃ, ഹസനുല്‍ ബസ്വരി رحمه الله, സുഹ് രി رحمه الله തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്. (ഫത്ഹുല്‍ബാരി:10/447), ഒരോ നാട്ടിലെയും നാട്ടുനടപ്പനുസരിച്ച് അയല്‍ക്കാര്‍ ആരാണോ അവരൊക്കെയും അയല്‍പ്പക്ക പരിധിയില്‍ പെടുമെന്ന് പണ്ഡിതന്‍മാര്‍ പ്രബല അഭിപ്രായമാക്കിയതും കാണാവുന്നതാണ് (തഫ്സീറുല്‍ ആലൂസി:5/29), ഫത്ഹുല്‍ ക്വദീര്‍:1/743).


#      അവരുടെ സ്ത്രീകളോട് മോശമായി പെരുമാറല്‍, അവരുടെ ന്യൂനതകളെ നോക്കി നടക്കല്‍, അവരുടെ കാര്യങ്ങളില്‍ ചാരപ്പണി നടത്തല്‍, അവരുടെ രഹസ്യങ്ങളെ പരസ്യപ്പെടുത്തല്‍, അവരെ കുറിച്ച് മോശമായി സംസാരിക്കല്‍, അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കല്‍, അവര്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കല്‍, വലിയ ശബ്ദം കൊണ്ടും മറ്റും അവര്‍ക്ക് ശല്യമുണ്ടാക്കല്‍, അവരുടെ വഴിയില്‍ തടസ്സങ്ങളുണ്ടാക്കല്‍, തുടങ്ങി ധാരാളം കാര്യങ്ങള്‍ അയല്‍ക്കാരോടുള്ള ദ്രോഹങ്ങളില്‍ പെട്ടതാണ്.


#      തന്‍റെ കുഴപ്പങ്ങള്‍ കാരണം മറ്റു അയല്‍ക്കാരൊക്കെയും ഒഴിവാക്കി, അകറ്റി നിര്‍ത്തിയിട്ടുള്ളവനാണ് ഏറ്റവും മോശം അയല്‍ക്കാരന്‍.


#      (നല്ല ഭാര്യ, വിശാലമായ ഭവനം, നല്ല അയല്‍വാസി, സ്വസ്ഥമായി യാത്ര ചെയ്യാവുന്ന വാഹനം എന്നീ നാല് കാര്യങ്ങള്‍ സ്വൗഭാഗ്യത്തില്‍ പെട്ടതാണ്. മോശം അയല്‍വാസി, ചീത്ത ഭാര്യ, ഇടുങ്ങിയ ഭവനം, മോശം വാഹനം എന്നീ നാല് കാര്യങ്ങള്‍ ദൗര്‍ഭാഗ്യത്തില്‍ പെട്ടതുമാണെന്ന് നബി صلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്). (സ്വഹീഹു ഇബ്നി ഹിബാന്‍:4094) 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...