ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 85 دروس الحديث - നല്ല ഭാര്യ

 



عَنْ عَبْدِ اللهِ بْنِ عَمْرٍو، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: الدُّنْيَا مَتَاعٌ، وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ- رواه مسلم: 3634

അബ്ദുല്ലാഹി ബ്നു അംറ് رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഐഹിക ലോകം ഒരു വിഭവമാണ്, ഈ ദുന്‍യാവിലെ വിഭവങ്ങളില്‍ ഉത്തമമായത് നല്ല സ്ത്രീയാണ്- മുസ്ലിം: 3634


 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുല്ലാഹി ബ്നു അംറു ബ്നുല്‍ ആസ്വ് അസ്സഹ്മി അല്‍ക്വുറശി, മരണം ഹിജ്റ: 63.


#      ഐഹിക ലോകം ഒരു വിഭവമാണ്, പരലോകത്തെ അപേക്ഷിച്ച് ഇത് വളരെ ചെറിയ വിഭവമാണെന്ന് അല്ലാഹു പറയുന്നു:

(പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു). (തൗബ:38).


#     ഐഹിക ലോകത്തിലെ വിഭവങ്ങളില്‍ പെട്ട ഒരു വിഭവമാണ് ഭാര്യ. ഭാര്യയെ തെരെഞ്ഞെടുക്കുമ്പോള്‍ മതം നോക്കിയായിരിക്കണം തെരെഞ്ഞെടുക്കേണ്ടത്. ഭംഗിയും മറ്റു കാര്യങ്ങളും നോക്കാം, പക്ഷെ മുന്‍ഗണന മത വിഷയങ്ങള്‍ക്കായിരിക്കണം. അങ്ങനെയാവുമ്പോള്‍ ഭാര്യ ദുന്‍യാവിലെ വിഭവങ്ങളില്‍ ഏറ്റവും നല്ല വിഭവമായിത്തീരും.


#      ഒരു സ്ത്രീ വിവാഹം ചെയ്യപ്പെടുന്നത് നാലു കാര്യങ്ങള്‍ക്ക് വേണ്ടിയാണ്: 

1- അവളുടെ സമ്പത്തിന്, 

2- അവളുടെ തറവാട് നോക്കി, 

3- അവളുടെ ഭംഗിക്ക്, 

4- അവളുടെ മതം നോക്കി. 

കൈകളില്‍ മണ്ണ് പുരണ്ടാലും മതമുള്ളവളെ കൊണ്ട് വിജയിക്കുക എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.


#      മതവും നല്ല സ്വഭാവവും നോക്കി വിവാഹം കഴിച്ചാലേ ഒരാള്‍ക്ക് അവന്‍റെ ഭാര്യ നല്ല വിഭവമായിത്തീരുകയുള്ളൂ.


#      സൗന്ദര്യം നോക്കി വിവാഹം കഴിക്കുന്നവര്‍ അറിയാന്‍; സൗന്ദര്യം രണ്ട് ഇനമുണ്ട്.

1- ശാരീരിക സൗന്ദര്യം. ഇത് ദാമ്പത്യ ജീവിതത്തില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നഷ്ടപ്പെടുന്ന കാലയളവ് അറബികള്‍ കണക്കാക്കുന്നത് അന്‍പത് ദിവസമാണ്.


2- ആത്മീയ സൗന്ദര്യം. ഇത് ആത്മാവുള്ളിടത്തോളം നിലനിന്നേക്കാം. ഇതാണ് ശരിക്കുള്ള സൗന്ദര്യം. ശാരീരിക സുഖത്തിനും സൗഭാഗ്യ പൂര്‍ണ്ണമായ ജീവിതത്തിനും അടിസ്ഥാനമിതാണ്. 


#      നല്ല ഭാരയുടെ ലക്ഷണങ്ങള്‍:


1- ഭര്‍ത്താവ് അവളെ നോക്കിയാല്‍ അവള്‍ ഭര്‍ത്താവിനെ സന്തോഷിപ്പിക്കും.

2- ഭര്‍ത്താവിനുള്ള കടമകളില്‍ വീഴ്ച്ച വരുത്തുകയില്ല.

3- അമിത ചിലവുകള്‍ കൊണ്ട് ഭര്‍ത്താവിനെ അവള്‍ ബുദ്ധിമുട്ടിക്കുകയില്ല.

4- ഭര്‍ത്താവ് ചെയ്തു തരുന്ന നന്‍മകളേയും  അനുഗ്രഹങ്ങളെയും നിഷേധിക്കുകയില്ല.

5- ഭര്‍ത്താവിന്‍റെ സ്ഥാനവും മാനവും മനസ്സിലാക്കി ആദരിക്കല്‍.

6- മക്കള്‍ക്കിടയില്‍ നീതി കാണിക്കല്‍.

7- വീട്ടില്‍ നല്ല നിലക്ക് കഴിയല്‍, അനാവശ്യ കറങ്ങി നടത്തങ്ങള്‍ ഒഴിവാക്കല്‍.

8- ഭര്‍ത്താവിന്‍റെ രഹസ്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കല്‍. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...