عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ
صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «أَسْرِعُوا بِالْجِنَازَةِ، فَإِنْ تَكُ صَالِحَةً
فَخَيْرٌ تُقَدِّمُونَهَا، وَإِنْ يَكُ سِوَى ذَلِكَ، فَشَرٌّ تَضَعُونَهُ عَنْ رِقَابِكُمْ»-
البخاري ومسلم
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങള്‍ മയ്യിത്ത് സംസ്കരണം വേഗത്തിലാക്കുക, അത് (മയ്യിത്ത്) നല്ലതാണെങ്കില്‍ അതിന് നിങ്ങള്‍ സമര്‍പ്പിക്കുന്ന നന്‍മയാണത്, ഇനി അതല്ലാത്തതാണെങ്കില്‍ (അഥവാ നല്ല മയ്യിത്ത് അല്ലെങ്കില്‍) നിങ്ങളുടെ പിരടിയില്‍ നിന്ന് നിങ്ങള്‍ താഴെ വെക്കുന്ന വൃത്തികേടാണത്. (ബുഖാരി, മുസ്ലിം)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ رَضِيَ اللَّهُ عَنْهُ.
# മയ്യിത്തിനെ കൊണ്ട് പോകുമ്പോള്‍ ധൃതികാണിക്കണം എന്ന് ഈ ഹദീസ് അറിയിക്കുന്നു.
# ഒരാള്‍ മരിച്ചാല്‍ വേഗം മയ്യിത്ത് കുളിപ്പിച്ച് കഫ്ന്‍ ചെയ്ത് മറവ് ചെയ്യണം. മയ്യിത്തിനെ പ്രദര്‍ശന വസ്തുവായി വെക്കേണ്ടതില്ല. ഒരു ദിവസം വരെയൊക്കെ മയ്യിത്തിനെ മറവ് ചെയ്യാതെ പിന്തിപ്പിക്കുന്ന പ്രവണത കാണാറുണ്ട്. ഇത് തെറ്റാണ്.
# മയ്യിത്ത് മറവ് ചെയ്യുന്നതില്‍ ധൃതി കാണിച്ചാല്‍ മയ്യിത്ത് നല്ലവനാണെങ്കില്‍ അവന് അല്ലാഹു ഒരുക്കി വെച്ച അനുഗ്രഹങ്ങളിലേക്ക് വേഗം പ്രവേശിക്കാന്‍ അത് കാരണമാകും, ഇത് മയ്യിത്തിനോട് ചെയ്യുന്ന നന്‍മയാണ്.
# എന്നാല്‍ മയ്യിത്ത് നല്ലതല്ലെങ്കില്‍ ആ തിന്‍മയെ എന്തിനാണ് ജനങ്ങള്‍ ചുമലില്‍ വെച്ച് നില്‍ക്കുന്നത്. അതിനെ വേഗം ഇറക്കി വെക്കാം എന്നാണ് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്.
# മയ്യിത്തിനെ സന്ദര്‍ശിക്കുമ്പോള്‍ മയ്യിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം.
# മയ്യിത്തിന്‍റെ ആളുകള്‍ ഉറക്കെ കരയുകയോ, മാറിടത്തില്‍ അടിക്കുകയോ ചെയ്യരുത്. അവ മയ്യിത്തിന് ദ്രോഹമുണ്ടാക്കും.
# സ്ത്രീകള്‍ക്കും മയ്യിത്ത് നമസ്കാരം നിര്‍വ്വഹിക്കാം. മയ്യിത്ത് നമസ്കാരം വരെ ഒരാള്‍ മയ്യിത്തിനെ അനുഗമിച്ചാല്‍ അവന് വലിയൊരു മല കണക്കെയുള്ള പ്രതിഫലം ലഭിക്കും. മറമാടുന്നത് വരെ അനുഗമിച്ചാല്‍ രണ്ട് വലിയ മല കണക്കെയുള്ള പ്രതിഫലം ലഭിക്കും.
# മയ്യിത്തിനെ കണ്ട് പോകുന്നതില്‍ ഒരു പുണ്യവും ഇല്ല. ഇന്ന് പലരും ചെയ്യുന്നതാണിത്. മയ്യിത്ത് നമസ്കാരം വരെ എങ്കിലും കാത്തിരിക്കാനുള്ള ക്ഷമ കാണിക്കണം. വലിയ ശ്രേഷ്ടതയാണതിനുള്ളത്.

No comments:
Post a Comment