ഫോളോ ചെയ്യാം

Tuesday, 3 December 2024

إعجاز القرآن الكريم_ ഒരു ജൂതന്‍ ഇസ്‌ലാം സ്വീകരിച്ച കഥ



 إعجاز القرآن الكريم_ ഒരു ജൂതന്‍റെ ഇസ്‌ലാം സ്വീകരണത്തിനുള്ള കാരണം


قال يحي بن أكثم: كان للمأمون وهو أمير إذ ذاك مجلس نظر – أي مجلس مناظرات- فدخل في جملة الناس رجل يهودي حسن الثوب حسن الوجه طيب الريح.

قال: فتكلم فأحسن العبارة.

قال: فلما انفض المجلس دعاه المأمون فقال له: اسرائيلي انت –يعني يهودي-؟.

قال: نعم.

قال: له أسلم حتى أفعل بك وأصنع لك، ووعده المأمون خيرا إن أسلم.

فقال اليهودي: بل ديني ودين آبائي. ثم انصرف.

قال: فلما كان بعد سنة جاءنا اليهودي مسلما.

قال: فتكلم في الفقه والحديث فأحسن الكلام فلما انفض المجلس. دعاه المأمون وقال: له ألست صاحبنا بالأمس؟

قال: بلى.

قال: فما سبب إسلامك.

قال اليهودي: اسمع وقل الله اكبر، انصرفت من مجلسك في ذاك اليوم فأحببت ان امتحن هذه الاديان وأنا احسن الخط يعني اجيد الكتابة- فعمدت إلى التوراة فكتبت ثلاث نسخ فزدت فيها ونقصت منها وادخلتها الكنيسة فاشتريت مني ولم يكلفوا انفسهم أن يقرؤوها أو يراجعوها ثم عمدت إلى الإنجيل فكتبت ثلاث نسخ فزدت فيها وانقصت منها وادخلتها البيعة معابد اليهود- فاشتريت مني ولم يقرؤوها أو يراجعوها ثم عمدت إلى القرآن فكتبت ثلاث نسخ وأدخلتها إلى الوراقين قالوا لا نقبلها حتى نقرأها ونراجعها فاكتشفوا أخطاءها واكتشفوا الزيادة والنقصان فقاموا واحرقوها وكادوا يقتلونني فعلمت أن هذا كتاب محفوظ من الله فكان هذا سبب إسلامي.

دلائل النبوة للبيهقي 7/159

യഹ്'യ ബ്നു അക്സം പറഞ്ഞു: നിശ്ചയം മഅ്മൂന്‍ അമീര്‍ ആയിരിക്കേ അദ്ദേഹത്തിന് സംവാദ സദസ്സ് ഉണ്ടായിരുന്നു. അങ്ങനെയിരിക്കേ ജനങ്ങളുടെ ഇടയിലേക്ക് നല്ല വസ്ത്രം ധരിച്ച സുന്ദര മുഖമുള്ള സുഗന്ധം പൂശിയ ജൂതനായ ഒരാള്‍ കടന്നു വന്നു. 

അദ്ദേഹം ഏറ്റവും നല്ല ഭാഷയില്‍ സംസാരിച്ചു. 

യഹ്'യ പറഞ്ഞു: സദസ്സ് പിരിഞ്ഞപ്പോള്‍ മഅ്മൂന്‍ അയാളെ വിളിച്ചു. അദ്ദേഹം അയാളോട് ചോദിച്ചു: നീ ഇസ്റാഈലി ആണോ? (അഥവാ ജൂതന്‍ ആണോ?)

അയാള്‍ പറഞ്ഞു: അതെ..

മഅ്മൂന്‍ പറഞ്ഞു: നീ ഇസ്ലാം സ്വീകരിക്കുക, ഞാന്‍ നിനക്ക് വേണ്ടി (നല്ലത് ചെയ്യുന്നത്) വരെ. അയാള്‍ ഇസ്ലാം സ്വീകരിച്ചാല്‍ അയാള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാമെന്ന് മഅ്മൂന്‍ വാഗ്ദാനം ചെയ്തു. 

അപ്പോള്‍ ജൂതന്‍ പറഞ്ഞു: എന്‍റെ മതം.. എന്‍റെ പിതാക്കളുടെ മതം. പിന്നെ അദ്ദേഹം പിരിഞ്ഞു പോയി.  

യഹ്'യ പറഞ്ഞു: ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ജൂതന്‍ മുസ്ലിമായി ഞങ്ങളുടെ അടുക്കല്‍ വന്നു. 

യഹ്'യ പറഞ്ഞു: അദ്ദേഹം ഫിക്വ്'ഹിലും, ഹദീസിലും നല്ല സംസാരങ്ങള്‍ പറഞ്ഞു. സദസ്സ് പിരിഞ്ഞപ്പോള്‍ മഅ്മൂന്‍ അയാളെ വിളിച്ചു ചോദിച്ചു: മുമ്പ് വന്ന നമ്മുടെ ആളല്ലെ താങ്കള്‍?

അയാള്‍ പറഞ്ഞു: അതെ..

മഅ്മൂന്‍ ചോദിച്ചു: താങ്കള്‍ ഇസ്ലാം സ്വീകരിക്കാനുള്ള കാരണം എന്താണ്?

അയാള്‍ പറഞ്ഞു: താങ്കള്‍ കേള്‍ക്കുകയും അല്ലാഹു അക്ബര്‍ എന്ന് പറയുകയും ചെയ്യുക. അന്നേ ദിവസം ഞാന്‍ താങ്കളുടെ സദസ്സില്‍ നിന്ന് പിരിഞ്ഞു പോയി, അപ്പോള്‍ ഈ മതങ്ങളെയെല്ലാം ഒന്ന് പരിശോധിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. ഞാന്‍ നല്ല കയ്യെഴുത്തില്‍ എഴുതുന്നവനാണ്. 

അങ്ങനെ ഞാന്‍ തൗറാത്ത് എഴുതാന്‍ തീരുമാനിച്ചു, അനന്തരം മൂന്ന് കോപ്പികള്‍ ഞാന്‍ എഴുതി, ഞാന്‍ അതില്‍ കൂട്ടുകയും കുറക്കുകയും ചെയ്തു, അങ്ങനെ ഞാന്‍ അത് ആരാധനാലയത്തിലേക്ക് പ്രവേശിപ്പിച്ചു, എന്നില്‍ നിന്ന് അവ വാങ്ങപ്പെട്ടു, അവര്‍ അത് പരിശോധിക്കാനോ വായിക്കാനോ നിന്നില്ല. 

പിന്നെ ഞാന്‍ ബൈബിള്‍ (ഇഞ്ചീല്‍) എഴുതാന്‍ തീരുമാനിച്ചു. അതും ഞാന്‍ മൂന്ന് കോപ്പികള്‍ എഴുതി. അതില്‍ ഞാന്‍ കൂട്ടുകയും കുറക്കുകയും ചെയ്തു. എന്നിട്ട് ഞാന്‍ അവ ആരാധനാലയത്തിലേക്ക് പ്രവേശിപ്പിച്ചു, അതും എന്നില്‍ നിന്ന് വാങ്ങപ്പെട്ടു. അവരും അത് വായിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല. 

പിന്നെ ഞാന്‍ ക്വുര്‍ആന്‍ എഴുതാന്‍ തീരുമാനിച്ചു: അങ്ങനെ മൂന്ന് കോപ്പികള്‍ ഞാന്‍ എഴുതി, എന്നിട്ട് എഴുത്ത് ഫലകങ്ങള്‍ വില്‍ക്കുന്നവരുടെ അടുക്കലേക്ക് അവ കൊണ്ട് വന്നു. അവര്‍ പറഞ്ഞു: ഇവ വായിക്കുകയും പരിശോധിക്കുകയും ചെയ്യാതെ ഞങ്ങള്‍ സ്വീകരിക്കില്ല. അങ്ങനെ അവര്‍ അതിലെ തെറ്റുകളും, കൂട്ടലും കുറക്കലും കണ്ടുപിടിച്ചു. അവര്‍ എഴുന്നേറ്റ് അവ കത്തിക്കുകയും എന്നെ വധിക്കാന്‍ തുനിയുകയും ചെയ്തു. അപ്പോള്‍ ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ള സംരക്ഷിക്കപ്പെടുന്ന ഗ്രന്ഥമാണെന്ന് ഞാന്‍ മനസ്സിലാക്കി. 

ഇതാണ് എന്‍റെ ഇസ്ലാം സ്വീകരണത്തിനുള്ള കാരണം.


دلائل النبوة للبيهقي 7/159

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...