ഫോളോ ചെയ്യാം

Saturday, 7 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 59 دروس الحديث - സമ്പാദ്യം ഹലാല്‍ എന്ന് ഉറപ്പിക്കുക

 



عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «يَأْتِي عَلَى النَّاسِ زَمَانٌ، لاَ يُبَالِي المَرْءُ مَا أَخَذَ مِنْهُ، أَمِنَ الحَلاَلِ أَمْ مِنَ الحَرَامِ»- صحيح البخاري- 2059

അബൂ ഹുറൈറ رضي الله عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഹലാലില്‍ നിന്നാണോ അതല്ല ഹറാമില്‍ നിന്നാണോ (സമ്പത്ത്) എടുത്തത് എന്ന് പരിഗണിക്കാത്ത ഒരു കാലം ജനങ്ങള്‍ക്ക് വരും (ബുഖാരി:2059)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ رضي الله عنه.


# ഹലാല്‍ ആയ സമ്പാദ്യം മാത്രമേ ഒരു മുസ്ലിമിന് തിന്നാനും തീറ്റിക്കാനും പറ്റൂ. അനര്‍ഹമായ വിധം സമ്പാദിക്കല്‍ നിഷിദ്ധമാണ്.


# സമ്പാദിക്കുന്നത് ഹലാല്‍ ആണോ ഹറാമാണോ എന്ന് പരിഗണിക്കാത്ത ഒരു കലം വരും എന്നാണ് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞത്.


# ഏത് വിധേനയും പണം സമ്പാദിക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന അവസ്ഥയാണത്.


# കച്ചവടങ്ങളില്‍ വഞ്ചന കാണിച്ചും, കള്ള സത്യം പറഞ്ഞും, പലിശ മുഖേനയുമെല്ലാം ഹറാമായ സമ്പാദ്യം ഉണ്ടാക്കുന്നവരുണ്ട്.


# ഹറാമില്‍ നിന്ന് ഉണ്ടായ ഏതൊരു മാംസത്തിനും ഏറ്റവും അര്‍ഹമായത് നരകമാണെന്നും, അത് സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല എന്നും ഹദീസില്‍ വന്നിട്ടുണ്ട്.


# ഹറാമുകളില്‍ മുഴുകിയവന്‍റെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയില്ല, മാത്രമല്ല അവന്‍ അനര്‍ഹമായി സമ്പാദിച്ചതില്‍ ഒരു ബറകത്തും ഉണ്ടാവുകയുമില്ല.


# മോഷണം, പൊതുമുതല്‍ സ്വന്തമാക്കല്‍, വഞ്ചനയിലൂടെ സമ്പാദിക്കല്‍ തുടങ്ങിയവയെല്ലാം നിഷിദ്ധം തന്നെയാണ്.


# കള്ള് വില്‍പന പോലെ മതം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ കൊണ്ട് സമ്പാദിക്കലും ഇതില്‍ പെടും.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...