ഫോളോ ചെയ്യാം

Thursday, 19 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 64 دروس الحديث - വിനയമുള്ളവരാവുക

 



عَنْ عِيَاضِ بْنِ حِمَارٍ، قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «وَإِنَّ اللهَ أَوْحَى إِلَيَّ أَنْ تَوَاضَعُوا حَتَّى لَا يَفْخَرَ أَحَدٌ عَلَى أَحَدٍ، وَلَا يَبْغِي أَحَدٌ عَلَى أَحَدٍ»-مسلم:7312

ഇയാദ്വു ബ്നു ഹിമാര്‍ رضي الله عنه നിവേദനം, നബി صلى الله عليه وسلم പറഞ്ഞു: ഒരാളും മറ്റൊരാളോട് പൊങ്ങച്ചം കാണിക്കാത്ത വിധം നിങ്ങള്‍ വിനയം കാണിക്കാനും, ഒരാളും മറ്റൊരാളുടെ മേല്‍ അതിക്രമം കാണിക്കാതിരിക്കാനും അല്ലാഹു എനിക്ക് ദിവ്യബോധനം നല്‍കിയിരിക്കുന്നു. (മുസ്ലിം:7313).

 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്:   ഇയാദ്വു ബ്നു ഹിമാരിന്‍ അല്‍ മുജാശിഈ അത്തമീമി. 


# വിനയം അല്ലെങ്കില്‍ താഴ്മ എന്ന സവിശേഷ ഗുണത്തെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്.


#  ഒരു മനുഷ്യന്‍റെ നല്ല സ്വഭാവങ്ങളില്‍ പെട്ടതാണ് അവന്‍ വിനയമുള്ളവനാവുക എന്നത്.


# പെരുമയും പൊങ്ങച്ചവും പറഞ്ഞ് അഹന്ത കാണിക്കുന്ന സ്വഭാവം ശരിയല്ല. അത് ഒരാള്‍ക്കും ഇഷ്ടമാവുകയുമില്ല. അത് കൊണ്ട് നഷ്ടങ്ങള്‍ മാത്രമേ വന്ന് ഭവിക്കൂ.


# ഒരാളും മറ്റൊരാളുടെ മേല്‍ പൊങ്ങച്ചം കാണിക്കരുതെന്നും അക്രമം കാണിക്കരുതെന്നും വിനയം കാണിക്കണമെന്നും വഹ്'യിന്‍റെ അടിസ്ഥാനത്തിലാണ് നബി صلى الله عليه وسلم അറിയിക്കുന്നത്.


# വിശുദ്ധ ക്വുര്‍ആനിലും, ഹദീസുകളിലും വിനയത്തെപ്പറ്റിയും അതിന്‍റെ വിപരീത സ്വഭാവത്തെപ്പറ്റിയുമെല്ലാം പരാമര്‍ശങ്ങള്‍ നിരവധിയുണ്ട്.


# ധനം കൊണ്ടോ, അറിവ് കൊണ്ടോ, ശക്തി കൊണ്ടോ, തറവാടിത്തം കൊണ്ടോ ഒന്നും ഈ ദുഷിച്ച സ്വഭാവം ഉണ്ടായിക്കൂടാ.


# വിനയം കാണിക്കാനേ മനുഷ്യന് അര്‍ഹതയുള്ളൂ.. അവന്‍ നിസാരമായ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് അവന്‍ ഓര്‍ക്കണം.


#  ഇനി അവന്‍ എത്ര ഉന്നതങ്ങളിലെത്തിയാലും അഹങ്കാരം അവനെ തകര്‍ക്കുമെന്നതിന് ഫിര്‍ഔനിന്‍റെയും, ക്വാറൂനിന്‍റേയുമെല്ലാം അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്.


# വിനയം  കൊണ്ട് അല്ലാഹു ഔന്നിത്യം നല്‍കും എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചിട്ടുമുണ്ട്.


#  ഒരാളും മറ്റൊരാള്‍ക്ക് ഒരു നിലക്കും ദ്രോഹം ഉണ്ടാക്കാന്‍ പാടില്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാകരുതെന്നാണ് പ്രവാചകാധ്യാപനം.


#   പ്രകടനത്തിന് വേണ്ടിയുള്ള വിനയമല്ല വേണ്ടത്, മറിച്ച് അല്ലാഹുവിന്‍റെ കാര്യത്തില്‍ അവന്‍റെ പ്രതിഫലം കാംക്ഷിച്ചുള്ളതായിരിക്കണം.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...