ഫോളോ ചെയ്യാം

Saturday, 7 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 53 دروس الحديث - ഇസ്‌ലാം നന്മകളെ അധികരിപ്പിക്കും , തിന്മകളെ ഇല്ലായ്മ ചെയ്യും


 


عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِذَا أَحْسَنَ أَحَدُكُمْ إِسْلاَمَهُ: فَكُلُّ حَسَنَةٍ يَعْمَلُهَا تُكْتَبُ لَهُ بِعَشْرِ أَمْثَالِهَا إِلَى سَبْعِ مِائَةِ ضِعْفٍ، وَكُلُّ سَيِّئَةٍ يَعْمَلُهَا تُكْتَبُ لَهُ بِمِثْلِهَا "- صحيح البخاري- 42

അബൂഹുറൈറ رضي الله عنه നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ  പറഞ്ഞു: നിങ്ങളില്‍ ഒരാളുടെ ഇസ്ലാം നന്നായാല്‍; അങ്ങനെ അവന്‍ ചെയ്യുന്ന എല്ലാ നന്‍മക്കും അതിന്‍റെ പത്തിരട്ടി മുതല്‍ 700 ഇരട്ടി വരെ (പ്രതിഫലം) രേഖപ്പെടുത്തപ്പെടും. അത് പോലെ അവന്‍ ചെയ്യുന്ന എല്ലാ തിന്‍മയും അത് പോലുള്ളത് മാത്രമായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും. (ബുഖാരി:42)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ رضي الله عنه


# ഇസ്ലാമിന്‍റെ മഹത്വം അറിയിക്കുന്ന ഹദീസാണിത്.


# ഒരാള്‍ മുസ്ലിമായി എന്നല്ല, അവന്‍റെ ഇസ്ലാം പരിപൂര്‍ണമായും നന്നായാല്‍ അവന് വലിയ ശ്രേഷ്ടതകള്‍ ഉണ്ട് എന്ന് ഈ ഹദീസ് അറിയിക്കുന്നു.


# ഇസ്ലാം എന്നാല്‍ അല്ലാഹുവിനുള്ള പരിപൂര്‍ണ്ണ സമര്‍പ്പണമാണ്. ജീവിതം അല്ലാഹുവിന്‍റെ തൃപ്തികളില്‍ സമര്‍പ്പിക്കലാണത്.


# ഇസ്ലാമിന്‍റെ സ്തംഭങ്ങളും, നിര്‍ബന്ധ കാര്യങ്ങളും എല്ലാം ശരിയായി നടപ്പിലാക്കുന്ന ഒരാള്‍ അവന്‍ ചെയ്യുന്ന നന്‍മകള്‍ ഇരട്ടിയാക്കപ്പെട്ടും.


# അത് 10 മുതല്‍ 700 വരെ ഇരട്ടിയായിട്ടായിരിക്കും രേഖപ്പെടുത്തപ്പെടുക. അപ്പോള്‍ ഒരു നന്‍മ ആത്മാര്‍ത്ഥമായി ചെയ്യുമ്പോള്‍ അവന് 700 വരെ ഇരട്ടി പ്രതിഫലം അതിലൂടെ ലഭിക്കും. ഇത് ഇസ്ലാമിന്‍റെ മഹത്വത്തെ അറിയിക്കുന്നു.


# എന്നാല്‍ അവന്‍ ചെയ്യുന്ന തിന്‍മ അത് ഒരു തിന്‍മ മാത്രമായിട്ടാണ് രേഖപ്പെടുത്തപ്പെടുന്നത്.


# നന്‍മ തിന്‍മകളുടെ കാര്യം ഇങ്ങനെ ആയിരുന്നിട്ടും തിന്‍മകള്‍ കൂടുതലുള്ളവരാകുന്ന അവസ്ഥയാണ് മനുഷ്യന് സംജാതമാകുന്നത് എന്നത് അതിശയം തന്നെയാണ്.


# നന്‍മകളില്‍ നിന്ന് മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ നിര്‍വ്വഹിക്കപ്പെടാത്തത് കൊണ്ടും അതിന്‍റെ പ്രതിഫലങ്ങള്‍ കുറയാന്‍ കാരണമാകും. പരിപൂര്‍ണ്ണ പ്രതിഫലം ലഭിക്കാന്‍ പരിപൂര്‍ണ്ണമായി അത് നിര്‍വ്വഹിക്കപ്പെടണം.


# നന്‍മകള്‍ ചെയ്യുമ്പോഴും, തിന്‍മകളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും പ്രതിഫലേച്ഛ ഉണ്ടാവണം. കര്‍മങ്ങള്‍ ചെറിയതാണെങ്കിലും വലുതാണെങ്കിലും അതുണ്ടാവണം.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...