ഫോളോ ചെയ്യാം

Saturday, 7 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 54 دروس الحديث - മൂന്ന് പ്രധാന കാര്യങ്ങള്‍

 



عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ كَانَ يُؤْمِنُ بِاللَّهِ وَاليَوْمِ الآخِرِ فَلاَ يُؤْذِ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَاليَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَاليَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ»- صحيح البخاري- 6018

അബൂഹുറൈറ رضي الله عنه നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ അവന്‍റെ അയല്‍വാസിയെ ദ്രോഹിക്കാതിരിക്കട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ അവന്‍റെ അഥിതിയെ ആദരിക്കട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി:6018)

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ رضي الله عنه.


#   അയല്‍വസിയെ ദ്രോഹിക്കരുത്, അഥിതിയെ ആദരിക്കണം, സംസാരിക്കുകയാണെങ്കില്‍ നല്ലത് പറയണം അല്ലെങ്കില്‍ മിണ്ടാതിരിക്കണം എന്നീ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഹദീസാണിത്.


#   അയല്‍വാസിയോടുള്ള പെരുമാറ്റത്തിന്‍റെ രീതികള്‍ മുമ്പ് നാം മനസ്സിലാക്കിയിട്ടുണ്ട്. 


#   അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്.


#   അപ്പോള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഈ ഹദീസില്‍ പറയുന്ന കാര്യങ്ങള്‍ ബാധ്യതയാണ്.


#   അയല്‍വാസിയെ ദ്രോഹിക്കല്‍ വലിയ അപരാധമാണ്. യഥാര്‍ത്ഥ വിശ്വാമുള്ളവനില്‍ നിന്ന് അതുണ്ടാവില്ല എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.


#   അഥിതിയെ ആദരിക്കല്‍ ശ്രേഷ്ടമായ കാര്യമാണ്. അത് ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളില്‍ പെട്ടതാണ്. അഥിതിയെ ആദരിക്കുന്നതില്‍ കുറവ് വരുത്തുന്നവന് ഈമാന്‍ കുറവുണ്ട് എന്ന് അറിയിക്കുന്നു.


#   അഥിതിയെ ആദരിക്കുന്നത് സ്വദക്വ പോലെ പ്രതിഫലാര്‍ഹമാണ്.


#   അഥിതി ആഥിതേയന് ഭാരമാക്കാതെ ശ്രദ്ധിക്കല്‍ ആവശ്യമായ കാര്യമാണ്. ഒരു ദിവസം അവന് അഥിതിയായി നില്‍ക്കല്‍ അനുവദനീയമാണ്, മൂന്ന് ദിവസം വരെ ആഥിത്യമാവാം. അതിന് ശേഷമുള്ളത് ദാനമാണ്. ആഥിതേയന് പ്രയാസമാകുന്നത് വരെ അവിടെ തങ്ങാന്‍ പാടില്ല എന്നീ പാഠങ്ങള്‍ റസൂല്‍ ഴ നല്‍കിയിട്ടുണ്ട്.


#   അഥിതിയും ആഥിതേയനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കലില്‍ ബറകത്തുണ്ട്.


#   അഥിതിയെ ആദരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മര്യാദകള്‍: അഥിതിയോട് മുഖപ്രസന്നതയോടെ പെരുമാറല്‍, ആഥിതേയത്വം വേഗത്തിലാക്കല്‍, നല്ലതും, മതിയായതുമായ ഭക്ഷണം നല്‍കല്‍, അഥികളോടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ആഥിതേയന്‍ അവര്‍ക്ക് മുന്നേ എണീക്കരുത്, അവരോടൊപ്പം എഴുന്നേല്‍ക്കുന്നത് വരെ അവന്‍ അവരോടൊപ്പം ഇരിക്കണം, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ആഥിതേയന്‍ നല്‍കല്‍, ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷം മാത്രം പാത്രങ്ങള്‍ എടുക്കല്‍, അഥിതി ഭക്ഷണത്തെ നിന്ദിക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പണ്ഡിതന്‍മാര്‍ അറിയിച്ചിട്ടുണ്ട്.


#   ഒരു വിശ്വാസി സംസാരിക്കുകയാണെങ്കില്‍ നല്ലത് മാത്രം സംസാരിക്കണം. നല്ലത് സംസാരിക്കാനില്ലെങ്കില്‍ മിണ്ടാതിരിക്കണം.


#  തന്‍റെ നാവില്‍ നിന്ന് മുസ്ലീംകള്‍ രക്ഷപ്പെട്ടാല്‍ അവന്‍റെ ഇസ്ലാം ശ്രേഷ്ടമാണെന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.


#   ജനങ്ങളെ ഏറ്റവും അധികം നരകത്തില്‍ പ്രവേശിപ്പിക്കുന്നത് വായയും, ഗുഹ്യാവയവുമാണെന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.


#   മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വേണ്ടിയും മറ്റും മോശം സംസാരങ്ങളും കളവുകളും പറയുന്നവര്‍ ഈ ഹദീസ് നന്നായി മുഖവിലക്കെടുക്കണം.


#   ഏഷണി, പരദൂഷണം, കളവ് എന്നിവ പാടെ ഒഴിവാക്കണം.


#   ദ്വിമുഖരായി നടക്കരുത്. ഒരാളുടെ അടുക്കല്‍ ഒന്ന് പറയും, വേറെ ആളുടെ അടുക്കല്‍ അതിന്‍റെ വിപരീതം പറയും, എന്നിട്ട് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ് ദ്വിമുഖര്‍.


#   അസത്യമായ കാര്യങ്ങള്‍ പറയരുത്. സത്യം പറയാതിരിക്കുകയും ചെയ്യരുത്.


#   കള്ളസാക്ഷ്യം, ആരോപണങ്ങള്‍ എന്നിവ പാടില്ല.


#   പരിഹാസം, ശകാരം, ചീത്ത വാക്കുകള്‍ പറയല്‍, ആക്ഷേപം, തെറിപറയല്‍, തര്‍ക്കം എന്നിവ നാവ് കൊണ്ടുണ്ടാകുന്ന വിപത്തുകളില്‍ പെട്ടതാണ്. നാവ് കൊണ്ടുള്ള വിപത്തുകള്‍ ധാരാളമാണ്.


മതവിഷയങ്ങളില്‍ അറിയുന്നത് മാത്രം പറയണം. അറിയാത്തവ പറയരുത്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...