عَنْ
أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ.- رواه مسلم:8
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: കേട്ടതെല്ലാം പറയല്‍ ഒരു മനുഷ്യന് കളവിന് മതിയായതാണ്- മുസ്ലിം: 8
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57.
# കളവ് പറയലും കളവ് പ്രചരിപ്പിക്കലും മതത്തില്‍ അപകടമുള്ള കാര്യമാണ്. നാട്ടില്‍ കേട്ടത് മുഴുവന്‍ പാടി നടക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. അവര്‍ മനസ്സിലാക്കേണ്ട ഒരു ക്വുര്‍ആനിക വചനം നോക്കൂ:
(സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി). (ഹുജുറാത്ത്:6).
# കേട്ടത് മുഴുവന്‍ പ്രചരിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ ഖേദിക്കേണ്ട അവസ്ഥ വന്നേക്കാം. നെറ്റിലും, സോഷ്യല്‍ മീഡിയയിലും ഓരോന്ന് ഷയര്‍ ചെയ്യുമ്പോഴും നാം നല്ലോണം സൂക്ഷിക്കേണ്ടതുണ്ട്.
# അല്ലാഹു നമ്മില്‍ നിന്ന് വെറുക്കുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്നാണ് (പറഞ്ഞു, പറയപ്പെട്ടു) എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍.
# ഈ ഹദീസിന്‍റെ ആശയം മൂന്ന് രൂപത്തില്‍ മനസ്സിലാക്കാം.
ഒന്ന്: സംസാരം അധികരിപ്പിക്കുന്നത് വിലക്കുന്നതിലേക്കുള്ള സൂചന (ഹദീസിലുണ്ട്), കാരണം സംസാരം അധികരിപ്പിക്കല്‍ തെറ്റിലേക്ക് എത്താന്‍ കാരണമാകും.
രണ്ട്: ഒരാള്‍ ഇങ്ങനെ പറഞ്ഞു, ഇങ്ങനെ പറയപ്പെട്ടു എന്നിങ്ങനെയുള്ള വൈയക്തിക സംസാരങ്ങള്‍ അധികരിപ്പിക്കുന്നതിനെ തൊട്ടുള്ള വിലക്കല്‍.
മൂന്ന്: മതപരമായ കാര്യങ്ങള്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു, മറ്റെയാള്‍ ഇങ്ങനെ പറയുന്നത് കേട്ടു എന്നിങ്ങനെയുള്ള സംസാരങ്ങള്‍ വിലക്കല്‍. ഇത് അധികരിപ്പിക്കല്‍ മതവിഷയങ്ങള്‍ തെറ്റായി പ്രചരിക്കാന്‍ കാരണമാകും.
# കിംവദന്തികളെ നന്നായി സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഫിത്നയുടെ കാലത്ത്. കിംവദന്തികള്‍ ധാരാളം അപകടങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. അത്തരം കാര്യങ്ങളുമായി അടുക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.

No comments:
Post a Comment