عَنْ
أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى
اللهُ عَلَيْهِ وَسَلَّمَ: «لاَ تَسُبُّوا أَصْحَابِي، فَلَوْ أَنَّ أَحَدَكُمْ أَنْفَقَ
مِثْلَ أُحُدٍ، ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ، وَلاَ نَصِيفَهُ»- متفق عليه
അബൂ സഈദുല്‍ ഖുദ്രി رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്‍റെ അനുയായികളെ ചീത്ത വിളിക്കരുത്. നിശ്ചയം നിങ്ങളില്‍ ഒരാള്‍ ഉഹുദിനോളം (ഉഹുദ് മലയോളം) സ്വര്‍ണ്ണം ചിലവഴിച്ചാലും അവരുടെ ഒരു പിടിയുടെ അല്ലെങ്കില്‍ അതിന്‍റെ പകുതിയോളം അത് എത്തുകയില്ല.- ബുഖാരി, മുസ്ലിം.
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: സഅദു ബ്നു മാലിക് അല്‍അന്‍സ്വാരി അല്‍ഖുദ്രി, മരണം ഹിജ്:63.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
# സ്വഹാബിമാരെ ചീത്ത വിളിക്കലും അവരെ തള്ളിപ്പറയലും ഹറാമാണ്. അവരെ ഇകഴ്ത്തിക്കാണിക്കുന്ന ഒരു സമീപനത്തിലും വിശ്വാസി ഭാഗവാക്കായിക്കൂടാ.
# അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുമായിട്ടുള്ള സഹവാസത്തിന് അല്ലാഹു തെരെഞ്ഞെടുത്തവരാണവര്‍. മാത്രമല്ല ഈ ദീനിന് വേണ്ടി നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യോടൊപ്പവും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ക്ക് ശേഷവും അഹോരാത്രം പ്രയത്നിച്ചവരുമാണവര്‍.
# അവരെ ചീത്ത വിളിക്കല്‍ വാന്‍പാപങ്ങളുടെ കൂട്ടത്തിലാണ് ചില പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിയത്. മാത്രമല്ല സ്വഹാബിമാരെ ചീത്ത വിളിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെയും മലക്കുകളുടേയും മുഴുവന്‍ മനുഷ്യരുടേയും ശാപമുണ്ട് എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുമുണ്ട്.
# സ്വഹാബിമാരില്‍ ആര്‍ക്കെങ്കിലും വല്ല സ്ഖലിതവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ പേരില്‍ അവരെ ആക്ഷേപിക്കാന്‍ നമുക്ക് അര്‍ഹതയില്ല.
# സ്വഹാബിമാരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്, അവര്‍ ഒരു പിടി അല്ലെങ്കില്‍ അതിന്‍റെ പകുതി സ്വര്‍ണ്ണം ചിലവഴിച്ചാല്‍ മറ്റുള്ളവര്‍ ഉഹുദ് മലയോളം ചിലവഴിച്ചാലും രണ്ടും സമമാവുകയില്ല. സ്വഹാബത്ത് വളരെ കുറച്ച് ചിലവഴിച്ചാല്‍ തന്നെ അത് വളരെ ശ്രേഷ്ടമായാണ് അല്ലാഹു സ്വീകരിക്കുന്നത്. അത് അവരുടെ മഹത്വത്തെ കുറിക്കുന്നു.
# പിഴച്ച കക്ഷികളായ ശിയാക്കള്‍, ഹദീസ് നിഷേധികള്‍ എന്നിവരൊക്കെയാണ് സ്വഹാബിമാരെ ചീത്ത വിളിക്കാനും അവരെ ഇകഴ്ത്തിക്കാണിക്കാനും മുന്നില്‍ നില്‍ക്കുന്നത്.

No comments:
Post a Comment