ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 79 دروس الحديث - പലിശ ഗുരുതര പാപമാണ്

 



عَنْ جَابِرٍ، قَالَ: لَعَنَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُؤْكِلَهُ، وَكَاتِبَهُ، وَشَاهِدَيْهِ، وَقَالَ: هُمْ سَوَاءٌ.- رواه مسلم: 4100

ജാബിര്‍ رضي الله عنه പറഞ്ഞു: പലിശ തിന്നുന്നവനേയും, അത് തീറ്റുന്നവനേയും, അത് എഴുതുന്നവനേയും, അതിന്‍റെ രണ്ട് സാക്ഷികളേയും അല്ലാഹുവിന്‍റെ റസൂല്‍ ഴ ശപിച്ചിരിക്കുന്നു. റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അവര്‍ (പാപത്തില്‍) തുല്യരാണ്. - മുസ്ലിം: 4100


 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറു ബ്നുഹറാം അല്‍അന്‍സ്വാരി അല്‍ഖസ്റജി, മരണം: ഹിജ്:71. 


#      പലിശ എല്ലാ നിലക്കും നിഷിദ്ധമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു.


#      പലിശ തിന്നല്‍ വന്‍പാപങ്ങളില്‍ പെട്ടതാണ്. അതില്‍ ഇടപെടുന്നവര്‍ അല്ലാഹുവിനോടും അവന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അല്ലാഹു പറയുന്നു (അല്‍ബക്വറ:278-279).


#      പലിശയുമായി ബന്ധപ്പെട്ട എല്ലാതരം ജോലികളും, ഇടപാടുകളും നിഷിദ്ധമാണെന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിരിക്കുന്നു. അതിന് കരാര്‍ എഴുതലും, അതിന് സാക്ഷി നില്‍ക്കലും പോലെയുള്ളവ അതില്‍ പെടും. റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ശാപം കിട്ടാന്‍ കാരണമാകുന്ന പ്രവര്‍ത്തനമാണവ.


#      പലിശയുമായി ബന്ധമുള്ള ബാങ്കുകളില്‍ ജോലി ചെയ്യുന്നതും അനുവദനീയമല്ല എന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. 


#      അല്ലാഹു പറയുന്നു:(പലിശ തിന്നുന്നവര്‍ പിശാച്ബാധ നിമിത്തം മറിഞ്ഞു വീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്‍റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്‍റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍ നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്‍റെ കാര്യം അല്ലാഹുവിന്‍റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും). (അല്‍ബക്വറ:275)


ന്മ      ഏഴ് വാന്‍പാപങ്ങളിലെ ഒരു തിന്‍മയാണ് പലിശ തിന്നല്‍. ജീവിതത്തിലെ പല അനുഗ്രഹങ്ങളും നഷ്ടപ്പെടാന്‍ കാരണമാകുന്ന വിപത്താണത് എന്ന് നാം മനസ്സിലാക്കണം.


ന്മ      പലിശയുമായി ഇടപെട്ട ആരും യഥാര്‍ത്ഥത്തില്‍ വിജയിച്ചിട്ടില്ല എന്നത് ഉറപ്പാണ്. 


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...