عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ
صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "تُنْكَحُ المَرْأَةُ لِأَرْبَعٍ: لِمَالِهَا
وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ، تَرِبَتْ يَدَاكَ"-متفق
عليه
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: സ്ത്രീ വിവാഹം ചെയ്യപ്പെടുന്നത് നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ്: അവളുടെ സമ്പത്തിന്, അവളുടെ തറവാടിത്തത്തിന്, അവളുടെ ഭംഗിക്ക്, അവളുടെ മതത്തിന് എന്നിവക്കാണത്, നിന്‍റെ കൈ മണ്ണ് പുരണ്ടാലും നീ ദീന്‍ ഉള്ളവളെ കൊണ്ട് വിജയിക്കുക,. (ബുഖാരി, മുസ്ലിം)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ رَضِيَ اللَّهُ عَنْهُ.
# വിവാഹം കഴിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. വിവാഹത്തിന് കഴിവുള്ള യുവാക്കളോട് വിവാഹം കഴിക്കാന്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ കല്‍പിച്ചത് ഹദീസിലുണ്ട്.
# ഒരാള്‍ ഒരു വധുവിനെ സ്വീകരിക്കാന്‍ മാനദണ്ഡമാക്കുന്ന നാല് കാര്യങ്ങളെയാണ് ഈ ഹദീസില്‍ അറിയിക്കുന്നത്. പെണ്ണിന്‍റെ സ്വത്ത്, അവളുടെ തറവാട്, അവളുടെ ഭംഗി, അവളുടെ ദീന്‍ എന്നിവയാണത്.
# ഇതില്‍ ദീനിന് പ്രാധാന്യം നല്‍കണമെന്നാണ് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്. അത് കൊണ്ടേ ഒരാള്‍ക്ക് വിജയം ഉണ്ടാവുകയുള്ളൂ.
# ഇന്ന് കൂടുതലും പണത്തിനും അവളുടെ ഭംഗിക്കും വേണ്ടിയാണ് കല്യാണം കഴിക്കുന്നത്. പലപ്പോഴും ദീന്‍ അല്ലാത്ത കാര്യങ്ങള്‍ കൊണ്ട് പെണ്ണിനെ തെരെഞ്ഞെടുത്ത് പരാജയപ്പെട്ടതിനും തെളിവുകളുണ്ട്.
# ദുന്‍യാവിലെ വിഭവങ്ങളില്‍ ഉത്തമമായതാണ് നല്ല സ്ത്രീ എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.
# ദീന്‍ നോക്കി വിവാഹം കഴിച്ചാല്‍ കൈകളില്‍ മണ്ണ് പുരളേണ്ടി വന്നാലും അതാണ് നല്ലത്.
# വിവാഹം നടത്തുമ്പോള്‍ മതപരമായ അതിന്‍റെ രീതിയിലാവണം അത് ചെയ്യേണ്ടത്.
# വിവാഹത്തില്‍ ധൂര്‍ത്ത് ഒഴിവാക്കണം. വിവാഹത്തിന്‍റെ പേരില്‍ നടത്തുന്ന തോന്നിവാസങ്ങള്‍ ഒരു മുസ്ലിമില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. നല്ലൊരു കാര്യം ചെയ്യുമ്പോള്‍ ഇസ്ലാമിനെ അവഹേളിക്കുന്ന വിധമുള്ള പ്രവണതകള്‍ നമ്മുടെ വീടുകളില്‍ ഒരിക്കലും സമ്മതിച്ച് കൂടാ...

No comments:
Post a Comment