ഫോളോ ചെയ്യാം

Saturday, 7 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 55 دروس الحديث - മൂന്ന് ഉപദേശങ്ങള്‍

 



عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلاَثٍ: «صِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ»- صحيح البخاري- 1981

അബൂ ഹുറൈറ رضي الله عنه പറഞ്ഞു: എന്‍റെ കൂട്ടുകാരന്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ മൂന്ന് കാര്യങ്ങള്‍ എന്നെ ഉപദേശിച്ചു: എല്ലാ മാസത്തിലും മൂന്ന് ദിവസങ്ങളിലെ നോമ്പെടുക്കാനും, ദ്വുഹാ സമയത്തുള്ള രണ്ട റക്അത്ത് നമസ്കരിക്കാനും, ഞാന്‍ ഉറങ്ങുന്നതിന് മുമ്പായി വിത്ര്‍ നമസ്കരിക്കാനും ആണത്. (ബുഖാരി:1981)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ رضي الله عنه.


# ഐച്ഛിക കാര്യങ്ങള്‍ കൊണ്ട് അനുയായികളെ ഉപദേശിക്കല്‍ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ രീതിയായിരുന്നു.


# റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കൂടെ എപ്പോഴും കഴിയുന്ന അബൂഹുറൈറ رضي الله عنه നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ കുറിച്ച് എന്‍റെ കൂട്ടുകാരന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അത്രക്കും ആത്മ ബന്ധം അവര്‍ക്കുണ്ട് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇത് അബൂഹുറൈറ رضي الله عنه വിന്‍റെ മഹത്വത്തെയും സൂചിപ്പിക്കുന്നു.


# റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ ഉപദേശങ്ങള്‍ അതേ പോലെ സ്വീകരിച്ച് നടപ്പിലാക്കുന്നവരായിരുന്നു സ്വഹാബിമാര്‍.


# ഈ ഉപദേശങ്ങള്‍ അന്ത്യദിനം വരെയുള്ള മുസ്ലീംകള്‍ക്ക് നടപ്പിലാക്കാനുള്ളവയുമാണ്.


# ഈ ഹദീസില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഉപദേശിച്ച മൂന്ന് സുന്നത്തുകള്‍; എല്ലാ മാസങ്ങളിലും മൂന്ന് നോമ്പ് അനുഷ്ടിക്കല്‍, ദ്വുഹാ നമസ്കാരം, വിത്ര്‍ നമസ്കാരം എന്നിവയാണ്. ഈ മൂന്നിനും വലിയ മഹത്വങ്ങളുണ്ട്.


# എല്ലാ മാസങ്ങളിലും മൂന്ന് നോമ്പുകള്‍ അനുഷ്ടിക്കുക എന്നത് ഒന്നിച്ചോ, ഇടവിട്ടോ, മാസത്തിന്‍റെ തുടക്കത്തിലോ, മധ്യത്തിലോ, അവസാനത്തിലോ നോല്‍ക്കാവുന്നതാണ്.


# എന്നാല്‍ അറബി മാസങ്ങളിലെ 13, 14, 15 ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് ഏറ്റവും ശ്രേഷ്ടമാണ്. ഈ ദിനങ്ങളാണ് അയ്യാമുല്‍ ബീള് (أيام البيض).


# അറബി മാസങ്ങളിലെ ഈ മൂന്ന് നോമ്പുകള്‍ അനുഷ്ടിച്ചാല്‍ അത് ഒരു വര്‍ഷം നോമ്പെടുക്കുന്നതിന് തുല്യമാണ് എന്ന് സ്വഹീഹായ ഹദീസിലുണ്ട്.


# രണ്ട് റക്അത്ത് ദ്വുഹാ നമസ്കാരം നിര്‍വഹിക്കല്‍. ഇത് പ്രബലമായ സുന്നത്താണ്.


# ഇത് ചുരുങ്ങിയത് രണ്ട് റക്അത്ത് നമസ്കരിക്കണം. അതിന്‍റെ കൂടിയ എണ്ണം നിര്‍ണ്ണിതമായി വന്നിട്ടില്ല. നാല്, എട്ട് റക്അത്തുകള്‍ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ നമസ്കരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നാല് റക്അത്ത് നമസ്കരിച്ചു, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഉദ്ദേശിക്കുന്നത്ര വര്‍ദ്ധിപ്പിക്കും എന്ന് സ്വഹീഹ് മുസ്ലിമില്‍ ഉണ്ട്. കൂടുതല്‍ റക്അത്തിന്‍റെ എണ്ണം സ്വഹീഹ് ആയ റിപ്പോര്‍ട്ടനുസരിച്ച് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നമസ്കരിച്ചത് എട്ട് റക്അത്താണ്.


# സൂര്യന്‍ ഉദിച്ചുയര്‍ന്ന് ഒരു കുന്തത്തിന്‍റെ അത്ര എത്തിയാല്‍ ആണ് ഇതിന്‍റെ സമയം തുടങ്ങുന്നത്. ദുഹ്റിന്‍റെ തൊട്ട് മുമ്പ് വരെ ഇത് നമസ്കരിക്കാം.


# ദ്വുഹാ നമസ്കാരം ശരീരത്തിലെ എല്ലാ സന്ധികളുടേയും ധര്‍മം നിര്‍വ്വഹിക്കാന്‍ കാരണമാകുന്ന നമസ്കാരമാണ്. തസ്ബീഹ്, സ്തുതി, തഹ്ലീല്‍, തക്ബീര്‍, നന്‍മ കല്‍പിക്കല്‍, തിന്‍മ വിരോധിക്കല്‍ എന്നിവയൊക്കെ ധര്‍മമാണ്. ഇതിനൊക്കെ മതിയായതാണ് ദ്വുഹാ നമസ്കാരം.


# സ്വുബ്ഹ് ജമാഅത്തായി നമസ്കരിച്ച് സൂര്യന്‍ ഉദിക്കുന്നത് വരെ അല്ലാഹുവിനെ ഓര്‍ത്ത് ഇരുന്നവന്‍ ദ്വുഹായുടെ ആദ്യ സമയത്ത് ഇത് നിര്‍വ്വഹിച്ചാല്‍ അവന് ഹജ്ജിന്‍റേയും ഉംറയുടേയും പരിപൂര്‍ണ്ണ പ്രതിഫലം ലഭിക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.


# വിത്ര്‍ നമസ്കാരവും ശ്രേഷ്ടമായ സുന്നത്താണ്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യാത്രയില്‍ പോലും ഇത് ഒഴിവാക്കിയിരുന്നില്ല.


# ഒന്ന് മുതല്‍ ഒറ്റയായി പതിനൊന്ന് റക്അത്ത് വരെ ഇത് നമസ്കരിക്കാം. ഇശാഇന് ശേഷം ഫജ്ര്‍ വരെ ആണ് ഇതിന്‍റെ സമയം. രാത്രിയുടെ അവസാന സമയത്ത് ഇത് നിര്‍വ്വഹിക്കല്‍ ശ്രേഷ്ടമാണ്. അപ്പോള്‍ ഉണരില്ല എന്ന് ഭയന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് തന്നെ നമസ്കരിക്കാം. വിത്ര്‍ നഷ്ടപ്പെട്ടാല്‍ ഓര്‍മ വരുമ്പോള്‍ അത് നിര്‍വ്വഹിക്കാം.


# വിത്റിലെ ക്വുനൂത്ത് മുസ്തഹബ്ബാണ്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ കുറച്ച് മാത്രമേ അത് ചെയ്തുള്ളൂ.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...