ഫോളോ ചെയ്യാം

Thursday, 19 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 66 دروس الحديث - ക്വബ്റുകള്‍ കെട്ടിപ്പൊക്കരുത്

 



عَنْ جَابِرٍ، قَالَ: نَهَى رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُجَصَّصَ الْقَبْرُ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ- صحيح مسلم: 2205

ജാബിര്‍ رضي الله عنهما പറഞ്ഞു: ക്വബ്റിന്‍ മേല്‍ കുമ്മായം പൂശുന്നതും, അതിന്‍മേല്‍ ഇരിക്കുന്നതും, അതിന്‍മേല്‍ കെട്ടിപ്പൊക്കുന്നതും റസൂല്‍ صلى الله عليه وسلم വിരോധിച്ചിരിക്കുന്നു- മുസ്ലിം: 2205)


# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറു ബ്നു ഹറാം അല്‍അന്‍സ്വാരി അല്‍ഖസ്റജി, മരണം: ഹിജ്:71. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

#      ക്വബ്റുമായി ബന്ധപ്പെട്ട ചില വിലക്കുകളാണ് ഈ ഹദീസില്‍ അറിയിച്ചിട്ടുള്ളത്.


#      ക്വബ്ര്‍ കുമ്മായം പൂശാന്‍ പാടില്ല. അതിനെ പെട്ടെന്ന് തിരിച്ചറിയുന്ന വിധമുള്ള പെയിന്‍റ് ചെയ്യല്‍ പോലെയുള്ള ഒന്നും പാടില്ല. അതിന് എന്തോ പ്രത്യേകത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്ന വിധം ക്വബ്റിനെ ഇങ്ങനെ ചെയ്യല്‍ നബി صلى الله عليه وسلم ആണ് വിലക്കിയത്.


#      ക്വബ്റിന്‍ മേല്‍ ഇരിക്കാന്‍ പാടില്ല. അതില്‍ തന്‍റെ മുസ്ലിം സഹോദരനെ നിന്ദിക്കല്‍ ഉണ്ട്. ആരെയും നിന്ദിക്കാന്‍ പാടുള്ളതല്ല, അവര്‍ ജീവിക്കുന്നവരായാലും മരിച്ചവരായാലും.


#      ക്വബ്ര്‍ കെട്ടിപ്പൊക്കല്‍ ഹറാം (നിഷിദ്ധം) ആണ്. ക്വബ്ര്‍ കെട്ടിപ്പൊക്കുന്നത് ശിര്‍ക്കിലേക്കും അതിരു വിടുന്നതിലേക്കും ഉള്ള മാര്‍ഗ്ഗമാണ്. ക്വബ്റുകളെ പള്ളികളാക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് നബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടില്‍ പല ക്വബ്റുകളേയും ഈ രൂപത്തില്‍ ആരാധനാ കേന്ദ്രങ്ങളാക്കിയത് നമുക്ക് കാണാം. 


#      കെട്ടിപ്പൊക്കിയ ക്വബ്റുകളെ നിരപ്പാക്കാന്‍ നബി صلى الله عليه وسلم അലി رضي الله عنه വിനെ ഏല്‍പിച്ചതായി സ്വഹീഹ് മുസ്ലിമിലെ 2203-ാമത്തെ ഹദീസില്‍ കാണാം. ഒരു ചാണ്‍ ഉയരത്തില്‍ മണ്‍കൂനയാണ് ക്വബ്റിനെ തിരിച്ചറിയാന്‍ മതം നിശ്ചയിച്ചിട്ടുള്ളത്. അത് എത്ര മഹത്വമുള്ളവരുടെ ക്വബ്റായാലും ശരി.


#      നബി صلى الله عليه وسلم യുടെ ക്വബ്റും ആ രൂപത്തിലാണെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.


#      ഈ മൂന്ന് കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ മുസ്ലിം നാമധാരികളായ പലരും നബി صلى الله عليه وسلم യുടെ ഈ വിലക്കിനെ വകവെക്കുന്നില്ല എന്ന് നമുക്ക് കാണാനാവും.


#     നബി صلى الله عليه وسلم യുടെ കത്യമായ വിലക്കുണ്ടായിട്ട് ഓരോ ന്യായങ്ങള്‍ പറഞ്ഞ് ഇത്തരം അനിസ്ലാമിക കാര്യങ്ങള്‍ ചെയ്യുന്നവര്‍ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങേണ്ടിയിരിക്കുന്നു.


ക്വബ്റുകളുമായി ബന്ധപ്പെടുത്തപ്പെട്ട അല്ലെങ്കില്‍ ഉള്ളില്‍ ക്വബ്റുള്ള പള്ളികളില്‍ നമസ്കരിക്കാവതല്ല. 

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...