ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 80 دروس الحديث - മതത്തില്‍ അതിരുവിടലില്ല

 



عن عُمَرَ رَضِيَ اللَّهُ عَنْهُ، يَقُولُ عَلَى المِنْبَرِ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «لاَ تُطْرُونِي، كَمَا أَطْرَتْ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ، وَرَسُولُهُ»- رواه البخاري: 3445

ഉമര്‍ رضي الله عنه മിമ്പറില്‍ വെച്ച് പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ  പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ക്രിസ്ത്യാനികള്‍ ഇബ്നു മര്‍യമിനെ അമിതമായി പാടിപ്പുകഴ്ത്തിയ പോലെ നിങ്ങള്‍ എന്നെ അമിതമായി പാടിപ്പുകഴ്ത്തരുത്. നിശ്ചയം ഞാന്‍ അവന്‍റെ അടിമയാണ്, ആയതിനാല്‍ അല്ലാഹുവിന്‍റെ അടിമ എന്നും അവന്‍റെ റസൂല്‍ എന്നും നിങ്ങള്‍ (എന്നെ) പറഞ്ഞ് കൊള്ളുക. -ബുഖാരി: 3445


 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നുല്‍ ഖത്വാബ് അല്‍അദവി, മരണം ഹിജ്റ: 23. 


#      മതത്തിന്‍റെ ഒരു വിഷയത്തിലും അതിരു വിടാന്‍ പാടില്ല. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണം. അത് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഇടക്കിടക്ക് നമ്മെ ഉണര്‍ത്തിയ കാര്യമാണ്. അതിരു വിട്ട് പ്രവര്‍ത്തിച്ചവര്‍ക്കൊന്നും മതകാര്യങ്ങള്‍ പഠിപ്പിക്കപ്പെട്ട പോലെ ചെയ്യാന്‍ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല.


#      നബി صَلَّى اللهُ عَلَيْهِ وَسَلَّمَ  യുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതിരു വിടല്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഒരിക്കലും അനുവദിച്ചിട്ടില്ല. അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന് ഭയപ്പെട്ട എല്ലാ വിഷയങ്ങളിലും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ കണിശമായ ജാഗ്രതയോടെ വിശദീകരണം നല്‍കിയിട്ടുണ്ട്.


#      നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ ക്വബ്ര്‍ ആരാധനാലയമാകുമോ എന്ന് ഭയപ്പെട്ട റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അല്ലാഹുവിനോട് ആ കാര്യം പ്രാര്‍ത്ഥിക്കുകയുണ്ടായിട്ടുണ്ട്. (അല്ലാഹുവേ എന്‍റെ ക്വബ്റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ) എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പ്രാര്‍ത്ഥിച്ചത്.


#    മതം പഠിപ്പിക്കാത്ത ഒരുകാര്യം ചെയ്ത് കൊണ്ടും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പുകഴ്ത്തപ്പെട്ടുകൂടാ എന്നതാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ പുകഴ്ത്തല്‍ മതത്തിലുള്ളതാണ്, എന്നാല്‍ ഈസാ നബി عليه السلام നെ ക്രിസ്ത്യാനികള്‍ അമിതമായി പാടിപ്പുക്ഴ്ത്തി അല്ലാഹുവിന്‍റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തി. ഈ അപകടകരമായ പ്രവണതയെ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അങ്ങനെ എന്നെ അമിതമായി പാടിപ്പുകഴ്ത്തരുത് എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ വിലക്കുകയാണുണ്ടായത്.


#      നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ വിലക്കിനെ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ സ്നേഹിക്കുന്ന എല്ലാവരും മാനിക്കണം.


#      നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ പുകഴ്ത്താന്‍ മതം പഠിപ്പിച്ച കാര്യങ്ങള്‍ ചെയ്യണം, അവയില്‍ പെട്ടതാണ്: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ ഹദീസുകള്‍ പഠിക്കലും, പഠിപ്പിക്കലും, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്തല്‍, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് വഴി നാം നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.


#     അല്ലാഹുവിനോട് സങ്കടങ്ങള്‍ പറയുന്നത് പോലെ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യോട് പറയാന്‍ മതം അനുവദിച്ചിട്ടില്ല. പ്രാര്‍ത്ഥനയും, ആരാധനയുമെല്ലാം അല്ലാഹുവിന് മാത്രമുള്ളതാണ്. അത് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അടക്കമുള്ള ആര്‍ക്കും നല്‍കാന്‍ പാടില്ല.


#      നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള മൗലൂദ് പുസ്തകങ്ങള്‍ എല്ലാം ശിര്‍ക്കന്‍ വരികള്‍ കൊണ്ടും, അമിതമായ പുകഴ്ത്തലുകള്‍ കൊണ്ടും നിറഞ്ഞവയാണ്. അവ പാടുന്നതിലൂടെ അവര്‍ ചെയ്യുന്നത് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ ധിക്കരിക്കലാണ്.


#      റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അദൃശ്യജ്ഞാനമറിയുമെന്നും, ഈ ദുന്‍യാവ് സൃഷ്ടിക്കപ്പെട്ടത് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കാരണത്താല്‍ ആണെന്നുമൊക്കെ മദ്ഹെന്ന പേരില്‍ വിവരമില്ലാത്തവര്‍ പ്രചരിപ്പിക്കുന്നുണ്ട്.


#      ബൂസ്വൂരിയുടെ ബുര്‍ദയിലുള്ള  ചില ശിര്‍ക്കന്‍ വരികള്‍ ശ്രദ്ധിക്കുക:

സൃഷ്ടികളില്‍ ശ്രേഷ്ടനായ മഹാത്മാവേ.. 

പൊതുവായ വിപത്തുകള്‍ ഇറങ്ങുമ്പോള്‍ അങ്ങല്ലാതെ എനിക്ക് അഭയം തേടാന്‍ ആരുമില്ല..

മടക്ക ദിനത്തില്‍ ഔദാര്യമായിക്കൊണ്ട് എന്‍റെ കൈ പിടിക്കാന്‍ അവിടുന്നില്ലെങ്കില്‍... അടി തെറ്റിയവനേ എന്ന് താങ്കള്‍ എന്നെ വിളിക്കുക.

നിശ്ചയം ഇഹവും അതിലെ വസ്തുക്കളും അവിടുത്തെ ഔദാര്യത്തില്‍ പെട്ടതാണ്.

നിശ്ചയം ക്വലമിന്‍റെയും, ലൗഹിന്‍റേയും വിവരം അങ്ങയുടെ വിവരങ്ങളില്‍ പെട്ടതാണ്.

എത്ര അപകടകരമാണ് ഈ വരികള്‍ ....

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...