ഫോളോ ചെയ്യാം

Thursday, 19 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 67 دروس الحديث - സ്വര്‍ഗ്ഗത്തിലെ നിധി

 


عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ: قَالَ لِي رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَلاَ أَدُلُّكَ عَلَى كَلِمَةٍ مِنْ كُنُوزِ الْجَنَّةِ، أَوْ قَالَ: عَلَى كَنْزٍ مِنْ كُنُوزِ الْجَنَّةِ؟ فَقُلْتُ: بَلَى، فَقَالَ: لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ- متفق عليه

അബൂമൂസ അല്‍അശ്അരി رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم എന്നോട് പറഞ്ഞു: സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട ഒരു വചനം (അല്ലെങ്കില്‍ നബി صلى الله عليه وسلم പറഞ്ഞത്: സ്വര്‍ഗ്ഗത്തിന്‍റെ നിധികളില്‍ പെട്ട ഒരു നിധി) ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരട്ടെയോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെ.. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ എന്നാണത്. - ബുഖാരി, മുസ്‌ലിം.


# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുല്ലാഹി ബ്നു ക്വൈസ് അല്‍അശ്അരി വ, മരണം ഹിജ്:50. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

#      لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ എന്ന ദിക്റിന്‍റെ മഹത്വമാണ് ഈ ഹദീസില്‍ ഉള്ളത്. ചൊല്ലാന്‍ എളുപ്പമുള്ളതും വലിയ നേട്ടമുള്ളതുമായ വചനമാണത്. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു കഴിവും ശക്തിയുമില്ല എന്നാണതിന്‍റെ ആശയം. എല്ലാ കഴിവും ശക്തിയും അല്ലാഹുവില്‍ നിന്ന് മാത്രമാണ്. അതില്‍ ഒരു സൃഷ്ടിക്കും പങ്കില്ല എന്ന് പ്രഖ്യാപിക്കുകയാണ് ഈ വചനത്തിലൂടെ.


#      സ്വര്‍ഗ്ഗത്തിലെ ഒരു നിധി എന്ന് അതിനെ കുറിച്ച് പറഞ്ഞിരിക്കുന്ന തിന്‍റെ ഉദ്ദേശ്യം: ഇത് പറയുന്നതിലൂടെ പറയുന്നവന്‍ അത് (സ്വര്‍ഗ്ഗത്തിലെ നിധി) സ്വായത്തമാക്കും എന്നാണ്. അതിന്‍റെ പ്രതിഫലം അത് പറയുന്നവന് നിധി സൂക്ഷിക്കുന്ന പോലെ സൂക്ഷിച്ച് വെച്ചിരിക്കുന്നു എന്നും വിശദീകരണത്തില്‍ കാണാം.


#      ഈ വചനം പറയല്‍ അധികരിപ്പിക്കണമെന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്. (തിര്‍മിദി: 3601)


#      സ്വര്‍ഗ്ഗത്തിന്‍റെ വാതിലുകളില്‍ പെട്ട ഒരു വാതിലാണ് ഇത് എന്നും ഹദീസില്‍ വന്നിട്ടുണ്ട്. (തിര്‍മിദി: 3581)


#      വീട്ടില്‍ നിന്ന് പുറത്ത് പോകുമ്പോഴുള്ള ദിക്റിലും ഈ വചനം പഠിപ്പിക്കപ്പെട്ടിട്ടുണ്ട് (സുനനു അബീദാവൂദ്: 5097)


#      ക്വര്‍ആനില്‍ നിന്ന് ഒന്നും പഠിക്കാന്‍ കഴിയുന്നില്ല, ആയതിനാല്‍ അതിന് മതിയായ ഒന്ന് എനിക്ക് പഠിപ്പിച്ച് തരണം എന്ന് ഒരാള്‍ നബി صلى الله عليه وسلم യോട് പറഞ്ഞപ്പോള്‍ നബി صلى الله عليه وسلم പഠിപ്പിച്ച് കൊടുത്ത വചനം ഇതാണ്:

«سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ»

(സുനനു അബീദാവൂദ്: 832)

 

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...