ഫോളോ ചെയ്യാം

Thursday, 19 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 69 دروس الحديث - നബി صلى الله عليه وسلم യുടെ മേല്‍ കളവ് പറയല്‍

 





عَنِ المُغِيرَةِ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّ كَذِبًا عَلَيَّ لَيْسَ كَكَذِبٍ عَلَى أَحَدٍ، مَنْ كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ»- متفق عليه

മുഗീറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറയുന്നതായി ഞാന്‍ കേട്ടു: നിശ്ചയം എന്‍റെ മേല്‍ കളവ് പറയല്‍ മറ്റൊരാളുടെ മേലും കളവ് പറയുന്നത് പോലെയല്ല. എന്‍റെ മേല്‍ ആരെങ്കിലും മനപ്പൂര്‍വ്വം കളവ് പറഞ്ഞാല്‍ അവന്‍ അവന്‍റെ സ്ഥാനം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ- ബുഖാരി, മുസ്ലിം.


ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അല്‍മുഗീറതു ബ്നു ശുഅ്ബ അസ്സക്വഫി, മരണം ഹിജ്: 50..


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 

#      കളവ് പറയല്‍ വളരെ നീചമായ ഒരു സ്വഭാവമാണ്. വിശുദ്ധ ക്വുര്‍ആനും, തിരു സുന്നത്തും നിഷിദ്ധമാക്കിയ കാര്യമാണത്.


#      യാഥാര്‍ത്ഥ്യമല്ലാത്തത് പറയലാണ് കളവ്. അത് മനപ്പൂര്‍വ്വമാണെങ്കിലും മനപ്പൂര്‍വ്വമല്ലെങ്കിലും കളവ് തന്നെയാണ്. അറിവില്ലാതെ പറഞ്ഞ് പോയാല്‍ ശിക്ഷിക്കപ്പെടില്ല. എന്നാല്‍ അറിഞ്ഞ് കൊണ്ട് പറഞ്ഞാല്‍ ശിക്ഷ ഉറപ്പാണ്.


#      റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ മേല്‍ കളവുകള്‍ പറയല്‍ അപകടമുള്ള തിന്‍മയാണ്, അത് മറ്റുള്ളവരെ സംബന്ധിച്ച് പറയുന്നത് പോലെയല്ല. നരകത്തിനര്‍ഹരാണ് അത്തരക്കാര്‍ എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിരിക്കുന്നത്.


#      റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറയാത്തതും പഠിപ്പിക്കാത്തതും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ പേരില്‍ പറയുക എന്നത് വലിയ ആരോപണവും കളവുമാണ് എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുള്ളത്.


#      ഈ കാലത്ത് ഓരോ കാര്യങ്ങള്‍ എഴുതിയിട്ട് നബിവചനം എന്നോ, ഹദീസ് എന്നോ അടിക്കുറിപ്പ് വെച്ച് പലതും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നല്ല ശ്രദ്ധ ഈ കാര്യത്തില്‍ ഉണ്ടാവേണ്ടതാണ്.


# സ്ഥിരപ്പെടാത്തതും, ദുര്‍ബലവും, കെട്ടിച്ചമച്ചതുമായ ഹദീസുകള്‍ പ്രചരിപ്പിക്കുന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...